സുഷമയുടെ ബന്ധങ്ങൾ Like

“‘ ചേച്ചി ഇന്നലെയെന്താ ഉറങ്ങിയില്ലേ ? മുഖത്തൊരു ക്ഷീണം ?”’ ലജിത വന്നപാടെ സുഷമയുടെ അരികിലേക്ക് വന്നു .

“” ഹേയ് …. ഒരു ക്ഷീണോമില്ല””

“‘ ഹ്മ്മ് ..ഉവ്വുവ്വ …. ആരോടായിരുന്നു ഇന്നലെ നൈറ്റ് ചാറ്റ് ?”

“‘ നൈറ്റോ ..ചാറ്റോ … ഹേ …. ഞാനിന്നലെ നേരത്തെ ഉറങ്ങിയല്ലോ “‘

“‘ അത് കളളം …ഇന്നലെ നൈറ്റ് ചേച്ചി പതിവില്ലാതെ ഓൺലൈൻ ഉണ്ടായിരുന്നു … ഇന്നലെ മാത്രമല്ല കഴിഞ്ഞ രണ്ടാഴ്ചയും വെള്ളി ശനി ഞായർ ദിവസങ്ങളിൽ ചേച്ചി ഓൺലൈൻ ഉണ്ടായിരുന്നു …ഞാൻ വിട്ട വീഡിയോസ് റീഡും ആയി “‘

“‘ ഓ ..ഓ ..അത് ….അതോ ..അതിന്നലെ ദാസേട്ടൻ ഉണ്ടായിരുന്നു “‘ സുഷമ വിക്കി .

“” .ആണോ .എന്നാലത് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ …ഹ്മ്മ്മ് ….അതാ പെണ്ണിനൊരു ക്ഷീണം …. എല്ലാ പരിപാടിയും ഇപ്പൊ ഫോണിലൂടെയാണോ ചേച്ചി …ഹ്മ്മ്മ് … ചേച്ചിക്ക് അങ്ങനെയെങ്കിലും സുഖിക്കാം .. അഹ് .നടക്കട്ടെ ..നടക്കട്ടെ “”

ലജിത അവളുടെ ചെയറിലേക്ക് നടന്നപ്പോൾ സുഷമ നെടുവീർപ്പിട്ടു .

ഹോ !! കഷ്ടിച്ച് രക്ഷപെട്ടു .സുഷമ നെടുവീർപ്പിട്ടു ജോലിയിൽ മുഴുകി .

ശനി ആയതിനാൽ വൈകുന്നേരം അല്പം നേരത്തെ ഇറങ്ങി . രണ്ടാം ശനിയും നാലാം ശനിയും അവധി ആണല്ലോ അടുത്തത് രണ്ടാം ശനി ആണ് . വെള്ളിയാഴ്ച വൈകിട്ടത്തേക്ക് കിച്ചുവെത്തും . പിന്നെയവന് ബുധനാഴ്ചയെ ക്‌ളാസ് ഉള്ളൂവെന്നാണ് പറഞ്ഞത് , അതിനുമുൻപൊന്നൊരുങ്ങണം . അവൻ വന്നാൽ അവനുമൊത്ത് നാലഞ്ച് ദിവസം വീട്ടിനുള്ളിൽ തനിയെ ..

അല്ലെങ്കിൽ അവന്റെ ആഗ്രഹം എങ്ങനെയാണോ അങ്ങനെ . വിവാഹത്തിന് മുൻപും കഴിഞ്ഞും അങ്ങനെ പുറത്തു കറക്കം ഒന്നുമില്ല . ദാസേട്ടന് സമയവും ഇല്ലായിരുന്നു . ലീവിന് വന്നാൽ ഓരോ ഫങ്ക്ഷൻ ഒക്കെയായി ദിവസങ്ങൾ പോകും . ഒരിക്കൽ മാത്രം മോളുടെ നിർബന്ധത്തിന് വീഗാലാൻഡ് പോയി , അത്ര മാത്രം .കിച്ചുവിന്റെ കൂടെ ധൈര്യമായി എവിടെ വേണേലും പോകാം . എല്ലാവരുടെയും മുന്നിൽ അവൻ തന്റെ മകനല്ലേ … വാതിലടച്ചാൽ ? ഹ്മ്മ്മ് .. ഹ ഹ ഹ

സുഷമ കാർ തുറന്നകത്തു കയറിയതും ലജിത ഓടി വന്നു

“‘ അതെന്ന പണിയാ ചേച്ചി പറയാതെ പൊന്നെ ?”’

