രാജേഷേ വീട്ടിലേക്കുള്ള സാധങ്ങളോട് വാങ്ങേണ്ടേ
കുറച്ചു പൈസ ഉണ്ട് തത്കാലം ആവശ്യമുള്ളതൊക്കെ വാങ്ങണം
വിറകടുപ്പില്ലലോ അപ്പോൾ ഗ്യാസ് വേണ്ടേ
ഇൻഡക്ഷൻ കുക്കർ വാങ്ങിയ മതിയായിരുന്നു അല്ലെ ഷെമിയാണത് പറഞ്ഞത്
ജോലിക്കു എപ്പോൾ കയറണം വിവേക് ചോദിച്ചു
നാളെ കഴിഞ്ഞു വരുമ്പോൾ വാങ്ങാം
ഞാനൊരു കാര്യം പറയട്ടെ ഒന്നും വിചാരിക്കേണ്ട നിങ്ങളുടെ കാര്യങ്ങളൊക്കെ ഇച്ചായൻ പറഞ്ഞിട്ടുണ്ട് വിവേക് പറഞ്ഞു
എന്താ കാര്യം രാജേഷ് ചോദിച്ചു
ഞാൻ ഇവിടെ അങ്ങനെ ഒന്നും ഉണ്ടാക്കാറില്ല അധികവും പുറത്തു നിന്നാ അതും ഇതും വാങ്ങി ക്യാഷ് കളയേണ്ട തത്കാലം ഇവിടുത്തെ അടുക്കള രണ്ടുപേർക്കും ഉപയോഗിക്കാം ഇടയ്ക്കു എനിക്ക് നല്ല ഫുഡ് കഴിക്കാലോ
അത് ബുദ്ധിമുട്ടാകില്ലേ ഷെമി ചോദിച്ചു
എന്ത് എനിക്ക് ഫുഡ് ഉണ്ടാക്കിത്തരുന്നതോ
ഹേ അതല്ല അതിനു സന്തോഷമേ ഉള്ളു
എന്ന വേറൊന്നും ആലോചിക്കേണ്ട എന്നെ അന്യനായി കാണാതിരുന്ന മതി
രാജേഷിന്റെ കണ്ണ് നിറയുന്നത് വിവേക് കണ്ടു
അതെ ജീവിതം ജീവിച്ചു കാണിക്കാനാണ് അല്ലാതെ തോറ്റു മടങ്ങാനല്ല
ആറുവർഷമായി കല്യാണം കഴിഞ്ഞിട്ട് ഇന്നുവരെ ആരുടെ അടുത്ത് നിന്നും ഒരു നല്ല വക്കും കിട്ടിയിട്ടില്ല എല്ലാം ശരിയാകുമെന്നെ അതൊക്കെ പോട്ടെ അത്യാവശ്യമായി എന്തൊക്കെയാ വാങ്ങേണ്ടേ
രണ്ടു പുല്ലുപായ വാങ്ങണം രാജേഷ് പറഞ്ഞു
അത് തത്കാലം ഞാൻ വഴി കണ്ടിട്ടുണ്ട് പുതപ്പ് വല്ലതും കൈയിലുണ്ടോ രാത്രി നല്ല തണുപ്പായിരിക്കും
അതുണ്ട് ഷെമി പറഞ്ഞു
എന്ന വന്നേ അതും പറഞ്ഞു വിവേക് മുറിയിലേക്ക് പോയി രാജേഷും ഷെമിയും കൂടെ ചെന്നു വിവേക് അലമാരയ്ക്കു മുകളിൽ നിന്ന് രണ്ടു പുല്ലുപായ എടുത്തു ഷെമിയുടെ കൈയിൽ കൊടുത്തു പിന്നെ ബെഡിലെ വിരി മാറ്റി കട്ടിലിൽ രണ്ടു ബെഡുണ്ടായിരുന്നു
ഇതൊന്നു വലിച്ചേ മുകളിലത്തെ ബെഡ്ഡ് പൊക്കിപ്പിടിച്ചു അടിയിലേത് വലിക്കാൻ രാജേഷിനോദ് പറഞ്ഞു പഴയതൊന്നുമല്ല ലാഭത്തിനു കിട്ടിയപ്പോ വാങ്ങിയതാ ഇടയ്ക്കു നാട്ടിൽ നിന്ന് മാമന്റെ മകൻ വരും അപ്പോൾ ഇട്ടു കിടക്കുന്നതാ മൂന്ന് പേരും സാധനങ്ങളൊക്കെ മുകളിൽ കൊണ്ട് വച്ചു
