വർഷമെല്ലാം വസന്തം – 2 49അടിപൊളി 

തിരക്കാണോ ഒരു മിനിറ്റ് ഒന്ന് വരാമോ

ഏയ് തിരക്കൊന്നുമില്ലാ . ശ്യാം അകത്തേക്ക് വാ

ശ്യാം ചുറ്റും നോക്കിക്കൊണ്ട് അൽപ്പം ജാള്യതയോടെ

ഏയ് അകത്തേക്ക് ശരിയാകില്ലാ . നമുക്കൊന്ന് വെളിയിലേക്ക് ഇരുന്നാലോ

ശ്യാമിൻ്റെ അവസ്ഥ മനസിലാക്കിക്കൊണ്ട്

അത് ശരിയാ . അതാകുമ്പോ നല്ല വൈബായിരിക്കും . പോകാം

വെളിയിൽ സ്വിമ്മിംഗ് പൂളിനടുത്തായി ഒരു ടേബിളിൽ നേർക്കുനേർക്ക് ഇരിക്കുന്ന ശ്യാമും ലതയും. ശ്യാം തൻ്റെ ടാബിൽ കുറേ ഡിസൈനുകൾ സ്ലൈഡ് ചെയ്ത് കാണിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ലതയുടെ മനസ് മുഴുവൻ ശ്യാമിലായിരുന്നു.

എങ്ങനെ ഒരു ചെറുപ്പക്കാരന് ഇത്രയും പക്വതയോടെയും , ഉത്തരവാദിത്തത്തോടെയും , പെരുമാറാൻ കഴിയും. അപാര കൺട്രോള് തന്നെ ശ്യാമിന് . ഇത്രയൊക്കെ തൻ്റെ ഭാഗത്ത് നിന്നും പ്രവർത്തിച്ചിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ തൻ്റെ കടമ മാത്രം ചെയ്ത് മുന്നോട്ട് പോകാൻ ഇവനെക്കൊണ്ടേ ഈ ഭൂലോകത്ത് കഴിയൂ.

താൻ ഇത്രയൊക്കെ കാണിച്ചിട്ടും ലതയിൽ നിന്നും യാതൊരു റെസ്പോൺസും വരാത്തതിനാൽ അവൻ ലതയോട്

