ശിൽപ്പേട്ടത്തി – 2

ഞാൻ മെല്ലെ അടുക്കയിലേക്ക് കയറാൻ ഒരുങ്ങിയതും പെട്ടന്ന് എന്നെയും ഏട്ടത്തിയെയും ഞെട്ടിച്ചുകൊണ്ട് കോളിങ് ബെൽ ശബ്ദിച്ചു.

ഞാൻ ഞെട്ടിത്തെറിച്ചു മെയിൻ ഡോറിലേക്ക് നോട്ടം തിരിച്ചപ്പോൾ ഏട്ടത്തിയുടെ കണ്ണുകളുടെ ദൃഷ്ടി വന്നുപതിച്ചത് എന്നിലാണ്.

വീണ്ടും ബെൽ മുഴങ്ങി…!

ഞാൻ വേഗം ചെന്ന് ഡോർ തുറന്നതും കണ്ടത് അമ്മയെ.

അമ്മയെ കണ്ടാ ഈ നിമിഷമാണ് മറന്നുപ്പോയൊരു കാര്യമെന്റെ ഓർമയിൽ
തെളിഞ്ഞത്. ഞാൻ… ഞാൻ ഏട്ടത്തിയോട് ചെയ്‌തതെങ്ങാനും അമ്മയറിഞ്ഞാൽ… കൊല്ലും….!!!… കൊല്ലും അമ്മയെന്നെ…!!! ഇന്നലെ ആ അഡൾട് മാഗസിനും കോണ്ടവും എന്റെ ബാഗിൽ നിന്നും കിട്ടിയപ്പോൾ അതാരുടെയാണ് എന്ന് അനേഷിക്കുക കൂടി ചെയ്യാതെ എന്നെ തല്ലിയ അമ്മ ഇതറിഞ്ഞാൽ എന്നെകൊല്ലുമെന്നുള്ള കാര്യം ഉറപ്പാണ്.

ഞാൻ ഇങ്ങനെയൊരു തെറ്റ് ചെയ്‌തത്തിന് കാരണം അമ്മയുടെ വളർത്തുദോഷം ആണെന്നെ എല്ലാവരും പറയു.!

“””””നീയെന്താ അപ്പു ആലോചിച്ചു നിക്കുന്നെ….? “””””… വാതിൽ തുറന്ന് അമ്മയെ നോക്കി ഓരോന്ന് ആലോചിച്ചു നിന്നാ എന്റെ തോളിൽ തട്ടി അമ്മ ചോദിച്ചു.

പെട്ടന്ന് അമ്മയിൽ നിന്നുമൊരു ചോദ്യം ഉയർന്നതും മറുപടി പറയാൻ സാധിക്കാതെ ഞാനൊന്ന് പതറി.

“”””അപ്പു….നീയെന്താ ഒന്നുമ്മിണ്ടാതെ നിക്കണേ.. ഞാഞ്ചോദിച്ചത് കേട്ടില്ലേനീ..””””… എന്റെ പ്രതികരണം ഒന്നും കാണാത്തതിനാൽ അമ്മവീണ്ടും ചോദ്യമുയർത്തി.

“”””ഒന്നു….. ഒന്നുല്ല “””””… ഞാൻ പതർച്ചയോടെ അമ്മയോട് ഞാൻ മറുപടി പറഞ്ഞു.

“”””അല്ലാനിങ്ങള് കല്യാണത്തിന് പോയില്ലേ…?””””… അമ്മ അകത്തേക്ക് കയറികൊണ്ട് ഉച്ചത്തിൽ ചോദിച്ചു.

“”””””ഇല്ല….”””””… ഞാൻ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.

“””””അതെന്തുപറ്റി…?… അല്ല മോളെവിടെ…?……. ശില്പമോളെ….?”””””… എന്നെ നോക്കി ചോദിച്ചതിന്റെ കൂട്ടത്തിൽ അമ്മ ഏട്ടത്തിയെ അനേഷിച്ചു.
“”””ആ… അമ്മേ….””””… അമ്മയുടെ വിളികേട്ട് അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നുകൊണ്ട് ഏട്ടത്തി വിളികേട്ടു.

“”””അല്ല… മോളേനിങ്ങളെന്താ കല്യാണത്തിന് പോകഞ്ഞേ…?”””””… ഏട്ടത്തിയെ കണ്ടതും സ്വരത്തിൽ മയം ചാലിച്ചുകൊണ്ട് അമ്മ ചോദിച്ചു.

