കേശവൻ കാണി എന്ന എന്റെ ഭൃത്യൻ; അയാളുടെ പെണ്ണ് കുഞ്ഞിപാറുവിന്റെ കൂടെ ഒരു കുടിലിൽ ഇവിടെ താമസിക്കുന്നുണ്ട് കുറുക്കനും പന്നിയുമൊക്കെ തോട്ടത്തിലേക്ക് കയറുമ്പോ പിടിക്കാൻ എന്റെയൊപ്പം വരുന്നത് ഈ കേശവനാണ്. പിന്നെ അയാളുടെ രണ്ടു അനിയന്മാരും.
ജീപ്പിന്റെ ശബ്ദം കേട്ടതും കേശവനുണർന്നുകൊണ്ട് കുടിലിന്റെ പുറത്തേക്ക് വന്നു. ആറടി ഉയരമുള്ള കറുത്ത രൂപമാണ് കേശവന്റെ! താടിയും മുടിയും വളർത്തിയിട്ടുണ്ട് പ്രായമേതാണ്ട് 40 കഴിഞ്ഞു. താമസം കല്ലും മണ്ണും കൊണ്ട് നിർമിച്ച തോട്ടത്തിന്റെ എന്റെ ഗെസ്റ് ഹൗസിന്റെ അരികിൽ ഉള്ള കുടിലിൽ തന്നെയാണ്.
“എന്താ തംബ്രാ..” കേശവൻ മുട്ടുവരെ ഇറക്കമുള്ള തോർത്തും ഉടുതുകൊണ്ട് വീടിന്റെ പുറത്തേക്ക് ഉറക്കച്ചടവോടെ വന്നു. “കേശവാ, വണ്ടിയിലൊരു സാധനമുണ്ട്! കുറുക്കന് തിന്നാൻ കൊടുക്കണം!” “ഇപ്പൊ തന്നെ പോണോ തംബ്രാ!” “പോണം!!” തലയിലൊരു തോർത്തും കെട്ടി, ചൂട്ടും കത്തിച്ചിട്ട് ഞാൻ മുന്നിൽ നടന്നപ്പോൾ കേശവൻ ഒരു ഞെട്ടലുമില്ലാതെ സുനിയെ പൊക്കിയെടുത്തുകൊണ്ട് ചളി നിറഞ്ഞ മണ്ണിലൂടെ പതിയെ നടന്നു. അവനിതൊക്കെ മുൻ പരിചയുമുണ്ടെന്നു ഞാൻ പറയണ്ടല്ലോ! ചീവീടുകളുടെ ശബ്ദം കാതിൽ തുളച്ചു കയറുന്നുണ്ട്. അധികം നടക്കുന്നതിനു മുൻപ് കുറുക്കന്മാരുടെ കൂവൽ ഞങ്ങൾക്ക് കേൾക്കാമായിരുന്നു. ഏലത്തോട്ടം കഴിഞ്ഞു; ഇനി കുറച്ചു കയറ്റമാണ് ഇപ്പൊ കയറിക്കൊണ്ടിരിക്കുന്നത്, ചെറുതായിട്ട് വഴുക്കുന്നും ഉണ്ട്; ഇപ്പൊ നടക്കുന്ന സ്‌ഥലം ഞങ്ങളുടെ തോട്ടത്തിന്റെ കൃഷിക്ക് ഉപയോഗിക്കാത്ത സ്‌ഥലമാണ്. അതുകൊണ്ട് ചെറിയ ഉൽ വഴിയേ ഉള്ളു, ഇരുട്ടിലൂടെ ചൂടും പിടിച്ചു നടക്കുമ്പോ എന്റെ പഴയ കാലം ഞാനോര്ത്തുപോയി. ഇവിടെ വെച്ച് തോട്ടത്തിലെ പണിക്കു വന്നിരുന്ന കുഞ്ഞിപാറുവിന്റെ പെങ്ങൾ അക്കമ്മയെ ഞാൻ അനുഭവിച്ചിട്ടുണ്ട് അതും എന്റെ 16 ആം വയസിൽ, ഒടുക്കം അവളെയും ഇതിന്റെ മേലെ നിന്ന് ഞാൻ തള്ളിയിട്ടുമുണ്ട്, ചോര തിളപ്പിനു ഇപ്പോഴും ഒരു കുറവുമില്ല.
“ഇവിടെ മതി തംബ്രാ!” കേശവൻ പറഞ്ഞത് കേട്ടപ്പോ ഞാൻ മലയടിവാരത്തു നിന്നും താഴേക്ക് ഒന്ന് നോക്കി, അഗാധമായ കൊക്കയാണ്, താഴെ പാറക്കെട്ടുകളും, അതിന്റെ ഇടയിൽ വെള്ളവും കാണുന്നുണ്ട്. അവിടെ നിന്നാണ് കുറുക്കനും പന്നിയും തോട്ടത്തിലേക്ക് കയറിവരുന്നത്. “കേശവാ ….ഉം!” ഞാനൊന്നു മൂളിയതും കേശവൻ സുനിയെ തോളിൽ നിന്നും എടുത്തു ഇരുകയ്യും വീശി വിദൂരതയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് ഇനിയെന്ത് വേണമെന്നപോലെ ഞങ്ങളെ നിന്നപ്പോൾ; “കേശവാ ഞാൻ മൂന്നു ദിവസം കഴിഞ്ഞു തോട്ടത്തിൽക്ക് ഇനി വരത്തുള്ളൂ.” “എല്ലു വല്ലതും ബാക്കിയുണ്ടെങ്കിൽ പൊടിച്ചു ഏലച്ചോട്ടിൽ ഇട്ടേക്ക്!” സുരേഷ് എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പേടിച്ചിരണ്ടു നിൽപ്പാണ്. ഞാനവനെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. “കയ്യിലെ കത്തി ആ കേശവന് കൊടുത്തേക്ക്!”
