വർഷങ്ങൾ നീണ്ട ഒരു രാത്രി

ഇന്ന് അവൻ തിരിച്ചു വരുകയാണ്…ഈ ഒരു ദിവസത്തിന് വേണ്ടിയാണു അവൾ ഇത്രയും നാൾ കൊതിയോടെ കാത്തിരുന്നത്…അവൾ ആണെങ്കിൽ ഇപ്പോൾ കുറച്ചു വണ്ണമൊക്കെ വെച്ച് കൊഴുത്തു അങ്ങ് ചാടി…ഇപ്പോൾ വിദ്യ ബാലന്റെ പോലത്തെ ഒരു ശരീരമാണ് അവൾക്..അതുകൊണ്ടു തന്നെ അവളെ ഇപ്പോൾ കണ്ടാൽ ഏത്‌ ഒരു ആണും ഒരു കൊതിയോടെ അല്ലാതെ നോക്കാറില്ല…നേരത്തെയും അവൾക്ക് കുറച്ചു വണ്ണം ഉണ്ടായിരുന്നെങ്കിലും അവസാനം അവൻ വന്ന്‌ പോകുമ്പോൾ അവൾക്കു കുറച്ചു ഷീണമായിരുന്നു…

അതൊക്കെ എല്ലാം മാറി അവൾ ഇപ്പോൾ നല്ല ഉഷാറായി…ഇനി അവനെ തിരിച്ചു വിടേണ്ട ഇന്നു ആണ് അവളുടെ തീരുമാനം..പക്ഷെ ഇതേക്കുറിച്ചു ജോസേട്ടനോട് പറഞ്ഞപ്പോൾ തിരിച്ചു മറുപടി ഒന്നും തന്നില്ല.. കാരണം വീട് പണിക്കു വേണ്ടി അവൻ ലോൺ എടുത്തിട്ടുണ്ട്,കുട്ടുകാർ പൈസ കൊടുത്തു സഹായിച്ചിട്ടുണ്ട്,ലോൺ ആണ് ഏറ്റവും വല്യ പ്രെശ്നം അതൊക്കെ എല്ലാം തീര്ക്കാന് ഉണ്ട്.അതെല്ലാം ഉള്ളത്കൊണ്ടാവും അവൻ തിരിച്ചു ഒന്നും പറയാഞ്ഞേ..എന്തായാലും വന്നു കഴിഞ്ഞു സംസാരിക്കാം അവൾ ഓർത്തു..

അങ്ങനെ രാവിലെ 10 മണിക്ക് തന്നെ അവന്റെ 2 കുട്ടുകാർ തന്നെ പോയി ജോസിനെ കൂട്ടികൊണ്ടു വന്നു. ഒത്തിരി കുട്ടുകാർ ഉണ്ടേലും അവന്റെ ഉറ്റ കുട്ടുകാർ 4 പേര് ആണ്.അവരെ മാത്രമേ എന്ത് കാര്യത്തിനും ജോസ് വിളിക്കു..അതിൽ 2 പേര് ആണ് കൂട്ടാൻ പോയത്.കുട്ടികൾക്ക് ഉള്ള സാധങ്ങൾ എല്ലാം കൊടുത്തതോടെ അവർ പിന്നെ അതിന്റെ പുറകെ ആയി.. അവൾ അപ്പോൾ തന്നെ അവനു ഇഷ്ടമുള്ള ആഹാരം എല്ലാം ബ്രേക്ക് ഫാസ്റ്റിനു കഴിക്കാൻ എടുത്തു വെച്ചു…അവൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്ന് അതൊക്കെ എല്ലാം കഴിച്ചിട്ട് ഒന്ന് മയങ്ങാൻ കിടന്നു..

അവൾ മക്കളോടും പറഞ്ഞു അപ്പയെ ശല്യം ചെയ്യരുത് എന്ന്..കിടന്നോട്ടെ പാവം എത്ര നാൾ കൂടി വന്നു സ്വന്തം വീട്ടിൽ ഒന്ന് കിടക്കുവാ അവൾ മനസ്സിൽ ഓർത്തു.. ആ ദിവസത്തിന് ഒരു പ്രേത്യകത കൂടി ഉണ്ടായിരുന്നു അന്ന് അവരുടെ പള്ളിയിൽ പെരുന്നാൾ ആണ്.പെട്ടന്ന് ആണ് അത് അവളുടെ മനസിലോട്ടു വന്നത്..ഇന്ന് ഇവിടെ പെരുന്നാൾ ആണല്ലോ ജോസേട്ടനെ പള്ളിയിൽ കൊണ്ട് പോവാൻ കുട്ടുകാർ വരുമോ ?? എന്ത് ആയാലും ഇന്ന് ഒരു പരിപാടിക്കും ജോസേട്ടനെ വിടരുത് അവൾ മനസ്സിൽ ഓർത്തു…

