വീട്ടമ്മയുടെ തുടക്കം – 3

“തേങ്ങയിടാൻ തുടങ്ങിയാലോ മോളേ .” മുറുക്കി തുപ്പിക്കൊണ്ട് അയാൾ ചോദിച്ചു ..”ഇന്ന് അത്യാവശ്യമായി ഒരിടം വരെ പോവാറുണ്ട് ..രണ്ടു ദിവസം കഴിഞ്ഞു മതി ചേട്ടാ ” എന്റെ മറുപടി കേട്ടതും അയാളുടെ ചുവന്ന കണ്ണുകൾകൊണ്ട് എന്നെ ഒന്ന് തുറിച്ചു നോക്കി “നിന്റെ ഇഷ്ടം പോലെ ” എന്ന് പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു ..ഗെയിറ്റ് നന്നായി അമർത്തി പൂട്ടി ഞാൻ സ്കൂട്ടറിൽ കയറിയിരുന്നു.
.ഷാഫി വണ്ടി മുന്നോട്ടെടുത്തു ..മെയിൻ റോഡിലൂടെയാണ് വണ്ടി പോകുന്നത്.. കരുതലോടെ ഞാൻ അവൻറെ ശരീരത്തിൽ സ്പർശിക്കാതെ ഇരുന്നു .ബസ്‌സ്റ്റോപ്പിന്റെ അടുത്തെത്തിയപ്പോൾ അവൻ സ്കൂട്ടർ ഒന്ന് ബ്രേക്കിട്ടു .. മുന്നോട്ടാഞ്ഞ എന്റെ മാറിടം അവന്റെ പുറത്തമർന്നു..അവൻ മനഃപൂർവം എൻറെ മുലകളെ സ്പർശിക്കാൻ വേണ്ടി ബ്രേക്കിടുന്നതാണ് എന്ന് എനിക്ക് മനസ്സിലായി … വീട്ടിലെ വേലക്കാരൻ പയ്യന്റെ കൂടെ ആണെങ്കിലും റോഡിലൂടെ സ്കൂട്ടറിൽ പോകുമ്പോൾ എനിക്കൊരു ചമ്മൽ ഉണ്ടായിരുന്നു …പക്ഷെ അന്ന് ഒരു ഹർത്താൽ ദിനമായതിനാൽ ആവണം റോഡിലൊന്നും ഒരു മനുഷ്യ ജീവി ഇല്ലായിരുന്നു ..
വണ്ടി കുറച്ചു മുന്നോട്ടു പോയപ്പോൾ ഷാഫിയുടെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു വഴിയരികിൽ .. ഷാഫി വണ്ടി നിർത്തി … അവൻ സ്വയം പരിചയപ്പെടുത്തി .. പേര് ഹംസ “ഇജ്ജ് എങ്ങോട്ടാ “ഷാഫി ചോദിച്ചു .”ടൗണീ പോയി ഒരു പടം കാണണം”…ഇരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ചെറുപ്പക്കാരൻ.ഇരു നിറം ..കട്ടി മീശ ..മുഖം നിറയെ കുറ്റി താടി ..പറ്റെ വെട്ടിയ മുടി .. ടീഷർട്ടും ലുങ്കിയുമാണ് വേഷം ..ടൈറ്റ് ടീഷർട്ടായതുകൊണ്ടു തന്നെ അവന്റെ വിരിഞ്ഞ നെഞ്ചും, കട്ട മസിലുകളും എടുത്തു കാണുന്നുണ്ട് .”ആഹാ നമ്മുടെ ചേച്ചിയായിരുന്നോ ബാക്കില് …ഞാനിവന്റെ ചങ്ക് ആണ് ട്ടോ പേര് ഹംസ ..ഞാനെന്നു വച്ചാ ഇവന് ജീവനാ ..ല്ലെടാ ഷാഫി “..ഷാഫി തലയാട്ടി.
“ങ്ങള് എങ്ങോട്ടാ”? … “കുന്നിന്റെ മോളിലെ ഗ്രൗണ്ടിൽ വണ്ടി പഠിക്കാൻ പോവ്വാ” ….ഷാഫി പറഞ്ഞു .. “ന്നാ വേഗം വിട്ടോളീ ഞാനും കൂടെ വരാം സിനിമക്ക് ഇന്ന് പോകുന്നില്ല ..ഞാനും വരാം കൂടെ “… ഷാഫി വണ്ടി മുന്നോട്ടെടുത്തു … പിറകെ ഒരു ബൈക്കിൽ ഹംസയും …കുന്നിനു മുകളിൽ വിജനമായ ഗ്രൗണ്ടിലെത്തിയപ്പോൾ ഞങ്ങളുടെ പുറകിലായി തന്നെ ഹംസയും എത്തിയിരുന്നു …ഷാഫി വണ്ടിയിൽ നിന്നും ഇറങ്ങി..ഞാനാണ് അപ്പോൾ വണ്ടിയിൽ ഹാൻഡിൽ പിടിച്ചിരിക്കുന്നത് … ഹംസ മുന്നോട്ടു വന്നു “ഞാൻ പഠിപ്പിച്ചു തരാം ചേച്ചിക്ക് സ്കൂട്ടർ”..എനിക്കതു തീരെ ഇഷ്ടപ്പെട്ടില്ല .. ഞാൻ പറഞ്ഞു “ഇപ്പോൾ ആവശ്യമില്ല
, ആവശ്യമുണ്ടാവുമ്പോൾ അറിയിക്കാം “… ആ പ്രദേശത്തു ആണെങ്കിൽ ആരുമില്ല , ഷാഫിയാണെങ്കിൽ ഒന്നും മിണ്ടുന്നുമില്ല .. ആ ധൈര്യത്തിൽ ഹംസ മുന്നോട്ടു വന്നു സ്കൂട്ടറിൽ നോക്കി … ആ കൂട്ടത്തിൽ എന്റെ അരക്കെട്ടിനു സ്പർശിക്കുകയും ചെയ്തു … എനിക്ക് കോപം അടക്കാനായില്ല ..ഞാൻ വണ്ടി മുന്നോട്ടെടുത്തതായിരുന്നു … അപ്പോളേക്കും ബാലൻസ് വിട്ടു ഞാനും വണ്ടിയും നിലത്തു വീണു …ഞാൻ കഷ്ടി വണ്ടി തിരിച്ചു റോഡിന്മേലേക്കു കാല് കുത്തി കുത്തി എടുത്തു…ഷാഫിയോടു വന്നു വണ്ടിയിൽ കേറാൻ ആജ്ഞാപിച്ചു …ഷാഫി സ്കൂട്ടറിൽ കേറി …വീണ്ടും മുന്നോട്ടു വന്നു എന്നെ കയറി പിടിക്കാൻ നോക്കിയ ഹംസയുടെ മുഖത്ത് വീശിയൊന്നു കൊടുത്തു …വേഗം വണ്ടിയെടുക്കെടാ എന്ന് ഷാഫിയോടു ഞാൻ കടുത്ത സ്വരത്തിൽ പറഞ്ഞു വണ്ടി മുന്നോട്ടു നീങ്ങിയപ്പോൾ അടി കൊണ്ട കവിളിൽ കൈ വച്ച് ഹംസ ഉറക്കെ വെല്ലു വിളിച്ചു …”നിന്നെ ഒരു ദിവസം എന്റെ കയ്യിൽ കിട്ടുമെടീ”..
.സ്കൂട്ടർ തിരികെ വീട്ടിലേക്കു കുതിച്ചു …കുറ്റബോധം കൊണ്ടാവണം ഷാഫി ഒന്നും മിണ്ടിയില്ല ..പിന്നീട് നിശ്ശബ്ദതയായിരുന്നു .സംഭവിച്ച കാര്യങ്ങൾ എന്റെ കൂടി പിടിപ്പുകേട് കൊണ്ടായിരുന്നെങ്കിലും ..ദേഷ്യവും അമർഷവും ,മുട്ടുകുത്തി വീണതിലുള്ള വേദനയും എല്ലാം കൂടി എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു ..സകല അമർഷവും ഷാഫിയോടാണ് എനിക്ക് തോന്നിയത് .. അവൻ വണ്ടി നിർത്തിയിട്ടല്ലേ ഹംസ യെ കണ്ടത് ..അവൻ സമ്മതം മൂളിയിട്ടല്ലേ ഹംസ വണ്ടി പഠിപ്പിക്കാൻ നോക്കിയത് ..മതി .. ഷാഫി ചതിയനാണ് ഇനി ഷാഫി വേണ്ടാ …പോയതിന്റെ ഇരട്ടി വേഗത്തിൽ വീട്ടിലെത്തി ..ഞാൻ ഡോർ തുറന്നു അകത്തേക്ക് കയറുമ്പോൾ വണ്ടി പോർച്ചിൽ നിർത്തി ഷാഫിയും ചെരുപ്പഴിച്ചു കയറാൻ നോക്കുകയായിരുന്നു ..
“നീ അവിടെ നിക്ക് ..ഞാനിപ്പോ വരാം “!!!!
അകത്തുപോയി പേഴ്സിൽ നിന്നും 200 രൂപയെടുത്തു ഷാഫിയുടെ കയ്യിൽ കൊടുത്തു പറഞ്ഞു ..
“തല്ക്കാലം നിന്റെ സേവനം മതി.ഇനി എൻറെ കൺ വെട്ടത്തു കണ്ടു പോകരുത്”!!! …..
തല താഴ്ത്തിക്കൊണ്ടു പണം വാങ്ങി അവൻ പോക്കറ്റിലിട്ടു ..
“പോരായ്ക യുണ്ടെങ്കിൽ പറയണം” !
അവനെന്തോ പറഞ്ഞു തുടങ്ങാനുള്ള പോലെ ശ്രമിച്ചു ..പക്ഷെ വാക്കുകളൊന്നും പുറത്തു കേട്ടില്ല ..വളരെ സാവധാനത്തിൽ അവൻ തിരിഞ്ഞു നടന്നു ..അകത്തു കയറി വസ്ത്രം മാറ്റി കട്ടിലിലേക്ക് കമിഴ്ന്നടിച്ചു വീണു;
.പറഞ്ഞറിയിക്കാനാകാത്ത ഒരു സങ്കടം മനസ്സിൽ നിഴലിച്ചു നിന്നു …സുഹറയേ വിളിച്ചു കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞു ..അവൾ ഇത് കേട്ടിട്ടും ചിരിക്കുകയാണ് ചെയ്തത് .
