“കടക്കാം സർ…”
“ഒക്കെ എന്നാൽ താൻ ആദ്യം തന്നെ ഒന്ന് സ്വയം പരിചയപ്പെടുത്ത്.”
“സർ… എന്റെ പേര് സീതാ മഹേന്ദ്രൻ… വയസ്സ് ഇരുപത്തിയാറ്. പഠിച്ചത് എല്ലാം വിദേശത്തായിരുന്നു എം. ബി. എ ഗ്രാജുയേറ്റ് ആണ്. വീട് ഇവിടെ ചേക്കും ചിറയിലാണ്. വീട്ടിൽ അച്ഛൻ മാത്രം ഉള്ളു.”
“അപ്പൊ അമ്മ…”
“അമ്മ… അമ്മ മരിച്ചു പോയി.”
അവൾ ഒരു വിതുമ്പലോടെ പറഞ്ഞു നിർത്തിയതും അയാൾ വേഗം തന്നെ മുന്നിൽ ഇരുന്നിരുന്ന ടിഷ്യൂ ബോക്സിൽ നിന്നും ഒരു ടിഷ്യു എടുത്ത് അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു.
“എന്റെ മുമ്പിൽ ഈ ചീപ്പ് സെന്റിമെന്റ്സ് ഒന്നും വേണ്ട. പിന്നെ ജോലി കിട്ടാൻ വേണ്ടിയാണ് ഈ പ്രഹസനങ്ങൾ എങ്കിൽ അതും വേണ്ട ഐ വിൽ ക്രോസ്സ് ചെക്ക് വിത്ത് ദി ഡോക്യൂമെന്റസ്. എന്നിട്ട് പറയാം. അല്ല വിദേശത്ത് പഠിച്ചു എന്ന് അല്ലെ പറഞ്ഞത് എന്നിട്ട് എന്തിന് നാട്ടിൽ ജോലി നോക്കുന്നു?”
അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ അങ്ങങായി പാഞ്ഞു നടക്കുകയായിരുന്നു അപ്പോൾ. അത് ഒടുവിൽ ഉരുണ്ടു തുടുത്തിരിക്കുന്ന മുളകുടങ്ങളിൽ വന്ന് നിന്നതും അവൻ മുരടനക്കികൊണ്ട് ചുണ്ട് നാകുക്കൊണ്ട് ഒന്ന് നുണഞ്ഞു.
“അത് സാർ…”
“ഓഹ് ഡോണ്ട് കാൾ മി സർ… കാൾ മി റാം എപ്പോഴും എപ്പോഴും ഇങ്ങനെ സർ എന്ന് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഇറിറ്റേഷൻ.”
“ഒക്കെ റാം…”
“മം ദാറ്റ്‌സ് മൈ ഗേൾ!”
അവന്റെ കണ്ണുകളിലെ കാമം അവളുടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തന്നെ കൊതിയോടെ നോക്കിയിരിക്കുന്ന പുരുഷന് മുമ്പിൽ ഇരിക്കാൻ അവൾക്ക് അല്പം ജാള്യത തോന്നിയെങ്കിൽ കൂടി ഇത്ര സുന്ദരനായ ഒരു പുരുഷൻ തന്നെ മോഹിക്കുന്നത് കണ്ടതും അവളിൽ അല്പം ഒരഹങ്കാരം നിറഞ്ഞു.
“ഞാൻ പറഞ്ഞല്ലൊ സർ.. സോറി റാം, ഒരു രണ്ട് വർഷം മുൻപ് അച്ഛനും അമ്മയും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു അതിൽ അമ്മ പോയി അച്ഛന് അരക്ക് താഴേക്ക് തളർന്നും പോയി. അതിൽ പിന്നെ വലിയ കഷ്ടപ്പാടിൽ ആണ്. ഒരു ജോലി അത്യാവശ്യമായിരുന്നു. കൊറേ നടന്നു നോക്കി ഒന്നും ശെരിയായില്ല. പിന്നെയാണ് ഇവിടത്തെ എച്ച് അറിലെ ടീന ഇങ്ങനെ ഒരു വാക്കൻസി ഉണ്ട് എന്ന് പറഞ്ഞത് അതുകൊണ്ട് അപ്ലിക്കേഷൻ വെച്ച് നോക്കിയതാണ്.”
“മം… ഈ പോസ്റ്റ് തന്റെ ക്വാളിഫിക്കേഷൻ വെച്ച് നോക്കിയാൽ വളരെ ചെറുതാണല്ലൊ സീത… “
അവന്റെ ഉഴപ്പൻ മട്ടിൽ ഉള്ള മറുപടി കേട്ടതും അവളുടെ ഹൃദയം അതിശക്തമായി മിടിച്ചുകൊണ്ടിരുന്നു. താൻ ഇവിടെ നിന്നും തഴയപ്പെടുകയാണ് എന്ന് അവൾക്ക് ഏകദേശം ഉറപ്പായി.
“പക്ഷെ… സീത… ഒരു പോസ്റ്റ് ഉണ്ട്! താൻ അതിന് വില്ലിങ് ആണൊ?”
“എന്താണെങ്കിലും പ്രശ്നമില്ല റാം, ഒരു ജോലി എനിക്ക് ഇപ്പോൾ അത്യാവശ്യമാണ്.”
അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു നിർത്തിയതും റാം ഇരുന്നിടത്ത് നിന്നും എഴുന്നേറ്റുകൊണ്ട് അവൾക്ക് അരികിലേക്ക് വന്നു നിന്നു. ശേഷം അവൾ ഇരുന്നിരുന്ന കസേരക്ക് പുറകിൽ നിന്നുകൊണ്ട് അവളുടെ ചെവിയരികിലേക്ക് കുനിഞ്ഞുകൊണ്ട് അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിലേക്ക് കണ്ണുകൾ താഴ്ത്തികൊണ്ട് പതിഞ്ഞ സ്വരത്തിൽ വിവശനായി മെല്ലെ തിരക്കി.
“എനിക്ക് ഒരു ഭാര്യയെ വേണം! അതിന് നിന്റെ ക്വാളിഫിക്കേഷൻ ഒക്കെ ആണ്. ഭാര്യാ പദവി പേരുകൊണ്ട് മാത്രം അല്ല. മറ്റു പലതും ചെയ്ത് തരേണ്ടി വരും പക്ഷെ സ്നേഹം പ്രണയം ഒന്നും പ്രതീക്ഷിക്കരുത്. സമ്മതമാണൊ. നിന്റെ ഇപ്പോഴത്തെ ഈ അവസ്ഥക്ക് ഇങ്ങനെ ഒരു ഓഫർ ജാക്ക് പോട്ട് ആണെന്ന് അറിയാം എന്നാലും ചോദിച്ചു എന്നെ ഉള്ളൂ. റാം മനോഹറിന്റെ ഭാര്യയായി വൃന്ദാവൻ ഗാർഡനിലേക്ക് വരാൻ മിസ്സ് സീതക്ക് സമ്മതമാണൊ?”
അവന്റെ എടുത്തടിച്ചത് പോലെയുള്ള ആ ചോദ്യം കേട്ടതും അവൾ ഞെട്ടി തരിച്ചു നിന്നു പോയി. എന്താണ് ഇപ്പോൾ കേട്ടതെന്ന് ഉൾകൊള്ളാൻ പോലും അവൾക്കപ്പോൾ ആയില്ല.
“സമ്മതമാണൊ? സമ്മതമാണെങ്കിൽ ഇപ്പോൾ തന്നെ ഞാൻ നിന്റെ വീട്ടിലേക്ക് വരാം. നാളെ ഒരു ദിവസം റസ്റ്റ് എടുത്തൊ മറ്റന്നാൾ കല്യാണം. നിന്റെ സ്വഭാവമൊ പാസ്റ്റോ ഒന്നും എനിക്ക് അറിയണ്ട കട്ടിലിൽ നിനക്ക് എന്നെ തൃപ്തിപ്പെടുത്താൻ കഴിയുമോ എന്ന് മാത്രം അറിഞ്ഞാൽ മതി. ഒപ്പം മറ്റു ചില കാര്യങ്ങളും വേണ്ടി വരും. പിന്നെ ഉള്ള കാര്യങ്ങൾ എല്ലാം ഞാൻ വഴിയേ പറയാം. ഇനിയാണ് നമ്മുടെ ശെരിക്കും ഉള്ള ഇന്റർവ്യൂ തുടങ്ങുന്നത്. അപ്പൊ തുടങ്ങിയാലൊ.”
