അവർക്ക് ടെറസിൽ വരാൻ അവരുടെ വീട്ടിലെ സ്റ്റെയർ റൂം വഴി ഒരു വാതിൽ ഉണ്ടെങ്കിലും എന്റെ ടെറസ് ഞാൻ അകത്തു നിന്നു കുറ്റി ഇട്ടു കഴിഞ്ഞാൽ വെളിയിൽ നിന്നു തുറക്കാൻ പറ്റാത്തതിനാൽ എന്റെ മുറി ക്ലീൻ ചെയ്യാനും മറ്റും ആന്റി ഇതിലെ കൂടിയേ വരൂ. അതുകൊണ്ട് ഞാൻ ബെഡ്ഷീറ്റ് കൂടി മാറ്റി. പുതിയൊരു ഷീറ്റ് വിരിച്ചു. എന്നിട്ട് തോർത്ത് തോളിൽ കൂടി ഇട്ടു മുലകൾ ഒന്ന് മറച്ചു പിടിച്ചു കൊണ്ട് ടെറസിലേക്കുള്ള വാതിൽ തുറന്ന് തുണികൾ രണ്ടും വാഷിംഗ് മെഷീനിൽ കൊണ്ടിട്ടു. എന്റെ ഓട്ടോമാറ്റിക് മെഷീൻ ആന്റിക്കു ഉപയോഗിക്കാൻ അറിയില്ല.
അതുകൊണ്ട് ആന്റി വന്നാലും ഇത് തുറക്കില്ല എന്ന് 100 ശതമാനം ഉറപ്പാണ്.ആ ധൈര്യത്തിൽ ഞാൻ മെഷീനിൽ ഡ്രസ്സ് ഇട്ടു. ഒരു സേഫ്റ്റിക്ക് കുറച്ച് വെള്ളം കൂടി നിറച്ചു. എന്നിട്ട് തോർത്ത് അവിടെ വിരിച്ചിട്ട് നേരെ ബ്ലൗസും പാവാടയും മാത്രം ഇട്ടു റൂമിൽ വന്നു.അപ്പോളേക്കും എന്റെ വിടർത്തി ഇട്ട മുടിയിലെ വെള്ളം ഒക്കെ അത്യാവശ്യം തോർന്നിരുന്നു. ഞാൻ മുടി മുന്നിൽ നിന്നു പിന്നിലേക്ക് ചീകി ഒരു ഹെയർ ക്ലിപ്പ് എടുത്തു നടുക്ക് കൂടി ഇട്ടതിനു ശേഷം ബാക്കി മുടി വിടർത്തി ഇട്ടു കണ്ണാടിയിൽ നോക്കി.
എന്റെ ദൈവമേ അടുത്ത കാലത്തെങ്ങും ഇത്രയും സുന്ദരിയായി ഞാൻ ഒരുങ്ങിയിട്ടില്ല. സ്കൂളിൽ എന്നെ കൂടാതെ 40 വയസ്സിൽ താഴെ പ്രായമുള്ള അതി സുന്ദരിമാരായ മറ്റു രണ്ട് ടീച്ചർമാരായ പ്രിയ ടീച്ചറും ഷിനു ടീച്ചറും ഒക്കെ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ വരുന്നത് പോലെയാണ് വരുന്നത്.
എന്നെ അവർ എപ്പോളും കളിയാക്കുകയും ചെയ്യും ഞങ്ങളെക്കാൾ ചെറുപ്പവും സുന്ദരിയും ആണെന്ന് പറഞ്ഞിട്ടെന്താ ശാലീന സുന്ദരി ആയിനടക്കാൻ ആണ് സ്മിത ടീച്ചർക്ക് താല്പര്യം എന്നൊക്കെ പറഞ്ഞായിരുന്നു കളിയാക്കുകൾ മുഴുവൻ. പ്രിയടീച്ചർ എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സ് മാത്രമേ
കൂടുതൽ ഉള്ളെങ്കിൽ ഷിനു ടീച്ചർക്ക് 38 വയസ്സ് ഉണ്ട്.പക്ഷേ വളരെ ചെറിയ പ്രായത്തിൽ കല്യാണം കഴിച്ചു രണ്ട് മക്കൾ ആയതിനു ശേഷം വളരെ വൈകി ആണ് ആൾ ബിഎഡ് ചെയ്തതും ജോലിക്ക് കയറിയതും ഒക്കെ.ആൾ ആകെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ എട്ടു വർഷം ആകുന്നതേ ഉള്ളൂ. എന്റെ സ്കൂളിൽ വന്നിട്ട് മൂന്ന് വർഷവും.