“”””അതമ്മേ… എനിക്കൊരു തലവേദന.. അപ്പൊ…അപ്പോപ്പിനെ പോണ്ടാന്നുവെച്ചു…”””””… ഏട്ടത്തി തപ്പിത്തടഞ്ഞു ആണെങ്കിലും അമ്മ വിശ്വസിക്കുന്ന തരത്തിലുള്ളൊരു നുണ പറഞ്ഞു.

“”””എന്നാപ്പിന്നെ അപ്പു നിനക്കുപോവായിരുന്നില്ലേ…?””””… അമ്മ ചോദ്യഭാവത്തിൽ എന്നെ നോക്കി.

അമ്മയുടെ ചോദ്യത്തിന് ഒരു ഉത്തരം നൽകാൻ എനിക്ക് സാധിച്ചില്ല. ഞാൻ വെപ്രാളത്തോടെ അമ്മയുടെ മുന്നിൽ നിന്നു.

“”””ഞാനാമ്മേ… ഞാനാ അപ്പൂനോട് പോണ്ടാന്നുബറഞ്ഞത്…. ഞാനിവിടെയോറ്റക്ക് അല്ലെ അപ്പൊഎനിക്കൊരു കൂട്ടിന് “”””….എന്നെ രക്ഷിക്കാനായി ഏട്ടത്തി അമ്മക്ക് മറുപടി കൊടുത്തു. ഞാൻ ഇന്നലെ അത്രയൊക്കെ ചെയ്‌തിട്ടും ഏട്ടത്തി എന്നെ അമ്മയിൽ നിന്നും രക്ഷിച്ചു.

റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞാൻ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ച എന്റെ മനസ്സിൽ വീണ്ടും ഓരോന്ന് കിടന്ന് പുകയാൻ തുടങ്ങി.

ഈനിമിഷമാത്രയും ഏട്ടത്തി എന്നെയൊന്നു നോക്കിയതുകൂടിയില്ല. എന്നെ മനഃപൂർവം ഒഴുവാക്കുന്നത് പോലെ.എന്നെ വെറുത്തുക്കാണും… ആ മനസ്സിലിപ്പോ എന്നൊരു ഒരു തരിമ്പ്സ്നേഹം കൂടിയുണ്ടാവില്ല. അറപ്പായിരിക്കും…

മനസ്സിൽ ഓരോന്ന് കിടന്നു പുകഞ്ഞുതുടങ്ങി.

വീണ്ടും എന്തൊക്കെയോ പറഞ്ഞ ശേഷം അമ്മ മുറിയിലേക്ക് പോകാൻ ഒരുങ്ങുമ്പോളാണ് ഞങ്ങളെ രണ്ടുപേരെയും കുരുക്കുന്ന ഓരോ ചോദ്യം അമ്മയിൽ നിന്നുമുണ്ടായത്.

“”””അല്ല… രണ്ടാളുടെയും മുഖമെന്താ വല്ലാതെയിരിക്കുന്നേ..?”””””… അമ്മയുടെ ചോദ്യം കേട്ടതും ഏട്ടത്തിയെന്നെ മിഴികളുയർത്തിയൊന്നു നോക്കി. ആ നോട്ടം നേരിടാനാവാതെ യാന്ത്രികമായി ഞാൻ മുഖം കുനിച്ചു.
“”””അല്ല… ഞാൻ ചോദിച്ചത് കേട്ടില്ലേ രണ്ടാളും…””””… അമ്മ വീണ്ടും ചോദ്യം ആവർത്തിച്ചു.

“”””അതിന്നലെ മഴകൊണ്ടമ്മേ…!””””… പിന്നെയും ഏട്ടത്തി രക്ഷിച്ചു… അല്ലങ്കിലും അന്നും ഇന്നും അമ്മയുടെ മുന്നിൽ പെടുമ്പോൾ എന്റെ രക്ഷക്ക് എത്തുന്നത് ഏട്ടത്തി തന്നെയായിരിക്കും.

പിന്നീട് കൂടുതൽ സംസാരം ഒന്നും ഉണ്ടായില്ല അമ്മ മുറിയിലേക്കും ഏട്ടത്തി അടുക്കളയിലേക്കും പോയി. ഞാൻ ഉച്ചവരെ വീട്ടിൽ തന്നെയവിടെ ഇവിടെയായി ചുറ്റിതിരിഞ്ഞു.ഇന്ന് ഞാനും ഏട്ടത്തിയും രാവിലേയൊന്നും കഴിച്ചില്ല.

ഇന്നലെ രാത്രിയും പട്ടിണിയായിരുന്നു.

നല്ല വിശപ്പുണ്ടങ്കിലും ഞാനൊന്നും മിണ്ടാൻ പോയില്ല.

