നഗ്നസത്യം – 4

Kambi Kadha – നഗ്നസത്യം 4

Nagnasathyam Part 4 | Author : Lee Child | Previous Part

 

തോമസ് ഒന്ന് മിണ്ടാതിരുന്നു.. പിന്നെ..

മോറിസ് minor.. ഈ കാലത്ത് അധികമൊന്നും കാണാത്ത ഒരു വണ്ടിയാ.. പക്ഷേ…ആ.. ഇപ്പൊ ഓർമ വന്നു…

അജിത്തും ഞാനും അവരുടെ മുഖത്തേക്ക് നോക്കി…

തോമസ് :ഇന്നലെ ഒരാവശ്യത്തിനായി ഞാൻ ഓക്സ് ബോ തടകത്തിന്റെ ഭാഗത്തു പോയായിരുന്നു…അപ്പോൾ ഈ വണ്ടി കണ്ടായിരുന്നു…അതിന് നമ്പർ പ്ലേറ്റില്ലായിരുന്നു..

ഞാൻ : ആരാ വണ്ടി ഓടിച്ചത്?

തോമസ് : അത് ഞാൻ കണ്ടില്ല.. പക്ഷെ ബാക്കിസീറ്റിൽ ഒരു മെറൂൺ ഡ്രെസ്സിട്ട സ്ത്രി ഉണ്ടായിരുന്നു…

ഹു….

ഞാൻ ഒന്നു നിശ്വസിചിച്ചു…

ഞാൻ എന്റെ കൈയിലെ നിത്യയുടെ ഫോട്ടോ കാണിച്ചു…

ദാ, ഇവരെയാണോ കണ്ടത്?

തോമസ് ആ ഫോട്ടോലേക്ക് കുറച്ച് നേരം നോക്കി നിന്നു എന്നിട്ട് പറഞ്ഞു…

അത്ര ഉറപ്പിച്ച് പറയാൻ പറ്റില്ല…കാർ നല്ല വേഗതയിലായിരുന്നു.. അത് കൊണ്ട്…

ഉം.. താങ്ക്സ് ചേട്ടാ, പിന്നെ എപ്പോഴെങ്കിലും കാണാം..അജിത്.. വാ പണിയുണ്ട്…

അജിത് : ശെരി തോമാച്ചാ, പിന്നെ…

അയാൾ അവിടെ നിന്ന് നടന്നു പോയപ്പോൾ അജിത്..

എന്താടാ കാര്യം?

ഞാൻ : ഓക്സ് ബോ താടാകത്തിലേക്കുള്ള വഴി അറിയാമോ?..

അജിത് : കാറില്ലാതെ പറ്റില്ല…കുറച്ചു ദൂരമുണ്ട്…

ഞാൻ : കുഴപ്പമില്ല വേഗം പോവാം, സമയം തീരെയില്ല

അജിത് : എനിക്ക് ഒന്നും മനസിലാവുന്നില്ല.. നീ എന്തിനാ ആ കാർ അന്വേഷിച്ചു…

ഞാൻ : എടാ, ഇന്നലെ നിത്യയെ കാണാതെ പോയപ്പോൾ ഞാനും സാനിയായും ആ ബംഗ്ലാവിനു പിന്നിലെ കാട്ടിൽ പോയായിരുന്നു.. അപ്പോൾ ഈ കാറിന്റെ ടയർ മാർക്ക്‌ കിട്ടിയായിരുന്നു.. സാനിയ ഇന്ന് കാറിനെ കുറിച്ച് വിവരം എന്നോട് പറഞ്ഞായിരുന്നു…

അജിത് കുറച്ചു നേരത്തേക്ക് മിണ്ടാതിരുന്നു…

പിന്നെ പറഞ്ഞു..

വാ പോവാം..

പെട്ടന്ന് ഒരു കാര്യം എന്റെ മനസ്സിൽ ഓർമ വന്നു…

ഞാൻ : വെയിറ്റ്, ഒരാളും കൂടി വരണം…

അജിത് : അതാര്?

ഞാൻ : സാനിയ..

അജിത് : നിനെക്കെന്താടാ ഭ്രാന്തുണ്ടോ? ആ പോലീസ്‌കാരിയെ എന്തിനാ വിളിക്കുന്നെ?

ഞാൻ : പല കാരണങ്ങളുമുണ്ട്.. പ്രധാനമായി നിത്യയുടെയുടെയും നമ്മുടെയും സുരക്ഷിത്വം ഉറപ്പ് വരുത്താൻ.. കഴിഞ്ഞപ്രാവശ്യം സംഭവിച്ചത് ഓർമയുണ്ടോ? നല്ലൊരു അലിബി ഉണ്ടായിരുന്നത് നന്നായി.. ഇപ്രാവശ്യം വല്ല പ്രശ്നവുമുണ്ടായാൽ…

അജിത് ആ അഭിപ്രായത്തെ മാനിച്ചു..

ഞാൻ സാനിയയെ വിളിച്ചു…

സാനിയ : ആ എന്തായി കാര്യങ്ങൾ?..

ഞാൻ : താൻ ഇപ്പോൾ ഫ്രീ ആണോ?

സാനിയ :എന്താണ് കാര്യം?

ഞാൻ നടന്ന കാര്യങ്ങൾ സാനിയോടു പറഞ്ഞു..

സാനിയ : താങ്ക് ഗോഡ്, അറ്റ്ലീസ്റ്റ് ആ കാറിന്റെ വിവരമെങ്കിലും കിട്ടിയല്ലോ…

ഞാൻ : നിങ്ങളും നമ്മുടെ കൂടെ വരാണെന്നുണ്ട്…

സാനിയ ഒന്നു ചിരിച്ചു..

അപ്പോൾ നല്ല ബുദ്ധി തോന്നിതുടങ്ങി.. അല്ലെ..

ശെരി, അവിടെ നില്ക്കു,

ശെരി, വേഗം വാ..

ഞാൻ ഫോൺ വച്ചപ്പോൾ അജിത്,

ഡാ, നിങ്ങൾ തമ്മിൽ എന്തെകിലും ഉണ്ടൊ?

ഞാൻ : ആരു?..

അജിത് : ആ പോലീസ്കാരിയുമായി?

ഞാൻ : ഏയ്‌.. ഒന്നുമില്ല.. എന്താ ചോദിച്ചേ..

അജിത് : ഒന്നുമില്ല..

ആ സംഭാഷണം അങ്ങനെ അവസാനിച്ചു..

________________

20 മിനിറ്റ് കഴിഞ്ഞപ്പോൾ..

എന്റെയും അജിത്തിന്റെയും അടുക്കൽ ഒരു പോലീസ് കാർ നിർത്തി..

സാനിയ എന്നെനോക്കി ചിരിച്ചു..

എന്നിട്ട്

വാ കേറ്..

ഞാൻ ഒന്ന് അജിത്തിന്റെ മുഖത്തേക്ക് നോക്കി.. അജിത് എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു…ഞാൻ വേഗം മുഖം തിരിച്ചു..

ഞാൻ : സാനിയ മാഡം..

പെട്ടന്ന് അവൾ എന്നെ രൂക്ഷമായി നോക്കി.. ഞാൻ ഒന്ന് ആക്കി ചിരിച്ചു…

ഞാനും അജിത്തും കാറിൽ കയറി..ഞാൻ ഫ്രണ്ട് സീറ്റിലും അജിത് ബാക്ക് സീറ്റിലും..

അവൾ വേഗം വണ്ടി ഓടിച്ചു പോയി..

വണ്ടി 50-60 ലിയായിരുന്നു പോയത്…

പിന്നിൽ നിന്ന് അജിത്..

ഇതിലും വേഗത്തിൽ കാളവണ്ടി പോവും..

ഞാൻ അത് കേട്ട് ഒന്നു ഞെട്ടി.. റീയർ വ്യൂയിൽ ഞാൻ അവനെ നോക്കി അരുതെന്ന് തലയാട്ടി..

അവനാവട്ടെ ഒന്നും മൈൻഡ് ചെയ്തില്ല..ഞാൻ പിന്നെ സാനിയെ നോക്കി..

അവളുടെ മുഖത്തെ ചുളിവുകൾ വരുന്നത് ഞാൻ കണ്ടു.. അവൾ എന്നോട് മറുപടി പറയുന്ന രീതിയിൽ പറഞ്ഞു..

ഈ ഭാഗത്ത് അപകടം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.. അത് മാത്രമല്ല ഇവിടെ പലരെയും കാണാതായിട്ടുമുണ്ട്..

അജിത് : അവരൊക്കെയെന്താ പ്രേതമായിട്ട് വരുമോ..

ഇവനിത്.. 😡

ഞാൻ : എന്താടാ നിന്റെ പ്രശ്നം?

അജിത് : അത് തന്നെയാ എനിക്കും അറിയേണ്ടത്..നിങ്ങൾ തമ്മിൽ എന്താ കാര്യം?

ഞാൻ : ഒന്ന് തെളിച്ചു പറയെടാ…

അജിത് : എനിക്ക് നിങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ചറിയണം…

ഞാൻ :എന്ത്‌ ബന്ധം?

അജിത് : എന്ത്‌ ബന്ധമെന്നോ…നീ എന്റെ പെങ്ങളെ കണ്ടുപിടിക്കാൻ വേണ്ടിയാണോ ഇതൊക്കെ ചെയ്തു കൂട്ടുന്നത്, അതോ?

എന്റെ ക്ഷമയുടെ നെല്ലിപല കടന്ന അവസ്ഥായായിരുന്നു അത്…

ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം…

ഞാൻ തിരിച്ചു പറയാൻ വേണ്ടി തിരിഞ്ഞു നോക്കിയപ്പോൾ നമ്മുടെ വണ്ടിയുടെ പുറകിൽ ഇരുട്ടിൽ എന്തോ ഒന്നു അനങ്ങുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു…

എന്റെ മുഖത്തെ സീരിയസ് ഭാവം ആ സമയത്തു അജിത്തും ശ്രദ്ധിച്ചു.. സാനിയ ആ സമയത്തു ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തിയിരിക്കുകയായിരുന്നു..

ഞാൻ അജിത്തിനോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു…

എന്നിട്ട് സാനിയോട് പറഞ്ഞു..

സാനിയ, ആരോ നമ്മളെ ഫോളോ ചെയ്യുന്നുണ്ട്…

അവൾ വേഗം ഇൻഡിക്കേറ്റർ കത്തിച്ചു എന്നിട്ട് വണ്ടി സൈടാക്കി പോവാൻ തുടങ്ങി ..പക്ഷെ ആ വണ്ടി നമ്മളെ കടന്നു പോവുന്നുമില്ല…

പെട്ടന്ന് എനിക്കൊരു സംശയം വന്നു…

ഡാ, അജിത്തേ, നിനക്കാ കാർ കാണാൻ കഴിയുന്നുണ്ടോ?…

അജിത് : കൈയിൽ ടോർച്ചുണ്ടോ?

സാനിയ :ഡിക്കിയിലുണ്ട്..

ദുർഘട്ടം പിടിച്ച പാതയിൽ വളരെ ശ്രദ്ധയോടെ സ്റ്റൈറിങ് ചലിപ്പിച്ചു കൊണ്ട് സാനിയ മറുപടി നൽകി..

അജിത് ഡിക്കിയിൽ നിന്ന് ടോർച്ചെടുത്തു.. എന്നിട്ട് പിന്നിൽ വരുന്ന വണ്ടിക്കു നേരെ തെളിച്ചു…

ഞാൻ : നീ കണ്ടോ?…

അജിത് : എടാ…

ഞാൻ : എന്താടാ..

അജിത് : അതിന് നമ്പർ പ്ലേറ്റില്ല..

ഞാൻ സാനിയയുടെ മുഖത്തേക്ക് നോക്കി..അവളുടെയും മുഖത്തു ആവിശ്വാസനീയതയുണ്ടായിരുന്നു.

ഞാൻ : ഏതാ കാർ?..

അജിത് ഗൗരവം നിറഞ്ഞ മുഖഭാവത്തോടെ പറഞ്ഞു..

മൊറിസ്…

അതിനു മുൻപേ തന്നെ ആ കാർ അത്യുഗ്രമായ വേഗതയിൽ വന്നു ഞങ്ങളുടെ കാറുമായി വന്നിടിച്ചു…

ട്രാഷ്‌ഹ്…

കാർ വളരെ ശക്തിയിൽ കുലുങ്ങി..

സാനിയ വല്ലാതെ പേടിച്ചു പോയി…

ആ കണ്ണുകളിൽ ഭയം ഞാൻ കണ്ടു…

അന്ന് കണ്ട പോലെ…

ട്രൂമം.. ട്രാഷ്‌ഹ്…

രണ്ടാമത്തെ പ്രഹരം…..

സാനിയയ്ക്ക് കാറിന്റെ നിയന്ത്രണം നഷ്ടപെടുന്ന അവസ്ഥ വരെ എത്തി..

കാര്യം അവതാളത്തിലാവുമെന്ന് തോന്നിയപ്പോൾ ഞാൻ ചിലതുറപ്പിച്ചു..

നമ്മൾ ഇപ്പോൾ പോവുന്നത് ഒരു നേർ വഴിയിൽ ആണ്..

Leave a Reply

Your email address will not be published. Required fields are marked *