പ്രീത: ഓ ചേട്ടാ
ഞാൻ: പഠിക്കണം നല്ല പോലെ. എന്ത് ആവശ്യം ഉണ്ടേലും എന്നെ അറിയിക്കണം. അന്യൻ ആയി കാണരുത്.
അപ്പച്ചൻ: നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നെ
ഞാൻ: ഇവളെ നല്ലേ പോലെ പഠിപ്പിക്കാൻ ആയിരുന്നു അവളുടെ ആഗ്രഹം.
ഞാൻ: ഞാൻ ഇറങ്ങിക്കോട്ടേ എന്ത് ഉണ്ടലും എന്നെ വിളിക്കണം.
ആനിയുടെ ഫോട്ടോയിൽ കൂടെ നോക്കീട്ട് ഞാനും അവന്മറും ഇറങ്ങി.
ഞാൻ: കിച്ചു നീ വീട്ടിൽ പോണില്ലേ
കിച്ചു: അല്ലടാ
ഞാൻ: വീട്ടിൽ പോ കുറെ ദിവസം ആയില്ലേ. സൂര്യ നീ കിച്ചുവിനെ വിട്ടിട്ട് നീയും വീട്ടിൽ പോണം കേട്ടല്ലോ
കിച്ചു: അപ്പോ നീയോ
ഞാൻ: ഞാൻ ഇങ്ങനെ പോയാൽ ശെരി ആവില്ല. ഒരു യാത്ര പോയാലോ എന്ന് ആലോചിക്കുവ
സൂര്യ : ഞങ്ങളും ഉണ്ട്. നീ ഒറ്റക്ക് പോകണ്ട
ഞാൻ: ചാകാൻ അല്ലടാ. മനസ്സ് ശരിയല്ല. ഞാൻ വരും.
രണ്ടു പേരേം ഞാൻ വീട്ടിൽ ആക്കി നേരെ വിട്ടു കൊടൈക്കനാൽ.
മൂന്ന് നാല് ദിവസം അവിടെ ചുമ്മാ കറങ്ങി ഒക്കെ നടന്നു. തിരിച്ചു വീട്ടിൽ വന്നു.
അമ്മ: എവിടെയായിരുന്നു
ഞാൻ: ചുമ്മാ കറങ്ങാൻ ( മുഖത്ത് സന്തോഷം ഒക്കെ വരുത്തി അങ്ങ് സംസാരിച്ചു)
അച്ചൻ എവിടെ
അമ്മ: കമ്പനി പോയി
ഞാൻ: ശെരി ഞാൻ ഒന്ന് കിടക്കട്ടെ
റൂമിൽ ചെന്നു കേറിയപ്പോ മുതൽ ഒരു വിഷമം. പക്ഷേ കാര്യം ആക്കീല. കുറച്ചു കഴിഞ്ഞു അങ്ങ് മയങ്ങി പോയി. പിറ്റേന്ന് രാവിലെ ആണ് എണീറ്റ് വന്നത്.
അച്ചൻ : എണീറ്റോ
ഞാൻ: ഇറങ്ങി പോയി
അച്ചൻ: എവിടെ ആയിരുന്നു
ഞാൻ: ചുമ്മാ കൊടൈക്കനാൽ
അച്ചൻ: എന്ത് പറ്റി നിനക്ക്. അവന്മാരെ കാണാനും ഇല്ലല്ലോ കുറച്ചു ദിവസം ആയി.
ഞാൻ: എന്തേലും തിരക്കിലായിരിക്കും
അച്ചൻ: ശെരി നീ പോയി ഫുഡ് കഴിക്ക്.
എൻ്റെ പെട്ടന്ന് ഉള്ള മാറ്റം കണ്ട് പുള്ളിക്ക് എന്തോ ഉണ്ട് എന്ന് മനസ്സിലായി.
അച്ചൻ: മഹേശേ സൂര്യ അവിടെ ഉണ്ടോ?
മഹേഷ്: (സൂര്യയുടെ അച്ചൻ) ഉണ്ട്. എന്താടാ
അച്ചൻ: ഒന്നുമില്ലട എനിക്ക് അവനെ ഒന്ന് കാണണം
മഹേഷ്: ഓഫീസിൽ വരാൻ പറഞ്ഞാ മതിയോ
അച്ചൻ: മതി. പിന്നെ സചിനോട് പറയാൻ നിക്കണ്ട എന്ന് പറഞ്ഞേക്ക്
മഹേഷ്: ശെരി. എന്താടാ എന്തെങ്കിലും കോഴപ്പം ഉണ്ടാക്കിയോ.