ഇതിനിടയിൽ പലപ്രവിശ്യം ഏട്ടത്തിയോട് സംസാരിക്കാനായി ഏട്ടത്തിയുടെ മുന്നിൽ ചെന്നിട്ടും ഏട്ടത്തി എന്നെ കണ്ടില്ലാന്നു നടിച്ചു ഒഴിഞ്ഞു മാറി.അമ്മയോട് ആള് മിണ്ടുന്നുണ്ട് പക്ഷെ എന്നെകാണുമ്പോൾ പെട്ടന്ന് സൈലന്റ് ആവും. ഇതമ്മ ചോദിക്കുകയും ചെയ്‌തു.

“”””എന്തുപറ്റി രണ്ടാളും തെറ്റിയോ…?””””… അതിനുത്തരം ഞങ്ങൾ രണ്ടും നൽകിയത് ചുമൽകൂചലിലൂടെയാണ്.

ഉച്ചക്ക് എനിക്ക് ഭക്ഷണം വിളമ്പി തന്നത് അമ്മയാണ്.സാധാരണ എനിക്ക് വിളമ്പി തരുന്നത് ഏട്ടത്തിയായിരുന്നു പക്ഷെ ഇന്ന് ആ ഡ്യൂട്ടി ഏട്ടത്തി അമ്മക്ക് കൈമാറി.

സാധാരണ ഞാൻ കഴിക്കുമ്പോൾ ഓരോന്ന് പറതെന്നെ കളിയാക്കുന്നതും ഞാനതും പറഞ്ഞു എഴുനേൽക്കാൻ ഒരുങ്ങുമ്പോൾ എന്റെ കൈയിൽ പിടിച്ചിരുത്തി മുഴുവനും കഴിപ്പിക്കുന്നതും എന്നെ പുന്നാരിക്കുന്നതും എനിക്കിഷ്ടപ്പെട്ട ഓരോന്ന് ഉണ്ടാക്കിത്തരുന്നതും…എല്ലാമെന്റെ ഏട്ടത്തിയാണ്. ഇന്ന് അമ്മ വിളമ്പിയ ഭക്ഷണത്തിന്റെ മുന്നിൽ ഇരിക്കുമ്പോൾ ഓരോന്ന് എന്റെ ഓർമയിൽ മിന്നി തെളിഞ്ഞുകൊണ്ടിരുന്നു.

ആ ഓർമ്മകൾ എന്റെ വിശപ്പ് കെടുത്തി. ഒരിറ്റ് ഭക്ഷണം തൊണ്ടയിൽ നിന്നും കീഴോട്ട് ഇറങ്ങുന്നില്ല.

“”””മോനെന്താ ഒന്നും കഴിക്കാത്തെ…?”””””…. മുന്നിൽ വിളമ്പിയ ഭക്ഷണത്തിൽ കൈയിട്ടിളക്കിയിരിക്കുന്ന എന്നെ നോക്കി അമ്മ ചോദിച്ചു.
“””””വിശപ്പില്ല….””””…. ഒറ്റവാക്കിൽ അമ്മയെ നോക്കാതെ പറഞ്ഞുകൊണ്ട് ഞാൻ എഴുന്നേറ്റു. ശേഷം കൈ കഴുകി സ്റ്റെപ്സ് കയറി മുകളിലേക്ക് പോയി.

മുകളിലേക്ക് പോകും വഴി കണ്ടു അടുക്കളയിൽ നിന്നുമൊരു എത്തി നോട്ടം. അതെന്തിന് എന്നറിയില്ല…!

റൂമിൽ പോയി ബെഡിൽ വെറുതെ തലയിണയും കെട്ടിപിടിച്ചു കിടന്നു.

“””””അപ്പു….””””… എന്നിലെ സൈലൻസും മറ്റും കണ്ട് എനിക്കെന്തോ പ്രശ്നം ഉണ്ടെന്ന് തോന്നിയ അമ്മ എനിക്ക് പിന്നാലെ എന്റെ റൂമിലേക്ക് വന്നു. ബെഡിൽ വന്നിരുന്നുകൊണ്ടാണ് കമിഴ്ന്നു കിടക്കുന്ന എന്റെ പുറത്ത് തലോടിയുള്ള വിളി.

“””””ഉം…””””… അമ്മയുടെ ശബ്ദം കേട്ട് ഞാൻ വേഗം ബെഡിൽ എഴുന്നേറ്റിരുന്നു.

“””””മോനെന്താ പറ്റിയെ….ഞാവന്നപ്പോ തൊട്ട് ശ്രദ്ധിക്കുന്നതാ….”””””… അമ്മ ശാന്തമായി എന്നാൽ ഗൗരവത്തോടെ എന്നോട് തിരക്കി.

Leave a Reply

Your email address will not be published. Required fields are marked *