“.ഗുഡ് ഗേൾ എന്നിട്ടും സുരക്ഷിതയായി വീട്ടിൽ എത്തിയല്ലോ “…..
“കൊറേ കാലമായില്ലേ വരാന് പറഞ്ഞു പറ്റിക്കണു നീയൊന്ന് ഇങ്ങോട്ടു വരണുണ്ടോ, മോള് ഇന്ന് ടൂറിനു പോവുകയാ ,,രണ്ടു മൂന്നു ദിവസം ഇവിടെ തങ്ങാം” ..
“എന്നാ ശരി ഞാനങ്ങു വന്നേക്കാം ..വൈകുന്നേരമാകും ട്ടോ “..
“അയ്യോ പറ്റില്ല നീ ഇപ്പൊ തന്നെ ഇറങ്ങേടി..നിന്നെ കണ്ടില്ലെങ്കിൽ ഇവിടെ ഞാൻ വീർപ്പുമുട്ടി ചാകും”.
“എന്തായാലും ചത്തൊന്നും പോണ്ടാ ..ഞാനെത്തിപ്പോയി ”
സുഹറയെ കാത്തിരിക്കുന്ന സമയം വല്ലാതെ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി .. അതിനിടയ്ക്ക് മോള് വന്നു, ഭകഷണം കഴിച്ചു ,ടൂറിനുള്ള ലഗേജുകൾ പാക്ക് ചെയ്തു ..അവളെ ക്ലാസ്‌മേറ്റ് അശ്വതിയുടെയും അച്ഛന്റെയും കൂടെ കയറ്റി വിട്ടു ..എല്ലാം യാന്ത്രികമായി നടന്നു ..മകളുടെ കാര്യത്തിൽ പോലും ശ്രദ്ധ കുറയുന്നുണ്ടോ എന്ന് തോന്നി ..!!!
നാലുമണി ആയപ്പോൾ റോഡിൽ ഒരു ഓട്ടോയുടെ ശബ്ദം കേട്ട് ആകാംഷയോടെ വാതിൽ തുറന്നു നോക്കി ..ഗേറ്റു പൂട്ടിക്കൊണ്ടതാ വരുന്നു എൻറെ ഹൃദയ സൂക്ഷിപ്പുകാരി .പർദ്ധയും ഇട്ടുകൊണ്ട് …സുഹറ ..അകത്തെത്തിയപ്പോൾ അവൾ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നു .. ആ ഉമ്മയിൽ സാന്ത്വനമുണ്ടായിരുന്നു , പ്രേമമുണ്ടായിരുന്നു ..നനുത്ത അത്തറിന്റെ മനം മയക്കുന്ന സുഗന്ധമുണ്ടായിരുന്നു ..
“പഴയ പ്രശ്ങ്ങൾ തീർക്കാനും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഇതാ സുഹ്റയെത്തി ” എന്നും പറഞ്ഞു എന്നെ പൊക്കിയെടുത്തു ,,”ഇങ്ങനെയായിരുന്നോടീ ആ പയ്യൻ നിന്നെ പൊക്കിയത് ?”
“ശ്ശൊ താഴെ ഇറക്കു ഇപ്പൊ വീഴും പെണ്ണേ “..
താഴെ ഇറക്കിക്കൊണ്ടവൾ ചോദിച്ചു ..
“ആട്ടെ നമ്മുടെ പയ്യൻസ് എവിടെ ?…”ഞാൻ അവനെ പറഞ്ഞു വിട്ടു സുഹറാ “..”എന്തിന്?
” അവൻ കാരണമാണല്ലോ ഇങ്ങനെ ഒക്കെ ഉണ്ടായത് ..” ..
“.വല്ലാത്തൊരു കഷ്ടം തന്നെ, നമ്മുടെയൊക്കെ മനസ്സ് അങ്ങിനെയാ , നമുക്ക് പറ്റുന്ന തെറ്റുകൾക്ക് പോലും നമ്മൾ ഒരു കാരണക്കാരനെ പ്രതിഷ്ഠിച്ചു കളയും!! ..
“ആട്ടെ അതിനു മാത്രം നിനക്കെന്താ നഷ്ടപ്പെട്ടത് ?”,
”പിന്നെ നീ ആ ഷാഫിയെ പറഞ്ഞു വിട്ടത് തെറ്റായിപ്പോയി .. കടുത്ത തെറ്റായിപ്പോയി ” ….
അപ്പോളാണ് ആ കാര്യത്തിൽ എനിക്ക് കുറ്റബോധം വന്നത് ..
“ഇനിയെന്ത് ചെയ്യും സുഹറാ ..അവന്റെ നമ്പറാണെങ്കിൽ എന്റെയടുത്തില്ല താനും “..
“നീയല്ലേ പറഞ്ഞത് അവൻ ഈ റൂട്ടിൽ മീൻ വിക്കാൻ വരാറുണ്ടെന്ന് ..” ..”ഇവിടെ പണിക്കു വരാൻ തുടങ്ങിയ ശേഷം അവൻ അത് നിർത്തി”
“കൊച്ചു പയ്യനാണ് നീ വല്ലാതെ കടുപ്പിച്ചു ചീത്ത പറഞ്ഞോ ..അവിവേകമൊന്നും കാണിക്കില്ലായിരിക്കും “..”അതൊന്നും ഉണ്ടാകില്ല അതിനു മാത്രം ബന്ധമൊന്നും ഞങ്ങൾ തമ്മിലില്ലല്ലോ “..