കത്തി കേശവന് കൊടുക്കാനായി നീട്ടിയതും ഞാനതു വേഗം വലം കൈകൊണ്ട് വാങ്ങിച്ചുകൊണ്ട് സുരേഷിന്റെ കഴുത്തിലേക്ക് തന്നെ അമർത്തി പിടിച്ചു.കേശവൻ എന്താണ് നടക്കുന്നതെറിയാതെ എന്നെ തന്നെ നോക്കുമ്പോ ഞാൻ സുരേഷിനെ ഇടം കൈകൊണ്ട് ഇടുപ്പിൽ ചുറ്റിപിടിച്ചുകൊണ്ട് ചോദിച്ചു.
“പറയെടാ! നീയാണോ സുനിയെ കൊന്നത്!” “അല്ല! കുഞ്ഞച്ചൻ ചേട്ടാ.” “പിന്നെ?” “രതി……രതിയാണ്, അവളും അവനും കൂടെ….” “പിന്നെന്തിനാണ് നീയാണെന്നു പറഞ്ഞത്?!” “അവളെ….അവളെ, രക്ഷിക്കാൻ!!!” “ഹഹ ഞാൻ വിശ്വസിച്ചു; നീ കള്ളം പറയാനിയിനും പഠിച്ചിട്ടില്ല സുരേഷേ ……ഇത്ര നേരമായിട്ടും നിന്റെ രതി എവിടെയാണെന്ന് നീയെന്നോട് ചോദിച്ചിട്ടില്ല! അതിന്റെയർത്ഥം അവളെവിടെയെന്നു നിനക്കറിയാം! അല്ലെ?” “അത്, അത് ……ചേട്ടാ, എന്നെ ഒന്നും ചെയ്യല്ലേ.” “നീ ഉരുളാതെ കാര്യം പറ!” “രതി!” “പറഞ്ഞില്ലെങ്കിൽ സുനിയുടെ കൂടെ നിന്നെയും ഞാനെടുത്തെറിയും” “ചേട്ടാ ….എനിക്ക് ജീവിക്കണം!” “നീയല്ലേ സുനിയെ വീട്ടിലേക്ക് കൊണ്ട് വന്നത്!” “അതെ, പക്ഷെ ….അവൻ” “പറയെടാ ….വിക്കാതെ!” “സുനി രതിയെ ബസിൽവെച്ചു പിടിച്ചതും അവനെ അവൾ തല്ലിയതും അവനു കലിപ്പ് കൂടി, അവളെ ജീപ്പ് കൊണ്ടൊന്നിടിക്കാൻ ശ്രമിച്ചു. അവളും അവനും തമ്മിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞു തീർക്കാൻ വേണ്ടിയായിരുന്നു….അന്ന് രാത്രി ഞാൻ കൂട്ടിയത്, പക്ഷെ അവൾ അവനെ കൊന്നു കാണണം! എനിക്കവളെ നഷ്ടപ്പെടാൻ വയ്യ, ഞാനേറ്റെടുക്കാൻ തയാറാണ്, അത്രയ്ക്കെനിക്ഷ്ടമാണ്…..” സുരേഷ് അത് പറഞ്ഞതും അവന്റെ കഴുത്തിലെ പിടി ഞാനൊന്നയച്ചു. “അപ്പൊ നീ മയങ്ങിയതോ!” “അത് രതി എന്തോ ഞങ്ങൾ രണ്ടു പേർക്കും കുടിക്കാൻ തന്നു! ഞാനൊരു സിപ് എടുത്തുള്ളൂ, പക്ഷെ അവനതു മൊത്തം ഒറ്റ വലിക്ക് കുടിച്ചു!” “അവനതു കൊണ്ടാണോ ചത്തത്?” “ആയിരിക്കും പിന്നെ ബെഡ്ലാമ്പ് കൊണ്ട് അവന്റെ തലയിലും അവളടിച്ചപോലെ തോന്നി!” “നീ ഞാൻ നിന്റെ വീട്ടിൽ വന്നത് കണ്ടോ?” “ഇല്ല!” “സത്യമായിട്ടും ഇല്ല!” “കുടിച്ചതുമെനിക്കെന്തോ മയക്കം പോലെ തോന്നി, ഞാൻ സോഫയിൽ ഒന്നിരിക്കാൻ വേണ്ടി നടന്നതാണ്, കാലുറക്കാതെ വീണു പോയി. പക്ഷെ കണ്ണ് തുറക്കുമ്പോ, രതിയെ കുഞ്ഞച്ചൻ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടു പോകുന്നത് മാത്രം ഞാൻ കണ്ടു. ചേട്ടനെ എനിക്ക് വിശ്വാസമായതുകൊണ്ട് ഞാൻ….. !” സുരേഷ് കുട്ടികളെ പോലെ കരയാൻ തുടങ്ങിയതും എനിക്ക് തമ്പാനെ ഓർമവന്നു, അവനു ജനിച്ചത് തന്നെയാണോ ഇവൻ! ആണും പെണ്ണുംകെട്ടവൻ!!!!
“ശേ! കളയടാ ചെറുക്കാ! നടക്ക്.”
