വെളിച്ചമുള്ള ഗുഹകൾ – 8 2

ദേവത: “വെള്ളച്ചാട്ടത്തിന്റെ എനർജിയെ കൺവെർട്ട് ചെയ്യാൻ പറ്റിയ ഒരു മെഷീൻ ഉണ്ട് ഈ പേടകത്തിൽ.”

ദേവത സ്വന്തം ഇടം കയ്യിൽ തൊട്ടു. അപ്പോൾ ഒരു സ്ക്രീൻ മുന്നിൽ തെളിഞ്ഞു വന്നു. അതിൽ ഒരു ചിത്രം എടുത്ത് എനിക്ക് കാണിച്ചു തന്നു.

ദേവത: “ഇങ്ങനെ ഉള്ള കാര്യങ്ങൾ പൊതുവേ എനിക്ക് ചെയ്യേണ്ടി വരാറില്ല. അതുകൊണ്ട് തന്നെ ഇതൊക്കെ എവിടാണെന്ന് ബോട്ടുകൾക്ക് മാത്രമേ അറിയൂ. ഈ മെഷീൻ കണ്ടെത്താൻ എനിക്ക് നിന്റെ സഹായം വേണം.”

ഞാൻ: “അത്രേ അല്ലേ ഉള്ളു, ഇപ്പോ തന്നെ കണ്ടുപിടിച്ച് തരാം”

ദേവത ചിരിച്ചു. ഞങ്ങൾ രണ്ടാളും രണ്ട് വഴിക്ക് പിരിഞ്ഞു അന്വേഷണം തുടങ്ങി. അപ്പോൾ ആണ് ഞാൻ നിൽക്കുന്ന പേടകത്തിന്റെ വലുപ്പം മനസിലാവുന്നത്. നടന്നാലും നടന്നാലും തീരാതെ അത്ര മുറികൾ. ചില മുറികളിൽ ഒക്കെ മരിച്ചു പോയ ദേവതയുടെ കൂട്ടാളികളുടെ അവശിഷ്ടങ്ങൾ. ഞാൻ ഒരു മുറിയിലേക്ക് കടക്കുമ്പോൾ അവിടെയൊക്കെ ലൈറ്റ് തെളിഞ്ഞു തെളിഞ്ഞു വന്നു.

അങ്ങനെ ഒടുവിൽ ഒരു മുറിയിൽ ഞാൻ എത്തി. ദേവത കാണിച്ചത് പോലെ ഉള്ള ഒരു ഉപകരണം. ഞാൻ അത് എടുത്തു നോക്കി. ചിത്രത്തിൽ കണ്ട പോലെ അത്ര വലുതൊന്നും അല്ല, എനിക്ക് ഒറ്റക്ക് എടുക്കാനുള്ള ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഞാൻ അതെടുത്ത് തിരിച്ചു നടക്കാൻ തുടങ്ങി. അപ്പോൾ ആണ് എനിക്ക് ഒരു കാര്യം മനസിലായത്. ഞാൻ ഇപ്പോൾ ഇവിടെ ആണെന്ന് അറിഞ്ഞുകൂടാ. എങ്ങനെ തിരിച്ച് പോയി ദേവതയെ കണ്ടെത്തി മെഷീൻ കൊടുക്കും?.

ഞാൻ ഒരു ലക്ഷ്യവും ഇല്ലാതെ മുറികളിൽ നിന്നും മുറികളിലേക്ക് നടന്നു. അങ്ങനെ നടക്കുമ്പോൾ ഒരു മുറി എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു വലിയ സ്ക്രീൻ ഉള്ള മുറി. ഒരു ചെറിയ ഹോം തിയറ്റർ പോലെ.

ഞാൻ അവിടെ കണ്ട ഒരു ബട്ടണിൽ ഞെക്കി. അപ്പോൾ മുന്നിലെ സ്ക്രീൻ ഓൺ ആയി. ഇതിൽ നമ്മുടെ ഭൂമി പോലെ മറ്റൊരു ഗ്രഹം. എന്നാൽ പറന്നു നടക്കുന്ന സ്ഥലങ്ങളും മനുഷ്യരും. ക്യാമറ ഒരു വലിയ സ്ഥലത്തേക്ക് ഉയർന്നു വന്നു. കൊട്ടാരം പോലെ തോന്നിക്കുന്ന ഒരു വലിയ മാളിക. അതിന് മുന്നിൽ രാജാവും രാജ്ഞിയും രണ്ട് കുട്ടികൾ. താഴെ ഒരുപാട് ജനങ്ങൾ. ഇവരെ കാണാൻ ആയി ഒരുപാട് ആളുകൾ പറന്നു വന്നുകൊണ്ട് ഇരിക്കുന്നു.

