അവൾക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും കിട്ടിയില്ല എല്ലാം എല്ലാവരും അറിഞ്ഞു തന്നെ പിഴച്ചവൾ എന്ന് എല്ലാവരും മുദ്രകുത്തി സ്വന്തം അമ്മ പോലും മിണ്ടാതെയായി…
അനിയത്തിയുടെ ഭാവിയോർത്ത് അവിടെ നിന്നും ഇറങ്ങി പോകാൻ അവളോട് അമ്മ ആവശ്യപ്പെട്ടു…
എന്തുവേണം എന്നറിയാതെ തെരുവിലിറങ്ങി പകച്ചുനിന്നവൾക്ക് ഒരു ട്രസ്റ്റിന്റെ സഹായം കിട്ടി……
അവരുടെ മഠത്തിൽ അവർ അവൾക്ക് ആശ്രയം നൽകി…. അവിടെ വച്ച് രണ്ട് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി… അവളോട് പഠിച്ചോളാൻ താല്പര്യമുണ്ടെങ്കിൽ പഠിച്ചോളാനും അവർ പറഞ്ഞിരുന്നു…..
അങ്ങനെയാണ് അവൾ പിജി മുഴുമിപ്പിച്ചതും ശേഷം ഒരു ജോലി കഷ്ടപ്പെട്ട് അവൾ നേടിയെടുക്കുന്നതും…
ജോലി നേടിയെടുത്തതും അവർക്ക് കൂടുതൽ ഭാരമാകാതെ അവിടെനിന്നും ഒഴിഞ്ഞു കൊടുത്തിരുന്നു അവൾ അവിടെ തന്നെയുള്ള ഒരു അന്തേവാസി ലക്ഷ്മി അമ്മ അവൾക്ക് കൂട്ടായ് വന്നു…
എല്ലാം കെട്ടടങ്ങി ഒന്ന് സ്വസ്ഥമായി ജീവിച്ചു തുടങ്ങിയപ്പോഴാണ് അയാൾ വീണ്ടും വന്നത് അയാളുടെ ഭാര്യക്ക് ഒരു അമ്മയാകാനുള്ള കഴിവില്ല അതുകൊണ്ട് അയാളുടെ കുഞ്ഞുങ്ങളിൽ ഒരാളെ അവർക്ക് കൊടുക്കണം എന്ന അപേക്ഷയുമായി…
ആദ്യത്തെ അപേക്ഷയുടെ സ്വരം പിന്നീട് ഭീഷണിയിൽ വരെ എത്തിച്ചേർന്നു… ശ്രീവിദ്യ തന്നെ അയാളെ കുറെ തവണ മുന്നറിയിപ്പ് കൊടുത്ത് വിട്ടതാണ് മെലിൽ ഇവിടേക്ക് വരരുത് എന്ന് എന്നിട്ടും അയാൾ അത് തുടർന്നു..
അവൾ ഇല്ലാത്ത സമയം നോക്കി കുഞ്ഞുങ്ങളെ കൊണ്ടുപോകാൻ നോക്കി ഒടുവിൽ ശല്യം സഹിക്കാൻ വയ്യാതെയാണ് പോലീസിനെ സമീപിച്ചത്…
രണ്ടു കൂട്ടരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു അവിടെ വച്ച് അയാൾ പറഞ്ഞു ഇത് തന്റെ കുഞ്ഞുങ്ങളാണ് എന്ന്…
തെളിവുണ്ടോ എന്ന് ചോദിച്ചപ്പോൾ അയാൾ നിന്നു പരുങ്ങി…
ഇത് അയാളുടെ കുഞ്ഞുങ്ങൾ അല്ല എന്നും ഇവരുടെ അച്ഛൻ മരിച്ചു എന്നും അവൾ പോലീസുകാരോട് പറഞ്ഞു..
നേരിട്ട് കോടതി അയാൾ സമീപിക്കില്ലായിരുന്നു കാരണം അയാളുടെ ഭാര്യ വീട്ടുകാരുടെ അന്തസ്സ് അയാൾക്ക് കാത്തുസൂക്ഷിക്കണം ആയിരുന്നു……
അതുകൊണ്ടുതന്നെ പോലീസുകാരും അയാൾക്ക് മുന്നറിയിപ്പ് കൊടുത്തു ഇനി മേലിൽ ഇവരെ ശല്യപ്പെടുത്തരുത് എന്ന് ഇനി അങ്ങനെ ഉണ്ടായാൽ അയാളുടെ പേരിൽ നടപടി എടുക്കും എന്ന് അതോടെ അയാൾ അടങ്ങി…
വിവാഹം കഴിയാത്ത ഒരു പെണ്ണ് ഗർഭിണിയാകേണ്ടി വന്നാൽ ഈ നാട്ടിലെ അവളുടെ അവസ്ഥ എന്താകും,,അതെല്ലാം തരണം ചെയ്താണ് ഇത്രത്തോളം ശ്രീവിദ്യ എത്തിയത് ഇനിയും അയാൾ ശല്യപ്പെടുത്താൻ വരുകയാണ് അയാളുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി അതിനു മുമ്പിൽ തോറ്റു കൊടുക്കാൻ അവൾ തയ്യാറല്ലായിരുന്നു…
രണ്ടു കുഞ്ഞുങ്ങളെയും മാറോട് ചേർത്ത് അവൾ അവരോട് പറഞ്ഞിരുന്നു നിങ്ങൾക്ക് അച്ഛനില്ല ഈ അമ്മ മാത്രമേയുള്ളൂ അമ്മ മാത്രം മതി എന്ന്….
ശുഭം….
ഇഷ്ടമായാൽ ❤️ തരുക…. പ്രോത്സാഹിപ്പിക്കുക… ഇഷ്ട്ടമായില്ലെങ്കിൽ എന്താണോ പോരായ്മ ആയതു അത് കമന്റ് വഴി അറിയിക്കുക….
