വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് – 2

“5 ആണോ ടീച്ചർ ”

“5നിന്റെ…നീ ആസിഡ് ആണോടാ കുടിക്കുന്നെ അവിടെ ഇരിക്ക് ഇനി താൻ പറയ് ”

മിസ്സ്‌ മുന്നിലിരുന്ന ഒരു പെൺകുട്ടിയോടായി പറഞ്ഞു

“7 മിസ്സ്‌”

“കറക്ഡ് തന്റെ പേരെന്താ ”

“സാന്ദ്രാ ”

“ഗുഡ് അപ്പോൾ അടുത്ത ചോദ്യം ”

“കെമിസ്ട്രിയുടെ പിതാവ് ആര് ”

“ടാ നീ പറ നമ്മുടെ വൈയിറ്റ് വാഷ് കുട്ടന്റെ അടുത്തിരിക്കുന്ന അവൻ തന്നെ ”

മിസ്സ്‌ അജാസിനെ നോക്കി പറഞ്ഞു

അജാസ് :ഞാനോ

മിസ്സ്‌ :അതെ നീ തന്നെ

അജാസ് :ഓപ്ഷൻസ് എന്തെങ്കിലുമുണ്ടോ

“ഓപ്ഷൻസ് നിന്റെ സത്യമായും നിങ്ങളൊക്കെ +2 പാസ് ആയോ ആർക്കും അറിയില്ലേ വെയിറ്റ് വാഷ് കുട്ടാ നീ പറ കെമിസ്ട്രിയുടെ പിതാവ് ആരാ ”

ഇത് കേട്ട ആദി പതിയെ ബെഞ്ചിൽ നിന്നെഴുന്നേറ്റു

” ആന്റോയിൻ ലവോസിയര്‍ ”

“കറക്ട് ഒരാളെങ്കിലും ഉണ്ടല്ലോ ശെരി ആദിത്യൻ ഇരുന്നോ നീയും ഇരുന്നോ ”

മിസ്സ്‌ അജാസിനോടായി പറഞ്ഞു

“ഒരുപാട് ചോദ്യങ്ങൾ ചോദിക്കണം എന്ന് ഉണ്ടായിരുന്നു ഇനിയിപ്പോൾ വേണ്ട ചോദിച്ചിട്ടും കാര്യമില്ല എന്ന് മനസ്സിലായി അപ്പോൾ നമുക്ക് ഫസ്റ്റ് ചാപ്റ്ററിലേക്ക് കടക്കാം ആദ്യ ചാപ്റ്റർ വാട്ടറിലുള്ള കെമിക്കൽസിന്റെ റിയാക്ഷനെപറ്റിയായിരിക്കും കൂടുതലായി ചർച്ചചെയ്യുക അപ്പോൾ വാട്ടറിന്റെ ക്വാളിറ്റി അതിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്നിവയെല്ലാം വിവിധ തരം കെമിക്കൽസ് ഉപയോഗിച്ച് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും…

മിസ്സ്‌ ഇത്തരത്തിൽ ക്ലാസ്സ്‌ തുടർന്നു

ഒരു മണിക്കൂറിനു ശേഷം

ട്രറിങ്…..

“യെസ് നിങ്ങളുടെയെല്ലാം പ്രാർത്ഥന ഫലിച്ചു ധാ ബെല്ലടിച്ചു അപ്പോൾ ശെരി ഇന്ന് ഇത്രയും മതി നാളെ നമുക്ക് ലാബ് തുടങ്ങണം ഈ ക്ലാസ്സിൽ ഇപ്പോൾ 40 പേരുണ്ട് 20 ബോയ്സ് 20 ഗേൾസ് ലാബ് വർക്സ് ചെയ്യേണ്ടത് രണ്ട് പേർ ഒന്നിച്ചുള്ള ടീം ആയാണ് അപ്പോൾ 1 ബോയ് ഒരു ഗേൾ എന്ന രീതിയിലാണ് എല്ലാവർഷവും ടീം സെറ്റ് ചെയ്യുന്നത് അപ്പോൾ നിങ്ങളുടെ ടീം മേറ്റിനെ നിങ്ങൾ തന്നെ കണ്ടെത്തുക അപ്പോൾ നാളെ ലാബിൽ കാണാം

ഇത്രയും പറഞ്ഞു മിസ്സ്‌ പോകാനായി ഒരുങ്ങി ശേഷം എന്തോ ആലോചിച്ച ശേഷം അവിടെ തന്നെ നിന്നു

“ആദിത്യൻ. എസ് ഇനി അത് തുടച്ചു കളഞ്ഞോ ”

