സിദ്ധാർത്ഥം – 3 6

“ആർത്തി പണ്ടാരം നീയും നിന്റെ ഏടത്തിയമ്മയും, നിങ്ങൾ രണ്ടും കൂടി ഇരുന്ന് തിന്നോ….എനിക്കൊന്നും വേണ്ട”
ദേവൂച്ചി:- അങ്ങനെ കടുത്ത തീരുമാനങ്ങൾ ഒക്കെ എടുക്കണോ കുംഭകർണാ…….

“കുംഭകർണൻ നിന്റെ……..(ഞാൻ പറയാൻ പോയതെന്ദോ പകുതികൾ വെച്ച് വിഴുങ്ങി കളഞ്ഞു)

ചിന്നു:- ഈയേട്ടൻ ഇടക്ക് ഇങ്ങനെ നിരാഹാരം കിടക്കുന്നത് എന്തായാലും നല്ലതാ, പ്രേത്യേകിച്ചു ചിക്കനും ബീഫും ഒക്കെ വാങ്ങുന്ന ദിവസം.

ദേവൂച്ചി:- അത് ഞാൻ വച്ചാൽ മതി അവൻ കഴിക്കില്ലാ ലെ സിദ്ധു……

“ഉഫ്…..നാത്തൂനും നാത്തൂനും ടീം ആയിട്ട് രാവിലെ തന്നെ എനിക്കിട്ട് ഉണ്ടാകേണ്ട.നന്ദി വേണം മിസ്റ്റർ നന്ദി ഇന്നലെ രണ്ടിനെയും സിനിമക്ക് കൊണ്ടോവാനും അത് കഴിഞ്ഞ് ബീച്ചിൽ പോയി കറങ്ങാനും ഒക്കെ ഞാനേ ഉണ്ടായിരുന്നുള്ളു, ഇനിയും എന്തേലും ആവിശ്യം പറഞ്ഞ് വരുമല്ലോ….ഞാൻ കാണിച്ച് തേരാ. ദേവൂച്ചിക് അടുത്താഴ്‌ച്ച എവട്യാ പോണ്ടേ, എറണാകുളം ലെ കൊണ്ടോവാട്ടോ…..”
എന്നും പറഞ്ഞ് ഞാൻ അടുക്കളയിൽ നിന്നും സിറ്റ് ഔട്ടിലേക് ചെന്നിരുന്നു. പത്രം എടുത്ത് സ്പോർട്സ് പേജ് ഒകെ ഒന്ന് നോക്കി, അപ്പോഴാണ് ഞാൻ ഇന്നലെ രാത്രി കണ്ട സ്വപ്നത്തെ കുറിച്ച് ഓർമ വന്നത്.
“എവിടെ ആണ് ഞാൻ നിൽക്കുന്നത്, ഈ സ്ഥലം ഞാൻ ഇതിന്ന് മുൻപ് കണ്ടിട്ടില്ലലോ, ഒരു കൊച്ചുവീട്, ആ വീടിന് മുന്നിൽ കണ്ണെത്താ ദൂരം വരെ പച്ചപ്പ് പരത്തി പടർന്നു നിൽക്കുന്ന നെൽപാടം, അതിന് നടുവിലൂടെ ഒരു നടപ്പാത, ആ വഴിയിലൂടെ എന്റെ നേരെ ആരോ പാഞ്ഞുവരുന്നു(പ്രാന്തിളകിയ വിത്തുകാളയെ പോലെ.. ഹഹാ). അതെ അതൊരു സ്ത്രീയാണ് എന്നത് വ്യക്തം. പക്ഷെ എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും ആ മുഖം എന്റെ മനസ്സിലേക്ക് വരുന്നില്ല. ആ വീടും പ്രതേശവും നേരിൽ കണ്ടപോലെ ഓർമയിലുണ്ട്, പക്ഷെ ആ സ്ത്രീയുടെ മുഖം മാത്രമെന്താ എനിക്ക് ഓർക്കാൻ പറ്റാത്തത്. ആാാാ….എന്തോ ആവട്ടെ ഇന്നി എന്തായാലും ഒരു പെണ്ണിനേയും ഞാൻ ആത്മാർഥമായി പ്രേമിക്കില്ല”. ഞാൻ അങ്ങനെ പലതും മനസ്സിൽ കണക്കുകൂട്ടി കൊണ്ടിരുന്നു.