ഞാൻ വീട്ടിലെ കാര്യങ്ങൾ ഒക്കെ പങ്കു വെയ്ക്കാറുള്ളത് ഇവരോടൊക്കെയാണ്. പക്ഷേ ഏട്ടന്റെ അവഗണനയും അത്ര തൃപ്തികരമല്ലാത്ത ഞങ്ങളുടെ ബന്ധവും മാത്രം ഇവരോട് പറഞ്ഞിട്ടില്ല. അവരുടെ കണ്ണിൽ ഞങ്ങൾ മാതൃകാ ദമ്പതികൾ ആണ്.പ്രിയ ടീച്ചർ എന്നെപ്പോലെ ദൂരെ നിന്നു വന്നു താമസിക്കുന്ന ആൾ ആണെങ്കിൽ ഷിനു ടീച്ചർ ഇവിടെത്തന്നെയുള്ള ഏതോ വലിയ ക്രിസ്ത്യൻ തറവാട്ടിലെ മരുമകൾ ആണ്.ഇന്ന് എന്നെ കണ്ട് രണ്ടുപേരും ഞെട്ടി പ്പോകും. അപ്പോൾ ആണ് ഞാൻ പുതിയ കമ്മൽ ശ്രദ്ധിക്കുന്നത്.
ഈ സാരിയുടെ കൂടെ എനിക്ക് നന്നായി ചേരുന്നുണ്ട്. എല്ലാ സാരിക്കും മാച്ച് ചെയ്യുന്ന കമ്മൽ ആദ്യം ഒക്കെ സ്കൂളിൽ ഇടുമായിരുന്നെങ്കിലും മോളെ പ്രസവിച്ചു വന്നതിനു ശേഷം അതിൽ ഒന്നും ഒരു താല്പര്യം ഇല്ലാതെയായിരുന്നു. മനസ്സ് മടുപ്പിച്ച ജീവിതാനുഭവങ്ങൾ കാരണവും ആകാം.പിന്നെ വഴിയിൽ ഉള്ള വായിനോക്കികൾക്ക് ഒന്ന് കൂടി എന്റെ ചോര ഊറ്റാം എന്നല്ലാതെ വേറെ ഒരു കാര്യവും ഇല്ല എന്ന തിരിച്ചറിവിൽ കുറച്ച് നാളുകളായി പേരിന് മാത്രം ഉള്ള ഒരുക്കം മാത്രമേ ഉണ്ടായിരുന്നുള്ളു.ഇന്ന് മുതൽ ഇതൊക്കെ വീണ്ടും ഇട്ടു തുടങ്ങാൻ തന്നെയാണ് തീരുമാനം. ഇപ്പോൾ ആണെങ്കിൽ കാണാൻ എന്റെ കാമുകനും ഭർത്താവും ഒക്കെയായ ഒരാൾ ഉണ്ടല്ലോ????അതി സുന്ദരിയായി അണിഞ്ഞൊരുങ്ങി ഈ രൂപത്തിൽ അഖിയുടെ മുന്നിൽ ചെന്ന് നിൽക്കാൻ എനിക്ക് കൊതി ആയി.
പെട്ടെന്ന് താഴേക്കു പോകാൻ വേണ്ടി ഞാൻ കട്ടിലിൽ വെച്ച പർപ്പിൾ സാരി എടുത്തു ഉടുക്കാൻ തുടങ്ങി.ജോർജറ്റ് സാരി കോട്ടൺ സാരിയെ അപേക്ഷിച്ചു അത്യാവശ്യം ഒഴുകി കിടക്കുന്ന മെറ്റീരിയൽ ആയിരുന്നു.ഞാൻ സ്കൂളിൽ ഉടുക്കാൻ ഈ രണ്ട് മെറ്റീരിയൽ മാത്രമേ ഉപയോഗിക്കാറുള്ളായിരുന്നു.കോട്ടനെ അപേക്ഷിച്ചു ഈ മെറ്റീരിയൽ എന്റെ അംഗ വടിവ് ഒന്ന് കൂടി ദൃശ്യമാക്കുന്നതായിരുന്നു. അതിനാൽ തന്നെ കുറച്ച് നാളായി കോട്ടൺസാരി ആയിരുന്നു എന്റെ സ്ഥിരം സ്കൂൾ വേഷം.ഇന്ന് പക്ഷേ എന്റെ അംഗ വടിവ് അഖിക്കു മുന്നിൽ പ്രദർശിപ്പിക്കാൻ വല്ലാത്ത കൊതി തോന്നിയത് കൊണ്ടാണ് ഇത് ഉടുക്കുന്നത്.തുടർന്നും ഇടയ്ക്കൊക്കെ ഇത് തുടരാൻ തന്നെയാണ് തീരുമാനം.