“ഛെ എന്തായാലും നീ രസം കളഞ്ഞു ..TEEN PSHYCHOLOGY യിൽ സെക്സിന്റെ ആരംഭം എന്ന വിഷയത്തിൽ എനിക്കൊരു പഠനം തയ്യാറാക്കാൻ ഉണ്ടായിരുന്നു .. കഷ്ടം ”
“അതവിടെയിരിക്കട്ടെ .. എനിക്ക് നല്ല വിശപ്പ് ..തിന്നാനെന്തെങ്കിലും താ” .. കയ്യിലെ ഹാൻഡ്ബാഗ് ബെഡ്‌റൂമിൽ കൊണ്ട് പോയി വച്ച് കൊണ്ട് അവൾ പറഞ്ഞു ..അപ്പോളും എന്റെ മൂഡോഫ് ശരിക്കും മാറിയിട്ടില്ലായിരുന്നു .. ഷാഫിയെ പറഞ്ഞു വിടണ്ടായിരുന്നു ..അവനു വിഷമമായിക്കാണുമോ നെഞ്ചിൽ നിന്നും ഒരു തേങ്ങൽ മുള പൊട്ടി …
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുഹറ പറഞ്ഞു ..”നമുക്ക് ഇന്ന് വൈകീട്ട് പുറത്തൊന്നും പോയാലോ ..നിന്ടെ മൂഡോന്നു മാറി കിട്ടുകയും ചെയ്യും .. ഒരു ഹരവുമാകും”..
“എവിടെയാ പോവുക ?”ഞാൻ ചോദിച്ചു ..
“ഇപ്പോളത്തെ നിന്റെ ഒരു മൂഡ് വച്ചിട്ട് .. നമുക്കൊന്ന് ബീച്ചിൽ പോയാലോ “… “അയ്യോ വേണ്ട ആ ഹംസയോ അവൻറെ പിള്ളാരോ മറ്റോ കാണും അവിടെ .അവരുടെ ഏരിയ ആണത് . എനിക്കെന്തോ പേടി പോലെ ” ….“എന്നാൽ പോട്ടെ സിനിമയ്ക്ക് സെക്കൻഡ് ഷോയ്ക്കു പോയാലോ “… അതിനു ടൗണിൽ നല്ല സിനിമയൊന്നും കളിക്കുന്നില്ല ..
“ശ്ശെടാ നിനക്കെന്താടീ പെണ്ണെ പറ്റിയത് ..എന്നാ നീ തന്നെ പറയ് …ഭക്ഷണം കഴിഞ്ഞു പാത്രം കഴുകുന്ന വരെ എനിക്കൊന്നും തോന്നിയില്ല ..കൈ തുടച്ചുകൊണ്ട് അവൾ പറഞ്ഞു
“എടീ സമയം നാലു മണിയായിട്ടേയുള്ളൂ രാത്രി കിടക്കുന്ന വരെ നിൻറെ ഈ മൂഡോഫും സഹിച്ചിരുന്നാൽ എനിക്ക് വട്ടു പിടിക്കും നമുക്ക് ഒന്ന് എനെർജിറ്റിക് ആവാൻ ഇപ്പോൾ ഒരു ഔട്ടിങ് അത്യാവശ്യമാണ് ,, അതാ പറഞ്ഞെ ..നമുക്കിന്ന് ആഘോഷിക്കമെഡീ ….
“ഇവിടെ അടുത്ത് ദേവീടെ കാവിൽ ഇന്ന് ഉത്സവമാണ് ..
അതിനു പോയാലോ ?” ഞാൻ ചോദിച്ചു ..
“അത് തകർക്കും ..ഉത്സവം ..ആൾക്കൂട്ടം ..വാദ്യ മേളം ..ഇതൊക്കെ ഭയങ്കര പോസിറ്റിവാ …നല്ല ഒരു വെറൈറ്റി എക്സ്പീരിയൻസും ആവും ..ഇതെന്തേ നേരത്തെ പറയാഞ്ഞേ ലേഖാ .. വാ നമുക്ക് ഡ്രെസ്സെല്ലാം മാറ്റി ഇപ്പോളെ തയ്യാറാകാം”..
ഞാനൊരു കേരളാ സാരി എടുത്തുടുത്തു ..നാലു വര്ഷം മുൻപ് ഞാൻ മെലിഞ്ഞിരുന്നപ്പോൾ ഇട്ടിരുന്ന കേരളാ സാരി അവളും ഇട്ടു ..
സാരിയും ബ്ലൗസും ഇട്ടു കഴിഞ്ഞപ്പോൾ സുഹറയുടെ അഴക് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു ..ബാഹുബലിയിലെ അനുഷ്‌കയെ പോലെ തന്നെ ഉണ്ടായിരുന്നു സുഹറ ..അവളുടെ ആകാര വടിവും , ഒതുക്കവും കണ്ടപ്പോൾ എനിക്ക് പോലും കൊതിയായി .. അസൂയയും വന്നു..നല്ല ഭംഗിയിൽ കണ്ണും എഴുതി ..ഒരു പൊട്ടും തൊട്ടു ..ലിപ്സ്റ്റിക് ഇടേണ്ട ആവശ്യം അവൾക്കില്ലായിരുന്നു അത്രയ്ക്ക് ചുവപ്പായിരുന്നു സുഹറയുടെ ചുണ്ടുകൾ ….