അച്ചൻ: ഇല്ല. നീ അവനോടു പറഞ്ചേക്ക്
മഹേഷ്: ശെരി
മഹേഷ്: ഡാ
സൂര്യ : എന്തോ
മഹേഷ്: താഴെ ഇറങ്ങി വാടാ
സൂര്യ: എന്താ
മഹേഷ്: നീ ഓഫീസിൽ പോയി രാജേന്ദ്രനെ കാണണം.
സൂര്യ: എന്ത് പറ്റി
മഹേഷ്: നിന്നോട് ചെല്ലാൻ പറഞ്ഞു. പിന്നെ സചിനോടു പറയണ്ട കേട്ടല്ലോ
സൂര്യ: കേട്ടു
മഹേഷ്: എന്നാ ഒരു ഉച്ച ആകുമ്പോ ചെല്ല്
സൂര്യ : ശെരി
സൂര്യ: കിച്ചു
കിച്ചു: എന്താടാ മനുഷ്യനെ ഉറങ്ങാനും സമ്മദ്ധിക്കില്ലെ നീ
സൂര്യ: ഡാ അങ്കിൾ വിളിച്ചു എന്നോട് ചെല്ലാൻ പറഞ്ഞു ഓഫീസിൽ. സച്ചിൻ്റെ അടുത്ത് പറയണ്ട എന്നും പറഞ്ഞു.
കിച്ചു: ഡാ അറിഞ്ഞോ എല്ലാം
സൂര്യ: അറിയില്ല ഇനി ചോദിക്കാൻ ആണെങ്കിലോ
കിച്ചു: അങ്കിളിനോട് മറച്ചു വെക്കാൻ പറ്റില്ല. നീ പോയി സംസരിക്ക് അറിയുന്നേൽ അങ്കിൾ അറിയട്ടെ എന്നായാലും അറിയണം
സൂര്യ: ശെരി ഞാൻ നോക്കീട്ട് വിളിക്കാം.
ഉച്ചയ്ക്ക് സൂര്യ ഓഫീസിൽ ചെന്നു
സൂര്യ: അങ്കിൾ എന്താ വരാൻ പറഞ്ഞേ
അച്ചൻ: ഇരിക്ക്. നീ ഒക്കെ എവിടെ ആയിരുന്നു ഒരു ആഴ്ച
സൂര്യ: അത് അങ്കിൾ ഞങൾ കറങ്ങാൻ
അച്ചൻ: കള്ളം പറയണ്ട. അവൻ ഒറ്റക്ക് എങ്ങോട്ട് പോയെ ആണ്. എവടെ പോയാലും നീ ഒക്കെ ഉണ്ടാകുന്നെ ആണെല്ലോ. ഇത് കണ്ടോ നീ
( അങ്കിൾ ഒരു പേപ്പർ എനിക്ക് നീട്ടി. തമിഴ്നാട് പോലീസ് ഇൻ്റെ ഒരു നോട്ടീസ്. പെറ്റി)
അച്ചൻ: ഇനി നിനക്ക് എന്ത് കള്ളം ആണ് പറയാൻ ഉള്ളെ
സൂര്യ: അവൻ എങ്ങോട്ട് ആണ് പോയെ എന്ന് ഞങ്ങളോട് പറഞ്ഞിട്ട് ഇല്ല. ഒറ്റക്ക് പോകുന്നു എന്ന് ആണ് പറഞ്ഞേ
അച്ചൻ: എന്തൊക്കെയോ മറക്കുന്നു നിങ്ങൽ
സൂര്യ: അങ്കിളേയ്. എന്നും ഇങ്ങനെ ഒളിപ്പിക്കാൻ പറ്റില്ല എന്ന് അറിയാം. പക്ഷേ ഇത് ഞാൻ പറഞ്ഞു എന്ന് അവൻ അറിയരുത്. അതു എനിക്ക് അങ്കിൾ വാക്ക് തരണം.
അച്ചൻ: എന്തേലും കൊഴപ്പം ഉണ്ടക്കിയോ
സൂര്യ: ഇല്ല . സമാധാനം ആയി കേൾക്കണം എല്ലാം.
സൂര്യ നടന്ന കര്യങ്ങൾ മൊത്തം പറഞ്ഞു. ഞങൾ കണ്ടതും അടുത്തത്തും, എന്നെ ഒറ്റയ്ക്ക് ആക്കി അവൾ പോയതും.
