സാമ്രാട്ട് – 4 1

അത് സത്യമോ……?

അമ്മേ ..
എന്ന രാജേന്ദ്രന്റെ വിളി അവരെ ഉണർത്തി. നാഗരാജാവേ കാത്തുകൊള്ളണമേ……. എന്നു പറഞ്ഞു,
തറയിൽ നിന്നും ഭസ്മം വാരി അവർ ഉറഞ്ഞു തുള്ളുന്ന സരസ്വതി യുടെ അടുക്കലേക്ക് കുതിച്ചു.
ഭസ്മം അവളുടെ മുഖത്തേക്കും തലയിലേക്കും, ശരീരത്തിലേക്കും,വിതറി കൊണ്ടിരുന്നു.

അവൾ ഉറഞ്ഞു ഉറഞ്ഞു ….. തുള്ളുകയാണ്.

ദളപതി ….

ഭസ്മം………..
പാർവതി വിളിച്ചു പറഞ്ഞു. ബ്രഹ്മരക്സ്ഇന്റെ തറയിലിരുന്ന് ഭസ്മത്തട്ടിൽ നിന്നും ഭസ്മം രണ്ടു കൈയിലും വാരി ,അവൻ ഓടി പാർവതി അമ്മയുടെ കൈലേക്ക് ഇട്ടു.
സരസ്വതി യുടെ തുള്ളലിന്റെ ശക്തി കൂടുന്നു അവൾ ഇതിനകം ഉറഞ്ഞു തുള്ളി രണ്ടു പ്രദിക്ഷണം പൂർത്തിയാക്കിയിരുന്നു.

അമ്മുവും അപ്പുവും ഫണം നിവർത്തി അടി നാഗത്താൻ തറയിലേക്ക് കയറിയ നാഗത്തെ നോക്കി കൗതുകത്തോടെ നിൽക്കുന്നു,ലവലേശം ഭയമില്ലാതെ… ആ നാഗം അവർക്കായി വീണ്ടും ഫണം വിരിച്ചാടി.

സരസ്വതി വിയർത്തു ഒഴുക്കുന്നു,അവളുടെ നീളമുള്ള മുടി പങ്കിലമായി,നെറ്റിലെ കുകുമം വിയർത്തൊഴുകി. അവൾ ഉറഞ്ഞു ഉറഞ്ഞു ഉറഞ്ഞു തുള്ളുന്നു,എന്തൊക്കെയോ പറയുന്നു… തുള്ളലിന്റെ ഉയരം കൂടിയിരിക്കുന്നു.

ഭസ്മം…. ഭസ്മം രാജേന്ദ്ര ……..
പാർവ്വതി അമ്മ അലറി (പാർവതി അമ്മ ദളപതിയെ മറന്നുവോ?)

അമ്മാ ഭസ്മം കഴിഞ്ഞു…………. അവസാന ഒരുപിടി അവരുടെ കയ്യിലേക്ക് ഇട്ടുകൊണ്ടാവാൻ പറഞ്ഞു.
പൂജാമുറി….. പൂജാമുറി….. പാർവ്വതി അമ്മ രാജേന്ദ്രനെ നോക്കി അലറി…….

എന്റെ മകൾ……
എന്റെ മകൾ…..
കരഞ്ഞു കൊണ്ടു അവർ അവൾക്കു നേരേ ഭസ്മം വിതറി…

ഭസ്മം കഴിഞ്ഞിരിക്കുന്നു… അവർ നാഗത്താൻ തറയിലേക്ക് ഓടി,
ഓട്ടത്തിൽ അവർ കാൽ തട്ടി വീണു. ചാടി പിടിച്ചെഴു നെറ്റ് അവർ വീണ്ടും ഓടി .

അതിവേഗം . തറയിൽ വിതറിയിരിക്കുന്ന മഞ്ഞൾ പോടി വാരി അ.
വിടെ നിന്നും തിരിച്ചു ഉറഞ്ഞു തുള്ളുന്ന സരസ്വതിയുടെ അടുത്തേക്ക്.

