വർഷങ്ങൾ നീണ്ട ഒരു രാത്രി Like

അങ്ങനെ രാവിലെ 10 മണിക്ക് തന്നെ അവന്റെ 2 കുട്ടുകാർ തന്നെ പോയി ജോസിനെ കൂട്ടികൊണ്ടു വന്നു. ഒത്തിരി കുട്ടുകാർ ഉണ്ടേലും അവന്റെ ഉറ്റ കുട്ടുകാർ 4 പേര് ആണ്.അവരെ മാത്രമേ എന്ത് കാര്യത്തിനും ജോസ് വിളിക്കു..അതിൽ 2 പേര് ആണ് കൂട്ടാൻ പോയത്.കുട്ടികൾക്ക് ഉള്ള സാധങ്ങൾ എല്ലാം കൊടുത്തതോടെ അവർ പിന്നെ അതിന്റെ പുറകെ ആയി.. അവൾ അപ്പോൾ തന്നെ അവനു ഇഷ്ടമുള്ള ആഹാരം എല്ലാം ബ്രേക്ക് ഫാസ്റ്റിനു കഴിക്കാൻ എടുത്തു വെച്ചു…അവൻ ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്ന് അതൊക്കെ എല്ലാം കഴിച്ചിട്ട് ഒന്ന് മയങ്ങാൻ കിടന്നു..

അവൾ മക്കളോടും പറഞ്ഞു അപ്പയെ ശല്യം ചെയ്യരുത് എന്ന്..കിടന്നോട്ടെ പാവം എത്ര നാൾ കൂടി വന്നു സ്വന്തം വീട്ടിൽ ഒന്ന് കിടക്കുവാ അവൾ മനസ്സിൽ ഓർത്തു.. ആ ദിവസത്തിന് ഒരു പ്രേത്യകത കൂടി ഉണ്ടായിരുന്നു അന്ന് അവരുടെ പള്ളിയിൽ പെരുന്നാൾ ആണ്.പെട്ടന്ന് ആണ് അത് അവളുടെ മനസിലോട്ടു വന്നത്..ഇന്ന് ഇവിടെ പെരുന്നാൾ ആണല്ലോ ജോസേട്ടനെ പള്ളിയിൽ കൊണ്ട് പോവാൻ കുട്ടുകാർ വരുമോ ?? എന്ത് ആയാലും ഇന്ന് ഒരു പരിപാടിക്കും ജോസേട്ടനെ വിടരുത് അവൾ മനസ്സിൽ ഓർത്തു…

അവർക്കു എന്തായാലും കുപ്പിയൊക്കെ കൊണ്ട് വന്നിട്ടുണ്ടാവും അത് വേണേൽ കൊടുത്തോട്ടെ പക്ഷെ അവരുടെ കൂടെ പോയാൽ ചിലപ്പോൾ…ഹേയ്‌ അവളുടെ ജോസ് അങ്ങനെ ഒത്തിരി കുടിക്കുന്ന ആള് ഒന്നുമല്ല,എങ്കിലും ഈ നാട്ടിൽ വരുമ്പോൾ മാത്രം കൂട്ടുകാരുമായി ഇടയ്ക്കൊക്കെ കൂടും..അവൻ ആകെ 2 ഓ 3 ഓ സ്മോൾ അടിച്ചാൽ ആയി..അതും അവൾക്ക് അറിയാം.പക്ഷെ ഈ ദിവസം അവൾക്കു ജോസിനെ കുടിക്കാതെ പച്ചക്കു തന്നെ വേണം അതായിരുന്നു അവളുടെ ആഗ്രഹം…അത് വേണെങ്കിൽ അവളുടെ ഒരു കൊതി ആയിരുന്നു