.മുഴുവൻ ഒരുക്കവും കഴിഞ്ഞപ്പോൾ ഞാൻ ഞെട്ടി ഇരുപത്തി നാലു വയസ്സ് തോന്നിക്കുന്ന ഒരു അവിവാഹിതയുടെ ലുക്ക് ആയിരുന്നു അവൾക്ക് ..”ഈ അമ്പലത്തിലെ ഉത്സവങ്ങളും, പള്ളിപെരുന്നാളുകളും,ഞങ്ങടെ നേര്ച്ച ഉത്സവങ്ങളും എല്ലാം നമ്മുടെ നാടിനു നൽകുന്നത് വലിയ ഒരു ഊർജ്ജമാണ് ..
അത്തരം സ്ഥലങ്ങളിൽ നമ്മുടെ എല്ലാ ഭാരങ്ങളും ഇറക്കിവെക്കാനാകും .”സാരിക്ക് പിൻ കുത്തിക്കൊണ്ടവൾ പറഞ്ഞു ..ഒരു മനശ്ശാസ്ത്ര വിദ്യാർത്ഥിയായ എനിക്ക് പഠിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ട് ഉത്സവപ്പറമ്പിൽ ..കുസൃതികളും ..
” വീട് പൂട്ടിക്കൊണ്ടു ഞങ്ങൾ ഇറങ്ങി ..സുഹറ നല്ല ഒരു ഡ്രൈവർ ആയതുകൊണ്ട് വണ്ടി വേഗത്തിൽ മുന്നോട്ടു നീങ്ങി …
ക്ഷേത്രത്തിനടുത്തു ഒരു കിലോമീറ്റർ എത്തിയപ്പോളേക്കും വലിയ ബ്ലോക്ക് .നിറയെ ജനങ്ങൾ ..ഒരു ഭാഗത്തു മിഡായി കച്ചവടക്കാർ ..അരികിൽ ബലൂണുകൾ ..കളിപ്പാട്ട കച്ചവടക്കാർ …. വണ്ടി സൈഡാക്കി .നേരം സന്ധ്യയോടടുത്തു .”എനിക്ക് ശർക്കര ജിലേബി വേണം” .വർണ്ണ മനോഹാരിത നിറഞ്ഞ അന്തരീക്ഷത്തിൽ സുഹറ അവളുടെ ബാല്യം തിരിച്ചെടുക്കുകയാണോ എന്ന് എനിക്ക് തോന്നി …അപ്പോളാണ് ക്ഷേത്രത്തിലേക്കുള്ള ആഘോഷ വരവ് വൻ ജനക്കൂട്ടത്തോടെ മുന്നോട്ടു വരുന്നത് …ദൂരെ നിന്ന് കേൾക്കുന്ന ..ചെണ്ടമേളം ജിലേബി തിന്നുകൊണ്ടു ഞങ്ങൾ ആസ്വദിച്ചു ..ആഘോഷ വരവ് കൂടുതൽ അടുത്തേക്ക് വന്നപ്പോളാണ് ..മുന്നിൽ പഞ്ചവാദ്യക്കാർ ..അവരുടെ പിറകിൽ പന്തം വീശൽ തുടങ്ങിയ അഭ്യാസ പ്രകടനങ്ങൾ, പിറകിൽ കോൽക്കളി, പിന്നെ ജന തതി ,അതിനു പിറകിൽ മയിലാട്ടം ..എന്നിങ്ങനെ .. ആഘോഷ വരവ് മുന്നോട്ടടുത്തപ്പോൾ ആവേശത്തിൽ ആഞ്ഞു കൊട്ടുന്ന ചെണ്ടക്കാരെ നോക്കി സുഹറ താളം പിടിച്ചുകൊണ്ടു ചിരിച്ചു ..അത് കണ്ട ചെണ്ടക്കാർ ആവേശം മൂത്തു കൊട്ടി ..
പഞ്ചവാദ്യത്തിനു താളം പിടിച്ചു ഒരാൾ നൃത്തം ചെയ്തു കൂടെ നടക്കുന്നുണ്ടായിരുന്നു ..ഞാനൊന്നു സൂക്ഷിച്ചു നോക്കി .. നമ്മുടെ കറുപ്പേട്ടൻ ..ശ്ശെടാ .. ഇവിടെയും ഇയാളൊ ..സ്ഥല കല ബോധം മറന്നു തുള്ളുകയാണ് മൂപ്പര് ..ഞാൻ സുഹറയ്ക്കു കാണിച്ചു കൊടുത്തു .. “ഇതാണ് നമ്മുടെ കക്ഷി അല്ലെ” …റോഡരികിൽ ചെണ്ട മേളം തകർത്തു പെയ്യുകയാണ് ..