“‘ ഞാൻ നിന്നെ നോക്കിയാരുന്നു ..നിന്നെ കണ്ടില്ല “‘

“”” ഹോ …ഒന്നും പറയേണ്ടെന്റെ ചേച്ചി …ഒരു NRI കാരൻ … ഓരോരോ സംശയങ്ങൾ … ഇച്ചിരി നേരത്തെ ഇറങ്ങണോന്നു കരുതിയതാ …. “‘ ലജിത കാറിന്റെ ഡോർ തുറന്നകത്തുകയറിയിരുന്നു

“” നീ ..നീ സ്‌കൂട്ടറെടുത്തില്ലേ?”

“‘ അടുത്തയാഴ്ച്ച ഒരു കല്യാണമുണ്ട് ചേച്ചി … അച്ഛനുമമ്മേം കൂടി കൊച്ചിനേം കൊണ്ട് ഡ്രസ്സ് എടുക്കാൻ പോയി .അതോണ്ട് ഞാൻ ബസിനിങ്ങു പൊന്നു ..ചേച്ചീടെ കൂടെ വരാൻ വേണ്ടിയിരുന്നതാ …അക്കാര്യം പറയാൻ വിട്ടുപോയി … രാവിലത്തെ ഇടി കൊണ്ട് മടുത്തു … ഉത്സവമോ പെരുന്നാളോ ഏതാണ്ട്ആയത് കൊണ്ട് ഒടുക്കത്തെ തിരക്കായിരുന്നു ബസിൽ …. എന്നെ പോകുന്ന വഴി ഒന്നിറക്കിയാൽ മതി “”‘

സുഷമയുടെ മുഖം അത് കേട്ടപ്പോൾ വിളറി

“‘ ഡി …എനിക്ക് ടൗണിൽ മൂന്നാല് സ്ഥലത്ത് കേറാനുണ്ടായിരുന്നു .”‘

“‘അത് സാരമില്ല ചേച്ചി …ഞാനോടെ വരാം … ചേച്ചിക്കൊരു കൂട്ടുമാകും … അവർ കല്യാണവീട്ടിലും പോയിട്ടാ വരൂള്ളൂ …ഓടിച്ചെന്നിട്ടെന്നാ ചെയ്യാനാ “‘ അതുകൂടി കേട്ടപ്പോ സുഷമ ആകെ പരിഭ്രാന്തയായി

കാർ ടൌൺ വിട്ടതും ലജിത സുഷമയുടെ കയ്യിൽ തോണ്ടി

“‘അല്ല ചേച്ചി … എന്തോ മൂന്നാലു സ്ഥലത്തൊക്കെ കേറാനുണ്ടന്ന് പറഞ്ഞിട്ട് ?”’

“‘ ഇനിയിപ്പോ നാളെയാക്കാടി … വിശക്കുന്നുമുണ്ട് “‘

“‘ അതാണോ കാര്യം ? വിശപ്പേനിക്കുമുണ്ട് …. ഇന്നത്തെ ചിലവ് എന്റെ വക … ചേച്ചി വണ്ടി ഏതേലും നല്ല ഹോട്ടലിലേക്ക് വിട് “”

“‘ ഓ വേണ്ടടി … നമുക്ക് പോകാം “‘

“‘ ഓ …. ഞാനുള്ളത് കൊണ്ടാണോ ചേച്ചി വേണ്ടാന്നു വെക്കുന്നെ …. ചേച്ചി കാർ നിർത്തിയെരെ …ഞാൻ ബസിനോ വല്ല ഓട്ടോക്കോ പൊയ്ക്കോളാം “”‘ ലജിതയുടെ സ്വരം ഇടറുന്നത് കണ്ടപ്പോൾ സുഷമ കാർ ഇടത്തേക്ക് ഒതുക്കി . ലജിത ഡോർ തുറക്കാനാഞ്ഞപ്പോൾ സുഷമ അവളുടെ കയ്യിൽ പിടിച്ചു വിലക്കിയിട്ടു കാർ വലത്തേക്ക് തിരിച്ചു ടൗണിലേക്ക് വീണ്ടും ഓടിച്ചു പോയി

ഹോട്ടൽ സഫറോണിൽ സുഷമയുടെ മുന്നിലിരുന്നപ്പോഴും ലജിതയുടെ മുഖം പ്രസന്നമല്ലായിരുന്നു .

“” ഡി ലജി … നിനക്കെന്നാ വേണ്ടിയെ ?”’

“‘ ചായ മാത്രം മതി “”

“‘ അതെന്നാ … ഏതായാലും നിന്റെ ചിലവാ ..അപ്പൊ നീ തന്നെ ഓർഡർ ചെയ്യ് “‘ സുഷമ മെനുകാർഡ് ലജിതയുടെ മുന്നിലേക്ക് നീക്കിവെച്ചു , അവളെ മയപ്പെടുത്താനുള്ള ശ്രമം തുടങ്ങി

“‘ എനിക്കൊന്നും വേണ്ടാ ..ചേച്ചി എന്നാണേൽ പറഞ്ഞോ ..ബില് ഞാൻ കൊടുത്തോളാം “‘ പറഞ്ഞതും ലജിതയുടെ കണ്ണിൽ നിന്നൊരുതുള്ളി വെള്ളം താഴേക്ക് വീണു .

