എട്ട് മണിയോട് അടുത്തപ്പോൾ തന്നെ അലി ഓഫിസിലെത്തി. അവിടെ അവനെ കാത്ത് ഷായും അർജുനനും നിൽക്കുന്നുണ്ടായിരുന്നു. ഷായാണ് തന്നെ വിളിച്ചതെന്ന് തോന്നിയപ്പോർഅലിയുടെ നെഞ്ചിടിപ്പ് കൂടി. എന്തെന്നറിയാത്ത ഒരു ഭയം അവനെ ഗ്രസിച്ചു.
അലിയെ ഇങ്ങോട്ട് വിളിച്ചതെന്തിനാണെന്നറിയാമോ ചോദ്യം ഷായുടെ വകയായിരുന്നു.
ഇല്ലിക്കാ
ഒരു പ്രധാന കാര്യം ഏൽപിക്കാനാണ് അലിയെ വെളുപ്പിന് തന്നെ ഇങ്ങോട്ട് വിളിച്ച് വരുത്തിയത്.
ഇക്കാ സസ്പെൻസില്ലാതെ കാര്യം പറഞ്ഞിരുന്നു എങ്കിൽ നന്നായിരുന്നു.
അലി ടെൻഷനടിച്ചല്ലേ സോറി ടെൻഷനടിക്കാറൊന്നമില്ല.അർജുൻ മൂന്ന് ദിവസം കഴിഞ്ഞാൽ ഗൾഫിലേക്ക് പോവുകയാണ്. അപ്പോൾഅവന് പകരം എന്റെ കൂടെ നിനക്ക് നിൽകാൻ കഴിയുമോ എന്നറിയാനാണ് നിന്നെ വിളിപ്പിച്ചത്.
അതിന് അർജുനന്റെ ജോലി എനിക്ക് വലിയ പരിചയമില്ലല്ലോ
അത് ശരി അപ്പോൾ നീ ഇവിടെ എത്തിയ ശേഷം ചെയ്തതെല്ലാം നിനക്ക് പരിചയമുള്ള ജോലിയാണോ?
സോറി അതല്ല ഇക്കാ ഞാൻ പറഞ്ഞത്.
നിനക്ക് പരിചയമില്ലെന്ന് എനിക്കറിയാം
ജോലി എന്താണെന്ന് പോലും അറിയാതെ..
ഒകേ ഞാൻ ജോലിയെ കുറിച്ച് പറയാം
ശരി
രാവിലെ സാധാരണ ഓഫീസിലെത്തുന്ന പോലെ തന്നെ ഓഫീസിലെത്തണം. ഇവിടെ നീ പ്രത്യേഗിച്ച് ജോലിയൊന്നും എടുക്കേണ്ട അത് കഴിഞ്ഞ് ഉച്ചഭക്ഷണം കഴിച്ച് കഴിഞ്ഞ് നീ എന്റെ വീട്ടിലെത്തണം
അത് കഴിഞ്ഞോ
അത് കഴിഞ്ഞാൽ എനിക്ക് വരുന്ന ഫോൺ കോളുകൾ അറ്റന്റ് ചെയ്യണം. എനിക്ക് പോകേണ്ട ഇടങ്ങളിൽ എന്റെ കൂടെ വരണം. ചുരുക്കി പറഞ്ഞാൽ എന്റെ പിഎ. എന്താ.., എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ.
ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ എത്ര കാലം ഞാൻ ആ ജോലിയിൽ തുടരും എന്ന് പറയാൻ കഴിയില്ല. കാരണം എല്ലാ ജോലിയും എനിക്ക് പെട്ടന്ന് തന്നെ മടുക്കുന്നു
അപ്പോൾ തൽകാലത്തേക്ക് തനിക്ക് ഈ ജോലി ചെയ്തൂടെ ചെയ്യാമി ക്കാ..
എന്നാൽ തൽകാലം ഞാൻ ഇറങ്ങുകയാണ് ഉച്ചക്ക് രണ്ട് പേരും വീട്ടിലെത്തണം
ശരിയാണിക്കാ എന്നാലല്ലേ രണ്ട് ദിവസമെങ്കിൽ രണ്ട് ദിവസം ഇവന് കാര്യങ്ങൾ കണ്ട് പഠിക്കാൻ കഴിയൂ. അർജുൻ പറഞ്ഞു.
ഷാ ഓഫീസിൽ നിന്നിറങ്ങി മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറി ഓടിച്ചു പോയി.
കാറ് കൺമുന്നിൽ നിന്ന് മറയുന്നത് വരെ അലി നോക്കി നിന്നു.പിന്നെ ആലോചനയോടെ ചോദിച്ചു. ഇത് പറയാനാണോ ഇത്ര നേരത്തെ തന്നെ എന്നെ വിളിച്ചു വരുത്തിയത്.
അതേ അലി, നിന്നോട് കാര്യങ്ങൾ പറഞ്ഞിട്ട് വേണം ഇക്കാക്ക് പോയിട്ടുറങ്ങാൻ
ഉറങ്ങാനോ
അതേ ഇന്നലത്തെ പ്രോഗ്രാം തിരുവനന്തപുരത്തായിരുന്നു. ഞാൻ വണ്ടിയിലിരുന്ന് ഉറങ്ങി ഇക്ക ഉറങ്ങിയില്ല.ഇക്കാക്ക് രാത്രി ഗാനമേളകൾ ഉണ്ടാവും അത് കൊണ്ട് തന്നെ പകലാണ് കൂടുതലും ഉറങ്ങാറുള്ളത്
കഷ്ടപ്പാട് തന്നെയാണല്ലേ
അതേ ഇന്നും ഒരു ഗാനമേളയുണ്ട്. അത് പിന്നെ ഇവിടെ അടുത്ത് തന്നെയാണ്. അത് കൊണ്ട് വേഗം തിരിച്ചു വരാം
ഓകേ
ഇനിയെന്താ നിന്റെ പണി
സമയം എട്ടരയല്ലേ ആയിട്ടുള്ളു. അത് കൊണ്ട് ഞാനൊന്ന് പുറത്ത് പോയി വന്നാലോ. ഓഫീസ് തുറക്കുന്നത് വരെ എനിക്കിവിടെ പ്രത്യേഗിച്ച് പണിയൊന്നുമില്ലല്ലോ.
നിനക്കിനി ഇവിടെ പ്രത്യേഗിച്ച് പണിയൊന്നും ഉണ്ടാവാൻ വഴിയില്ല
എന്നാ പിന്നെ ഞാൻ ഒന്ന് പുറത്ത് പോവ്വാണ്
എന്തിനാടാ
വെറുതേ
വെറുതേയോ, വന്ന പാട് തന്നെ നീ വല്ല ചുറ്റിക്കളിയും തുടങ്ങിയോ
ഒന്ന് പോ സാറെ എന്നെയൊക്കെ ഏത് പെണ്ണ് പ്രേമിക്കാനാണ്. എന്നെക്കാളും ഭംഗിയും ആരോഗ്യവും സ്റ്റൈലുമുള്ള നല്ല ചെത്ത് ചെക്കൻമാർ ഇവിടെയുണ്ടല്ലോ അതിനിടക്ക് ഞാനിനി
” എന്റെ പൊന്നോ……. ഒന്ന് നിർത്ത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ മിനിമം പത്ത് തവണയെങ്കിലും ഞാനിത് കേട്ടിട്ടുണ്ട്. നീ എവിടേക്കാണെന്നു വെച്ചാൽ പോയിട്ടു വാ…”
“വേണ്ട സാർ ഞാൻ പോകുന്നില്ല”
“അലി ,ഇനി നീ ആദ്യം ചെയ്യേണ്ട കാര്യം എന്താണെന്നറിയാമോ..?”
” ഇല്ല, സാർ.”
” ഇനിയെങ്കിലും നീയെന്നെ സാറേ എന്ന് വിളിക്കരുത്.കാരണം ആ വിളിയിയിൽ പരസ്പരമുള്ള ഒരടുപ്പം ഫീൽ ചെയ്യുന്നില്ല., ഒന്നുമില്ലെങ്കിൽ ഞാൻ ചെയ്തു കൊണ്ടിരുന്ന അതേ ജോലി ചെയ്യാൻ പോവുകയല്ലേ നീ…… ”
