ശിൽപ്പേട്ടത്തി – 2

“””””അമ്മക്ക് വെറുതെ തോന്നുന്നതാ എനിക്ക് കൊഴപ്പമൊന്നുമില്ല….”””””… ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു

“”””അതല്ലാ.. എന്റെ മോന്റെയൊരു മാറ്റം പോലും എനിക്കറിയാൻ പറ്റും… പറാപ്പൂ…എന്താ മോന്റെമനസ്സില്..?”””””… അമ്മ വീണ്ടും എന്നോട് ആവർത്തിച്ചു.

ഞാൻ എന്ത് പറയും എന്നറിയാത്ത ഒരു അവസ്ഥയിൽ എത്തി. സത്യം പറഞ്ഞാലോ…?. വേണ്ട അമ്മയും ഏട്ടത്തിയെ പോലെ എന്നെകാണുമ്പോൾ മുഖം തിരിച്ചാൽ എനിക്കത് സഹിക്കാനാവില്ല. പിന്നെയെന്ത് പറയും….?.
“”””ഇന്നലെ അമ്മ മോനെ തല്ലിയത് ആണോ… അതാണോ മോന്റെ മനസ്സിനെ വിഷമിപ്പിക്കുന്നത്….?””””… എന്നിൽ മൗനം നാടകമാടുന്നത് കണ്ടതും അമ്മ വേദനയോടെ ചോദിച്ചു.

“”””അതൊന്നുമല്ല അമ്മേ….!””””… അമ്മയുടെ വിഷമിക്കുന്ന മുഖം കണ്ടതും ഞാൻ തിടുക്കത്തിൽ പറഞ്ഞു.

“””””ഞാൻ….ഞാനൊരു തെറ്റ് ചെയ്തു….പക്ഷെ….. പക്ഷെ അതെങ്ങിനെ തിരുത്തണം എന്നെനിക്കറിയില്ല… “””””… ഞാൻ അമ്മയോട് എന്റെ മനസ്സിലെ വിഷമത്തിന്റെയൊരു ഭാഗം മാത്രം തുറന്നുക്കാട്ടി.

“””””എന്ത് തെറ്റ്….???”””””… അമ്മ ചോദ്യഭാവത്തിൽ എന്നെ നോക്കി.

“””””അത്… എനിക്ക് അമ്മയോട് ഒരിക്കലും പറയാൻ പറ്റില്ല….”””””…. ഞാൻ കട്ടായം പറഞ്ഞു അമ്മയെ നോക്കി.

“””””തെറ്റ് എന്തെന്നറിയാതെ എങ്ങിനെ….?””””…. അമ്മ സംശയത്തോടെ പാതിയിൽ നിർത്തി എന്നെ നോക്കി.

ഞാനും അമ്മയെ തന്നെ ഉറ്റുനോക്കുകയാണ്.

“””മോൻ ചെയ്‌തത് തെറ്റാണെന്ന് മോന് മനസ്സിലായില്ലേ… അതുമതി പിന്നെയാതെറ്റ് തിരുത്താനുള്ള അവസരം ദൈവം നമ്മുക്ക് നൽകും അപ്പൊ അതുഭംഗിയായി ചെയ്യുക….””””””… അമ്മ എന്റെ കരങ്ങളിൽ കൂട്ടിപിടിച്ചു എന്നെ ആശ്വസിപ്പിച്ചു.

അമ്മ സമ്മാനിച്ച വാക്കുകൾ എനിക്ക് നൽകിയത് ചുട്ടുപ്പൊള്ളുന്ന മനസ്സിന് ഒരു കുളിർമഴപ്പോലെയാണ്.മനസ്സൊന്നു തണുത്ത പോലെ.

“”””ഏട്ടത്തിയായി തല്ലൂടിയോ മോൻ…?”””””…. എന്റെ മുഖത്ത് ചെറുതോതിൽ സമാധാനം നിറയുന്നത് കണ്ടതും അമ്മ ചോദിച്ചു.

“””””ഉം….””””… ആദ്യമൊന്ന് പകച്ചെങ്കിലും ഞാൻ പെട്ടന്നുതന്നെ ഒരു മൂളലിലൂടെ
അമ്മക്ക് മറുപടി നൽകി.കാരണം അവിടെയും ഞാൻ മൗനം പാലിച്ചാൽ ഞാൻ തെറ്റ് ചെയ്‌തത് ഏട്ടത്തിയോട് ആണെന്ന് അമ്മ മനസ്സിലാക്കിയാലോ..?