“‘ നീ … നീയെന്നാ ലജി ഇങ്ങനെ …ശ്ശെ …കരയുവാണോ …ഡി ..ഞാൻ ..ഞാനങ്ങനെ ഒന്നുമോർത്തല്ല “‘ സുഷമക്കും ആകെ വല്ലാതെയായി .

“‘ ചേച്ചിക്ക് എങ്കിലും എന്നോടാപ്പം സ്നേഹമുണ്ടെന്ന് കരുതി … ഞാൻ എല്ലാം പറയുന്നതും ചേച്ചിയോടല്ലേ … ആ സ്വാതത്ര്യം എടുത്തതാ … സോറി …ഇനിയില്ല “” ലജിത കൈത്തണ്ട കൊണ്ട് കണ്ണ് തുടച്ചു

“‘ ലജി ..നീ എന്നാ ഇങ്ങനെ ….ഞാനതിനു നിന്നോടൊന്നും പറഞ്ഞില്ലല്ലോ ..കണ്ണ് തുടച്ചെ …പോയി മുഖം കഴുകീട്ടു വാ ….അല്ലേൽ വാ ഞാനൂടി വരാം “‘ സുഷമ ലജിതയെയും കൂട്ടി വാഷ് ഏരിയയിലേക്ക് പോയി

“‘ എന്റെ എല്ലാ കാര്യങ്ങളും ഞാൻ ചേച്ചിയോട് പറഞ്ഞിട്ടുണ്ടല്ലോ …എന്നെയാരാ ഇങ്ങനെ ഹോട്ടലിലൊക്കെ കൊണ്ട് പോകാൻ ..ചേച്ചീടെ കൂടെ ചേച്ചി പോകുന്നിടത്തൊക്കെ വരാല്ലോന്ന് കരുതിയാ …. മോള് വീട്ടിലുണ്ടെൽ ഞാൻ ജോലി കഴിഞ്ഞു ഞാൻ നേരെ വീട്ടിലേക്കല്ലേ …. ഇന്നവരും ഇല്ലാത്തപ്പോ ..പിന്നെ ചേച്ചിക്കും പർച്ചേസ് ഒക്കെയുണ്ടെന്നു പറഞ്ഞപ്പോൾ …ഞാനും …ഒന്ന് ചുറ്റിക്കറങ്ങാൻ “””

“‘ എടി …””‘ സുഷമക്ക് പാവം തോന്നി .അവളുടെ എല്ലാ കാര്യങ്ങളും അറിയാവുന്നതാണ് .ലജിതയുടെ ഏക കൂട്ടും സുഷമായാണ് . മറ്റുള്ളവരുടെ കാര്യം എന്ത് കേട്ടാലും വന്നു പറയുമെങ്കിലും തങ്ങളുട ഈയൊരു കാര്യവും പുറത്തു പോകില്ലന്നുള്ള വിശ്വാസവും ഉണ്ട് . പിന്നെ ആകെയുള്ള പേടി എന്നത് അവളുടെ വാ തന്നെയാണ്

“‘ എടി ..ഞാനതൊന്നും ഓർത്തല്ല ..നീ …. നീ എന്നെ കളിയാക്കും ..അത് കൊണ്ടാ “‘

“‘അപ്പൊ എന്തോ കള്ളത്തരം ഉണ്ടല്ലോ ..അതാ “” ലജിതയുടെ മുഖം സ്ത്രീസഹജമായ ഉദ്വെഗത്താൽ വിടർന്നു

“” പോടീ ഒന്ന് …ഒന്നുമില്ല .”” സുഷമ ചിരിച്ചു

“‘ എന്നാ ….എന്നാണ് പറ ചേച്ചി “”‘ ലജ്ജിത വിടുന്ന ഭാവമില്ല

“‘ നീ കളിയാക്കരുത് “”‘

“‘ ഇല്ലന്നെ …പറ “‘

“‘ എനിക്കൊന്നു ബ്യൂട്ടി പാർലറിൽ പോകണം “‘

“”അത്രേ ഉള്ളോ കാര്യം ..അതെല്ലാരും പോകുന്നതല്ലേ ?’ ..എന്താ ഇപ്പൊ സുന്ദരിക്കുട്ടിയാവാനൊരു മോഹം …അല്ലേലും ചേച്ചിയെന്തിനാ ബ്യൂട്ടിപാർലറിൽ പോകുന്നെ അല്ലാതെ തന്നെ സുന്ദരിയല്ലേ … എന്തു ചെയ്യാനാ ? ഫേഷ്യൽ ?””

Leave a Reply

Your email address will not be published. Required fields are marked *