****##########*****
(വലിച്ച് നീട്ടുന്നില്ല)
ഓഹോ…. അപ്പൊ പറഞ്ഞു വരുമ്പോ നമ്മള് രണ്ടും ഒരേ പ്രയമല്ലേ ആവുള്ളൂ…. “”” രാകേഷ് അവനെ പറ്റി പറഞ്ഞപ്പോൾ അഭിരാമി അവനോട് ചോദിച്ച ചോദ്യമാണിത്
അതിനവൻ ഒരു ചിരിയോടെ അഭിരാമിയെ നോക്കി….. അതിനേക്കാൾ കൂടുതൽ ഉണ്ടാകുമെന്ന് ആംഗ്യത്തിൽ പറഞ്ഞു..….
എന്നാ തന്നെ ഞാൻ ഇനി മുതൽ ചേട്ടാണ് വിളിക്കേണ്ടി വരുമല്ലോടോ… “”” അഭിരാമി അതും പറഞ്ഞു സന്തോഷത്തോടെ ചിരിക്കാൻ തുടങ്ങി അത് കേട്ട് ബാക്കി പിള്ളേരും ചിരിച്ചു…..
മിസ്സ് മെയ് ഐ കം…. “””
ആ സമയത്താണ് ഇതൊക്കെ കേട്ടുകൊണ്ട് പുറത്ത് ഒരു കൂട്ടം ആളുകൾ വന്നത്…
യെസ്… കം….. എടാ ബാലു…… വർഗീസ് എന്തായിത് എന്താ നിങ്ങള് എല്ലാരും ഇത്രയും ലൈറ്റ് ആയത്…. ബെല്ലടിച്ചത് കേട്ടില്ലേ…. ഇത്ര നേരമായിട്ടും എവിടെയായിരുന്നു എല്ലാം….. “”” അഭിരാമി കൂട്ടത്തിൻ്റെ അടുത്തേക്ക് പോയി ചോദിച്ചു….
അത് മിസ്സെ ഞങ്ങള് ഫ്രഷേർസ് ഡൈയുമായി ബന്ധപ്പെട്ട് പ്രിൻസിയുടെ അടുത്ത് ഒരു മീറ്റിംങ്ങിൽ ആയിരുന്നു…. “”” കൂട്ടത്തിലെ ഏറ്റവും മുഖ്യന്നെന്ന നിലയിൽ ബാലുവാണ് ഉത്തരം നൽകിയത്….
ആ സമയത്താണ് ബാലു ഉള്ളിലുള്ള രാകേഷിനെയും രാകേഷ് വെളിയിലുള്ള ബാലുവിനേയും തമ്മില് കാണുന്നത്….
ഇന്നലെ സുഹൈലിൻ്റെ നെഞ്ചത്ത് ആദ്യത്തെ ചവിട്ട് ചവിട്ടിയ മഹത് വ്യക്തിയാണ് ബാലു….
ഹും…. കേറിക്കോ കേറിക്കോ…. “” അഭിരാമി എല്ലാരേയും ഉള്ളിലേക്ക് കയറാൻ അനുമതി കൊടുത്തു….
അതിലുള്ള ഒരോരോ മുഖങ്ങൾ രാകേഷിനെ കടന്നു പോകുമ്പോഴും എല്ലാവരുടെയും ഭാവങ്ങൾ തികച്ചും പുച്ഛമായിരുന്നു….. അവസാനത്തെ ആളെ കണ്ടപ്പൊ രാകേഷ് വീണ്ടും ഞെട്ടി…. മാളവിക
ശരിക്കും പറഞ്ഞാ കൊച്ചി രാജാവിൽ ദിലീപേട്ടൻ കാവ്യാ മാധവൻ്റെ വീട്ടിൽ പെണ്ണ് ചോദിക്കാൻ പോയ അവസ്ഥയിലായിരുന്നു രാകേഷ്….. ശത്രുവിൻ്റെ മടയിൽ തന്നെ ചാടി കൊടുത്തു….