“”””തോന്നി… രണ്ടും മിണ്ടാതെ നടന്നപ്പൊത്തന്നെ…!”””””… അമ്മ ചിരിയോടെ മറുപടി പറഞ്ഞു….ശേഷം തുടർന്നു….””””… നിങ്ങളുടെ ഇടയിലെ പ്രശ്നം എന്തുതന്നെയായാലും അമ്മ അനേഷിക്കാൻ വരില്ല. അതുനിങ്ങള് തന്നെ തീർത്തോളണം… എത്രയുമ്പെട്ടന്ന് തന്നെ….!!!…”””””… അമ്മേ എന്നോട് കാര്യമായി പറഞ്ഞു. അവസാനം പറഞ്ഞു നിർത്തിയത് ശിവകാമിദേവിയുടെ രാജശാസനം പോലെയാണ്. ഞാൻ അതിന് യാന്ത്രികമായി ഒന്ന് തലയാട്ടി.

അമ്മ കുറച്ചു നേരം കൂടി എന്നോടൊപ്പമിരുന്നു സംസാരിച്ചു. ഒടുവിൽ ചായവെക്കട്ടെ എന്നുമ്പറഞ്ഞു അമ്മ താഴേക്ക് ഇറങ്ങി. ഞാൻ കുറച്ചു നേരം കൂടി റൂമിൽ ഇരുന്ന ശേഷം താഴേക്ക് ഇറങ്ങി.

ഹാളിൽ അമ്മയെയും ഏട്ടത്തിയെയും കണ്ടില്ല. നേരെ അടുക്കളയിൽ ചെന്ന് നോക്കി….അവിടെയും ആരുമില്ല… പുറത്തിറങ്ങിയപ്പോൾ കണ്ടു വീടിന്റെ ബാക്കിലെ തേങ്ങുന്തോപ്പിൽ നിൽക്കുന്ന അമ്മയെയും ഏട്ടത്തിയെയും. രണ്ടും എന്തോ പണിയിൽ ആണ്.

“””””അ…..മ്മേ….”””””… ഞാൻ പിന്നാമ്പുറത്തെ തിണ്ണയിൽ ഇറങ്ങി നിന്നുകൊണ്ട് ഉച്ചത്തിൽ വിളിച്ചു.

എന്റെ വിളികേട്ട് അമ്മയും ഏട്ടത്തിയും ഒരുപോലെ മുഖം തിരിച്ചു എന്നെ നോക്കി.

എന്നെ കണ്ട ആ നിമിഷം ഏട്ടത്തിയുടെ മുഖം വിടരുന്നതും അതുപോലെ വാടുന്നതും ഞാൻ കണ്ടു.

“”””എന്താടാ….?”””””… അമ്മ നിന്നോടുത്തു നിന്നുതന്നെ ഉച്ചത്തിൽ വിളിച്ചു
ചോദിച്ചു.

“””””ചാ … ചായ….”””””… ഏട്ടത്തിയുടെ മുഖത്തെ ഭാവവ്യത്യാസം കണ്ട് ഒന്ന് പതറിയെങ്കിലും അത് കാണിക്കാതെ സ്ഥായി ഭാവത്തിൽ അമ്മക്ക് മറുപടി നൽകി.

“”””ആ….തരാം….”””””…. വീണ്ടും അമ്മ വിളിച്ചു കൂവി.അമ്മയുടെ മറുപടി കിട്ടിയതും ഞാൻ തിരികെ ഉള്ളിൽ കയറി കൈയും മുഖവും കഴുകി ഉമ്മറത്തേക്ക് പോയി അവിടെയുള്ള കസേരകളിൽ ഒന്നിൽകയറിയിരുന്നു.

ശരീരം ഇരിക്കുകയാണെങ്കിലും മനസ്സ് ഇരുപ്പുറക്കാതെ പറന്നുയരുകയാണ്. ചിന്തകളിൽ നിന്നും ചിന്തകളിലേക്ക് മനസ്സിങ്ങനെ ചാടി നടക്കുന്നു.അങ്ങിനെ ഓരോന്ന് ആലോചിച്ചു ഞാനാ കസേരയിൽ ഇരുന്നു.

“”””””ചായ….”””””…. ആരോടോ പറയുമ്പോലെ പറഞ്ഞുകൊണ്ട് ഒരു ഗ്ലാസ്‌ ചായ എന്റെ മുന്നിലേക്ക് വന്നു. തിരിഞ്ഞു നോക്കിപ്പോൾ ആണ് ആള് ഏട്ടത്തിയാണ് എന്ന് മനസിലായത്. എന്നെ നോക്കുന്നത് കൂടി ഇല്ല. ഞാൻ വിറയാർന്ന കൈയോടെ ചായാ വാങ്ങി.