മനസ്സിലും ഹൃദയത്തിലും ആ താളം ഞാൻ ആവാഹിച്ചു ..അതിനിടെ വരവിന്റെ കൂടെ മുന്നോട്ടു വന്നുകൊണ്ടിരിക്കുന്ന കറുപ്പൻ ചേട്ടൻ റോഡരികിൽ ചെറിയ കരിങ്കൽ കെട്ടിനു മുകളിൽ നിന്ന് കാഴ്ച കാണുന്ന ഞങ്ങളുടെ മുൻപിലും എത്തി .അപ്പോൾ കറുപ്പൻ ചേട്ടൻ ഞങ്ങളെ കണ്ടു .. ഒന്ന് ചിരിച്ചു .. സുഹറ കൈ ഉയർത്തി “തംസ് അപ്പ് ” ആംഗ്യം കാണിച്ചു ..അത് കറുപ്പൻ ചേട്ടന് നന്നായി രസിച്ചു ..മൂപ്പര് പരിസരം മറന്നു ആടി ..ആംഗ്യം കാണിച്ചതിന് ഞാൻ സുഹറയെ നുള്ളി … അവൾ ശരിക്കും എന്ജോയ് ചെയ്യുകയായിരുന്നു …അതിനു പിറകിലായി ചെറുപ്പക്കാർ തീ പന്തം കൊണ്ട് അഭ്യാസങ്ങൾ കളിക്കുന്നുണ്ടായിരുന്നു .അവർ ഈ നാട്ടുകാർ തന്നെ ആയിരിക്കും .അതിൽ ഒരു സുമുഖനായ പയ്യൻ ..അതി വിദഗ്ദമായി ഇരു വശത്തും തീ പന്തം കെട്ടിയ വലിയ മുള വടികൊണ്ട് .. അഭ്യാസ പ്രകടനം നടത്തുന്നുണ്ടായിരുന്നു ..എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം അവനായിരുന്നു ..പെണ്കുട്ടികളൊക്കെ അല്പം ആരാധനയോടെയാണ് അവനെ നോക്കുന്നത് .. ഇടയ്ക്കു തീപ്പന്തം കൈകളിലും പിടിച്ചുകൊണ്ട് ഒരു കളരി അഭ്യാസിയെ പോലെ അവൻ പിറകോട്ടു മറയുന്നതും ഉണ്ടായിരുന്നു .തികഞ്ഞ ഒരു അഭ്യാസി തന്നെ ഇരുപത്തെട്ടു വയസ്സ് തോന്നിക്കും ….അവനെ നോക്കിക്കൊണ്ടു സുഹറ പറഞ്ഞു “ഞാനിപ്പോ അവന്റെ അഭ്യാസം തെറ്റുന്ന വിദ്യ കാണിച്ചു തരാം ” “എടീ അങ്ങനത്തെ പരീക്ഷണമൊന്നും വേണ്ടെടീ” ഞാൻ വിലക്കി .. അവൾ അവനെ തന്നെ നോക്കി നിന്നു ..വശ്യമായ ഒരു ചിരി ചിരിച്ചു ..ചുറ്റും പരതിയ .അവന്റെ കണ്ണും സുഹറയുടെ കണ്ണും തമ്മിലുടക്കി ..വീണ്ടും ഒന്ന് കൂടി നോക്കിയതും ചുറ്റും കറക്കിക്കൊണ്ടിരുന്ന അവന്റെ തീപ്പന്തം നിലത്തു വീണു ..
സുഹറ പറഞ്ഞു ഇത്രേ ഉള്ളൂ ഇവന്മാരുടെ ഒക്കെ കാര്യം ..പിന്നെ വരവിന്റെ കൂടെ മയിലാട്ടവും കണ്ടു ഞങ്ങൾ അമ്പലമുറ്റത്തേക്കു നടന്നു ..അവിടന്ന് തൊഴുതു കാപ്പിയും കുടിച്ചു കുറെ സമയം മേളവും ആസ്വദിച്ചു നിന്നു ..പല ചെറുക്കന്മാരുടെയും നോട്ടം സുഹറയിൽ തന്നെയായിരുന്നു ..ഈ ഒരു അന്തരീക്ഷത്തിൽ ഒരു വശ്യ ശക്തിയായിരുന്നു അവൾക്ക് .
.കളിപ്പാട്ടങ്ങളും മാലയും വിൽക്കുന്ന ഭാഗത്തു ഞങ്ങൾ ഓരോന്നിനും വില ചോദിച്ചു നടക്കുമ്പോൾ ..സുഹറ പറഞ്ഞു “ആ പയ്യൻ നമ്മുടെ പിറകെ തന്നെയുണ്ട് .. അവൻ ചിലപ്പോൾ എന്റെ ഡീറ്റെയിൽസ് തിരക്കും അപ്പോൾ പറഞ്ഞേക്ക് നിന്റെ അനിയത്തി ആണെന്ന്
“..ഞാൻ തിരിഞ്ഞു നോക്കി അപ്പോൾ നല്ല വസ്ത്രമൊക്കെ ധരിച്ചു മുന്നിൽ നില്കുനന്നു നേരത്തെ തീപ്പന്തം കൊണ്ട് അഭ്യാസം കാണിച്ച യുവാവ് ..
“ചേച്ചീ ഒരു മിനിറ്റ് ..” ഞാൻ തിരിഞ്ഞു നിന്നു ..
“ഒരു പ്രൊപ്പോസലിന് വേണ്ടിയാണ്‌ .. ഇത് ചേച്ചിയുടെ ആരാ ?..വരവിന്റെ കൂടെ വന്നപ്പോളുള്ള വസ്ത്രമല്ല ഇപ്പോൾ ഇട്ടിരിക്കുന്നത് ..കരയുള്ള മുണ്ടും, നീല ഷർട്ടും ഒരു ചുവന്ന കുറിയും ..കൈ നിറയെ ചരടുകളും ..ഒരു സുന്ദരൻ ..അവനെ നോക്കിക്കൊണ്ടു ഞാൻ പറഞ്ഞു.