ആദിത്യനെ നോക്കി ഇത്രയും പറഞ്ഞ ശേഷം മിസ്സ്‌ ചിരിച്ചുക്കൊണ്ട് ക്ലാസ്സിനു പുറത്തേക്കുപോയി ആദി തന്റെ കൈ കൊണ്ടു മുഖം മുഴുവൻ തുടക്കാൻ തുടങ്ങി

അജാസ് :ആദി നീയൊരു ബുദ്ധി ജീവിയായിരുന്നു അല്ലേ നീ എന്താ ഉത്തരം എനിക്കു പറഞ്ഞു തരാത്തത്

എന്നാൽ ആദി അജാസ് പറയുന്നതൊന്നും ശ്രദ്ധിക്കാതെ നിലത്തു കിടന്ന ഡസ്റ്റർ കയ്യിലേക്കെടുത്തു

അജാസ് :ആദി നീ എന്താ

ശേഷം അവൻ മുന്നോട്ടേക്കു നടന്നു

ഇതേ സമയം ഗീതു

“ടീ രൂപേ അവൻ വരുന്നുണ്ട് ”

ഇത് കേട്ട രൂപ ബെഞ്ചിൽ നിന്ന് പതിയെ പുറത്തേക്കിറങ്ങി

ഗീതു :രൂപേ വേണ്ട

ആദി രൂപയെ ലക്ഷ്യമാക്കി മുന്നോട്ട് തന്നെ നടന്നു

രൂപ :അറിയാതെ പറ്റിയതാ മുഖത്ത്‌ കൊള്ളുമെന്നു കരുതിയില്ല സോറി നീ ഇന്നലെ എന്നോട് അങ്ങനെ ചെയ്തത് കൊണ്ടല്ലേ നീ തന്നെയാ തെറ്റുകാരൻ

ആദി : ടീ കോപ്പേ എല്ലാവരുടെയും മുന്നിൽ എന്നെ നാണം കെടുത്തിയതും പോര നിന്ന് ന്യായവും പറയുന്നോ നിന്റെ മുഖം ഇന്ന് ഞാൻ വെളുപ്പിച്ചു തരാടി

ഇത്രയും പറഞ്ഞു ആദി ഡസ്റ്റർ രൂപയുടെ മുഖത്തേക്ക് അടിക്കാൻ ഓങ്ങി എന്നാൽ പെട്ടെന്ന് തന്നെ രൂപ ആദിയുടെ കയ്യിൽ പിടുത്തമിട്ടു

രൂപ :സോറി പറഞ്ഞില്ലേടാ നാറി

ആദി :അവളുടെ ഒരു സോറി കൊണ്ടുപോയി പുഴുങ്ങി തിന്നെടി

ഇത്രയും പറഞ്ഞു ആദി കൂടുതൽ ബലം പ്രയായോഗിക്കാൻ തുടങ്ങി

“കൈ നോവുന്നെടാ പട്ടി 😡”

“നിന്റെ കൊല്ലൂടി തെണ്ടി ”

“ടാ..”

പെട്ടെന്നാണ് ആ ശബ്ദം കേട്ട് ആദിയും രൂപയും നെട്ടി തിരിഞ്ഞത് അവർ അവിടെ കണ്ടത് അവരെ തന്നെ നോക്കി നിൽക്കുന്ന 4,5 സീനിയേഴ്സിനെയാണ്‌ ക്ലാസ്സിലെ മുഴുവൻ കുട്ടികളും ബെഞ്ചിൽ നിന്നെഴുനേറ്റ് അവരെ തന്നെ നോക്കി നിൽക്കുന്നു

അര മണിക്കൂർ മുൻപ് കെമിസ്ട്രി ലൈബ്രറി

“ടീ ഇപ്പോൾ ജോസഫ് സാറിന്റെ ക്ലാസ്സ്‌ അല്ലേ ”

രാജീവ്‌ സ്നേഹയോടായി ചോദിച്ചു

(രാജീവ് : കെമിസ്ട്രി ഡിപ്പാർട്മെന്റ് ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ )

സ്നേഹ:ഉം അതെ പക്ഷെ സാറ് വരുമെന്ന് തോന്നുന്നില്ല പുള്ളിക്ക് nss ന്റെ എന്തോ മീറ്റിംഗ് ഉണ്ടെന്നാ ആരു പറഞ്ഞത്

(സ്നേഹ : 2 ഇയർ ക്ലാസ് ലീഡർ + സൗഹൃദ ക്ലബ്‌ ലീഡർ )

രാജീവ് :ആണോടി ആരു ജോസഫ് സാർ ഇന്ന് വരില്ലേ

രാജീവ് മുൻ ബെഞ്ചിൽ ഇരുന്ന ആരതിയോടായി വിളിച്ചു ചോദിച്ചു

(ആരതി : Nss ലീഡർ, ക്ലാസ്സ്‌ 1st )