ഒരു പ്രാവിശ്യമേ എനിക്ക് ഏട്ടത്തിയെ നോക്കാൻ കഴിഞ്ഞുള്ളു. ഞാൻ മെല്ലെ ഗ്ലാസിൽ നിന്നും ചൂട് ചായ ഊതികുടിച്ചു.

ചായ കുടിക്കഴിഞ്ഞു ഗ്ലാസ്‌ വെക്കാൻ ചെന്നപ്പോൾ ഏട്ടത്തിയെ കണ്ടു. രാത്രിയിലെ കറിക്ക് വേണ്ടി പച്ചക്കറി അരിയുകയാണ് കക്ഷി.ആരോടൊയുള്ള ദേഷ്യം തീർക്കും പോലെയാണ് ഏട്ടത്തി പച്ചക്കറി നുറുക്കുന്നത്.
ഞാൻ ഗ്ലാസ്‌ സിങ്കിൽ വെച്ച ശേഷം വെള്ളം കുടിക്കാനായി ഫ്രിഡ്ജിന്റെ അരികിലേക്ക് നടന്നു. ഫ്രിഡ്ജിന്റെ അരികിലാണ് ഏട്ടത്തി നിൽക്കുന്നത്. ഞാൻ അടുത്തേക്ക് ചെന്നതും കണ്ടു ഏട്ടത്തി കത്തിയിലെ പിടിമുറുക്കുന്നത്. ഏട്ടത്തിയോട് സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കാനായി ഒരു തുടക്കത്തിന്നെനോണം ഞാനൊന്ന് ചുമച്ചു നോക്കി. പക്ഷെ ഏട്ടത്തി എന്നെ മൈൻഡ് പോലും ചെയ്‌തില്ല പിന്നെ ഞാനവിടെ നിന്ന് വട്ടം ചുറ്റാതെ വേഗം വെള്ളവും കുടിച്ചു പുറത്തേക്ക് ഇറങ്ങി.

ഏട്ടത്തിയോട് സംസാരിക്കാൻ ശ്രമിക്കുന്ന ഓരോ ശ്രമവും പൊളിയുകയാണല്ലോ… സ്വയം അങ്ങിനെ പറഞ്ഞുകൊണ്ട് ഞാൻ ബുള്ളറ്റിന്റെ ചാവിയും എടുത്തു വണ്ടിയുമായി വീട്ടിൽ നിന്നും ഇറങ്ങി. പിന്നീട് ഓരോ സ്ഥലത്ത് ചുറ്റിതിരിഞ്ഞു വീട്ടിൽ എത്തുമ്പോൾ വിളിക്ക് വെച്ചിരുന്നു.

രണ്ട് തിരിയിട്ട് കത്തിച്ച നിലവിളക്കിന് മുന്നിൽ കുളിച്ചു ശുദ്ധിയായി ഇരിക്കുന്ന ഏട്ടത്തി. നനഞ്ഞ മുടി വിടർത്തിയിട്ട് മുടിയിൽ തുളസിക്കതിരും ചാർത്തി നെറ്റിയിൽ ഒരു ഭസ്മകുറിയുമായി നിലവിളക്കിന് മുന്നിൽ തൊഴുകൈയോടെ ഇരിക്കുന്ന ഏട്ടത്തിയിൽ ഐശ്വര്യം നിറഞ്ഞുഒഴുകുകയാണ്. എന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അത്രയും നേരം മിഴികൾ അടച്ചു പ്രാർത്ഥനയിൽ ലയിച്ചിരുന്ന ഏട്ടത്തി പെട്ടന്ന് മിഴികൾ തുറന്ന് എന്നെ നോക്കി.

ഞാൻ ശ്രദ്ധിക്കുന്നു എന്നുകണ്ടപ്പോൾ ഏട്ടത്തി വേഗം നോട്ടം മാറ്റി. ഏട്ടത്തിയുടെ അരികിൽ ഒരു കസേരയിലായി അമ്മയും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഞാൻ വേഗം ബുള്ളറ്റിൽ തൂക്കിയിട്ട കവറുമായി അകത്തേക്ക് കയറി. ആരും കാണാതെ എനിക്കാ കവറിലെ സാധനം എന്റെ മുറിയിൽ എത്തിക്കണം അതുകൊണ്ട് അവരുടെ മുന്നിൽ അധികനേരം നിന്നില്ല. പക്ഷെ എന്നെ ശ്രദ്ധിക്കാത്ത മട്ടിലിരുന്നുകൊണ്ട് ഏട്ടത്തി എന്നെ ശ്രദ്ധിക്കുന്ന കാര്യം എനിക്ക് മനസ്സിലായി.

Leave a Reply

Your email address will not be published. Required fields are marked *