മാളവിക തുടക്കം മുതലേ രാകേഷിനെ നോക്കി ദഹിപ്പിച്ചാണ് വന്നത്….. അവളുടെ നോട്ടം രാകേഷിൻ്റെ പുറകിലുള്ള അഭിയും വാച്ച് ചെയ്യുന്നുണ്ടായിരുന്നു
അവളാണെ പിന്നെ രാകേഷിൻ്റെ അരികില് എത്തിയതും…. അഭി കാണാതെ അവനെ കൊല്ലാനുള്ള ദേഷ്യത്തോടെ കൂർണിച്ച് നോക്കി .. അതേ ഫോമിൽ അവനെ കടന്നു മുന്നിലെ അവളൂടെ സീറ്റിൽ പോയത്…..
അപ്പൊ എല്ലാരും വന്ന സ്ഥിതിക്ക് ഞാൻ ഒരു കാര്യക്കൂടി വക്തമാക്കി പറയാ… രാകേഷിനെ നിങ്ങളിൽ പലർക്കും മുൻപ് കണ്ട് പരിജയമുണ്ടാകാം… അതിൻ്റെ പേരിൽ ആരും അവനോട് മോശമായി പെരുമാറാനോ ഇടപെടാനോ പാടില്ല…. കേട്ടല്ലോ…. ബാലു….. പ്രതേകിച്ചു നിന്നോട്….”””
അഭിരാമി ബാലുവിനെയും അവൻ്റെ മുന്നിൽ ഇരിക്കുന്ന മാളവികയെയും ഇരുത്തി നോക്കിയാണ് പറഞ്ഞത്……
ഇന്ന് മുതൽ ഇയാളും നമ്മളിൽ ഒരുവനാണ് അപ്പൊ കണ്ടറിഞ്ഞ് എല്ലാരും പരസ്പര ധാരണയോടെ മുന്നോട്ട് പോവുക…. ഇനി ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിങ്ങള് അനുസരിക്കുന്നിലെങ്കിൽ എന്നെ ഇനി മിസ്സെന്നും വിളിച്ച് ആരും വരലുണ്ടാവില്ല…. എന്നേ അറിയാലോ എല്ലാറ്റിനും“”””
രാകേഷിനോടുള്ള മറ്റുള്ളവരുടെ സമീപനം എങ്ങനെയാവുമെന്നു മുൻകൂട്ടി കണക്ക് കൂട്ടിയ അഭിരാമി എല്ലാവർക്കും കൂടി ശക്തമായൊരു താക്കീത് കൊടുത്തു… അത് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയായിരുന്നു ബാലുവിനും വർഗീസിനും അവരുടെ കൂടെയുള്ള മറ്റുള്ളവർക്കും….
എടോ താനിങ്ങ് വന്നേ….””” അഭിരാമി രകേഷിനെ വിളിച്ച് കുറച് മാറി നിന്നു…
ഞാൻ ഈ പറഞ്ഞതൊന്നും… അവരോട് കൂടി മാത്രമല്ല… തന്നോട് കൂടിയാണ്…. അല്ലേലും അവരേക്കാളും പക്വതയും കാര്യപ്രാപ്തിയും തനിക്കില്ലേ… സോ അവര് ചൊറിയാൻ വന്നാലും താനൊന്നിനും പോകാത്തിരുന്നോ…. ഇനി അവർ അതിര് കടന്നു വല്ല പ്രവർത്തിയും കാണിച്ചാൽ അതെന്നോട് പറഞ്ഞാ മതി… ബാക്കി ഞാൻ നോക്കിക്കോളാം….. എങ്കി ശരി എനിക്കിന്ന് വേറെ ക്ലാസിലാ ഡ്യൂട്ടി ഞാൻ അങ്ങോട്ട് പോവാ…””” അഭിരാമി അവനെ കടന്ന് ലക്ചറർ സ്റ്റാൻഡിൽ വച്ച പുതകവും അറ്റേണ്ടൻസ് ബുക്കും കയ്യിൽ പിടിച്ച് പോകാനൊരുങ്ങി….
