വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 2

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 2

World Famous Haters Part 2 | Author : Fang leng

[ Previous Part ]

 


 

“ടാ പട്ടി ”

“എന്താ രൂപേ ബജി ഇഷ്ടപ്പെട്ടില്ലേ ”

രൂപ :ടാ ചതിയാ നിന്നെ.. മര്യാദക്ക് പൈസ കൊണ്ടുവന്ന് കൊടുക്കെടാ

ആദി : എന്നാൽ ശെരി മോട്ടേ ഞാൻ വെക്കുവാ

രൂപ :ടാ വെക്കല്ലേ ടാ.. നാറി അവൻ കട്ട് ചെയ്തു

അല്പസമയത്തിനു ശേഷം ആദി തന്റെ വീട്ടിൽ

“വാടാ എൻ മച്ചി വാഴക്ക ബജി ഉൻ ഉടമ്പേ സെത്തി പോട പൊറേ ബജി ”

“എന്താടാ ആദി നല്ല സന്തോഷത്തിലാണല്ലോ ”

പാട്ടും പാടി വീട്ടിലേക്കെത്തിയ ആദിയോടായി അവന്റെ അമ്മ ചോദിച്ചു

ആദി : അതെ അമ്മേ നല്ല സന്തോഷത്തിലാ കുറേ നാളായി വീട്ടാൻ പറ്റാത്ത ഒരു കടം ഇന്ന് വീട്ടാൻ പറ്റി അത് വീട്ടി കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു മനസുഗം

അമ്മ :കടമോ ഏത് കടം

ആദി :അതൊക്കെ ഉണ്ടമ്മേ അമ്മ പോയി അല്പം ചോറ് എടുത്തിട്ടു വാ നല്ല വിശപ്പുണ്ട്

അമ്മ :അതൊക്കെ എടുക്കാം ആദ്യം കോളേജിൽ പോയിട്ട് എന്തായി എന്ന് പറ

ആദി : കോളേജിൽ പോയിട്ട് എന്താവാൻ

അമ്മ :ടാ ക്ലാസ്സൊക്കെ എങ്ങനെയുണ്ടായിരുന്നു നിനക്ക് കൂട്ടുകാരെ വല്ലതും കിട്ടിയോ

ആദി :ക്ലാസ്സോക്കെ നാളെ മുതലേ തുടങ്ങു പിന്നെ കൂട്ടുകാരുടെ കാര്യം ചോദിച്ചാൽ ഞാൻ ആരോടും മിണ്ടാൻ പോയില്ല പിന്നെ ഒരുത്തൻ ഇങ്ങോട്ട് വന്ന് മിണ്ടി

അമ്മ :ഇവനെകൊണ്ട്..

ആദി :ചോറ് താ അമ്മേ ബാക്കി കഥ പിന്നെ പറയാം

“ശെരി ശെരി ”

ഇത്രയും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി

അല്പസമയത്തിനു ശേഷം ആദി ഭക്ഷണം കഴക്കുന്ന സമയം

ആദി :അമ്മേ മാമൻ റിപ്പയറിങ്ങിന് ഒന്നും കൊണ്ട് വന്നില്ലേ

അമ്മ :അതൊക്കെ കൊണ്ടുവന്നു ദാ പുറത്തെ ഷെടിൽ വെച്ചിട്ടുണ്ട് നാളെ തന്നെ കൊടുക്കണം എന്നാ ചേട്ടൻ പറഞ്ഞത്

ആദി :അതൊക്കെ കൊടുക്കാം എല്ലാം നിസാര പണിയായിരിക്കും

അമ്മ :ടാ പിന്നെ നമ്മുടെ സുനന്ദ ഒരു മിക്സി കൊണ്ടു വന്നിട്ടുണ്ട് അതൊന്ന് നോക്കി കൊടുക്കണേ

ആദി : പറ്റില്ല അമ്മേ അമ്മേടെ ഫ്രിണ്ട്സിന്റെ ഒരൊറ്റ വർക്കും ഞാൻ ഇനി ചെയ്യില്ല കഷ്ടപ്പെട്ട് ഓരോന്ന് നന്നാക്കി കൊടുക്കുമ്പോൾ അമ്മ പറയും പൈസ ഒന്നും വേണ്ടെടി എന്റെ മോനല്ലേ ആ പരുപാടി ഇനി നടക്കില്ല

അമ്മ : ടാ ഒന്ന് ചെയ്ത് കൊടുക്കെടാ അവള് പൈസ തരും ഇങ്ങനെ ഒരു പണ പിശാച്

ആദി : പണം എനിക്ക് വേണ്ടിയല്ല ഇത്തവണത്തെ മഴക്ക് മുൻപെങ്കിലും ഈ ഓടൊക്കെ മാറ്റി ഒന്ന് കോൺക്രീറ്റ് ചെയ്യണം കഴിഞ്ഞ വർഷം ചോറ് കലം വരെ വെള്ളം പിടിക്കാൻ വെച്ചത് മറന്നിട്ടില്ലല്ലോ അല്ലേ

അമ്മ :ഓർമ്മയുണ്ടെടാ ഇത്തവണ എനിക്ക് അയക്കൂട്ടത്തിൽ നിന്ന് മിക്കവാറും ലോൺ ശെരിയാകും നമുക്ക് എല്ലാം ശെരിയാക്കാം

ആദി :നടന്നത് തന്നെ

ഇത്രയും പറഞ്ഞു ആദി പതിയെ അവിടെ നിന്നെഴുന്നേറ്റ് കിച്ചണിലേക്ക് നടന്നു

******************************************* പിറ്റേന്ന് രാവിലെ

“അമ്മേ ഞാൻ ഇറങ്ങുവാണേ ”

അമ്മ :ആദി എങ്ങനെയാ പോകുന്നെ ബൈക്ക് ഇല്ലല്ലോ

ആദി :ബൈക്ക് എടുക്കാൻ ഞാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ട് കുറച്ചു ദിവസത്തേക്ക് ബസിൽ പോകാം പിന്നെ എന്റെ റൂമിൽ ഞാൻ ഒരു ബില്ല് വെച്ചിട്ടുണ്ട് മാമൻ വരുമ്പോൾ അതെടുത്തു കൊടുക്കണം പിന്നെ അമ്മേടെ സുനന്ദയുടെ മിക്സ്സി ശെരിയാക്കി വെച്ചിട്ടുണ്ട് വരുമ്പോൾ 250 രൂപ രൂപ വാങ്ങി വെച്ചേക്കണം

ഇത്രയും പറഞ്ഞു ആദി പതിയെ വീടിനു പുറത്തേക്കിറങ്ങി

അല്പസമയത്തിനു ശേഷം ആദി തന്റെ ക്ലാസ്സിനു മുന്നിൽ

പതിയെ വാതിലിനടുത്തേക്ക് എത്തിയ ആദി ക്ലാസ്സിനുള്ളിലേക്ക് നോക്കി

“അവളിതുവരെ വന്നില്ലേ ഇനി ചായക്കടക്കാരൻ കയ്യും കാലും തല്ലി ഓടിച്ചു കാണുമോ ഹേയ് അവളുടെ സ്വഭാവം വെച്ച് അവൾ ഊരി പോന്നുകാണും ”

ഇത്തരം ചിന്തകളുമായി ആദി പതിയെ ക്ലാസ്സിലേക്ക് കയറി ശേഷം പുറകു ബെഞ്ചിൽ ഇരിക്കുന്ന അജാസിനടുത്തേക്ക് എത്തി

ആദി :ടാ നീങ്ങിയിരിക്ക്

ഇത് കേട്ട അജാസ് പതിയെ ആദിയെ നോക്കി

അജാസ് :ഇന്നലെ നീ കാണിച്ചത് ഒരുമാതിരി മറ്റേടത്തെ പരുപാടിയായിപോയി

ആദി :മറ്റേടത്തെ പരുപാടിയോ

അജാസ് :എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത് എന്നെ ഇവിടെ ഒറ്റക്കിട്ടിട്ട് പോയില്ലേ

ആദി :ഓഹ് അത് അതാ രൂപ വന്ന് ചൊറിഞ്ഞപ്പോൾ

അജാസ് :എന്നിട്ട് രണ്ടെണ്ണവും കൂടി ബസ് സ്റ്റോപ്പിൽ നല്ല പഞ്ചാരയടിയായിരുന്നല്ലോ

ആദി :എന്തൊക്കെയാടാ ഈ പറയുന്നേ

അജാസ് :ഞാൻ അവിടെ ഉണ്ടായിരുന്നു രണ്ടെണ്ണവും കൂടി നിന്ന് സൊള്ളുന്നതും ഒരേ ബസിൽ കയറി പോകുന്നതും എല്ലാം ഞാൻ കണ്ടു

ആദി :നിനക്കെന്തിന്റെ കേടാടാ സൊള്ളാനോ അതും അവളോട്

അജാസ് :കളിക്കല്ലേ ആദി നീ ക്ലാസ്സിൽ കേറുന്നതിനു മുൻപ് ഗേൾസിന്റെ സൈഡിലേക്ക് എത്തിനോക്കിയത് ഞാൻ കണ്ടു നീ നോക്കിയത് അവളെയല്ലേ

ആദി :അത് പിന്നെ

അജാസ് :ആണ് നീ ഒന്നും പറയണ്ട എനിക്കെല്ലാം അറിയാം

ആദി : ഈ കോപ്പൻ

“ടാ.. 🔥🔥🔥”

പെട്ടെന്നാണ് ആദി ആ അലർച്ച കേട്ടത് അവൻ വേഗം തന്നെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അവിടെ അവൻ കണ്ടത് കയ്യിൽ ടസ്റ്ററുമായി നിൽക്കുന്ന രൂപയെയാണ്‌ അടുത്ത നിമിഷം രൂപ ടസ്റ്റർ ആദിക്ക് നേരെ എറിഞ്ഞു കണ്ണു ചിമ്മുന്ന വേഗത്തിൽ അത് ആദിയുടെ മുഖത്ത്‌ തന്നെ വന്നു പതിച്ചു

ഈ കാഴ്ച കണ്ട കുട്ടികളെല്ലാം തന്നെ ആദിയെ നോക്കി നിന്നു പെട്ടന്നാണ് സ്വപ്നാ മിസ്സ്‌ ക്ലാസ്സിലേക്ക് കയറി വന്നത് ഇത് കണ്ട കുട്ടികൾ പെട്ടെന്ന് തന്നെ അവരുടെ സീറ്റുകളിൽ ഇരുന്നു രൂപയും വേഗം തന്നെ തന്റെ സീറ്റിൽ നടുത്തേക്ക് ഓടി എന്നാൽ ആദി എന്ത് ചെയ്യണം എന്നറയാതെ അവിടെ തന്നെ നിന്നു ക്ലാസ്സിലേക്ക് കയറിയ മിസ്സ്‌ അവിടെ നിൽക്കുന്ന ആദിയെ അടിമുടി ഒന്ന് നോക്കി

മിസ്സ്‌ : എന്താടാ ഇത് നീ മുഖത്ത്‌ വൈറ്റ് വാഷ് അടിച്ചോ

മിസ്സ്‌ ആദിയോടായി ചോദിച്ചു ഇത് കേട്ട ആദി വേഗം തന്നെ മുഖത്തു പുരണ്ട ചോക്ക് പോടി തുടച്ചു മാറ്റാൻ കൈ ഉയർത്തി

മിസ്സ്‌ :തുടക്കരുത് അത് അവിടെ തന്നെ ഇരുന്നോട്ടെ

മിസ്സ്‌ ആദിയോടായി പറഞ്ഞു

ആദി :മിസ്സ്‌ ഇത്..

മിസ്സ്‌ :സാരമില്ല നീ ഇരുന്നോ

ഇത് കേട്ട ആദി പതിയെ ബെഞ്ചിൽ ഇരുന്നു

“എന്നാൽ ശെരി നമുക്ക് ക്ലാസ്സ്‌ തുടങ്ങാം ആദ്യം എല്ലാവരുടെയും ബുദ്ധി ഞാൻ ഒന്ന് പരിശോധിക്കട്ടെ ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിക്കും ഞാൻ പറയുന്നവർ അതിനു ഉത്തരം തരണം.. ആദിത്യൻ ഞാൻ പറഞ്ഞു തുടക്കരുതെന്ന് അവിടെ മിണ്ടാതിരിക്ക് ”

ഇത് കേട്ട ആദി ദേഷ്യത്തോടെ രൂപയെ നോക്കി പതിയെ പിന്നിലേക്ക് നോക്കിയ രൂപ വേഗം തന്നെ തിരിഞ്ഞിരുന്നു

” ശെരി നമുക്ക് തുടങ്ങാം ആരും പേടിക്കുകയൊന്നും വേണ്ട ഏറ്റവും സിമ്പിളായ ചോദ്യങ്ങൾ മാത്രമേ ചോദിക്കുകയുള്ളു എന്റെ ആദ്യത്തെ ചോദ്യം ശുദ്ധ ജലത്തിന്റെ ph വാല്യൂ എത്ര ടാ നീ പറ ആ മുൻപിൽ ഇരിക്കുന്നവൻ ഉം നീ തന്നെ ”

Leave a Reply

Your email address will not be published. Required fields are marked *