വെള്ളിയാം കല്ല് – 2 9

*** പാ…കഴുവേറി മക്കളെ…… അറിയാതെ പറ്റിപോയതെന്നോ …. നിന്നെയൊക്കെ…”””” si കൈ മുട്ട് മടക്കി സുഹൈലിന് നേരെ ചെന്നു….

**** ഡോ… എന്താടോ ഇവിടെ പ്രശ്നം….””” Si യുടെ റൂമിൽ മുതിർന്ന ഉദ്യോഗസ്ഥൻ കയറി വന്നു….

Si മേശയിലുള്ള അയാളുടെ തൊപ്പി തലയിൽ വച്ച് വന്നയാളക്ക് സല്യൂട്ട് ചെയ്തു….

*** അത് സർ…. ഇത് ചെറിയ കേസാണ്…. ഒരു പബ്ലിക് ന്യൂയിസൻസും റാഷ് ഡ്രൈവിങ്ങും….. കണ്ടിട്ട് കോളേജ് പിള്ളേരാണ് തോനുന്നു…..കുറച് കാലം അകത്ത് കിടാകാനുള്ള വകുപോക്കെ ഉണ്ട്….. ഇവന്മാരെ കുറച് മര്യാത പഠിപ്പിക്കുവാൻ കഴിയുമോ എന്ന് ഞാൻ നോക്കട്ടെ….””” Si വീണ്ടും സുഹൈലിന് നേരെ പല്ല് കടിച്ച് ചെന്നു…. അപ്പോഴും രാകേഷ് മരം പോലെ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു….

**** മമ്…. മതി… മതി….. ഇനി താൻ പോക്കെ ഇത് ഞാൻ നോക്കിക്കോളാം…. “”” അയാള് si പറഞ്ഞയച്ചു…..

ജയിൽ എന്നൊക്കെ കേട്ടപ്പോ സുഹൈലിൻെറ കൈകാലുകൾ വിറച്ചു…..

പോലീസ് കേസ് എന്ന് അറിഞ്ഞാൽ തന്നെ ബാപ്പ കാല് വെട്ടും.. അതിൻ്റെ കൂടെ ജയില് എന്നും കൂടി അറിഞ്ഞാൽ പിന്നെ ൻ്റെ മയ്യത്താവും നാട്ടാര് കാണാ…..

**** പെണ്ണ് കേസിന് ബാപ്പ വെട്ടികൊന്നെന്നൂടി അറിഞ്ഞാൽ…. ക പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ???? ണ്ടോ?????….. ഞാ കാരണം എൻ്റെ ഇക്കാക്ക് വരുന്ന കല്ല്യാണ ആലോചന മുടങ്ങുമോ……പാവമെൻ്റിക്കാ’’’’’.. അയ്യോ ഓർക്കാൻ കൂടി വയ്യ….. ഇത് ചെറീക്കയെങ്ങാനുമറിഞ്ഞാൽ മട്ടലൂരിയടിക്കും ‘’”’……ഉമ്മ തെളച്ച ബെള്ളം മേത്തെഴിക്കും ഒറപ്പ്….….. അയിലും നല്ലെ ഇപ്പൊ തന്നെ ഇയാളുടെ തോക്കൊണ്ടു മയ്യതാവുന്നതാ….“”” മുന്നിലുള്ള പോലീസാരൻ്റെ അരയിലുള്ള തോക്കിലേക്കായി പിന്നീട് സുഹൈലിൻ്റെ ശ്രദ്ദ….

*** ഡാ മെഖത്ത് നോക്കട….. എടാ നിന്നോടാ പറഞ്ഞത് മുഖത്ത് നോക്കാൻ!!!!…..”””

*** ശ്ശേ….. ഇയാളിതെങ്ങനെ ഇത് …… കണ്ട്…. ഇനിയിപ്പോ എന്താചെയ്ക….”””

സുഹൈൽ നിർവികാരനായി ci നോക്കി…. പക്ഷെ അയാൾ നോക്കുന്നത് തന്നെയല്ല മറിച്ച് രാകേഷിനെയാണെന്നറിഞ്ഞതും…. സുഹൈൽ രാകേഷിൻ്റെ കൈക്ക് ഒരു തട്ട് കൊടുത്തു…..

