ശലഭം – 3 1

” നിനക്കിനി ഇവിടെ പ്രത്യേഗിച്ച് പണിയൊന്നും ഉണ്ടാവാൻ വഴിയില്ല”

“എന്നാ പിന്നെ ഞാൻ ഒന്ന് പുറത്ത് പോവ്വാണ് ”

“എന്തിനാടാ ”

“വെറുതേ … ”

” വെറുതേയോ…, വന്ന പാട് തന്നെ നീ വല്ല ചുറ്റിക്കളിയും തുടങ്ങിയോ ”

” ഒന്ന് പോ സാറെ എന്നെയൊക്കെ ഏത് പെണ്ണ് പ്രേമിക്കാനാണ്. എന്നെക്കാളും ഭംഗിയും ആരോഗ്യവും സ്റ്റൈലുമുള്ള നല്ല ചെത്ത് ചെക്കൻമാർ ഇവിടെയുണ്ടല്ലോ അതിനിടക്ക് ഞാനിനി ……”

” എന്റെ പൊന്നോ……. ഒന്ന് നിർത്ത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ മിനിമം പത്ത് തവണയെങ്കിലും ഞാനിത് കേട്ടിട്ടുണ്ട്. നീ എവിടേക്കാണെന്നു വെച്ചാൽ പോയിട്ടു വാ…”

“വേണ്ട സാർ ഞാൻ പോകുന്നില്ല”

“അലി ,ഇനി നീ ആദ്യം ചെയ്യേണ്ട കാര്യം എന്താണെന്നറിയാമോ..?”

” ഇല്ല, സാർ.”

” ഇനിയെങ്കിലും നീയെന്നെ സാറേ എന്ന് വിളിക്കരുത്.കാരണം ആ വിളിയിയിൽ പരസ്പരമുള്ള ഒരടുപ്പം ഫീൽ ചെയ്യുന്നില്ല., ഒന്നുമില്ലെങ്കിൽ ഞാൻ ചെയ്തു കൊണ്ടിരുന്ന അതേ ജോലി ചെയ്യാൻ പോവുകയല്ലേ നീ…… ”

” ശരിയാണ്….. പക്ഷേ ആദ്യം വിളിച്ചത് സാറെ എന്നായിരുന്നു. അന്ന് സാറത്തിരുത്തിയില്ല. ഇനിയിപ്പൊ രണ്ടു ദിവസത്തേക്ക് വേണ്ടി മാറ്റാൻ കഴിയില്ല. മാറ്റിയാലും ആ വിളി തന്നെയേ നാവിൽ നിന്ന് വരുകയുള്ളു. ”

“ശരി നീ നിന്റെ ഇഷ്ടം പോലെ ചെയ്യ്…. പിന്നെ പുറത്ത്
പോകണമെങ്കിൽ പോവാം., അതല്ല ഉറങ്ങണമെങ്കിൽ ഓഫീസിനുള്ളിലെ റസ്റ്റ്റൂമിൽ ഉറങ്ങിക്കോളൂ”

“സാർ ഞാൻ തൽകാലം ഞാനുറങ്ങുന്നില്ല. ടൗണിലേക്കൊന്നിറങ്ങിയിട്ട് വരാം. ഇതു വരെ ഒഴിഞ്ഞ് ടൗണിലേക്കിറങ്ങിയിട്ടില്ല.”

” പോയിട്ടുവാ…., നിനക്ക് പണമെന്തെങ്കിലും ആവശ്യമുണ്ടോ ”

“നിങ്ങളുടെ വലിയ മനസ്സിനു നന്ദി. ഇപ്പോൾ പണം ആവശ്യമില്ല സാർ അത്യാവശ്യത്തിനുള്ള പണം എന്റെ കയ്യിലുണ്ട്.

“എന്നാൽ ശരി നീ പോയിട്ടുവാ…. ”

“ശരിസാർ”

അലി പുറത്തിറങ്ങി ബൈക്കിൽ കയറി ടൗണിലേക്ക് പോയി

ആ സമയം സുമയ്യ ഷഹാനയുടെ വീട്ടിലെത്തിയിരുന്നു. ഇന്ന് ഒരുമിച്ച് കോളേജിൽ പോകാമെന്ന അവളുടെ അഭ്യർത്ഥന മാനിച്ചായിരുന്നു അത്. ഇന്ന് പോകുന്ന വഴിയിൽ ആ മനുഷ്യൻ വരുന്നുണ്ടോ എന്നറിയാനുള്ള ആകാംഷയാണ് സുമയ്യയെ ഷഹാനയുടെ വീട്ടിലെത്തിച്ചത്. ഒമ്പത് മണി കഴിഞ്ഞപ്പോൾ അവർ കോളേജിലേക്ക് പോകാനായി ഇറങ്ങി. വീടിന്റെ ഗൈറ്റ് കടന്നത് മുതൽ തിരിഞ്ഞും മറിഞ്ഞും നോക്കി കോളേജിനെ ലക്ഷ്യമാക്കി അവർ നടന്നു തുടങ്ങി

അലി പട്ടണം മുഴുവൻ ബൈക്കിൽ കറങ്ങിയ ശേഷം മ്യൂസിക് അക്കാദമിയിലെത്തി. അവിടെ അർജുനനും മായയും സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു.

” അത് ശരി നീ ഇതിനാണല്ലെ എന്നെ പറഞ്ഞയച്ചത്.” അലി അർജുനനോടായി ചോദിച്ചു.

” അങ്ങനൊന്നുമില്ലെടാ നിനക്കു കൂടി അറിയാവുന്ന കാര്യമല്ലേ ഇത്. പിന്നെന്താ ഈ കാര്യത്തിൽ എനിക്ക് നിന്നോട് മറച്ചുവെക്കാനുള്ളത് ”

” നുണ പറയുകയാണ് അലി….. ആരുടേയും ശല്യമില്ലാതെ തനിച്ച് സംസാരിക്കാനായി തന്നെ വിളിച്ചു വരുത്തിയതാണ്.” മായ ഇടയിൽ കയറി പറഞ്ഞു.

“അത് ശരി എന്നിട്ട് നുണ പറയുകയാണല്ലേ…”

” നിന്നോടെന്തിനാ അലി ഞാൻ നുണ പറയുന്നത്.ഇവൾ എന്റെ മുറപ്പെണ്ണാണെന്നും ഞങ്ങളുടെ നിശ്ചയം മൂന്ന് ദിവസം മുമ്പ് കഴിഞ്ഞതാണെന്നും നിനക്കറിയാവുന്നതല്ലേ …. പിന്നെ നീ പോയി കഴിഞ്ഞപ്പോൾ എനിക്കൊന്ന് മിണിയും പറഞ്ഞുമിരിക്കാൻ ഞാനിവളെ വിളിച്ചു വരുത്തിയെന്നേയുള്ളു. “മായയെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് അർജുൻ പറഞ്ഞു.

“നുണ പറയുകയാണ് അലി ഇന്ന് എട്ടു മണിക്ക് കാണാമെന്ന് ഞങ്ങൾ ഇന്നലെ തീരുമാനിച്ചിരുന്നു”. അർജുനനെ ശ്രദ്ധിക്കാതെ മായ പറഞ്ഞു

” ഇനിയതിനെക്കുറിച്ചൊന്നും പറയണ്ട കഴിഞ്ഞത് കഴിഞ്ഞു. ഞാനൊരു തമാശക്ക് ചോദിച്ചെന്നേയുള്ളു. ” ഒരു കുസൃതിച്ചിരിയോടെ അലി പറഞ്ഞു.

“അല്ല… നീ പോയ കാര്യമെന്തായി”
“ടൗണിലൊക്കെ ഒന്ന് കറങ്ങി. നേരം വൈകുമെന്ന് തോന്നിയപ്പോൾ വേഗം തിരിച്ചു പോന്നു.”

” ഇത്ര പെട്ടന്ന് തിരിച്ച് വരേണ്ട ആവശ്യമില്ലായിരുന്നു.” അർജുൻ പറഞ്ഞു.

“അതേയതെ “മായ അതേറ്റു പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *