ദിയയുടെ കോളേജിൻ്റെ പാർക്കിങ്ങിൽ വണ്ടി നിർത്തിയിട്ട് ശ്യാം അവളുടെ ക്ലാസ് റൂമിലേക്ക് വന്നതും ഒരു ടീച്ചർ ക്ലാസ് എടുത്തു കൊണ്ടിരിക്കയാൽ
എക്സ്ക്യൂസ്കി മേം
യെസ്
ഞാൻ ദിയയുടെ ബ്രദറാണ് . അത്യാവശ്യമായി അവളെ കൂട്ടാൻ വന്നതാ
Really……….. ദിയ പ്ലീസ് ഗോ
അത് കേട്ടതും ദിയ ഉടനെ തൻ്റെ ബാഗും എടുത്ത് മുഖം വീർപ്പിച്ച് വെളിയിലേക്കിറങ്ങി കോറിഡോറിലൂടെ നടന്ന് വന്നതും
ദിയാ …… ദിയാ ……… ഒന്ന് നിക്ക് . ഒരു കാര്യം പറഞ്ഞോട്ടെ
അവൾ അത് കേട്ടിട്ടും കേൾക്കാത്ത മട്ടിൽ നടത്തം തുടരവെ , ശ്യാം പെട്ടെന്ന് അവളുടെ കൈയിൽ കയറി പിടിച്ചതും
ഓ ……. ബസ്റ്റാൻഡിലെ വേശ്യയുടെ കൈയിൽ കയറി പിടിക്കാൻ ശ്യാം സാറിന് മടിയൊന്നുമില്ല അല്ലേ
അത് കേട്ടതും അവൻ്റെ ഉള്ളൊന്നു പൊള്ളി
എൻ്റെ പൊന്നു ദിയകുട്ടി ഞാൻ അങ്ങനെയൊക്കെ പറഞ്ഞതിന് മാപ്പ് . എന്നോടൊന്ന് ക്ഷമിക്ക് . അതിന് വേണ്ടി നി തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കാൻ ഞാൻ തയ്യാറാണ് .
ഉറപ്പാണോ
ഉറപ്പ്
പെട്ടെന്ന് അവൾ ശ്യാമിൻ്റെ അരയിൽ നുള്ളിക്കൊണ്ട്
എൻ്റെ ടീച്ചറോട് എന്താ പറഞ്ഞത് ദിയയുടെ ബ്രദറാണെന്ന് അല്ലേ
ആ……. പിച്ചല്ലേ വേദനിക്കുന്നു. കൈയെടുക്ക് അത് ഞാൻ സത്യമല്ലേ പറഞ്ഞത്
എന്ത് സത്യം . ഇനി ആരോടും ശ്യാമേട്ടൻ എൻ്റെ ബ്രദറാണെന്ന് പറയണ്ടാ .
ഓ…… സമ്മതിച്ചു നീ ഒന്ന് വാ
ശ്യാം അവളെയും കൂട്ടി തൻ്റെ കാറിൽ കയറി ഡ്രൈവ് ചെയ്തു വരവെ
ദിയ കുട്ടി രാവിലത്തെ ആ സംഭവത്തിന്റെ ടെൻഷൻ കാരണം ഉച്ചയ്ക്ക് ഒന്നും കഴിച്ചില്ലാ നമുക്ക് ആദ്യം എന്തെങ്കിലും കഴിച്ചാലോ
രാവിലത്തെ എന്ത് സംഭവം
ദേ നീ ഇനി വീണ്ടും ആരംഭിക്കല്ലേ . അതൊക്കെ വിട്ടേ . അതിനായി എന്ത് ശിക്ഷയ്ക്കും ഞാൻ സമ്മതിച്ചല്ലോ
ഓക്കേ എന്താ ശ്യാമേട്ടൻ്റെ പ്ലാൻ
പ്ലാനൊന്നൂല്ലാ . ഫുഡ് കഴിക്കുന്നു , ചെറിയ ഒരു പർച്ചേസിങ്ങ് എന്നിട്ട് വീട്ടിൽ പോകുന്നു.
അയ്യടാ …….. അതൊക്കെ എനിക്ക് ഒറ്റയ്ക്ക് ചെയ്തൂടെ
പിന്നെ എന്ത് ചെയ്യാനാ നി പറ
ആദ്യം ശ്യാമേട്ടൻ പറഞ്ഞതു പോലെ കഴിക്കാം . എനിക്കും വിശക്കുന്നു.
കാർ ഒരു ആഡംബരമായ ഹോട്ടലിൽ നിർത്തിയിട്ട് ഇരുവരും അകത്തേക്ക് കയറി ഫുഡ് ഓർഡർ ചെയ്തു കഴിച്ചു കൊണ്ടിരിക്കവെ ശ്യാം തൻ്റെ ഫോൺ എടുത്ത് ഡയൽ ചെയ്തു കൊണ്ട്
ആ ഹലോ……. ആൻ്റി , ദിയയെ ഞാൻ ക്ലാസ് കഴിഞ്ഞു വിളിച്ചു കൊണ്ട് വന്നോളാം . അൽപ്പം വൈകും കുറച്ച് പർച്ചേസിങ്ങ് ഉണ്ട് . അത് സാരമില്ലാ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞു കൊണ്ട് ശ്യാം കോൾ കട്ട് ചെയ്തതും
എന്ത് കെയറിങ്ങാണ് ശ്യാമേട്ടാ ഇത്. വർഷേച്ചി ശരിക്കും ഭാഗ്യവതിയാ . അക്കാര്യത്തിൽ എനിക്ക് വർഷേച്ചിയോട് കുറച്ച് കൂടുതൽ Jealous ഉണ്ട്.
എന്തൊക്കെയാ നീ പറയുന്നേ. നിനക്കും കല്യാണം കഴിയുമ്പോ നിൻ്റെ ഭർത്താവ് നിന്നെ ഇതിനെക്കാളും കെയർ ചെയ്തോളും
ആണോ. എൻ്റെ ഭർത്താവിൻ്റെ കൂടെയാണല്ലോ ഞാൻ ഇപ്പോ ഇരുന്ന് ഭക്ഷണം കഴിക്കുന്നത്.
അത് കേട്ടതും ഞെട്ടലോടെ അവളെ ഒന്ന് നോക്കിക്കൊണ്ട് ഇങ്ങോട്ടാണ് ഇവളുടെ ഈ പോക്ക് എന്ന് മനസിൽ ചിന്തിച്ചു കൊണ്ട്
എന്ത് ഭ്രാന്തൊക്കെയാ നീ ഈ വിളിച്ചു പറയുന്നത്.
സത്യമാ ഞാൻ പറഞ്ഞത്. ഞാൻ കല്യാണം കഴിക്കുമെങ്കിൽ അത് ശ്യാമേട്ടനെ മാത്രമായിരിക്കും . അല്ലാതെ വേറെ ഒരു പുരുഷൻ എൻ്റെ ലൈഫിൽ ഉണ്ടാകില്ലാ. എനിക്ക് ശ്യാമോനെ അത്രയ്ക്ക് ഇഷ്ടമാ . അതിന് വേണ്ടി ഞാൻ എന്തും ചെയ്യും
ഞാൻ നിൻ്റെ ചേച്ചിയുടെ ഭർത്താവാണെന്ന് നിനക്കറിയാമല്ലോ അല്ലേ
അതിനിപ്പോ എന്താ എന്നെയും കൂടെ കല്യാണം കഴിച്ചോ. എനിക്ക് ഒരു കുഴപ്പവുമില്ലാ
നടക്കാത്ത കാര്യങ്ങളെക്കുറിച്ച് വെറുതെ സ്വപ്നം കാണരുത്
നടക്കാത്ത കാര്യമാണോ അല്ലയോ എന്ന് നമുക്ക് കാണാം .
കഴിച്ച് കഴിഞ്ഞ് വാഷ് ബേസിനിൽ കൈ കഴുകാൻ നേരം ദിയ ശ്യമിനെ അരയിലൂടെ കയറി പിടിച്ചതും
എന്താ ഇത് ആരെങ്കിലും കാണുമെന്നേ
കണ്ടോട്ടെ . കാണുന്നവർ നമ്മൾ തമ്മിൽ ഭാര്യാ ഭർത്താക്കന്മാർ ആണെന്ന് വിചാരിച്ചാലോ
നീ ഒന്ന് വന്നേ
എന്ന് പറഞ്ഞു അവളെയും കൂട്ടി ബില്ല് പേ ചെയ്യാൻ നേരം