എന്റെ പരിചയത്തിൽ ഒരു ഫർണിച്ചർ കടയുണ്ട് അവിടെ നിന്ന് നമുക്ക് ഒരു ചെറിയ അലമാരയും കാറ്റിലും വാങ്ങിക്കാം തവണകളായി കൊടുക്കാം
അങ്ങനെ ഒരാഴ്ച കഴിഞ്ഞു രണ്ടു വീട്ടുകാരുടെയും അടുക്കള ഒന്ന് തന്നെയാണിപോലും ഷെമി തന്നെയാണ് വിവേകിന് ഫുഡ് ഉണ്ടാക്കികൊടുക്കുന്നത് രാജേഷ് അറിയാതെ വിവേകിന്റെ ഡ്രെസ്സും അലക്കി കൊടുക്കുന്നുണ്ട് ഷെമി അത് വേണ്ട എന്ന് വിവേക് പറഞ്ഞിട്ടും ഷെമി കേട്ടില്ല കുട്ടികളെ അടുത്തുള്ള അങ്കണവാടിയിൽ ആക്കിയിട്ടുണ്ട്
ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വിവേക് വീട്ടിൽ എത്തിയപ്പോൾ രാജേഷ് അവിടെ ഉണ്ടായിരുന്നു അവിടെ
ഇന്ന് നേരത്തെ വന്നോ വിവേക് ചോദിച്ചു .. എന്താ ഒരു വിഷമം
നാട്ടിൽ നിന്ന് വിളി ഉണ്ടായിരുന്നു രാജേഷ് പറഞ്ഞു
എന്താ കാര്യം എന്തേലും പ്രശ്നമുണ്ടോ
അത് അമ്മയ്ക്കു അസുഖം കൂടുതലാണെന്നു പറഞ്ഞിട്ട്
എന്നിട്ട് പോകുന്നുണ്ടോ
അത് എന്നെ അവിടെ കയറ്റത്തില്ല ഷെമിയാണ് പറഞ്ഞത്
എങ്കിൽ രാജേഷ് ഒന്ന് പോയിട്ട് വാ
അത് പിന്നെ
എന്താന്ന് വച്ചാ പറയു പൈസ ഇല്ലേ അതാണോ ഇപ്പോൾ പോകുന്നേൽ പറ ഞാൻ സ്റ്റാൻഡിൽ കൊണ്ടുവിടാം പന്ത്രണ്ടു മണിയാകുമ്പോൾ എറണാകുളം എത്തും അവിടുന്ന് ട്രെയിനിന് കണ്ണൂരേക്ക് പോയ മതിയല്ലോ രാവിലെ അവിടെ എത്തും പിന്നെ ഷെമിയുടെയും മക്കളുടെയും കാര്യം ഞാൻ ഇവിടില്ല
രാജേഷ് വേഗം രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സ് എടുത്തു ബാഗിൽ വച്ച് ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞു വിവേകിന്റെ ബൈക്കിൽ കയറി പോയി സ്റ്റാൻഡിൽ എത്തുമ്പോൾ ആറുമണി കഴിഞ്ഞു വിവേക് രാജേഷിനു പൈസ കൊടുത്തു ആറരയാകുമ്പോൾ ബസ് വന്നു അവനെ കയറ്റി വിട്ടതിനു ശേഷമാണ് വിവേക് തിരിച്ചു വന്നത് വീട്ടിൽ എത്തുമ്പോഴേക്കും ഏഴരയായിരുന്നു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ ഷെമി വാതിൽ തുറന്നു
ഇവിടെ ആയിരുന്നോ ഉണ്ടായിരുന്നെ വണ്ടിയിൽ നിന്നിറങ്ങി വിവേക് ചോദിച്ചു
