ഇത്ത തന്നെ ഒരു മകനെ പോലെ സ്നേഹിക്കുകയാണെന്നാണ് ആ പാവം വിചാരിക്കുന്നത്..പക്ഷെ എനിക്കെന്തോ അതിൽ അത്ര വിശ്വാസം പോര.. ഇത്തയുടെ സ്വഭാവത്തിൽ എന്തോ ഒരു പന്തികേട്,, ആ ചിലപ്പോൾ എനിക്ക് തോന്നുന്നതാകാം എന്ന് കരുതി ഞാൻ സമാധാനിച്ചു..
അതൊന്നും ചിന്തിച്ച് കളയാൻ ഇപ്പൊ സമയമില്ല. നല്ല വിശപ്പ്, ഞാൻ വേഗം മുന്നിൽ കണ്ടതൊക്കെ വെട്ടി വിഴുങ്ങി. ദോഷം പറയരുതല്ലോ.. നല്ല സ്വാദ്, ഇത് വരെ ഇത്ര സ്വാദുള്ള ഒരു ബിരിയാണി ഞാൻ കഴിച്ചിട്ടേ ഇല്ല.. എന്റെ വയർ മതി എന്ന് പറയുന്നത് വരെ ഞാൻ കഴിച്ചു. അതല്ലെങ്കിലും അങ്ങനെയാ, ഫുഡ് കണ്ടാൽ പിന്നെ എനിക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല. കഴിച്ച് കഴിഞ്ഞപ്പോഴാണ് എനിക്ക് ശാനൂന്റെ കാര്യം ഓര്മവന്നത്. ഇവൾ ഇതിവിടെ പോയി. ചുറ്റും നോക്കി എവിടെയും കാണുന്നില്ല. ആ എവിടെയെങ്കിലും പോട്ടെ.
‘എന്നാലും അന്റെ ആമീ, ഇത്രേം കാലമായിട്ടും നീ എനിക്കിത് പോലെ ഒരു ഫുഡ് ഇണ്ടാക്കിത്തന്നിട്ടില്ലല്ലോ’ കപട പരിഭവം നടിച്ചു കൊണ്ട് ഇക്ക ചോദിച്ചു..
‘ ഇങ്ങക്ക് അയ്ന് ഇതൊന്നും തിന്നാൻ പറ്റൂല്ലല്ലോ..ഷുഗറും കൊളസ്ട്രോളും എല്ലാം ഇള്ളതല്ലേ.. ഇന്ന് പിന്നെ ഓനും കൂടി ഇള്ളത്കൊണ്ട് ഞാൻ മിണ്ടാണ്ട്ന്നതാ’ ഇത്തയും അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു..
ഇത്തയ്ക്ക് ഇക്കയോട് സ്നേഹം ഒക്കെയുണ്ടെന്ന് ആ ഒരൊറ്റ ഡയലോഗിലൂടെ എനിക്ക് മനസ്സിലായി..
‘ മോനേ, മോനിത് സൊന്തം വീട് പോലെ കരുതിക്കോളൂ ട്ടോ.. എന്താവിശ്യം ഇണ്ടെങ്കിലും മോൻ എന്നോട് ചോതിച്ചോളൂ’ വാത്സല്യത്തോടെ ഇക്ക അത് പറഞ്ഞപ്പോൾ ഇക്കയോട് എന്തോ വല്ലാത്തൊരു സ്നേഹം തോന്നി…
കുറച്ച് നേരം വീട്ടിനുള്ളിൽ കറങ്ങി നടന്ന് വീടിന്റെ ഭൂമിശാസ്ത്രം മുഴുവൻ മനസ്സിലാക്കി ശേഷം വീടിന്റെ മുൻവശത്ത് പോയി ഇരുന്നു. അപ്പോഴാണ് ചുറ്റുപാടും ഒന്ന് നോക്കിക്കളയാം എന്ന് തോന്നിയത്. എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടേ എന്ന് കരുതി വേഗം മുറ്റത്തിറങ്ങി പറമ്പ് ലക്ഷ്യമാക്കി നടന്നു. മാസത്തിൽ നല്ലൊരു വരുമാനം ഈ പറമ്പിൽ നിന്ന് തന്നെ കിട്ടുന്നുണ്ടാകും എന്ന് എനിക്ക് തോന്നി. കുറെ സമയം അവിടെ വെറുതെ തിരിഞ്ഞ് കളിച്ചതിന് ശേഷം ഞാൻ വീട്ടിലേക്ക് തന്നെ മടങ്ങി. മടങ്ങുന്ന വഴിയാണ് സൈഡ്ബാഗും തൂക്കി കോളേജുകുമാരി എന്ന് തോന്നിക്കുന്ന ഒരുവൾ വീട്ടിലേക്ക് കയറുന്നത് കണ്ടത്. എന്റെ കാൽപെരുമാറ്റം കേട്ടിട്ടാകണം അവൾ പെട്ടന്ന് തന്നെ തിരിഞ്ഞു നോക്കി.
അപ്പൊ ഇവളാണ് ഷഫീന. ശാനുവിന്റത്ര തടി ഇല്ലെങ്കിലും കാണാൻ കൊള്ളാം. തൊട്ടാൽ ചോര പൊടിയുന്ന നിറം, വട്ട മുഖം, സൂക്ഷിച്ച് നോക്കിയാൽ കവിളിൽ കടുക് മണി വലിപ്പത്തിൽ ചുവന്ന ചൂട്കുരു കാണാം. രണ്ട് പേർക്കും ഇത്തയുടെ സൗന്ദര്യം ആണ് കിട്ടിയത് എന്നെനിക്ക് തോന്നി, ഈ വീട്ടിൽ മുഴുവൻ ചരക്കുകളാണല്ലോ. അതും മൂന്ന് എണ്ണം മൂന്ന് സൈസിൽ. ഞാൻ ഇങ്ങനെ ഓരോന്ന് ചിന്തിച്ച് കൊണ്ട് അവളുടെ പിന്നാലെ തന്നെ ഉള്ളിലേക്ക് കേറാൻ നോക്കി.
‘ഹാലോ, ആരാ മനസ്സിലായില്ല ഇതെങ്ങോട്ടേക്കാ ഈ കേറുന്നേ.. വല്ല പിരിവിനും ആണെങ്കിൽ അവിടെ നിന്നാൽ മതി… ഞാൻ ഉമ്മയെ വിളിക്കാം’ അവൾ നല്ല ഉറച്ച ശബ്ദത്തോടെ പറഞ്ഞു…
ആ വീടിന്റെ പരിസരത്തൊന്നും ഒരൊറ്റ വീട് പോലും ഇല്ല. എന്നിട്ടും തന്റെ ഇരട്ടിയോളം വലിപ്പമുള്ള ഒരാണിനോട് ഇങ്ങനെ സംസാരിക്കണമെങ്കിൽ ഇവളുടെ ധൈര്യം എന്തായിരിക്കും എന്ന് ഞാൻ ചിന്തിച്ചു.
ഏതായാലും ഇവളെ അങ്ങാനെയങ്ങ് വിട്ടാൽ പറ്റില്ലലോ എന്ന് കരുതി മുഖത്ത് ഒരു തരം ക്രൂരത പ്രകടിപ്പിച്ച്കൊണ്ട് നേരെ നടന്ന് അവളുടെ തൊട്ടരികിൽ കയറി നിന്നു.
‘ നിങ്ങൾ ആരാ, എന്ത് വേണം, എന്തിനാണ് അകത്തേക്ക് കയറുന്നത്’ ഇത്തവണ കുറച്ച് മയത്തിൽ അവൾ ചോദിച്ചു.
പാവം പെണ്ണ്, വിട്ടേക്കാം എന്ന് കരുതി ഞാൻ അവളോട് എല്ലാം പറയാം എന്ന് കരുതിയതും ‘ഠേ….…’ എന്ന ശബ്ദത്തോടുകൂടി അവളുടെ വലത് കൈ എന്റെ ഇടത് കരണത്ത് പതിച്ചതും ഒരുമിച്ചാണ്. ദോഷം പറയരുതല്ലോ നല്ല കിടിലൻ അടി. കണ്ണീന്ന് 5,6 പൊന്നീച്ച പറന്നു. സെക്കന്റ് കൊണ്ടവൾ അകത്ത് കയറി വാതിൽ പൂട്ടി നിലവിളിക്കാൻ തുടങ്ങി. 3,4 സെക്കന്റ് എടുത്തു എനിക്ക് സംഭവം എന്താണെന്ന് മനസ്സിലാകാൻ. തീരെ പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് ഒന്നൊഴിഞ്ഞ് മാറാൻ കൂടി പറ്റാതെ കൃത്യം ചെവിക്കല്ലിന് തന്നെയാണ് കൊണ്ടത്. നിമിഷ നേരം കൊണ്ട് തന്നെ അവൾ ഇത്തയേയും ശാനുവിനെയും അവിടേക്ക് കൂട്ടിക്കൊണ്ട് വന്നു. വാതിൽ തുറന്നപ്പോൾ അവർ കാണുന്നത് മുഖത്ത് കൈ വച്ചിരിക്കുന്ന എന്നെയാണ്.
‘ എടീ ഇവനാണോ നീ പറഞ്ഞ കള്ളൻ, ഹഹഹ,,, ഇവൻ ഇക്കാൻറെ ചങ്ങായിന്റെ മോനാ,, കൊറച്ച് കാലം ഇവിടെ നിന്ന് പഠിക്കാൻ വന്നതാ’ ഇത്ത അവളെ കളിയാക്കുന്നത് പോലെ കുടുകൂടാ ചിരിച്ച് കൊണ്ട് പറഞ്ഞു.
ഞാൻ നോക്കുമ്പോൾ കയ്യിൽ ഒരു കൊടുവാളൊക്കെയായി ശാനു അവിടെ നിൽക്കുന്നു. അത് കണ്ട് നല്ല വേദനയിലായിരുന്നെങ്കിൽ കൂടി ഞാൻ ചിരിച്ച് പോയി,,റ്റ്എന്തോ അരുതായ്ക ചെയ്തത് പോലെ ഷഫീന അവിടെ നിൽക്കുന്നത് കണ്ട് എനിക്ക് പാവം തോന്നി. ഭാഗ്യം ആരും ഒന്നും അറിഞ്ഞിട്ടില്ല, ഈ പീറപെണ്ണിന്റെ കയ്യിൽ നിന്നും തല്ല് കിട്ടി എന്ന് അറിയുന്നതിൽ പരം നാണക്കേട് വേറെന്താ ഉള്ളത്. ആരോടും ഒന്നും പറയണ്ട എന്ന് കരുതി ഉള്ളിലേക്ക് കയറി.
‘ ദേ, നോക്കിയേ ഉമ്മാ.. ഫൈസിയുടെ മുഖത്ത് ചോര’ ശാനു എന്റെ മുഖത്തുള്ള ചോരപ്പാടുകളിൽ തന്നെ നോക്കിക്കൊണ്ട് പറഞ്ഞു…
‘അയ്യോ,, എവിടെ.. ഇതെന്ത് പറ്റിയതാ മോനെ,, മുഖത്ത് ഒരു കൈപ്പാട് തന്നെ ഉണ്ടല്ലോ…ആരാ മോനെ അടിച്ചത് ‘ ഇത്ത വത്സല്യപൂർവ്വം എന്റെ മുഖത്ത് തടവിക്കൊണ്ട് ചോദിച്ചു..