അവർക്കു എന്തായാലും കുപ്പിയൊക്കെ കൊണ്ട് വന്നിട്ടുണ്ടാവും അത് വേണേൽ കൊടുത്തോട്ടെ പക്ഷെ അവരുടെ കൂടെ പോയാൽ ചിലപ്പോൾ…ഹേയ്‌ അവളുടെ ജോസ് അങ്ങനെ ഒത്തിരി കുടിക്കുന്ന ആള് ഒന്നുമല്ല,എങ്കിലും ഈ നാട്ടിൽ വരുമ്പോൾ മാത്രം കൂട്ടുകാരുമായി ഇടയ്ക്കൊക്കെ കൂടും..അവൻ ആകെ 2 ഓ 3 ഓ സ്മോൾ അടിച്ചാൽ ആയി..അതും അവൾക്ക് അറിയാം.പക്ഷെ ഈ ദിവസം അവൾക്കു ജോസിനെ കുടിക്കാതെ പച്ചക്കു തന്നെ വേണം അതായിരുന്നു അവളുടെ ആഗ്രഹം…അത് വേണെങ്കിൽ അവളുടെ ഒരു കൊതി ആയിരുന്നു

എന്നും പറയാം..4 വർഷത്തെ കൊതി…

അല്ലെങ്കിലും കുടിക്കുന്നതിനോട് ഒന്നും വല്യ താല്പര്യം ഉള്ള ആള് അല്ല ജോസ്..അവൻ ഗൾഫിൽ ആയിരുന്നപ്പോളും കൂടെ ജോലി ചെയ്യുന്നവർ കുടിക്കാൻ വിളിച്ചാലും പോകില്ലായിരുന്നു..അവൻ അവന്റെ ഭാര്യക്കും മക്കൾക്കും വേണ്ടിയാണു ജീവിക്കുന്നത് തന്നെ, കുടിക്കാനൊക്കെ പോയാൽ അവർക്കു കൊടുക്കാൻ പിന്നെ ഒന്നും കാണില്ലെന്ന് അവനു അറിയാമായിരുന്നു…അവന്റെ ഭാര്യ സുലോചനക്കും അത് നന്നായി അറിയാം പിന്നെ നാട്ടിൽ വരുമ്പോൾ ഇടയ്ക്കു സന്തോഷത്തിന് രണ്ടെണ്ണം അടിച്ചെന്ന് പറഞ്ഞ് അവൾ പ്രെശ്നം ഒന്നും ഉണ്ടാക്കത്തുമില്ല.. ഗൾഫിൽ കിടന്നു അവൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി അവൻ ഒത്തിരി കഷ്ടപ്പെടുന്നു ഉണ്ടെന്നു അവൾക്കും നല്ലോണം അറിയാം..

പക്ഷെ ഇന്ന് വന്നതേയുള്ളു അവൻ കുറച്ചു ദിവസം കഴിഞ്ഞു വേണേൽ പൊയ്ക്കോട്ടേ അതായിരുന്നു അവൾക്കു വേണ്ടത്..നേരം വൈകുനേരം 5 ആകാറായി തുടങ്ങി.ഉച്ചക്ക് ഫുഡ് കഴിച്ചു അവൻ പിന്നേം കിടന്നു മയങ്ങി പോയി..അപ്പോൾ ആണ് അവന്റെ കൂട്ടുകാരുടെ വരവ് ജോസ് എന്തെ എന്നും ചോദിച്ചു…കിടക്കുന്ന അവനെ അവർ വിളിച്ചു എണീപ്പിച്ചു പിന്നെ അവിടെ ഭയങ്കര ചിരിയും ബഹളവുമൊക്കെ ആയിരുന്നു അതെല്ലാം കഴിഞ്ഞു അവർ ഇറങ്ങി…അപ്പോൾ തന്നെ എണീറ്റ് അവനും കുളിച്ചു ഫ്രഷ് ആയി അതു കണ്ട്‌ അവൾ തിരക്കി എവിടെ പോകുവാന്നു..?

അപ്പോൾ അവൻ..ഒന്ന് അവരുടെ അവിടെ വരെ പോയിട്ട് വരാം പെരുന്നാളും കൂടിയല്ലേ ഇന്ന്..ഇല്ലേൽ അവരൊക്കെ എന്തോർക്കുമെന്നു പറഞ്ഞു അവൻ ഇറങ്ങാൻ ഒരുങ്ങി…ഇന്നു പോയിട്ട് കുടിക്കാൻ ആണേൽ പിന്നെ ഇങ്ങോട്ടു വരണ്ടെന്നു അവളും പറഞ്ഞു.ഇല്ല കുടിക്കില്ല മോളെ എന്നൊക്കെ പറഞ്ഞു അവൻ ഇറങ്ങി..ഇനി പള്ളിയിലും പോകുമോ എന്ന് അവൾ ചോദിച്ചപ്പോൾ..ഇല്ല നിങ്ങൾ പള്ളിയിൽ പോകുവാണേൽ എന്നെ വിളിക്കണമെന്ന് പറഞ്ഞു അവൻ കൂട്ടുകാരുടെ അടുക്കലേക്ക് പോയി ….

നേരം 7 ആയിട്ടും അവനെ കണ്ടില്ല..കുറച്ചു മുൻപ് വിളിച്ചപ്പോൾ ഇങ്ങോട്ടു വരുവാന്ന് പറഞ്ഞ ആള് ആണ്.ഇപ്പോൾ വിളിച്ചിട്ടു എടുക്കുന്നുമില്ല..അവൾക്കു ആകെ ഒരു ടെൻഷൻ ആയി തുടങ്ങി അപ്പോളേക്കും ജോസേട്ടൻ ഇനി കുടിച്ചു കാണുമോ??എന്ന് ആയി അവളുടെ ചിന്ത….അവൾക് അത് മനസ്സിൽ ഓർത്തപ്പോൾ തന്നെ ദേഷ്യം വന്നു..അപ്പോൾ ആണ് ജോസിന്റെ അനിയന്റെ ഭാര്യയും മക്കളും അങ്ങോട്ട് വന്നത്..ഷീല എന്ന് ആണ് അവളുടെ പേര് അവർ ജോസേട്ടന്റെ കുടുംബത്താണ് താമസം..

അവിടെ അടുത്ത് തന്നെയാണ് 5 മിനിറ്റ് നടക്കാനുള്ള ദൂരം..ഷീല പള്ളിയിൽ പോകാനുള്ള പ്ലാനിൽ ആണ് വന്നേക്കുന്നത് .പക്ഷെ സുലോചനക്കു പോകാൻ താൽപര്യമില്ലായിരുന്നു പിന്നെ ഷീല കുറെ നിർബന്ധിച്ചപ്പോൾ ഇനി ചെല്ലാത്തതിന് ഷീല എന്തെങ്കിലും ചിന്തിക്കുമോ എന്ന് കരുതി അവൾ സമ്മതം മൂളി..അപ്പോളും അവൾ ജോസിനെ നോക്കിയിട്ട് കാണുന്നില്ല..അവസാനം ക്ഷേമകേട്ടു അവൾ കുളിച്ചു ഫ്രഷ് ആയി മക്കളെയും കൂട്ടി ഷീലയുടെ ഒപ്പം പള്ളിയിലോട്ടു പോയി..

പോകുമ്പോളും അവളുടെ മനസ്സിൽ മുഴുവൻ ജോസിനെ കാണാഞ്ഞത് ആയിരുന്നു ചിന്ത..ഇതു മനസിലാക്കിയ ഷീല അവളോട് കാര്യം തിരക്കി.?അവൾ ഷീലയോടു കാര്യം എല്ലാം പറഞ്ഞു.ഇതു കേട്ടാ ഷീല.,ഇല്ല ചേച്ചി ചേട്ടൻ വരും കുടിക്കതൊന്നുമില്ല,ചേട്ടനും അറിയാല്ലോ ചേച്ചിടെ സ്വഭാവം എന്നൊക്കെ പറഞ്ഞു അവളെ ആശ്വസിപ്പിക്കാൻ നോക്കി..അവളും അത് അങ്ങനെ തന്നെ ആവണം എന്ന്‌ മനസ്സിൽ ഓർത്തു..അങ്ങനെ അവർ നടന്ന്‌ പള്ളി മുറ്റത്തു എത്തി..നല്ല തിരക്ക് ഉണ്ടായിരുന്നു ആ സമയം പള്ളിയിൽ..അവർ നേർച്ചയൊക്കെ ഇട്ട് പള്ളിയുടെ പുറകു വശത്തേക്ക് നടന്നു എവിടെയെങ്കിലും ഒന്ന് ഇരിക്കാം എന്ന് കരുതി..

അങ്ങനെ പുറകുവശം എത്തിയപ്പോൾ ജോസ് അവിടെ കൂട്ടുകാരുമൊത്തു നിൽക്കുന്നുണ്ടായിരുന്നു..കുട്ടികൾ ദേ അമ്മെ അപ്പാ നിൽക്കുന്നു എന്ന് പറഞ്ഞു ജോസിന്റെ അടുത്തേക്ക് ഓടി..ഇതു ജോസിന്റെ കൂട്ടുകാർ കണ്ടു,അവനോടു പറഞ്ഞു..അങ്ങനെ അവൻ തിരിഞ്ഞു നോക്കിയപ്പോൾ കുട്ടികളുടെ പുറകെ സുലോചന വരുന്നത് കണ്ട്‌ ആദ്യം ഒന്ന് ഞെട്ടി,ശരീരത്തിൽ പിടിച്ചിരിക്കുന്ന ഒരു സാരി ആണ് അവളുടെ വേഷം അത് അവളുടെ കൊഴുത്ത ശരീരം ശെരിക്ക്‌ എടുത്തു അറിയിക്കുന്നുണ്ട്..പക്ഷെ അതിലൊക്കെ ശ്രദ്ദിക്കും മുൻപ് അവളുടെ ഫെയ്‌സ് കണ്ടാണ് ആണ് അവൻ പേടിച്ചിട്ടു ഞെട്ടിയത് ….

Leave a Reply

Your email address will not be published. Required fields are marked *