എന്നും പറയാം..4 വർഷത്തെ കൊതി…

അല്ലെങ്കിലും കുടിക്കുന്നതിനോട് ഒന്നും വല്യ താല്പര്യം ഉള്ള ആള് അല്ല ജോസ്..അവൻ ഗൾഫിൽ ആയിരുന്നപ്പോളും കൂടെ ജോലി ചെയ്യുന്നവർ കുടിക്കാൻ വിളിച്ചാലും പോകില്ലായിരുന്നു..അവൻ അവന്റെ ഭാര്യക്കും മക്കൾക്കും വേണ്ടിയാണു ജീവിക്കുന്നത് തന്നെ, കുടിക്കാനൊക്കെ പോയാൽ അവർക്കു കൊടുക്കാൻ പിന്നെ ഒന്നും കാണില്ലെന്ന് അവനു അറിയാമായിരുന്നു…അവന്റെ ഭാര്യ സുലോചനക്കും അത് നന്നായി അറിയാം പിന്നെ നാട്ടിൽ വരുമ്പോൾ ഇടയ്ക്കു സന്തോഷത്തിന് രണ്ടെണ്ണം അടിച്ചെന്ന് പറഞ്ഞ് അവൾ പ്രെശ്നം ഒന്നും ഉണ്ടാക്കത്തുമില്ല.. ഗൾഫിൽ കിടന്നു അവൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി അവൻ ഒത്തിരി കഷ്ടപ്പെടുന്നു ഉണ്ടെന്നു അവൾക്കും നല്ലോണം അറിയാം..

പക്ഷെ ഇന്ന് വന്നതേയുള്ളു അവൻ കുറച്ചു ദിവസം കഴിഞ്ഞു വേണേൽ പൊയ്ക്കോട്ടേ അതായിരുന്നു അവൾക്കു വേണ്ടത്..നേരം വൈകുനേരം 5 ആകാറായി തുടങ്ങി.ഉച്ചക്ക് ഫുഡ് കഴിച്ചു അവൻ പിന്നേം കിടന്നു മയങ്ങി പോയി..അപ്പോൾ ആണ് അവന്റെ കൂട്ടുകാരുടെ വരവ് ജോസ് എന്തെ എന്നും ചോദിച്ചു…കിടക്കുന്ന അവനെ അവർ വിളിച്ചു എണീപ്പിച്ചു പിന്നെ അവിടെ ഭയങ്കര ചിരിയും ബഹളവുമൊക്കെ ആയിരുന്നു അതെല്ലാം കഴിഞ്ഞു അവർ ഇറങ്ങി…അപ്പോൾ തന്നെ എണീറ്റ് അവനും കുളിച്ചു ഫ്രഷ് ആയി അതു കണ്ട്‌ അവൾ തിരക്കി എവിടെ പോകുവാന്നു..?

അപ്പോൾ അവൻ..ഒന്ന് അവരുടെ അവിടെ വരെ പോയിട്ട് വരാം പെരുന്നാളും കൂടിയല്ലേ ഇന്ന്..ഇല്ലേൽ അവരൊക്കെ എന്തോർക്കുമെന്നു പറഞ്ഞു അവൻ ഇറങ്ങാൻ ഒരുങ്ങി…ഇന്നു പോയിട്ട് കുടിക്കാൻ ആണേൽ പിന്നെ ഇങ്ങോട്ടു വരണ്ടെന്നു അവളും പറഞ്ഞു.ഇല്ല കുടിക്കില്ല മോളെ എന്നൊക്കെ പറഞ്ഞു അവൻ ഇറങ്ങി..ഇനി പള്ളിയിലും പോകുമോ എന്ന് അവൾ ചോദിച്ചപ്പോൾ..ഇല്ല നിങ്ങൾ പള്ളിയിൽ പോകുവാണേൽ എന്നെ വിളിക്കണമെന്ന് പറഞ്ഞു അവൻ കൂട്ടുകാരുടെ അടുക്കലേക്ക് പോയി ….

നേരം 7 ആയിട്ടും അവനെ കണ്ടില്ല..കുറച്ചു മുൻപ് വിളിച്ചപ്പോൾ ഇങ്ങോട്ടു വരുവാന്ന് പറഞ്ഞ ആള് ആണ്.ഇപ്പോൾ വിളിച്ചിട്ടു എടുക്കുന്നുമില്ല..അവൾക്കു ആകെ ഒരു ടെൻഷൻ ആയി തുടങ്ങി അപ്പോളേക്കും ജോസേട്ടൻ ഇനി കുടിച്ചു കാണുമോ??എന്ന് ആയി അവളുടെ ചിന്ത….അവൾക് അത് മനസ്സിൽ ഓർത്തപ്പോൾ തന്നെ ദേഷ്യം വന്നു..അപ്പോൾ ആണ് ജോസിന്റെ അനിയന്റെ ഭാര്യയും മക്കളും അങ്ങോട്ട് വന്നത്..ഷീല എന്ന് ആണ് അവളുടെ പേര് അവർ ജോസേട്ടന്റെ കുടുംബത്താണ് താമസം..

Leave a Reply

Your email address will not be published. Required fields are marked *