ദേവി…
നാഗദേവതകളെ………
കാക്കണേ………

അവരുടെ വളർത്തുനായ ടിപ്പുവിനെ ഇപ്പോൾ കാണാൻ ഇല്ല. സർപ്പം താഴെ പതിച്ചപ്പോൾ അതിനെ നോക്കി കുറേനേരം ശക്തമായി കുരച്ചിരുന്നു.

**********************************************
കുറച്ച് സമയം മുൻപ്-
ചന്ത്രോത്‌ കൃഷ്ണന്റെ മന

പൂജ മുറിയിൽ,പൂജയിൽ മുഴുകി ഇരിക്കുന്ന കൃഷ്ണൻ, ഇടതു വശത്തു കൈ കൂപ്പി നിൽക്കുന്ന ലക്ഷ്മിയും മക്കളും.

കുരുതിക്കു ഉപയോഗിക്കുന്ന ഉരുളിയിൽ (ചെറിയ ഓട്ടുരുളി ) വെള്ളത്തിൽ കൃഷ്ണൻ ഒരു തുളസി ഇല ഇട്ട് കൈകൊണ്ട് കറക്കിവിട്ടു.

ദേവി സഹ്രസ നാമം ചൊല്ലുമ്പോഴും ഉരുളിയിലേക്ക് ഇടക്കിടക്ക് നോക്കുന്നുണ്ട്. ശാന്തമായി തുളസി ഇല വെള്ളത്തിൽ ചുറ്റുന്നു.

കൃഷ്ണൻ,
പാർവതി അമ്മയുടെ ആൺ മക്കളിൽ രണ്ടാമത്തവൻ,
രാജേന്ദ്രന്റെ നേർ ജേഷ്ഠൻ .
വട്ട മുഖം. നല്ല ആരോഗ്യം ഉള്ള ശരീരം,എപ്പോഴും പ്രസന്നമായ പ്രകൃതം, നെറ്റിയിൽ വലിയ…വളരെ വലിയ ഭസ്മ കുറി. ഭസ്മക്കുറിക്കു നടുക്ക് സിന്ധുര പൊട്ട്. മുടി മുകളിലേക്ക് ഭംഗി ആയി ഈരി വെച്ചിരിക്കുന്നു . കാണാൻ സുമുഖൻ. കഴുത്തിൽ ചെറുനാരങ്ങാ വലിപ്പം ഉള്ള രുദ്രാക്ഷം (ഈ രുദ്രാക്ഷം വളരെ അപൂർവം ആണ്). മുൻവശത്തെ ഒരു പല്ല് പൊട്ടിയിട്ടുണ്ട്. മന്ത്ര വിദ്യകളിൽ നൈപുണ്യം ഉള്ള ആൾ.വേദ പഠനത്തിലും മന്ത്ര യവിദ്യ യിലുമാണ് താല്പര്യം,ആയോധന കല പരിശീലിച്ചിട്ടുണ്ട്.

ഭാര്യയെ വളരെ അധികം സ്നേഹിക്കുന്ന ഏക പത്നി വൃതൻ.

ചന്ദ്രോത് മനയുടെ ഗുരു രൂപമാണ് കൃഷ്ണൻ .

കൃഷ്ണന്റെ മന തറവാട്ടിൽ നിന്നും അഞ്ഞുറു അറുനൂറു വാര അകലെ ആണ്, ഒരു ചെറിയ കുന്നിറങ്ങി ചെറിയ കുന്നു കയറുമ്പോൾ പകുതിയിലാണ് ഈ മന. ഇത്‌ വടക്കോട്ടു ദര്ശനമുള്ള വീടാണ്.
ഈ രണ്ടു കുന്നുകൾക്കും ഇടയിലായാണ് അരുവി ഒഴുകുന്നത് (ഈ കൊച്ചരുവി അരുവിയെ പറ്റി ഞാൻ മുൻപേ പറഞ്ഞിരുന്നു ).

ണിം ണിം ണിം ണി ണി ണി
ണി ണിം. താളത്തിൽ കൃഷ്ണന്റെ ഇടത് കൈയിൽ മണി ചലിച്ചു. വലതു കൈയിൽ പുഷ്പം എടുത്തു ജപിച്ചു ദേവിയുടെ വിഗ്രഹ ത്തിലും ഫോട്ടോയിലും അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *