ശലഭം – 5

അവനൊന്നു പുഞ്ചിരിച്ചതിനു ശേഷം ഉപ്പയുടെ അരികിലേക്ക് ചെന്നു. അവൻ ഉപ്പ പിടിച്ചിരുന്നയാളുടെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് ഉപ്പയോട് പറഞ്ഞു, “ഉപ്പാ ഷഹാനയുടെ വാപ്പച്ചിക്കൊന്നു വിളിക്കണം, പിന്നെ പോലീസിലും അറിയിക്കണം”
ഹാജിയാർ അയാളുടെ മേൽ നിന്ന് പിടി അയച്ചു. പിന്നെ മുഖമടച്ച് ഒരടി കൊടുത്തുകൊണ്ട് വീണ്ടും ചോദിച്ചു “എന്താടാ നിന്റെ പേര്”?
അയാൾ അപ്പോഴും ഒന്നും മിണ്ടിയില്ല. ഹാജിയാർ ഇളയ മകൻ സലാവുദ്ധീനോട് പറഞ്ഞു, “സലാവു നീ വേഗം മൊയ്ദീനൊന്ന് വിളിക്ക്, പിന്നെ പോലീസിനേം. അവർ വേഗം ഇവിടെ വരട്ടെ.
അത്കേട്ട ഷഹാന പെട്ടന്ന് അവരുടെ അരികിലേക്കെത്തിയിട്ട് ഹാജിയാരോട് പറഞ്ഞു. “എനിക്ക് കോളജിലേക്ക് പോണം, കേസൊന്നും കൊടുക്കണ്ട ഇക്ക”
“അതൊന്നും ശെരിയാവില്ല മോളെ, ഇവന്മാരെ വെറുതെ വിട്ടാൽ ശെരിയാവൂല്ല, മോള് ഉപ്പാനെ വിളിക്ക്” ഹാജിയാർ ഒന്നു നിർത്തി. ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം തുടർന്ന് ചോദിച്ചു, അല്ല അന്റെ കയ്യില് ഫോണുണ്ടോ” അവൾ കോളജിലേക്ക് പോവുകയാണെന്ന് പറഞ്ഞതോർത്തു കൊണ്ടയാൾ ചോദിച്ചു
“ഇല്ല, അവൾ മുഖം താഴ്ത്തി മറുപടി കൊടുത്തു. “സലാവുദ്ദീനെ നീ തന്നെ ഫോൺ ചെയ്യ്”ഹാജിയാർ ഉടൻ തന്നെ ഇളയ മകന് നിർദ്ദേശം നൽകി.
ആ സമയത്താണ് ഹാജിയാരുടെ വണ്ടിക്കരികിൽ അർജുൻ വണ്ടി നിർത്തിയത്. ഷായുടെ നിർദേശപ്രകാരമായിരുന്നു അത്. വണ്ടി നിർത്തികഴിഞ്ഞപ്പോൾ ഷാ പറഞ്ഞു “അർജുൻ എന്താ കാര്യം എന്നന്വേഷിക്ക്”.
അർജുൻ വണ്ടിയിൽ നിന്നിറങ്ങി. അവൻ നേരെ ചെന്നത് സൽമാന്റെ അരികിലേക്കാണ്. “എന്താണിക്ക പ്രശ്നം?”അവൻ സൽമാനോടായി ചോദിച്ചു.
സൽമാൻ അർജുന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു “ദേ ഇവനും വേറൊരുത്തനും ചേർന്ന് ഈ പെങ്കൊച്ചിനെ കടത്തിക്കൊണ്ട് പോകാൻ നോക്കുകയായിരുന്നു” അവൻ ഒരു നിമിഷം ഒന്ന് നിർത്തി, അപ്പോൾ അവിടേക്കു വന്ന ഹാജിയാരാണ് അതിനു ബാക്കി പറഞ്ഞത്.” വണ്ടിയിൽ കയറ്റുന്നത് കണ്ട് കൊണ്ടാണ് ഞമ്മള് വന്നത്, അതുകൊണ്ട് ഈ കുട്ടി ഇപ്പോ കയിച്ചിലായി”
അർജുൻ കേട്ടത് വിശ്വസിക്കാനാവാതെ ഷഹാനയുടെ മുഖത്തേക്ക് നോക്കി. അവൾ മുഖം കുനിച്ചു. അർജുൻ മറ്റൊന്നും ചോദിക്കാൻ നിൽകാതെ ഷായുടെ അടുത്തേക്ക് ചെന്നു. അവനെ പിന്തുടർന്ന് ഷഹാനയുടെ കണ്ണുകളും. അർജുൻ പിൻസീറ്റിന്റെ ഗ്ലാസിൽ മുട്ടിയപ്പോൾ ഷാ വിൻഡോ ഗ്ലാസ്‌ താഴ്ത്തി. അർജുൻ ഷായോട് പറഞ്ഞു, “ഇക്കാ കുറച്ചു പേർ ചേർന്ന് ആ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതാണ്, അവളെ അതുവഴി വന്നവർ അത് കണ്ട് രക്ഷപെടുത്തിയതാണ്
എത്തിനോക്കിയ ഷഹാന വിൻഡോ ഗ്ലാസിലൂടെ ഷായെ കണ്ടു.അവളുടെ കണ്ണുകളിൽ അമ്പരപ്പ് നിറഞ്ഞു.
ആ സമയത്താണ് കാറിന്റെ മുൻവശത്തെ ഡോർ തുറന്ന് അലി പുറത്തിറങ്ങിയത്. അവൻ അർജുൻ കൈചൂണ്ടിയ പെൺകുട്ടിയുടെ നേരെ നോക്കി, അവൻ അവളെ കണ്ട് പകച്ചു പോയി.

തുടരും………..

Leave a Reply

Your email address will not be published. Required fields are marked *