സൂസൻ – 19അടിപൊളി  

ഫോൺ റിങ് മുഴങ്ങി.. പക്ഷെ നിരാശ ആയിരുന്നു ഫലം… അവൻ എടുത്തിരുന്നില്ല… എന്നിരുന്നാലും ഞാൻ വീണ്ടും അവനെ വിളിച്ചു 5-6 തവണ വിളിച്ചിട്ടും അവൻ ഫോൺ എടുക്കാതെ ആയപ്പോൾ ഞാൻ ആ ശ്രമം തത്കാലം ഉപേക്ഷിച്ചു.. ഇനി ജോലി തിരക്കിൽ ആണെങ്കിലോ… അവൻ മിസ്സ്‌ കാൾ കണ്ടു തിരികെ വിളിക്കും എന്ന് മനസ് കൊണ്ടു പറഞ്ഞു…

 

സമയം അങ്ങനെ വേഗം കടന്നു പോയി, അതിനു ഇടയ്ക്കു അലോഷി എന്നെയും കൂട്ടി പുറത്തേക്കു പോയി അവന്റെ ഭാര്യക്ക് വേണ്ട കൊറേ ഏറെ സാധനങ്ങൾ വാങ്ങിക്കാനായി.. അതൊക്കെ കഴിഞ്ഞു ഞങ്ങൾ വീട്ടിൽ എത്തിയപോഴേക്കും പ്രാർത്ഥനക്കുള്ള സമയം അടുത്തിരുന്നു, പ്രാർത്ഥന ചൊല്ലാൻ കൊറേ കുടംബക്കാരും നാട്ടുകാരും അവർക്കു ഇടയിൽ ഗായത്രി ചേച്ചിയും അവരുടെ അമ്മയും ചേച്ചിയുടെ ഭർത്താവും പിള്ളേരും എല്ലാം ഉണ്ടായിയുന്നു. ഞങ്ങൾ അകത്തേക്ക് വന്നപ്പോ തന്നെ ചേച്ചി എന്നെ കണ്ടു, കണ്ടതും ഒരു കള്ള ചിരി പാസ് ആക്കി.. രാവിലെ മുതൽ ഉച്ചവരെ ഇളക്കിയ കാമത്തിന്റെ ബാക്കി ചിരി എന്നാ പോലെ..

 

ഞാൻ ആരും കാണാതെ ഒരു കണ്ണ് ഇറുക്കി കാണിച്ചു ഉള്ളിലേക്ക് നടന്നു… അലോഷി ഫ്രൂട്ട്സും സാധനങ്ങളും ദീപ്തിയുടെ മുറിയിൽ വച്ചു പുറത്തേക്കു ഇറങ്ങി…

 

താഴെ പ്രാർത്ഥന തുടങ്ങിയപ്പോ അലോഷി അവർക്കൊപ്പം കൂടി ഒപ്പം ഞാനും .. ദീപ്തി മാത്രം മുകളിൽ അവളുടെ റൂമിൽ കിടപ്പുണ്ട്…. അവളെ ആ റൂം വിട്ടു ഇറങ്ങേണ്ട എന്ന് അമ്മാവന്റെ പ്രതേക നിർദ്ദേശം തന്നെ ഉണ്ടായിരുന്നു..

 

താഴെ ഇരുന്നു ഗായത്രി ചേച്ചിയെ സൈറ്റ് അടിക്കാൻ അവസരം ഉള്ളത് കൊണ്ടു ആ പ്രാർത്ഥന എനിക്ക് വിരസം ആയി തോന്നിയതെ ഇല്ല.. ഗായത്രി ചേച്ചിയെ നോക്കി നല്ലോണം വെള്ളം ഇറക്കുന്നു ഉണ്ട് എന്ന് ചേച്ചിക്ക് ബോധ്യം ഉള്ളത് കൊണ്ടു ചേച്ചി എനിക്ക് കാണാൻ ആയി തന്നെ ഇരുന്നു തന്നു…

 

പ്രാർത്ഥന പകുതിക്കെ ആയപ്പോൾ അമ്മയും അമ്മായിയും കുഞ്ഞമ്മയും അവരുടെ മോളും പ്രാർത്ഥനക്കു വന്ന ആൾക്കാർക്ക് കൊടുക്കാനുള്ള ചായക്കെ ഉണ്ടാക്കാൻ അടുക്കളയിലേക്ക് പോയി…

 

അപ്പോൾ ആണ് വൈബ്രേറ്റ് ൽ ഇട്ട എന്റെ ഫോണിൽ കാൾ വന്നത് ഞാൻ അറിഞ്ഞത്…

 

ഫോൺ എടുത്തു പേര് കണ്ടപ്പോൾ മനസ്സിൽ സന്തോഷം കൊണ്ടു നിറഞ്ഞു…

 

നമ്മുടെ ഹോട്ടൽ പയ്യൻ…

 

അടുത്തിരുന്നു അലോഷിയോട് അർജന്റ് കാൾ എന്ന് പറഞ്ഞു ഞാൻ വീടിനു ഉള്ളിലേക്ക് പോയി….

