വെള്ളിയാം കല്ല് – 2 4

അങ്ങനെ കോളജിൽ നിന്ന് രാകേഷിൻ്റെ ബാഗുമെടുത്ത് ഇറങ്ങിയ സുഹൈൽ അവൻ്റെ ബൈക്കുമെടുത്ത് നേരെ അവൻ്റെ വീട്ടിലോട്ടു വിട്ടു…

അവൻ വീട്ടിൽ എത്തുമ്പോൾ…. സന്ധ്യ കഴിയാറായിട്ടുണ്ടായിരുന്നു…. മുറ്റത്ത് തന്നെ ആസിഫിൻ്റെ ആക്ടീവ പാർക്ക് ചെയ്തിരുന്നത് അവൻ കണ്ടു…..

രാഗിൻറെ ബാഗും… അവൻ്റെ ബാഗിൻ്റെകൂടെ ചരുമ്മേ വെച്ച്… ശൂവും എങ്ങോട്ടോ പറത്തി വിട്ടവൻ…. ഉച്ചക്ക് കണ്ട അവൻ്റെ മൊഞ്ചത്തിയെ ഓർത്ത് മനോഹരമായ ഒരു പുഞ്ചിരിയോടെ മൂളി പാട്ടും പാടി അകതോട്ട് നടന്നു….

*** അവിടെയായിരുന്നടാ…. ഇത്രനേരം…..””” സോഫയിൽ ഇരുന്നു കൊണ്ടു…. ടീപ്പോയിൽ പയ്യോളി മിച്ചറും കൂടെ ഒരു കട്ടനും കൂടി കയ്യില് പിടിച്ച് കൊണ്ട് ടിവിയിൽ വാർത്ത കാണുകയായിരുന്ന ആസിഫ് സുഹൈലിനോടായി ചോദിച്ചു…..

*** ആഹാ ഇതാര് ഇക്കാക്കയോ…. ഇക്ക എപ്പോ വന്ന്…. “” ആസിഫിന് ഒരു ഇളി കൊടുത്ത് അവൻ മിച്ചറിൽ നിന്നും ഒരു പിടി തൊള്ളയിൽ തള്ളാനും മറന്നില്ല…

**** ഞാ ബന്നിട്ട് പത്തിരുവത്താറ് വർഷമായി…. ഇയ്യ് കളിക്കാതെ എന്താ ഇങ്ങനെ ബൈകി ബെരുന്നെ…. ഇഞ്ചിപയും ചെറിയ കുട്ടിയാന്നെന്നാണോ അൻ്റ ബിചാരം…..”””

**** ഓഈ…. ൻ്റെ ഇക്കാ…. അല്ലെ തന്നെ ബാപ്പാൻ്റെ വക ദീസം കിട്ടുന്നുണ്ട് എനി ഇങ്ങളും കൂടി തുടങ്ങല്ലേ…. “””” സുഹൈൽ അവൻ്റെ സങ്കടം പറയുന്നതിനേടപ്പം മിച്ചറിൽ നിന്നും കടല എടുത്തു സെപറേറ്റ് കഴിക്കാനും മറന്നില്ല….

*** എടാ… ബാപ്പ അൻ്റെ നല്ലേയ്നല്ലെ പറീന്നത്… ഇയ്യെന്നു മനസ്സിലാക്കത്…. “””” അനിയനെ നന്നാക്കാനുള്ള ഒരു ജേഷ്ഠൻ്റെ വിങ്ങുന്ന മനസ്സാണ് ആസിഫിൻ്റേത്…. തൻ്റേനിയൻ തന്നെക്കാൾ ഉയരത്തിൽ എതിപ്പെടാനാണ് അവൻ്റെ ഏറ്റവും നല്ല ആഗ്രഹം…..

*** ”തന്നെ ….തന്നെ…. ഞാ ബിഷ്യസിച്ച്…. എൻ്റെ നല്ല്യേനു തന്നെ….. മുഹം’…..പ്ലസ് ടൂ കഴിഞു, കഴിഞ്ഞ മൂന്നു കൊല്ലം എൻ്റെ ഇഷ്ടത്തിന് പോയപ്പോ തിരിഞ്ഞിക്ക്…. ബാപ്പാക്ക് എന്നോടുള്ള മോഹബത്തിൻ്റെ കണക്ക്….. ഒന്ന് പോയെ ഇക്കാ. ബെർത്തേയ് ചോറയാകാണ്ട് “”””” സുഹൈൽ അവൻ്റെ ഷർട്ട് അഴിച്ചു ദൂരേക്ക് വലിച്ചെറിഞ്ഞിട്ട് സോഫയിൽ ഇരുന്നു…. റിമോട്ട് കൺട്രോൾ ആസിഫിൻ്റെ കയ്യില് നിന്നും കൈക്കലാക്കി അവൻ ചാനൽ മാറ്റി സിനിമ വെച്ചു…..

