വെള്ളിയാം കല്ല് – 2 4

എന്നിട്ട് പോലും രാകേഷ് തല ഉയർത്തി നോക്കിയില്ല…… അവൻ അതെ നിൽപ്പ് തുടർന്നു….

ഈ മൈരൻ എന്നെ കൂടി കൊലക്ക് കൊടുക്കുമല്ലോ പടച്ചോനേ….. ഇനി ഇവൻ കാരണം എന്നെ തൂക്കിക്കൊല്ലാൻ കൊണ്ട് പോകുമോ….. സുഹൈലിൻ്റെ ചിന്ത ഈ വക കാര്യങളിലായിരുന്നു…

****ഡൈ അയാള് വിളിക്കുനടാ….. ഒന്ന് നോക്കടാ പഹയാ…..”””” സുഹൈൽ രാകേഷിൻ്റെ ചെവിയിലവൻ കേൾക്കാൻ പാകത്തിൽ പറഞ്ഞു…..

എന്നിട്ട് എവിടന്ന്….. ആ പഹേനുണ്ടോ നോക്കണ്ട്…. അതെ നിൽപ്പ് തന്നെ രാകേഷ് തുടർന്നു…..

****ഡാ നിന്നോട് പറഞ്ഞാല് കേൾക്കില്ലേ……ഇങ്ങോട്ട് നോക്കാഡ മുഖത്ത്””” ci രാകേഷിൻ്റെ ചെവിക്ക് പിടിച്ച് വട്ടം കറക്കി കൊണ്ട് അവൻ്റെ മുഖം പിടിച്ച് ഉയർത്തി….

**** എസ്സ്…. ആ…… അങ്കിളെ ……..വിട്. വിട്….. സ്സ്…… വേദനിക്കണൂ…. സസ് ആ…ബിട്… വിട്.”””” രാകേഷ് അയാളുടെ കൈക്ക് മുകളിലൂടെ പിടിച് കൊണ്ട് വട്ടം കറങ്ങി …..എരിവ് വലിച്ചു കൊണ്ടിരുന്നു….

**** വേദനിക്കാൻ തന്നെയാണ് പിടിച്ചത്….. നിന്നോട് ഞാൻ ഒരു നൂറു വട്ടം പറഞ്ഞതാ ഇനിയൊരു പ്രശ്നത്തിനും പോകരുതെന്ന്……. അതിന് നീ ഉറപ്പ് പറഞ്ഞിട്ടെല്ലടാ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് തന്നെ….. എന്നിട്ടും വന്നിട്ടിത്ര ദിവസമാവുമ്പോ തന്നെ തുടങ്ങിയല്ലടാ കുരുത്തം കെട്ടവനെ…നീ…..””””. രാകേഷ് അയാളെ അങ്കിൾ എന്ന് വിളിച്ചപ്പോൾ പോയതാണ് സുഹൈലിൻ്റ കിളി ഇതുവരെ തിരിച്ച് വന്നിട്ടില്ല …

**** എൻറെ പൊന്നങ്കിളെ ഞാൻ ഒരു പ്രശ്നത്തിനും പോയിക്കില്ല എല്ലാം ഈ തെണ്ടി കാരണമാ…..”””” രാകേഷ് സുഹൈലിനെ അയാൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തു…..

*** ഡാ….. ഇവൻ പറയുന്നത് സത്യമാണോടാ……””” രാകേഷിനെ വിട്ട് അയാളുടെ നോട്ടം സുഹൈലിന് നേരയായി….. പേടി കാരണം സുഹൈൽ ഉമനീര് കുടിച്ചിറക്കി…..

**** ഞാൻ ചോദിച്ചത് കേട്ടില്ലേ ഈ പ്രശനം മൊത്തം ഉണ്ടാക്കിയത് നീയാണോ അതോ ഇവനോ???….””” സുഹൈലിനെയും രാജേഷിനെയും ci അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നോക്കി അവസാനം….

**** എൻ്റെ പൊന്നുസാറേ …….ഒരു കയ്യപതം പറ്റിപ്പോയതാ….. എന്നോട് ക്ഷമിക്കണം… ഇവനൊനോട് നൂറുവട്ടം പറഞ്ഞതാ വേണ്ടാ……വേണ്ടെന്ന് ഞാൻ കേൾക്കാഞ്ഞതാ….. ഇതിൻ്റെ പേരിൽ എന്നെ തൂക്കി കൊല്ലല്ല സാറേ….”””” കരഞ്ഞു പിഴഞ്ഞു സുഹൈൽ ci യുടെ കാല് കീഴിൽ വീണു….