എന്നിട്ട് പോലും രാകേഷ് തല ഉയർത്തി നോക്കിയില്ല…… അവൻ അതെ നിൽപ്പ് തുടർന്നു….

ഈ മൈരൻ എന്നെ കൂടി കൊലക്ക് കൊടുക്കുമല്ലോ പടച്ചോനേ….. ഇനി ഇവൻ കാരണം എന്നെ തൂക്കിക്കൊല്ലാൻ കൊണ്ട് പോകുമോ….. സുഹൈലിൻ്റെ ചിന്ത ഈ വക കാര്യങളിലായിരുന്നു…

****ഡൈ അയാള് വിളിക്കുനടാ….. ഒന്ന് നോക്കടാ പഹയാ…..”””” സുഹൈൽ രാകേഷിൻ്റെ ചെവിയിലവൻ കേൾക്കാൻ പാകത്തിൽ പറഞ്ഞു…..

എന്നിട്ട് എവിടന്ന്….. ആ പഹേനുണ്ടോ നോക്കണ്ട്…. അതെ നിൽപ്പ് തന്നെ രാകേഷ് തുടർന്നു…..

****ഡാ നിന്നോട് പറഞ്ഞാല് കേൾക്കില്ലേ……ഇങ്ങോട്ട് നോക്കാഡ മുഖത്ത്””” ci രാകേഷിൻ്റെ ചെവിക്ക് പിടിച്ച് വട്ടം കറക്കി കൊണ്ട് അവൻ്റെ മുഖം പിടിച്ച് ഉയർത്തി….

**** എസ്സ്…. ആ…… അങ്കിളെ ……..വിട്. വിട്….. സ്സ്…… വേദനിക്കണൂ…. സസ് ആ…ബിട്… വിട്.”””” രാകേഷ് അയാളുടെ കൈക്ക് മുകളിലൂടെ പിടിച് കൊണ്ട് വട്ടം കറങ്ങി …..എരിവ് വലിച്ചു കൊണ്ടിരുന്നു….

**** വേദനിക്കാൻ തന്നെയാണ് പിടിച്ചത്….. നിന്നോട് ഞാൻ ഒരു നൂറു വട്ടം പറഞ്ഞതാ ഇനിയൊരു പ്രശ്നത്തിനും പോകരുതെന്ന്……. അതിന് നീ ഉറപ്പ് പറഞ്ഞിട്ടെല്ലടാ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത് തന്നെ….. എന്നിട്ടും വന്നിട്ടിത്ര ദിവസമാവുമ്പോ തന്നെ തുടങ്ങിയല്ലടാ കുരുത്തം കെട്ടവനെ…നീ…..””””. രാകേഷ് അയാളെ അങ്കിൾ എന്ന് വിളിച്ചപ്പോൾ പോയതാണ് സുഹൈലിൻ്റ കിളി ഇതുവരെ തിരിച്ച് വന്നിട്ടില്ല …

**** എൻറെ പൊന്നങ്കിളെ ഞാൻ ഒരു പ്രശ്നത്തിനും പോയിക്കില്ല എല്ലാം ഈ തെണ്ടി കാരണമാ…..”””” രാകേഷ് സുഹൈലിനെ അയാൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തു…..

*** ഡാ….. ഇവൻ പറയുന്നത് സത്യമാണോടാ……””” രാകേഷിനെ വിട്ട് അയാളുടെ നോട്ടം സുഹൈലിന് നേരയായി….. പേടി കാരണം സുഹൈൽ ഉമനീര് കുടിച്ചിറക്കി…..

**** ഞാൻ ചോദിച്ചത് കേട്ടില്ലേ ഈ പ്രശനം മൊത്തം ഉണ്ടാക്കിയത് നീയാണോ അതോ ഇവനോ???….””” സുഹൈലിനെയും രാജേഷിനെയും ci അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി നോക്കി അവസാനം….

Leave a Reply

Your email address will not be published. Required fields are marked *