 

അകത്തു പോയി കാൾ എടുക്കാം എന്ന് കരുതിയപ്പോൾ കാളും കട്ട്‌ ആയി… പിന്നെ കരുതി മുകളിലെ ബാൽകാണിയിൽ എത്തിയിട്ട് വിളിക്കാം എന്ന്…

 

മുകളിലേക്കു പടികൾ വേഗത്തിൽ കയറി ബാൽകാണിയിലേക്ക് പോകുമ്പോൾ ദീപ്തിയുടെ മുറിയുടെ ഉള്ളിൽ നിന്നും.

 

“ടോമേ…..” എന്ന് ദീപ്തി നീട്ടി വിളിച്ചു…

 

(ഇപ്പോൾ അവൾ എങ്ങനെ ഞാൻ മുകളിൽ വന്നത് അറിഞ്ഞു എന്നായിരിക്കും നിങ്ങൾ ചിന്തിക്കുന്നത് അല്ലെ??? കാരണം ബാൽകാണിയിലേക്ക് പോകുന്നത് അവളുടെ മുറിയുടെ വാതിലിൽ കടന്നു ആണ് അങ്ങനെ കണ്ടു വിളിച്ചത)

 

അവൾ എന്നെ വിളിച്ചതും വീണ്ടും കാൾ വന്നതും ഒരുമിച്ച് ആയിരുന്നു…

 

ഇപ്പോൾ രണ്ടിൽ എന്താണ് ആദ്യം ചെയ്യേണ്ടത് എന്നാ കൺഫ്യൂഷൻ ൽ ആയി ഞാൻ.. എന്നെ ശത്രു ആയി കാണുന്ന ദീപ്തി വിളിച്ചത് കൊണ്ടു അവളുടെ അടുത്തേക് പോകണോ അതോ എന്റെ പെണ്ണ് സൂസന്റെ നാത്തൂന്റെ അവിഹിതം അറിയാനുള്ള കാര്യം റെഡി ആക്കാൻ ഉള്ള കാൾ അറ്റന്റ് ചെയ്യണോ??

 

ദീപ്തി വീണ്ടും എന്നെ വിളിച്ചു “ടോമേ ഒന്ന് വരുവോ???”

 

അവളുടെ ആ വിളിയിൽ മുൻപ് ഉണ്ടായിരുന്ന ശത്രുത അല്ലായിരുന്നു പകരം ഒരു നിസ്സഹായത ആയിരുന്നു, ആ വിളി കേട്ടില്ല എന്ന് നടിക്കാൻ എനിക്ക് ആയില്ല .. കാൾ കട്ട്‌ ചെയ്തു..

അവളുടെ മുറിയിലേക്ക് നടന്നു….

 

വീണ്ടും കാൾ വന്നു എങ്കിലും ഞാൻ ഫോൺ സൈലന്റ് ആക്കി… അവളുടെ അടുത്തേക്ക് ചെന്നു..

 

ഇപ്പോൾ അവളുടെ മുഖത്ത് എന്നോട് ശത്രുത ഇല്ല, മുഖം ചോവപിച്ചിട്ടില്ല, കണ്ണുരുട്ടി പേടിപ്പിക്കൽ ഇല്ല, വെറും നിസ്സഹായത മാത്രം..

 

അവളുടെ അടുത്തേക്ക് ചെന്നു…

 

“എന്താ ദീപ്തി???”

 

“നീ ഒന്ന് ഇങ്ങു വന്നേ.. ” അവളുടെ വയ്യായിക ആ സ്വരത്തിൽ നിന്ന് മനസിലാക്കാൻ കഴിയുമായിരുന്നു…

 

വാതിലിനു അടുത്ത് നിന്ന ഞാൻ അവളുടെ മുറിയിൽ അതായതു ഞങ്ങൾ 9 വർഷങ്ങൾക്കു മുൻപ് നൂൽ ബന്ധം ഇല്ലാതെ ശരീരങ്ങൾ ഇഴുകി ഇണ ചേർന്ന, അവളെ ഞാൻ ഭോഗിച്ച ആ മുറിക്കു ഉള്ളിൽ കയറി അവളുടെ അടുത്തേക്ക് നടന്നു…..