ഹലോ……. ഇതെവിടെയാ

ഓഹ്……. സോറി……. പെട്ടെന്ന് മൈൻ്റൊന്ന് ടൈവർട്ടായിപ്പോയി

ഇറ്റ് സ് ഓക്കേ. ഇതിൽ ഇഷ്ടപ്പെട്ടത് ഏതാണെന്ന് ഒന്ന് സെലക്ട് ചെയ്തേ

അതിൻ്റെയൊക്കെ ആവശ്യമുണ്ടോ . ശ്യാമിന് ഇഷ്ടപ്പെട്ടത് ഒരെണ്ണം സെലക്ട് ചെയ്താൽ പോരേ

അത് പോരാ . ഇതിൽ തൻ്റെ സെലക്ഷനേ ഞാൻ ചെയ്യൂ

അവൾ ശ്യാമിൻ്റെ നിർബന്ധത്തിന് വഴങ്ങി ഒരു ഡിസൈൻ സെലക്ട് ചെയ്ത് കാണിച്ചതും

എനിക്ക് തോന്നി

അതെന്താ

ഞാനും അതാ സെലക്ട് ചെയ്തത്

ആണോ……. ഇതിനെയാണ് മനപ്പൊരുത്തം എന്ന് പറയുന്നത്

അത് പറഞ്ഞു കൊണ്ട് ഇരുവരും ചിരിക്കവെ , അത് ടെറസിൽ നിന്ന് കണ്ടു കൊണ്ട് വർഷ ദിയയോട്

അപ്പോ ഇതാണ് കാര്യം. അഭിപ്രായം പറയാൻ പോയ നമ്മളിപ്പോ ആരായി

ശരിക്കും ശശിയും , സോമനുമായി

🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗

എല്ലാവർക്കും വേണ്ട ഡ്രസുകൾ അവരവരുടെ സെലക്ഷൻ പ്രകാരം ഓർഡർ കൊടുക്കുന്നു. ലതയുടെ കല്യാണ സാരിയും റിസപ്ഷന് ഇടേണ്ട ഡ്രസും ശ്യാം തന്നെ സെലക്ട് ചെയ്ത് കൊടുത്തു. പത്തര പവൻ്റെ ഒരു താലിമാലയും ശ്യാം പണി കഴിക്കാൻ കൊടുത്തു. എല്ലാം ഓർഡർ ചെയ്ത് നിൽക്കുന്ന വേളയിൽ ശ്യാമിൻ്റെ ഫോൺ റിങ്ങടിച്ചതും അവൻ അത് നോക്കി അമ്മ calling അവൻ അത് അറ്റൻ്റ് ചെയ്ത് വെളിയിലേക്ക് വന്നു കൊണ്ട്

ആ ഹലോ ……. അമ്മേ

നീ എവിടെയാ

ഞാൻ ഇവിടെ പർച്ചേസിങ്ങിന് വന്നതാണമ്മേ

നീ ഇവിടെ വരെ ഒന്ന് വരണം

ലക്ഷ്മിയമ്മ അൽപ്പം ഗൗരവത്തോടെ തന്നെ പറഞ്ഞു.

ഞാൻ……… ഇപ്പോ………..

നീ ഒന്നും പറയണ്ടാ . അത്യവശ്യമായിട്ട് നീ ഒന് ഇവിടം വരെ വന്നേ പറ്റൂ

ശരി അമ്മേ ………

അത് കേട്ടതും ശ്യാമിൻ്റെ ഹൃദയമിടിപ്പ് കൂടി . അമ്മ ആകെ കലിപ്പിലാണല്ലോ . ഇതു വരെ ഇങ്ങനത്തെ രീതിയിൽ തന്നോട് സംസാരിച്ചിട്ടില്ലാ . ഇന്നിതിപ്പോ എന്ത് പറ്റി. രാവിലെ വർഷയും, പാർവ്വതിയമ്മയും കൂടി ഈ കാര്യം പറയാൻ അമ്മയുടെ അടുത്ത് പോയിരുന്നു. ഇനി അതിൻ്റെയെങ്ങാനും ദേശ്യമാണോ . എന്ത് തന്നെയായാലും അവിടെ പോയി അമ്മയുടെ കാല് പിടിച്ചിട്ടായാലും ഈ കാര്യം സോൾവ് ചെയ്തേ പറ്റൂ. അവൻ ഉടനെ അകത്തേക്ക് കയറി കിരണിൻ്റെ അടുത്തേക്ക് വന്ന്

ടാ ഞാൻ ഇറങ്ങുവാ . നീ ഇതൊന്ന് മേനേജ് ചെയ്

എന്ത് പറ്റി ശ്യാമേട്ടാ

അത്യാവശ്യമായിട്ട് ഒരു സ്ഥലം വരെ പോണം. എല്ലാം കഴിഞ്ഞ് നീ നിൻ്റെ കാറിൽ ഇവരെയും കൂട്ടി വീട്ടിൽ പോയാൽ മതി . ഞാൻ ഇറങ്ങുവാണേ

ശ്യാം തിരക്കിട്ട് പോയതും അത് കണ്ടു വന്ന ലത കിരണി നോട്

ശ്യാം ഇത് എങ്ങോട്ട് പോയതാ ഈ നേരത്ത്

അറിയില്ലാ ആൻ്റി അത്യാവശ്യമായിട്ട് എവിടെയോ പോകണമെന്ന് പറഞ്ഞ് ഇറങ്ങി .

🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗🚗

വീടിൻ്റെ മുറ്റത്തെ ഊഞ്ഞാലിൽ തൻ്റെ മകൾ ദക്ഷയെ അടിക്കളിച്ചു കൊണ്ടിരിക്കുന്ന സ്നേഹ . കാർ വീടിൻ്റെ പാർക്കിങ്ങിൽ നിർത്തി ശ്യാം ഇറങ്ങി വന്നതും അവനെ കണ്ട് ഊഞ്ഞാലിൽ നിന്നും ചാടി ഇറങ്ങി

ശ്യാം അങ്കിളേ

എന്ന് വിളിച്ചു അവനെ കെട്ടിപ്പിടിക്കുന്ന ദക്ഷ .

Leave a Reply

Your email address will not be published. Required fields are marked *