ആരതി : സാറ് കാണില്ലടാ ഇന്നെന്തോ പ്രധാനപ്പെട്ട മീറ്റിംഗ് ഉണ്ട് മിക്കവാറും Nss ൽ പുതിയ കുട്ടികളെ എടുക്കുന്നതിനെ പറ്റിയുള്ള മീറ്റിങ്ങ് ആയിരിക്കും

രാജീവ് : അങ്ങനെയാണെങ്കിൽ നമുക്ക് ഫസ്റ്റ് ഇയർ വരെ ഒന്ന് പോയി നോക്കിയാലോ

സ്നേഹ :എന്തിന് നമ്മൾ ഇന്നെലെ പോയതല്ലേ ഉള്ളു

രാജീവ് :ഇന്നലെ ആകെ കൂടി 10 മിനിറ്റല്ലേ കിട്ടിയുള്ളു എല്ലാവരെയും ഒന്ന് പരിചയപ്പെടാൻ കൂടി പറ്റിയില്ല പിന്നെ നമ്മെളെ കുറച്ചു ബാക്കി ഡിപ്പാർട്മെന്റ്കളിൽ ഒരു സംസാരവുമുണ്ട്

ആരതി :എന്ത് സംസാരം

രാജീവ് :വേറേ എന്ത് നമ്മൾ പാഴുകൾ ആണെന്ന് ബാക്കി ഡിപ്പാർട്ട്മെന്റിലുള്ളവരൊക്കെ അവരുടെ ജൂനിയേഴ്സിനെ നിലക്ക് നിരത്താൻ തുടങ്ങിയിട്ടുണ്ട് നമ്മൾ എന്താ ചെയ്തത് അവരെ പോയി കൊഞ്ചിച്ചിട്ട്‌ വന്നു ഇനി പിള്ളേര് തലയിൽ കയറി നിരങ്ങും

ആരതി : അപ്പോൾ ജൂനിയേഴ്സിനെ പേടിപ്പിക്കണം എന്നാണോ നീ പറയുന്നത്

രാജീവ് :കുറച്ചൊക്കെ പേടിപ്പിച്ചു നിർത്തണം അല്ലെങ്കിൽ അവർക്ക് ഒരു ബഹുമാനവും കാണില്ല

സ്നേഹ :അതിന് വിഷ്ണു സമ്മതിക്കണ്ടേ

രാജീവ് :ഉം വിഷ്ണു അവൻ തന്നെയാ ഒന്നാമത്തെ പ്രശ്നം

ആരതി :ഒന്ന് മിണ്ടാതിരിക്കെടാ വിഷ്ണു ആള് സ്വീറ്റ് അല്ലേ

രാജീവ് :സ്വീറ്റ് എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് അല്ല അവനെവിടെ

സ്നേഹ :ആർക്കറിയാം രാവിലെ ഇവിടെ ഉണ്ടായിരുന്നു പെട്ടെന്നിത് എവിടെ പോയി

“ഡേയ് എന്താ അവിടെ ഒരു ഗൂഢാലോചന ”

രാജീവ് : നൂറായിസാ നാറിക്ക് ധാ വരുന്നുണ്ട്

(വിഷ്ണു : ബോക്സിങ് ചാമ്പ്യൻ ആൻഡ് നന്മ മരം )

വിഷ്ണു :എന്താ എന്നെ കൂട്ടാതെ ഒരു ചർച്ച

രാജീവ് :നീ എവിടെ പോയി കിടക്കുകയായിരുന്നു

വിഷ്ണു :അവിടെ സെമിനാർ ഹാളിൽ ഇന്ന് ഉച്ചക്ക് എന്തോ പരുപാടി ഉണ്ടെന്ന് കുറച്ചു ചെയറും മറ്റും സെറ്റ് ചെയ്യാൻ ഉണ്ടായിരുന്നു

രാജീവ് :രാവിലെ തന്നെ hod പണി തന്നല്ലേ

വിഷ്ണു :ഹേയ് ഞാൻ തന്നെ ഏറ്റെടുത്തതാടാ നമ്മള് ചെയ്തില്ലെങ്കിൽ ഇതൊക്കെ പിന്നെ ആര് ചെയ്യും

ആരതി :ടാ വിഷ്ണു ഇവൻ പറയുവാ നമുക്ക് ജൂനിയേഴ്സിനെ ഒന്ന് വിരട്ടാന്ന്

വിഷ്ണു :എന്തിന്

രാജീവ് :എങ്കിലെ നമുക്ക് ഒരു വിലയുണ്ടാകു

വിഷ്‌ണു : അങ്ങനെ പേടിപ്പിച്ച് കിട്ടുന്ന ബഹുമാനമൊന്നും നമുക്ക് വേണ്ട

Leave a Reply

Your email address will not be published. Required fields are marked *