**** എന്തോ നോക്കി നില്ക്കുവാ പിടിച്ച് മാറ്റഡാ ഇവനെ….””” സുഹൈലിൻ്റെ പ്രവർത്തി കണ്ടു കണ്ണ് മഞ്ഞലിച്ചു പോയ രാകേഷിനെ നീട്ടി വിളിച്ച് കൊണ്ട് ci അവനെ തന്നിൽ നിന്നും പിടിച്ച് മാറ്റാൻ അവനോടു ആവിശ്യപെട്ടു…

രാകേഷ് വേഗം അവനെ എഴുന്നേൽപ്പിച്ച് അവനൊപ്പം സുഹൈലിനെ നിർത്തി……

**** അപ്പൊ എന്താ സംഭവിച്ചത് എന്ന് വച്ചാ രണ്ടും വള്ളി പുള്ളി വിടാതെ പറ…ഞാൻ കേക്കട്ടെ.””” മേശയിൽ കയറി ഇരുന്നു ci അവരോഡായി പറഞ്ഞു…….

അവര് രണ്ടും നടന്നത് മൊത്തം തത്ത പറയും പോലെ പറഞ്ഞു……

**** അപ്പൊ ഈ നിസ്സാര സംങ്ങതിക്കും വേണ്ടിയിട്ടണോ ങ്ങള് ഇത്രേം പ്രശ്നം ഇണ്ടാക്കിയത്…..”””” സുഹൈൽ അതിന് ഒരു ഇളി പാസാക്കി…

**** ചെയ്യേണ്ടൊക്കെ ചെയ്തിട്ട് ഇളിക്കുന്നോടാ”””” ci സുഹൈൽ സുഹൈലിനെ നോക്കി പല്ല് കടിച്ചു…കൈ വീശി……. അതോടു കൂടി സുഹൈലൊന്നു റിലാക്സായി കഴിഞ്ഞിരുന്നു…..l… കുറച്ച് സമയത്തെ ആലോചനയ്ക്ക് ശേഷം ci പറഞ്ഞു തുടങ്ങി….

**** മോനെ രഗുവേ….. അവര് ഇതുവരെയും കേസ് കൊടുത്തിട്ടില്ല….. ഞാനൊന്നു സംസാരിച്ച് നോക്കട്ടെ…. ചിലപ്പോ എന്തെങ്കിലും നമുക്ക് അനുകൂലമായി വന്നാലോ… അഹാ ….. “”” അതും പറഞ്ഞു Ci പുറത്തുള്ളവരോട് അകത്തേക്ക് വരാൻ പറഞു…..

*** അപ്പൊ എന്താ നിങ്ങളുടെ തീരുമാനം….””” അകത്തേക്ക് വന്ന അവരോടായ് Ci ചോദിച്ചു…..

**** സാർ….. ഇവർക്കെതിരെ കേസ് ഫയല് ചെയ്യണം സർ….. സ്ത്രീകളോട് മോഷമായി പെരുമാറിയതും പോര….. അത് ചോദിക്കാൻ ചെന്ന ഞങ്ങളുടെ നേർക്ക് വണ്ടി ഇടിച്ച് കൊല്ലാനും നോക്കി സർ….. ഇവരെ വെറുതെ വിടരുത് സർ…രണ്ടും കഞ്ചാവാണ്……””” അവരുടെ കൂട്ടത്തിലൊരുവൻ ci യോട് ഉള്ളതും ഇല്ലാത്തതുമായ എല്ലാം പറഞ്ഞു….

*** …ടാ കള്ളം പറയുന്നേടാ പട്ടി….”””” സുഹൈൽ മറ്റവൻ്റെ വർത്താനം കെട്ടിട്ട് പിരിയിളകി

**** ഛീ…..മിണ്ടാതിരിയടാ!!!!!…….ഇനി ഇവിടെ കിടന്നു ഷോ ഇറക്കിയാൽ…. പുന്നാര മോനെ ലോക്കപ്പിൽ കയറ്റി ഇടിച്ച് നിൻ്റെ കൂമ്പ് കലക്കും…കേട്ടോ ഡാ.””” സൗമ്യനായി സംസാരിച്ച ci യുടെ പെട്ടെന്നുള്ള ഭാവമാറ്റം അവിടെയുള്ള എല്ലാവരെയും അക്ഷരാർഥത്തിൽ ഞെട്ടിച്ച് കളഞ്ഞു….. സുഹൈലിൻ്റെ അവസ്ഥ പിന്നെ പറയേ വേണ്ട…..

*** ആട്ടെ ആരാ ഈ പരാതിക്കാരി…..”””

**** അത് സർ അവര്……… അവൾക്ക് മറ്റുള്ളവര്ക്കും ഈ പോലീസും കേസും എന്നൊക്കെ പറഞാൽ പേടിയാണ്…. അതുകൊണ്ട് അവരെയൊക്കെ ഞങ്ങൾ നേരത്തേ.. പറഞ്ഞു അയച്ചു…… പരാതി തരാൻ ഞങ്ങൾ മാത്രം പോരെ….”””

**** പോരല്ലോ…. പരാതി കൊടുക്കാൻ പരാതിക്കാരി തന്നെ ഹജറാവണം അത് മാത്രമല്ല….. നിങ്ങൾ ഇവർക്കെതിരെ പരാതി കൊടുക്കുമ്പോ….. നിങ്ങൾക്ക് എതിരെ ഇവരും ഒരു പരാതി തന്നിട്ടുണ്ട്….. “””

Ci എന്ത് തേങ്ങയാ പറയുന്നതെന്ന് മനസ്സിലാവാതെ സുഹൈൽ രാകേഷിനെ നോക്കി….. അവന് ഇതൊന്നും ഒരു പുത്തരിയെല്ലന്ന രീതിയിൽ ബിത്തിയിൽ തൂക്കിയിട്ട നേതാജിയുടെ ഫോട്ടോയും നോക്കി നിക്കുന്നുണ്ട്…..

ഇനി ഞാനറിയാതെ ആ ഫോട്ടോയിൽ വല്ല തുണ്ട് പടവും ഓടുന്നുണ്ടോ എന്ന് നോക്കാൻ സുഹൈലും അവിടെത്തന്നെ ശശ്രൂഷം നോക്കി നിന്നു……

*** സാർ…. സാറ് പറഞ്ഞത് മനസിലായില്ല…..””” കൈവിട്ട ആയുധവും കുണ്ടി വിട്ട വളിയും തിരിച്ച് എടുക്കാൻ കയില്ലെന്ന പ്രപഞ്ച സത്യം പോലെ…പരാതി കൊടുക്കമ്പോ തിരികെ അവർക്കും കിട്ടുമെന്ന് സ്വപ്നത്തിൻ പോലും അവരും ചിന്തിച്ച് കാണില്ല…..

*** മനസ്സിലാക്കി തരാം…. മക്കളെ ഇത് പണ്ടത്തെ കാലമല്ലാലോ ഇപ്പൊ എല്ലായിടത്തും സിസിടിവി അല്ലെ…. മ്മു….. അപ്പൊ അവിടെ നടന്ന ഫൂടേജ് ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് അതിൽ വെക്തമായി കാണാം നിങ്ങളുടെ കൂട്ടത്തിലെ ആളുകളാണ് ആദ്യം ഇവരെ പ്രവോക് ചെയ്തതും….. ഇവരെ ആരാ തല്ലിയതുമെന്നെക്കെയെല്ലാം നമുക്കു വെക്തമായി കിട്ടിയിട്ടുണ്ട്….. പിന്നെ കൂടുതലൊന്നും പറയാതെ തന്നെ ഇവരുടെ കോലവും നിങ്ങളെയും കണ്ടാ തന്നെ ഒറ്റ നോട്ടത്തിൽ മസ്സിലാവും ആര് ആരെയാ കൈവെച്ചതെന്നു….. അപ്പൊ അങ്ങന്യാ പരാതി കൊടുക്കുകയല്ലേ…??? മ്മ് മ് ഹ്…..”””” ci കാര്യ ഗൗരവത്തോടെ അവരോടു എല്ലാം തെളിച്ചു പറഞ്ഞു……

**** അത് സർ….. വേണ്ട സർ ഞങ്ങൾക്ക് പരാതിയില്ല…… “””” അവരെല്ലാവരും പെട്ടെന്ന് തന്നെ അവരുടെ തീരുമാനം പറഞ്ഞു….

*** ഗുഡ് ബോയ്….. ‘””” ci അവൻ്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു….

Leave a Reply

Your email address will not be published. Required fields are marked *