*** എടാ എന്താടാ ഇയ്യിങനെ…??!””” അവൻ വലിച്ചെറിഞ്ഞ ഷർട്ട് എടുത്ത് അലക്ക് ബക്കറ്റിൽ കൊണ്ടുപോയി ഇട്ടുകൊണ്ട് ആസിഫ് അവൻ്റെ ധർമ്മ സങ്കടം ബോധിപ്പിച്ചു….

*** ഇക്കാ ഇങ്ങൾക്ക് ഒർമയില്ലേ… എനിക്ക് വേണ്ടി കോളജിൽ സീറ്റ് ചോദിക്കാൻ ബാപ്പനോട് ഉമ്മ പറഞ്ഞപ്പോ ബാപ്പാൻ്റെ മറുപടി…. ഞാ പോരക്കാർക്കും നട്ടിനും കൊള്ളാത്തവനാണല്ലേ മൂപ്പരുടെ ഭാഗം…. എന്നെ പഠിപ്പിച്ചു കാശു കളയുന്നതിലും ഭേദം പറമ്പിൽ തൈഴ് വെക്കലാണെന്. പറഞ്ഞില്ലേ ഓറ് മ്മ്മുഹം… “”” ദേഷ്യത്തോടെ അത് പറയുമ്പോ സുഹൈലിൻ്റെ കണ്ണ് നിറഞ്ഞിരുന്നു…..

**** ഡാ മോനെ സുഹൈലേ….””” സുഹൈലിൻ്റെ കണ്ണ് നിറഞ്ഞത് കണ്ട ആസിഫ് നെഞ്ചോന്നാളികൊണ്ട് അവൻ്റെയടുക്കൽ പോയി അവനെ തോളിൽ താങ്ങി ആശ്വസിപ്പിച്ചു….

**** മാണ്ട… ഇനി അതേ പറ്റി… ഞാനൊന്നും പറനില്ല…. നീ നന്നായി പഠിക്ക്…മും….. പിന്നെ അന്നോട് എനിക്കൊരു കാര്യം പറയാനുണ്ട്….”””” ആസിഫ് തൽക്കാലം ആ വിഷയം അവിടെ വിടാൻ തീരുമാനിച്ചു….

കാര്യം എന്തെന്ന രീതിയിൽ സുഹൈൽ ആസിഫിനെ തല ഉയർത്തി നോക്കി…..

*** നിക്ക് പണി കിട്ടി… ****####* ഹോസ്പിറ്റലിൽ ന്യൂറോളജിറ്റായി മറ്റനാൾ തന്നെ ജോയിൻ ചെയ്യണം… “”” ആസിഫ് ഒരു പുച്ചിരിയോടെ ഓഫർ ലെറ്റർ സുഹൈലിന് കൈമാറി…..

**** ഇതെന്താ ഇക്കാ ഇത് പൊട്ടിച്ചിട്ടില്ലല്ലോ…… “”” ഇൻവോലപ് മറിച്ചും തിരിച്ചും നോക്കിയാണ് അവൻ്റെ ചോദ്യം….

*** ഞാനീക്കാര്യം ആദ്യം എന്നോഡാണ് പറയണത്…… ഇയ്യു വേണം എല്ലാരോടും ഇത് പറയാൻ….””” സുഹൈൽ സന്തോഷത്തോടെ ആസിഫിനെ നോക്കി…. പെട്ടന്ന് തന്നെ അവനെ വാരി പുണർന്നു….. ആസിഫ് നിറഞ്ഞ മനസോടെ അവനെ തിരികെ പുണർന്നു….

അനിയൻ്റെ സന്തോഷത്തിൽ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു….. അതെങ്ങനെയാണ് ആസിഫിനു എന്നും സുഹൈൽ അവൻ്റെ കുഞ്ഞനുജനാണു…. അവൻ്റെ സന്തേഷത്തതിനെക്കളും അവൻ ആഗ്രഹിച്ചത് അനിയൻ്റെ സന്തോഷങ്ങളും ഇഷട്ടങ്ങളുമാണ്…..