“ഡാ ചെക്കാ….. എന്താണ് രാവിലെ തന്നെ പത്രം തുറന്നുവെച്ചോരു സ്വപ്‌നം കാണൽ”

“ഏയ്‌ ഒന്നുല്യാ ദേവൂച്ചി, ഞാൻ ഇങ്ങനെ…….”

“മതി മതി….കെടന്ന് ഉരുണ്ടുകളികാണ്ടേ ഈ ചായ കുടിച്ചിട്ട് മോൻ വേഗം ടെക്സ്റ്റയിൽസിലേക്ക്‌ വിട്ടോ”

“ഓ ആയിക്കോട്ടെ തമ്പുരാട്ടി, അടിയൻ ഉടൻ തന്നെ പൊയ്ക്കൊള്ളാം”
“ഡാ ഡാ…….ആഹ് പിന്നെ നീ ഒന്ന് ചിന്നുനെ ബസ് സ്റ്റോപ്പിൽ കൊണ്ടാക്കി വാടാ…അവൾ ഇന്ന് ലേറ്റ് ആയിട്ടുണ്ട്”

“ഓഹ് ഐ ആം റിയലി സോറി, എന്നെ കൊണ്ട് പറ്റില്ല, പിന്നെ അത്രകത്യാവിശം ആണെങ്കിൽ അവൾ നേരിട്ട് വന്ന് കെഞ്ചി പറയട്ടെ, അപ്പം ആലോചിക്കാം”

“മോനെ സിദ്ധു കുട്ടാ”(എന്ന് ഇത്തിരി കനത്തിൽ പറഞ്ഞിട്ട് ദേവൂച്ചി അകത്തേക്കു കേറിപോയി)

നിമിഷങ്ങൾക്കകം എന്റെ കുഞ്ഞുപെങ്ങൾ കോളേജ് പോവാൻ റെഡി ആയി ബാഗും തൂക്കി പുറത്തേക്ക് വന്നു

“ഏട്ടാ എന്നെ ഒന്ന് ബസ്റ്റോപ്പിൽ ആക്കി താ….എന്റെ നല്ല ഏട്ടനല്ലേ…..പ്ലീസ്….”

“നേരത്തെ ഇങ്ങനെ ഒന്നും അല്ലായിരുന്നലോ മോളുടെ സംസാരം, പെട്ടന്ന് ജേഷ്ഠസ്നേഹം ഉണർന്നു ലെ”

“എന്റെ ഏട്ടൻ പൊളിയല്ലേ, ഇങ്ങനത്തെ സാഹചര്യം ചൂഷണം ചെയ്യരുത്, ഞാൻ വൈകുന്നേരം വന്നിട്ട് ഏട്ടൻ പറയുന്നതൊക്കെ ചെയാ…പ്ലീസ് ഏട്ടാ വാ വണ്ടി എടുക്ക്‌”

“ആാാ….എന്റെ പെങ്ങൾ ഇങ്ങനെ കെഞ്ചി പറഞ്ഞതല്ലേ, ഒര് കാര്യം ചെയാ…..സോറി ഏട്ടാ ന്ന് ഒര് പത്തുപ്രാവിശ്യം പറഞ്ഞാൽ കൊണ്ടാക്കിത്തരാം”

“എന്തിന് സോറി”

“ചുമ്മാ ഒര് രസത്തിന് പറഞ്ഞോ”

“മുതലെടുക്കാലെ സജിയെ”

“ഹിഹി…..വേഗം പറഞ്ഞാൽ വേഗം പോവാം, നിനക്ക് മടി ആണെങ്കിൽ ഞാൻ ഇതാ അങ്ങോട്ട് നോക്കി നിക്കാം വേഗം പറഞ്ഞോ….”

പിന്നെ സാഹചര്യം ഇതായത് കൊണ്ടും, സമയം ഇല്ലാത്തതു കൊണ്ടും അവൾ ഞാൻ പറഞ്ഞത് പോല്ലേ ചെയ്തു.ഞാൻ അവളെ ബസ്റ്റോപ്പിൽ അല്ല, കോളേജിൽ തന്നെ കൊണ്ടാക്കി കൊടുത്തു.ഞാൻ തിരിച്ചുവീട്ടിൽ എത്തിയപ്പോഴേക്കും ദേവൂച്ചി കുളിച്ച് മാറ്റി നഴ്സറിയിൽ പോവാൻ റെഡി ആയിരുന്നു. നഴ്സറി വീടിന് തൊട്ടടുത്തു ആയത് കൊണ്ട് നടന്നാണ് ദേവൂച്ചി പോവുക. ഞാൻ എത്തിയതും ദേവൂച്ചി പോയി, പിന്നെ മെലെ ഒരു കുളി ഒകെ പാസ്സ് ആക്കി ഞാനും നേരെ ടെക്സ്റ്റയിൽസിലേക് വിട്ടു. ഞാൻ എത്തുമ്പോഴേക്കും മായേച്ചിയും അവിടെ ജോലി ചെയുന്ന മറ്റ് മൂന്നുപേരും എത്തി കഴിഞ്ഞിരുന്നു, ബാക്കി മൂന്ന് പേരിൽ ഒരാൾ പണ്ടുതൊട്ടേ ഇവിടെയുള്ള വിലാസിനി ചേച്ചി, മറ്റൊരാൾ സാജൻ ചേട്ടൻ പിന്നത്തെയാൾ പുതിയതായി വന്ന അർജുൻ എന്ന ഒരു പയ്യൻ. അവരെ മൂന്ന് പേരെയും കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല കാരണം അവർക്കാർക്കും ഈ കഥയിൽ വലിയ റോൾ ഇല്ല.
ചെന്നപാടെ എല്ലാവരും കുശലാന്വേഷണം നടത്താൻ എന്റെ എടുത്ത് വന്നു, കാരണം എന്നെ അവരെല്ലാം വല്ലപ്പോഴുമാണ് കാണാറ്. അർജുനെ ഞാൻ പരിചയപെട്ടു അവനെ ഞാൻ ആദ്യമായാണ് കാണുന്നത്. ഞാൻ അവിടെ ബില്ലിംഗ് കൗണ്ടെറിൽ ഇരുന്ന് ഫോണിൽ കുത്തി കളിച്ചു, ഇടക്ക് മായേച്ചിയുടെ ശരീരം നോക്കി വെള്ളമിറക്കാനും മറന്നില്ല. അവരെല്ലാരും ഉള്ളതുകൊണ്ട് എനിക്ക് മായേച്ചിയുമായി സല്ലപിക്കാൻ ഉച്ചവരെ ഒരവസരവും ലഭിച്ചില്ല. അത്യാവശ്യം തിരക്കും ഉണ്ടായിരുന്നു ഉച്ചവരെ. ഇടക്ക് ഞാൻ അർജുനെ ശ്രദ്ധിക്കുമ്പോൾ അവന്റെ കഴുകൻ കണ്ണുകളും മായേച്ചിയുടെ രക്തം ഊറ്റി കുടിക്കുന്നുണ്ട്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ സാജൻ ചേട്ടനും അർജുനും എടുത്തുള്ള ഹോട്ടലിലേക്ക് വിട്ടു, ഇതെ സമയം വിലാസിനി ചേച്ചി വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണവുമായി സ്റ്റോർ റൂമിലേക് പോയി.അപ്പോഴാണ് എനിക്ക് മായേച്ചിയെ ഒന്ന് തനിച്ച് കിട്ടിയത്. മായേച്ചി പുറത്തെടുത്തിട്ട വസ്ത്രങ്ങൾ മടക്കുകയായിരുന്നു.ഞാൻ മായേച്ചിയുടെ അടുത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *