കുറച്ചു കഴിഞ്ഞപ്പോൾ മുകളിലെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. മാഷ് ആദ്യം വന്നു സോഫയിൽ വന്നു ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഉമ്മയും വന്നു. ഉമ്മ വല്ലാതെ ക്ഷീണിച്ചു പോയിരുന്നു. മാഷ് എൻറെ കയ്യിൽ നിന്നും ബുക്ക് വാങ്ങി നോക്കി. അതിൽ ആദ്യം എഴുതിയ രണ്ടു വാക്കുകൾ മാത്രം ഉണ്ടായിരുന്നുള്ളൂ.
മാഷ് : നീ എന്ത് ചെയ്യുകയായിരുന്നു ഇത് വരെ. ബാക്കി എവിടെ ?
ഞാൻ : ഉറങ്ങി പോയി മാഷേ.
മാഷ് : ഓക്കേ. ഇന്നത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു. നാളെ മുതൽ പഠിച്ചേ പറ്റൂ.
അപ്പോൾ ഉമ്മ അടുക്കളയിലേക്കു പോയി കുറച്ചു വെള്ളവുമായി തിരിച്ചു വന്നു. എന്നിട്ടു അത് മാഷിന് കുടിക്കാനായി കൊടുത്തു. അത് കുടിച്ചു കഴിഞ്ഞു മാഷ് “സമയം ഒൻപതു കഴിഞ്ഞു. ഇനി ഞാൻ നാളെ വരാം” എന്ന് പറഞ്ഞു പോകാനായി എഴുന്നേറ്റു. പോകുന്നതിനു മുൻപ് ഉമ്മയോട് “ഇന്ന് പഠിപ്പിച്ചതൊക്കെ നന്നായി പഠിക്കണം” എന്ന് പറഞ്ഞു. അത് കേട്ട് ഉമ്മ തലയാട്ടി. അപ്പോൾ ഉമ്മയുടെ മുഖത്തു ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു സന്തോഷം ഞാൻ കണ്ടു.
[അവസാനിച്ചു]
