വൈഷ്ണവഹൃദയം – 1 1

 

വിശ്വൻ : ഡാ ഉച്ചക്ക് അന്നദാനം എല്ലാം കഴിഞ്ഞിട്ട് കഴിക്കാം അപ്പോൾ ഈ തിരക്കൊക്കെ മാറും.നീ അവിടെ നിൽക്കാതെ ഇവിടെ വന്നു നിൽക്കുന്നത് എന്താ.

 

ശേഖരൻ : അത് പിന്നെ നമ്മുടെ നാട്ടിലെ നല്ല പെൺപിള്ളേരെയെല്ലാം കാണാൻ പറ്റുന്ന ദിവസമല്ലേ ഇന്നും നാളെയും. അപ്പോൾ ആ അവസരം വെറുതെ വിടണോ.

 

വിശ്വൻ : മ്മ് നടക്കട്ടെ. ഞാൻ ഒന്ന് കുളം വരെ പോകട്ടെ.

 

ശേഖരൻ : ഞാൻ അവന്മാരുടെ അടുത്ത് കാണും നീ അങ്ങോട്ട് വന്നാൽ മതി.

 

വിശ്വൻ : ഓക്കേ.

 

വിശ്വൻ നേരെ കുളത്തിന്റെ അടുത്തേക്ക് നടന്നു. ദൈവമെ അവൾ നേരത്തെ അവിടെ വന്നു ഇരിക്കുന്നുവായിരിക്കും ഇന്നലെ ഞാനും നേരുത്തേ വരാമെന്നു പറഞ്ഞതുമായിരുന്നു. ഇന്ന് മിക്കവാറും എന്റെ ദേഹം മുഴുവൻ നുള്ളി ഒരു പരുവമാക്കാം.

 

അവൻ കുളത്തിന്റെ അടുത്ത് എത്തി. അവളെ ഇവിടെയൊന്നും കാണാൻ ഇല്ലല്ലോ, ഇനി ഞാൻ വരാൻ താമസിച്ചതുകൊണ്ട് അവൾ തിരിച്ചു പോയൊന്നുമറിയില്ല. വിശ്വൻ അവിടെയെല്ലാം നോക്കിയിട്ട് തിരിച്ചു നടക്കാനിറങ്ങിയാപ്പോൾ അങ്ങനെ ഒരു മൂലയിൽ ആരോ ഇരിക്കുന്നപോലെ അവനു തോന്നി. അവൻ നടന്നു അങ്ങോട്ട് പോയി. അവിടെ അതാ ഒരു ആകാശ നീല കളർ സാരീ ഉടുത്തു സുമ ഇരിക്കുന്നു. അവൾ ഇന്നലെ പറഞ്ഞിട്ടാണ് ഞാൻ ഈ കളർ ഷർട്ടും അതെ കരയുള്ള മുണ്ടും ഉടുത്തത്.അവൻ മെല്ലെ ചെന്നു അവളുടെ അടുത്ത് ഇരിക്കുന്നു.

 

വിശ്വൻ : അമ്മു. നേരത്തെ വന്നോ?

 

( സുമയെ ഞാൻ വിളിക്കുന്ന പേരാണ് അമ്മു )

 

ചോദിച്ചത് മാത്രമേ ഓര്മയുള്ളു എന്തോ പെട്ടന്ന് എന്റെ കയ്യിൽ കടിച്ചതുപോലെ തോന്നി. തോന്നലല്ല അവൾ കൈയ്കിട്ട് കടിച്ചതുതന്നെയാ.

 

വിശ്വൻ : ആ…… ഡി കടിക്കാതെ. നിർത്ത് നിർത്ത്.

 

എന്തോ ഭാഗ്യത്തിന് അവൾ കടിവിട്ടു കൈ നല്ലപോലെ കേറി അങ്ങ് ചുവന്നു.

 

വിശ്വൻ : എന്തോന്ന് കടിയാ നീ കടിച്ചേ. കൈ മുഴുവൻ വേദനിച്ചിട്ട് വയ്യ. നീ എന്താ പട്ടിയാണോ ഇങ്ങനെ കടിക്കാൻ.

 

സുമ : ഞാൻ വന്നിട്ട് ഏത്ര നേരമായെന്ന് അറിയാമോ. ഇന്നലെ ഞാൻ പ്രേത്യേകം പറഞ്ഞതല്ലേ നേരുത്തേ വരാൻ. എന്നെ വെറുതെ ദേഷ്യം പിടിപ്പിച്ചോണ്ടല്ലേ ഞാൻ കടിച്ചത്.

 

വിശ്വൻ : ഞാൻ മനപ്പൂർവം താമസിച്ചതല്ല. ഇവിടെ വന്നപ്പോൾ ആ ശേഖരൻ എന്നെ കണ്ടു പിന്നെ അവനെ ഒരു വിധത്തിലാണ് ഞാൻ ഒഴിവാക്കിയത്.

 

സുമ : ഇനി ഇങ്ങോട്ട് വരുമോ അവരെല്ലാം.

 

വിശ്വൻ : ഇല്ല അവന്മാരെല്ലാം ആ ആൽത്തറയുടെ അവിടെ നിൽക്കാം എന്ന പറഞ്ഞെ.പിന്നെ ഇന്ന് വേറൊരു കാര്യവും നടന്നു.

 

സുമ : വിശ്വേട്ടൻ ഏട്ടനോട് പറഞ്ഞോ നമ്മുടെ കാര്യം. അതോ വേറെ എന്തെങ്കിലുമാണോ.

 

വിശ്വൻ : നിന്റെ ഏട്ടനോട് ഒന്നും പറഞ്ഞില്ല, പക്ഷെ വീട്ടിൽ എല്ലാം നമ്മുടെ കാര്യം അറിഞ്ഞു.

 

സുമ : ദൈവമേ. എങ്ങനെയാ ഏട്ടാ അവരെല്ലാം അറിഞ്ഞേ. ഏട്ടൻ പറഞ്ഞോ.

 

വിശ്വൻ : ഞാൻ പറയേണ്ടിവന്നില്ല. അമ്മ കണ്ടുപിടിച്ചു, കഴിഞ്ഞ വട്ടം അമ്പലത്തിൽ വന്നപ്പോൾ അമ്മയും കൂടെ ഉണ്ടായിരുന്നല്ലോ അന്ന് അമ്മ നമ്മളെ രണ്ടുപേരെയും ശ്രെദ്ധിച്ചു. അപ്പോൾ അമ്മയ്ക്ക് ഒരു സംശയം മാത്രമേ ഉണ്ടായിരുന്നുള്ളു, പിന്നെ എന്റെ അനിയൻ തെണ്ടിയെ അമ്മ ചോദ്യം ചെയ്തപ്പോൾ എല്ലാം അമ്മയ്ക്ക് വ്യക്തമായി. അമ്മ അച്ഛനോട് പറഞ്ഞു നമ്മുടെ കാര്യം.

 

സുമ : പ്രശ്നമാകും എന്നാ തോന്നുതല്ലേ ഏട്ടാ. എന്നാലും ശബരി ചതിക്കുമെന്ന് ഞാൻ കരുതിയില്ല. ഇനി ജാതിയുടെ പേര് പറഞ്ഞു നമ്മുടെ കുടുംബം തമ്മിൽ തല്ലുന്നത് കാണേണ്ടിവരുമല്ലേ ഏട്ടാ?

 

വിശ്വൻ : നീ പേടിക്കേണ്ട. അച്ഛൻ പറഞ്ഞു ജാതിയൊന്നും നോക്കേണ്ട ഈ മണ്ടിപെണ്ണിനെ എത്രയും വേഗം കെട്ടികൊണ്ട് വീട്ടിൽ പോകാനാണ് മൂപരുടെ തീരുമാനം. പിന്നെ ജാതി നോക്കി ഒരേ ജാതിയിലുള്ള പെണ്ണിന്നെ കെട്ടാനുള്ള പഴയ പ്രതാപമൊന്നും ഇന്ന് കളരിക്കൽ തറവാടിനില്ല , ഇനി ഉണ്ടെങ്കിൽ തന്നെ എനിക്കിഷ്ടപെട്ട പെൺകുട്ടിയെ കല്യാണം കഴിക്കാനാണ് എന്റെ തീരുമാനം.