 

അവളുടെ ബെഡിന്റെ അടുത്ത് എത്തിയതും ഞാൻ “എന്താ ദീപ്തി എന്തേലും ആവശ്യം ഉണ്ടോ?? എന്തേലും എടുത്തു തരണോ??”

 

“ഏയ്‌ ഒന്നും എടുത്തു തരാൻ അല്ല വിളിച്ചതു ”

 

“പിന്നെ???”

 

“നീ മെനഞ്ഞാന്ന് രാത്രി പറഞ്ഞില്ലേ അതിനെ കുറച്ചു അറിയാൻ ആണ്…” അവൾ മറുപടി നൽകി…

 

“എന്ത് കാര്യം???”

 

“അന്ന് നീ പറഞ്ഞില്ലേ, സ്വന്തം ഭർത്താവിനെ നേരെ ആക്കിയിട്ടു നിന്നെ നന്നാക്കിയാൽ മതി എന്ന്.. അത്…” അവൾ എനിക്ക് മനസിലാക്കേണ്ട രീതിയിൽ പറഞ്ഞു… ആ പറയുമ്പോഴും അവളുടെ സ്വരത്തിൽ ഷീണം ഉള്ളതായി അറിഞ്ഞു…

 

“അതോ?? അത്…” ഞാൻ വിക്കി വിക്കി പറഞ്ഞു ..

 

“അത് തന്നെ ….” ആ ഷീണതമായ ശബ്ദം കൊറച്ചു കഠിന്യം ആയപോലെ…

 

“ഡി നീ അങ്ങനെ എന്നെ കുറ്റപ്പെടുത്തി പറഞ്ഞപ്പോൾ ചുമ്മാ പറഞ്ഞതാ…” ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു…

 

സത്യം പറഞ്ഞാൽ എനിക്ക് അലോഷിയെ കുറ്റപ്പെടുത്തി പറയാൻ തോന്നിയില്ല… അവൻ കാണിക്കുന്നത് എന്നെ പോലെ തെണ്ടിത്തരം ആണെങ്കിലും അവനു അവന്റെ ഭാര്യയോട് ഉള്ള സ്നേഹവും വാത്സല്യവും കയറിങ്ങും എന്നെ ആ നഗ്ന സത്യങ്ങൾ തുറന്നു പറയിക്കാൻ അനുവദിച്ചില്ല….അതുപോലെ തന്നെ ദീപ്തിയെ ഇനിയും ധർമസങ്കടത്തിൽ ആക്കാനും വയ്യ… ഒരിക്കൽ അവളുടെ മനസ് ഞാൻ മുറിവേല്പിച്ചത് ആണ്.. എന്നെ പോലെ ഒരു പെണ്ണ് പിടിയനെ ഒഴിവാക്കി അവൾ വീട്ടുകാർ പറഞ്ഞ മറ്റൊരുതനെ തിരഞ്ഞു എടുത്തത് തെറ്റായി പോയി എന്ന് വീണ്ടും അവൾ അറിഞ്ഞാൽ ചിലപ്പോൾ അവൾക്കു അവളെ തന്നെ നഷ്ട്ടപെട്ടു എന്ന് വരാം… ഈ കാരണങ്ങളാൽ അലോഷിയുടെ അവന്റെ കുഞ്ഞമ്മയോട് ഉള്ള ചുറ്റി കളി എന്റെ മനസ്സിൽ കുഴിച്ചു മൂടാൻ ഞാൻ തീരുമാനിച്ചു…

 

“ചുമ്മാ പറഞ്ഞതോ?? പക്ഷെ നിന്റെ അന്നേരത്തെ പറച്ചിലിൽ അത് ചുമ്മാ പറഞ്ഞതായി തോന്നിയില്ല…” അവൾ പറഞ്ഞു…

 

“ശെരിക്കും അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ…”

 

“മ്മ്….” അവൾ മൂളി…

 

“എങ്കിൽ ഞാൻ പോട്ടെ…”

 

“മ്മ്” അവൾ വീണ്ടും മൂളുക മാത്രമേ ചെയ്തുള്ളു…

 

ഞാൻ റൂമിന്നു ഇറങ്ങി.. വാതിലിനു അടുത്ത് എത്തിയപ്പോൾ ഞാൻ അവളെ ഒന്ന് തിരിഞ്ഞു പാളി നോക്കി…

Leave a Reply

Your email address will not be published. Required fields are marked *