“അനിയത്തി”..ഉത്സവപ്പറമ്പിലെ ബഹളങ്ങളിൽ അവൻ പറഞ്ഞൊപ്പിച്ചു …”എൻറെ പേര് ജിഷ്ണു പ്രസാദ് ..ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു ..നിങ്ങളുടെ അനിയത്തിയെ എനിക്ക് വിവാഹമാലോചിച്ചാലോ എന്നുണ്ട് ..സമയം കിട്ടുമ്പോൾ ഒന്ന് വിളിക്കൂ ഞാൻ എന്റെ വീട്ടുകാരുമായി നിങ്ങളുടെ വീട്ടിൽ നേരിട്ട് വരാം ” എന്നും പറഞ്ഞു അവൻറെ വിസിറ്റിങ് കാർഡ് എനിക്ക് വച്ച് നീട്ടി..എനിക്ക് ചിരിയാണ് വന്നത് ..
മുപ്പത്തിരണ്ട് കഴിഞ്ഞ ഇത്താത്തക്കുട്ടിക്ക് ഇരുപത്തേഴു കഴിഞ്ഞ ചെറുക്കൻ പെണ്ണാലോജിക്കാൻ വന്നിരിക്കുന്നു …ഞാനൊന്നും പറഞ്ഞില്ല .. അവൻ തിരിച്ചു നടന്നു കഴിഞ്ഞു …”ഇവനെയൊന്നു കറക്കിയാലോ ലേഖാ”..
“വേണ്ടാത്ത പണിക്കൊന്നും നിക്കേണ്ട ..അവൻ ഒരു ഡീസെൻറ് പയ്യനാ ..എത്ര മാന്യമായാണ് അവൻ ഇഷ്ടപ്പെട്ട പെണ്ണിനെ വന്നു പ്രൊപ്പോസ് ചെയ്തത്..വിട്ടുകള”…ഞാൻ പറഞ്ഞു
“ഉത്സവ പറമ്പിലെ അന്തരീക്ഷം എന്നെയും ഉത്സവ തിമിർപ്പിലെത്തിച്ചിരിക്കുന്നു ..അവന്റെയൊരു മെയ് വഴക്കം അപാരം തന്നെ ..നടപ്പിലും ഉണ്ട് നല്ലൊരു ഒത്ത പുരുഷ ലക്ഷണം …പക്ഷെ എന്റെ ഒറ്റ നോട്ടത്തിൽ വീണുപോയി ലേഖാ
“എന്നും പറഞ്ഞു വിസിറ്റിംഗ് കാർഡ് അവൾ കൈക്കലാക്കി ..സുഹറ പറഞ്ഞത് ശരിയാണ് ..ഉത്സവപ്പറമ്പിലെ അന്തരീക്ഷം മനസ്സിനെ വല്ലാതെ തണുപ്പിച്ചു ..പക്ഷെ അപ്പോളും അകാരണമായി ഷാഫിയെ വഴക്കു പറഞ്ഞതിലും, പറഞ്ഞു വിട്ടതിലും ഉള്ള സങ്കടം പോയിട്ടുണ്ടായിരുന്നില്ല .ഉത്സവപ്പറമ്പിൽ നിന്നും ഇറങ്ങി വരുമ്പോൾ വിഫലമെങ്കിലും വെറുതെ എന്റെ കണ്ണുകൾ ആരെയോ തിരഞ്ഞു ..ആരെയോ അല്ല, ഷാഫിയെ …സ്‌കൂട്ടർ നിർത്തിയതിനടുത്തു തന്നെ ഒരു തട്ടുകട ഉണ്ടായിരുന്നു .. അവിടെ നിന്നുകൊണ്ട് ചായ കുടിക്കുകയായിരുന്നു കറുപ്പൻ ചേട്ടൻ ..ഞങ്ങളെ കണ്ടതും ഒന്ന് ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു
“നല്ല ചൂടുള്ള പഴംപൊരിയുണ്ട് ..കഴിക്കുന്നോ ..
” ഞാൻ ചെറുതായി പുഞ്ചിരിച്ചതേയുള്ളൂ ..
സുഹറ കാർക്കിച്ചു ഒന്ന് തുപ്പി ..കടുപ്പിച്ചൊരു നോട്ടവും നോക്കി .”വേണ്ടായിരുന്നു സുഹറ ..
അയാൾ എന്നെ പരിചയമുള്ളതുകൊണ്ടു വിളിച്ചതാവും “..”ഹും അയാളുടെ ഒരു ഡബിൾ മീനിംഗാണ്‌ മോളെ അത് “..
ഞാൻ കൂടുതൽ തർക്കിക്കാൻ പോയില്ല ..രാത്രി വീട്ടിലെത്തിയപ്പോളേക്കും കുറച്ചു വൈകിയിരുന്നു …ഭക്ഷണം കഴിച്ചു സുഹറ മുകളിലെ റൂമിലേക്ക് പോയി ..ബെഡിൽ കിടന്നിട്ടും ഉറക്കം വരുന്നില്ല ..
തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി ..പിന്നെ അലമാര തുറന്ന് ആ ചുവപ്പു അടിപ്പാവാട ഒന്ന് എടുത്തു നോക്കി …മനസ്സിൽ എല്ലാം ഒരു ചിത്രം പോലെ മിന്നി മറഞ്ഞു ..നാളെ പതിവ് പോലെ ഷാഫി ജോലിക്കു വരേണമേ എന്ന് ആഗ്രഹിച്ചു പോയി ..
നിദ്രയ്ക്ക് കീഴടങ്ങുമ്പോളെക്കും മൃദുല വികാരങ്ങൾ നെഞ്ചിൽ ചെണ്ട കൊട്ടി…
പിറ്റേ ദിവസം അവൾ ജിഷ്ണുവിൻറെ നമ്പറിലേക്ക് മിസ്കാൾ അടിച്ചു …അവൻ തിരിച്ചു വിളിച്ചപ്പോൾ നമ്പര് മാറിപ്പോയതാണ് സോറി എന്ന് പറഞ്ഞു …പിന്നെ ഒരു ദിവസം കൊണ്ട് തന്നെ അതൊരു സുഹൃദ് ബന്ധമായി മാറി ..പിന്നെ അന്ന് അവളുടെ ദിവസമായിരുന്നു ..അവൻ അറിഞ്ഞില്ല ഉത്സവപ്പറമ്പിൽ വച്ച് കണ്ട കുട്ടിയോടാണ് സംസാരിക്കുന്നതെന്ന് ..
മീന്കാരന്റെ ഹോണടി കേട്ടപ്പോൾ ഞാൻ കരുതി ഷാഫി ആയിരിക്കുമെന്ന് .പുതിയ ഒരാളായിരുന്നു അത് ..അതോടെ ഞാനുറപ്പിച്ചു ഷാഫി ഈ റൂട്ടിലുള്ള വരവ് പൂർണമായി നിർത്തി എന്ന് …
ഉച്ച സമയമായപ്പോൾ ഞാൻ കാത്തിരുന്നു .. ഷാഫി വരുമെന്ന് …പക്ഷെ വന്നില്ല ..”നിനക്ക് നാളെ രാത്രികൂടി കഴിഞ്ഞിട്ട് പോയാൽ പോരെ ..”ഞാൻ സുഹറയോട് ചോദിച്ചു ..
“ഇല്ലെടീ നാളെ രാവിലെ തന്നെ പോകണം..പറഞ്ഞ സമയത്തു തിരിച്ചെത്തിയാലേ എനിക്ക് വീണ്ടും വരാൻ അവര് സമ്മതിക്കൂ “.. അന്ന് രാത്രിയും കഴിഞ്ഞു
..പിറ്റേന്ന് രാവിലെ തന്നെ സുഹറ പോവാനുള്ള ഒരുക്കത്തിലായി .അവളു പർദ്ധയെടുത്തണിഞ്ഞു .ഞാൻ ചുരിദാർ ആയിരുന്നു വേഷം …
“ഇന്ന് ഒരു ദിവസമെങ്കിലും നീ ഇവിടെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് നിൽക്ക് ..
കുറച്ചു ധൈര്യമൊക്കെ വരട്ടെ ..അടുത്ത ദിവസം തന്നെ ഞാൻ വീണ്ടും വരാമെന്നേ ..ഇവിടെ താമസിക്കുമ്പോൾ ഒരു ഫ്രീഡം ഫീല് ചെയ്യുന്നു ..” അവൾ ബസ്റ്റോപ്പിലേക്കു നടന്നു ..ഞാൻ വീണ്ടും കാത്തിരിപ്പിലായി …മകളെ ..അവൾ നാളെ രാവിലെയേ ടൂറ് കഴിഞ്ഞു തിരിച്ചെത്തൂ ..അതു വരെ എങ്ങനെ സമയം തള്ളി നീക്കാനാ ..വീട്ടു ജോലികൾ ഇഴഞ്ഞു നീങ്ങുന്നു ..കഴിഞ്ഞ ദിവസങ്ങളിലെ പ്രസരിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു ..അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരിക്കുമ്പോൾ ആണ് ..കാളിങ് ബെൽ ശബ്‌ദിച്ചത് ..ആരായിരിക്കുമെന്ന ആകാംക്ഷയിൽ വാതിൽ തുറന്നപ്പോളാണ് ,,
മുന്നിൽ ഷാഫി …”അകത്തേക്ക് വാ ഷാഫി “… അകത്തേക്ക് വന്നുകൊണ്ടു ..പോക്കറ്റിൽ നിന്നും ഇരുന്നൂറു രൂപയെടുത്തുകൊണ്ട് അവൻ പറഞ്ഞു “ഞാൻ ഇത് തിരിച്ചു തരാൻ വന്നതാണ് ..ഞാനിവിടെ ജോലിയൊന്നും ചെയ്തില്ലല്ലോ”…വിഷാദ ഭാവത്തോടെയുള്ള അവൻറെ നിൽപ്പ് കണ്ടപ്പോൾ മാറോടു ചേർത്ത് ആശ്വസിപ്പിക്കാനാണ് തോന്നിയത് ..ഞാൻ സ്വയം നിയന്ത്രിച്ചു …..(തുടരും)

Leave a Reply

Your email address will not be published. Required fields are marked *