 

സുമ : സത്യം. അപ്പോൾ എട്ടാം ശിവേട്ടനോട് നമ്മുടെ കാര്യം സംസാരിക്ക്. വീട്ടിൽ കല്യാണ ആലോചന തകൃതിയായി നടക്കുകയാണ്. നാളെ ഒരു കൂട്ടർ പെണ്ണ് കാണാൻ വരുമെന്ന് പറഞ്ഞു.

 

 

ഇതേ സമയം ശിവൻ ആൽത്തറയിൽ നിന്ന് എഴുന്നേറ്റ് പെങ്ങളെ നോക്കാൻ ഇറങ്ങി.അവൾ നേരത്തെ വന്നതല്ലേ.

 

അരവിന്ദൻ : ഡാ നീ എങ്ങോട്ടാ പോകുന്നെ.

 

ശിവൻ : ഡാ സുമയെ നോക്കി ഇറങ്ങിയതാ.അവൾ നേരുത്തേ വന്നതല്ലേ ഇവിടെയൊന്നും കാണാനും ഇല്ല.

 

അരവിന്ദൻ : നമ്മളെല്ലാം വരാം ഒരു വട്ടം റൗണ്ട് അടിച്ചിട്ട് വരാം. ആ കുളത്തിൽ ഇറങ്ങി ഒന്നു മുഖം കഴുകിയിട്ടും വരാം.

 

ശിവൻ : ശെരി, ശേഖരാ നീയും ശബരിയും ക്ഷേത്രത്തിനുള്ളിൽ നോക്ക്. ഞാനും അരവിന്ദനും ഇവിടെ പുറത്തെല്ലാം നോക്കാം നമ്മൾ ആ കുളത്തിന്റെ അവിടെ കാണും.

 

ശേഖരൻ : ഓക്കേ ഡാ.

 

ശിവനും അരവിന്ദനും അവരെ നോക്കി പുറത്തുകൂടെ കറങ്ങി അവിടെയൊന്നും അവളെ കാണാത്തതുകൊണ്ട് കുളത്തിൽ എത്തി. ശിവൻ മുഖം കഴുകാൻ വേണ്ടി വെള്ളം കയ്യിലെടുത്തു.അപ്പോഴാണ്

 

അരവിന്ദൻ : ഡാ അങ്ങോട്ട് ഒന്നു നോക്ക്

 

ബാക്ക് ടു വിശ്വൻ

 

വിശ്വൻ : നിന്നെ അങ്ങനെ വേറെ ആരും കെട്ടികൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല എന്റെ പൊന്നേ.

 

വിശ്വൻ സുമയെ കെട്ടിപിടിച് ഒരു ഉമ്മ കൊടുത്തു. അവർ അങ്ങനെ കെട്ടിപിടിച്ചു തന്നെ ഇരുന്നു.

 

ബാക്ക് ടു ശിവൻ

 

ഇത്തിരി മാറി ഒരു മൂലയിൽ ആരോ ഇരിക്കുന്നപോലെ തോന്നിയാണ് അരവിന്ദൻ ശിവനെ അങ്ങോട്ട് ചൂണ്ടി കാണിച്ചുകൊടുത്തേ.

 

അരവിന്ദൻ : ഡാ നോക്ക് അത് സുമ അല്ലെ.

 

ശിവൻ അവന്റെ അനിയത്തിയെ കണ്ടെങ്കിലും അവളെ കെട്ടിപിടിച്ചിരിക്കുന്ന ആളെ അവനു മനസ്സിലായില്ല

 

ശിവൻ നേരെ അങ്ങോട്ട് ഓടി

 

ശിവൻ : ഡാ……………

 

(തുടരും )

Leave a Reply

Your email address will not be published. Required fields are marked *