കതകിൽ മുട്ടുന്ന ശബ്ദം കേട്ട് അവർ ഉണർന്നു.
“അയ്യോ ഈശ്വരാ….. നേരം കുറേ ആയി” എന്ന് പറഞ്ഞ് രാജി എഴുന്നേറ്റ് ഇരുന്നു. അപ്പോൾ അവളുടെ മാറിൽ നിന്നും ഊർന്നു വീണ പുതപ്പു വലിച്ചു പൊക്കി മറച്ചിട്ട് അവൾ പറഞ്ഞു
“ചേട്ടാ എൻറെ ഡ്രെസ്സ്. അയ്യോ ഒന്ന് വേഗം ചേച്ചി കതകിൽ മുട്ടി.”
“ഓ നീ പേടിക്കണ്ട, പതുക്കെ ഡ്രസ്സ് ചെയ്തു വന്നാൽ മതി”.
അയാള് എഴുന്നേറ്റു മുണ്ട് തപ്പിയെടുത്തുടുത്ത് വാതിൽ തുറന്നു.
“ആ ഹാ മധുവിധു അടിച്ചു പൊളിക്കുകയായിരുന്നെന്നു തോന്നുന്നല്ലോ”.
“എടീ ആ പുതപ്പൊക്കെ മാറ്റിയിട്ടു എന്തെങ്കിലും തുണി ഉടുത്തോണ്ട് വാ.”
അത് കേട്ട് രാജിയുടെ മുഖം നാണം കൊണ്ട് ചുവന്നു പോയി. വിക്രമൻ ഉറക്കെ ചിരിച്ചു.
അവർ പോയപ്പോൾ രാജി പരിഭവത്തോടെ പറഞ്ഞു.
“എന്താ ചേട്ടാ, അപ്പോഴേക്കും കതക് എന്തിനാ തുറന്നേ”
“അതൊന്നും സാരമാക്കണ്ട, ചേച്ചിയല്ലേ
നിൻറെ തുണിയൊക്കെ എവിടെയാ,”
അയാൾ ഉറക്കെ ചിരിച്ചുകൊണ്ട് ചോദിച്ചു.
“പോ ചേട്ടാ, എല്ലാം പറിചെറിഞിട്ട് ചോദിക്കണ കേട്ടില്ലേ.” അവൾ പരിഭവിച്ചു. “ഞാൻ നൈറ്റി ഇട്ടോട്ടെ”.
“നീ എന്തു വേണമെങ്കിലും ഇട്ടോ. ഇനി ഒന്നും ഇട്ടില്ലെങ്കിലും പ്രശ്നമൊന്നുമില്ല. എനിക്ക് സൌകര്യമായിരിക്കും”.
“ഛീ” എന്ന് പറഞ്ഞു അവൾ പുതപ്പെടുത്തു മറച്ച് പെട്ടിയിൽ നിന്നും നൈറ്റി എടുത്തിട്ടു വേഗം അടുക്കളയിലേക്ക് ഓടി.,
“സോറി ചേച്ചി, ഞാൻ അഞ്ചു മണിക്ക് എഴുന്നെറ്റതാ, ആരും ഉണർന്നിട്ടില്ലായിരുന്നു. ഉപദ്രവം ആവുമോ എന്ന് പേടിച്ചു.”
“അവനും ആ സമയം ഉണർന്നോ?” ശാന്ത ചോദിച്ചു.
“ഉം” അവൾ തല താഴ്ത്തി മൂളി.
“ആ അപ്പൊ പിന്നെയും നിനക്ക് അവനെ ഉറക്കേണ്ടി വന്നു അല്ലെ.”
എന്തു ഉദ്ദേശിചിട്ടാണ് അവർ അത് പറഞ്ഞത് എന്ന് അവരുടെ കുസൃതി നിറഞ്ഞ ചിരി കണ്ടപ്പോൾ മനസ്സിലായി.
അവൾ നാണം പുറത്തു കാണിക്കാതെ പറഞ്ഞു. “സോറി ചേച്ചി,”
“അതൊന്നും സാരമില്ല, നീ ഒരു ആറ് ആറരക്കു എഴുന്നേറ്റാൽ മതി. അവൻ ഏഴുമണിക്ക് ഉണരുമ്പോൾ ചായ കൊടുത്താൽ മതി.”
“ശരി ചേച്ചീ, അപ്പൊ ചേച്ചിക്കോ?”
“ഞാനും അപ്പൊ തന്ന്യാ ഉണരുന്നേ, പക്ഷെ നീ എൻറെ കാര്യം നോക്കണ്ട. അവനെ നോക്കിയാൽ മതി”.
“അതെന്താ ചേച്ചി, ചേച്ചിക്ക് വേണ്ടി എന്തു ചെയ്യാനും എനിക്ക് ഇഷ്ടമാ. ചേട്ടൻ പ്രത്യേകിച്ച് പറഞ്ഞിട്ടുള്ളതാ.”
“ശരി ഈ വിചാരം എന്നും ഉണ്ടായാൽ മതിയായിരുന്നു”. അവർ പറഞ്ഞു.
രാജി ഇട്ടു കൊണ്ടുവന്ന ചായ അവർക്ക് നന്നായി ഇഷ്ടപ്പെട്ടു.
“ആ…. നല്ല ചായ, നീ വേഗം അവനു കൊണ്ട് കൊടുക്ക്.”
അപ്പോഴേക്കും വിക്രമൻ പടിയിറങ്ങി വന്നു. അവൾ കൊടുത്ത ചായ കുടിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു. “ആ ഹാ നന്നായിട്ടുണ്ടല്ലോ.
അപ്പോൾ നിനക്ക് അടുക്കള പണിയൊക്കെ അറിയാമോ”.
“ആ…. അമ്മക്ക് അസുഖമായതിനു ശേഷം മൂന്ന് നാല് കൊല്ലമായിട്ടു ഞാൻ തന്നെയാ വീട്ടിൽ എല്ലാം ചെയ്തിരുന്നത്”.
“അത് നന്നായി, ശാന്ത പറഞ്ഞു. ആട്ടെ രണ്ടുപേരും വേഗം കുളിച്ചു ക്ഷേത്രത്തിൽ പോയിട്ട് വാ.”
….തുടരും…