പണ്ടൊരിക്കൽ അവരുടെ ഉമ്മയ്ക്ക് അസുഖം മൂർഛിച്ചപ്പോൾ ആസിഫും സുഹൈലും കൂടിയാണ് ഉമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചത്…. ഉപ്പ നാട്ടിൽ ഇല്ലാത്തത് കൊണ്ടും രാത്രി ആയതിനാലും, പേടിയും പരിഭ്രാന്തിയും മൂലം ഫോണും മറ്റും ഇല്ലാതെയാണ് അവര് രണ്ടും ഒറ്റയ്ക്കാണ് പോയത്…..

അവരുടെ കയ്യിലാകെ ഉണ്ടായിരുന്നത് 5000 രൂപ മാത്രമാണ്…. രാത്രി കിട്ടിയ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും… അവരുടെ ഉമ്മയുടെ ഗതി വളരെ മോഷമായത് കൊണ്ട് ഉടൻ തന്നെ ഓപ്പറേഷൻ ചെയ്യാനാവിശ്യപെടുക്കയും അതിനായി ഭീമമായൊരു സംഖ്യ അപ്പൊൾ അടയ്ക്കണമെന്നും അവരെ അറിയിച്ചു…. Sslc പഠിക്കുന്ന അനിയൻ്റെ കയ്യും പിടിച്ച് തറഞ്ഞു നിൽക്കാനേ അന്നാസിഫിനായുളളൂ….

മറ്റുള്ള ബന്ധുക്കളുടെ ഫോൺ നമ്പർ അറിയാത്തത് കൊണ്ടും… ഇനിയും സമയം പാഴായി കൂടാനുള്ളത് കൊണ്ടും സുഹൈലിനെ ഉമ്മയുടെ അടുക്കൽ നിർത്തി തിരികെ വീട്ടിലേക്ക് പോവുകയായിരുന്നു ആസിഫ് ചെയ്തത്…….

അന്നേരമത്രയും ഒരു ഡോക്ടര് പോലും അവരെ വന്നെന്നു നോക്കുവാണോ … കാര്യങ്ങൾ അന്വേക്ഷിക്കാനോ നിന്നില്ല…. ഉമ്മയുടെ കൈകൾ മുറുകെ പിടിച്ച്… ചൂട് പിടിപ്പിക്കുന്ന സുഹൈലിന് എല്ലാം നിസ്സഹായതയോടെ നോക്കി നിന്നു….

അന്നേരം പതറി നിൽക്കുന്ന ആ പതിനഞ്ചുക്കാരൻ്റെ അടുക്കൽ ഒരു മാലാഘയെപോലെ ആ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന സെക്യൂരിറ്റി… അയാൾക്ക് മനസലിവ് തോന്നി അവൻ്റെയടുക്കൽ വന്നു… അടുത്തുള്ള govt ഹോസ്പിറ്റലിൽ ഉടനെ എത്തിക്കാനും, അല്ലെ ഇവിടെ കിടന്ന് അവർക്ക് എന്തെകിലും പറ്റുമെന്ന് പറഞ്ഞ് അവനെ govt ഹോസ്പിറ്റലിൽ എത്തിക്കാൻ അയാളെകൊണ്ടാവും വിധം സഹായിച്ചു…. കൃത്യ സമയത്ത് അവിടെ എത്തിച്ചത് കൊണ്ട് മാത്രമാണ് സുഹൈലിൻ്റെ ഉമ്മയുടെ ജീവനന്ന് രക്ഷപെട്ടത്…..

ആസിഫ് അവൻ്റെ ചെറിയിക്കയെയും കൂട്ടി തിരികെ വരുമ്പോഴേക്കും… സുഹൈൽ അവരുടെ ഉമ്മയെ govt ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു….. സെക്യൂരിറ്റിയുടെ നിർദ്ദേശമനുസരിച്ച് അവരും പെട്ടെന്ന് അങ്ങോട്ടേക്ക് തിരിച്ചു…..

ഐസിയുടെ മുന്നിൽ ഒറ്റയ്ക്ക് നിൽകുന്ന സുഹൈലിന് എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല…. ഇരിക്കപോരുത്തിയില്ലാതെയവൻ അവൻ്റെ ജേഷട്ടൻ വരുന്നത് വരെയും ആ വരാന്തയിൽ കൂടി ലോക്യാമായി നടന്നു….

കുറച്ച് കഴിഞ് ആസിഫിനെയും ചെറിയിക്കയെയും കണ്ട ആശ്വാസത്തിൽ അവൻ അവർക്ക് നേറെ പാഞ്ഞു കൊണ്ട് അയാളെ കെട്ടിപ്പിടിച്ചുകൊണ്ടവൻ്റെ സങ്കടം മൊത്തം പ്രകടിപ്പിച്ചു……..

Leave a Reply

Your email address will not be published. Required fields are marked *