“ഇതാണ് എന്റെ ഗ്രഹം.”

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. ദേവത അവിടെ നിൽക്കുന്നു.

ദേവത: “ആ കാണുന്ന കുട്ടികളെ കണ്ടോ, അതാണ് ഞാനും എന്റെ അനിയനും.”

ഞാൻ : “കണ്ടിട്ട് ഇവിടുത്തെ രാജാവാണെന്ന് തോന്നുന്നല്ലോ. അപ്പോൾ ദേവത രാജകുമാരി ആണെന്നാണോ പറയുന്നത്?”

ദേവത: “ഞങ്ങളുടെ ഗ്രഹത്തിൽ രാജാക്കന്മാർ ഇല്ല. പക്ഷേ അവിടെ ഉള്ള ഒരു പ്രധാന കുടുംബം ആണ് ഞങ്ങളുടെ. ഗ്രഹത്തിലെ ഒട്ടുമിക്ക പ്രമാണികളും എന്റെ അച്ഛന്റെയും അമ്മയുടെയും അഭിപ്രായം ചോദിച്ചിട്ട് മാത്രം ആണ് കാര്യങ്ങൾ ചെയ്യാറ്.”

ഞാൻ: “അപ്പോൾ ലിറ്ററല്ലി രാജ്കുടുംബം തന്നെ”

ദേവത: “അങ്ങനെ പറയാം. പക്ഷേ ഞങ്ങൾ ആരെയും ഭരിക്കാൻ പോവാറില്ല. കാല കാലങ്ങളായി നേടി വന്ന സമ്പത്തും അറിവും ആണ് ഞങ്ങളുടെ കൈമുതൽ.”

പെട്ടന്ന് സ്ക്രീൻ ഓഫ് ആയി. മുറിയിലെ ലൈറ്റും പേട്കത്തിന്റെ മൂളലും നിന്നു.

ദേവത: “ പേടകത്തിന്റെ അവസാന എനർജിയും തീർന്നു. വരൂ, നമുക്ക് ഈ മെഷീൻ പ്രവർത്തിപ്പിക്കാൻ നോക്കാം.”

ഞാനും ദേവതയും വെള്ളച്ചാട്ടത്തിന്റെ കീഴേക്ക് നടന്നു. മെഷീൻ ഇൽ നിന്നും ചില വയറുകൾ എടുത്ത് പേട്കത്തിൽ കുത്തി വെച്ചശേഷം മെഷീൻ എടുത്ത് ശക്തമായി വെള്ളം വീഴുന്ന ഭാഗത്തേക്ക് ദേവത പറന്നു പോയി.

കുറച്ച് നേരത്തിന് ശേഷം തിരിച്ചുവന്ന ദേവത എന്നെയും കൂട്ടി കോക്പിറ്റിലേക്ക് നടന്നു. അവിടെ ഉളള് ഏതൊക്കെയോ സ്വിച്ചുകൾ ഓൺ ആക്കിയ ശേഷം എന്നോട് പറഞ്ഞു.

ദേവത: “മെഷീൻ വർക്ക് ആവുന്നുണ്ട്. എന്നാൽ ചാർജ്ജ് ആയി വരാൻ കുറെ സമയം എടുക്കും. നമുക്ക് തിരിച്ചു പോയി നാളെ വരാം.”

ഞങ്ങൾ പേടകത്തിന് വെളിയിലേക്ക് നടന്നു.

വീട്ടിൽ എത്തിയപ്പോളേക്കും അവിടുന്ന് അച്ഛന്റെയും അമ്മയുടെയും ശബ്ദം കേൾക്കാം. അവർ തിരിച്ചെത്തിയെന്ന് തോന്നുന്നു. കസിനും വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *