രമിത – 3 Like


എന്റെ ഈ ചെറിയ കഥക്ക് നിങ്ങൾ നൽകിയ സപ്പോർട്ട് അത് വളരെ വലുതാണ്…. എല്ലാവർക്കും ഈ കഥ ഇഷ്ടപ്പെട്ടു എന്ന് കണ്ടതിൽ വലിയ സന്തോഷം ഉണ്ട്…. തുടന്നും ഈ സപ്പോർട്ട് പ്രേതീക്ഷിക്കുന്നു…. ഒന്നുകൂടി എല്ലാ കൂട്ടുകാർക്കും നന്ദി.. പുതിയ വായനക്കാർ ആദ്യ രണ്ടു പാർട്ട്‌ വായിച്ചിട്ടു വായിക്കുക..

ഈ പാർട്ടിൽ എന്റെ കോളേജ് ലൈഫിൽ ഉണ്ടായ ഒരു ഇൻസിഡന്റ് ആഡ് ചെയ്തിട്ടുണ്ട്…

Lets start ⚡️

……

ഞാൻ അങ്ങോട്ട്‌ പോയതല്ലേ അവന്മാർ ചോദിച്ചു വാങ്ങിയതാ നീ കണ്ടില്ലേ എല്ലാം ”

” ഡാ ശെരിയാണ്…… ഇത് പ്രശ്നം ആകില്ലേ. അവന്മാർ എല്ലാം വലിയ ആൾക്കാരാ ”

“പ്രശ്നം…. വരുന്നിടത്തു വച്ചു കാണാം ”

ഞാൻ വാഷ് ചെയ്തു അവനെയും കൂട്ടി ക്ലാസ്സിൽ പോയി.. പോകും വഴി ചേട്ടനോട് വിളിച്ചു എല്ലാം പറഞ്ഞു…. ഉടനെ കോളേജിൽ വരണം എന്നും പറഞ്ഞു ഞാൻ ക്ലാസ്സിൽ ക്ലാസ്സിലെ കുട്ടികൾ എല്ലാം എന്നെ തന്നെ നോക്കി ഇരിക്കുന്നു…. എല്ലാം അവർ അറിഞ്ഞു കാണും…

ഞാൻ ബഞ്ചിൽ പോയിരുന്നു… ഞാൻ നോക്കിയപ്പോൾ അവളും എന്നെ തന്നെ നോക്കി ഇരിക്കുന്നു.. ഞാൻ നോക്കുന്ന കണ്ടു ഉടൻ തന്നെ രമിത മുഖം മാറ്റി.. വിനിത അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുന്നു. അവളുടെ മുഖത്തു ഒരു വല്ലാത്ത ദേഷ്യം കലർന്ന ഭാവം..

ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നു… ബെൽ മുഴങ്ങി കുറച്ചു കഴിഞ്ഞതും ടീച്ചർ വന്നു വല്ലാത്ത ഒരു നോട്ടം നോക്കി…….

ഞാൻ ഇതെന്തു മയിര് എന്ന് ആലോചിച്ചു ഇരുന്നു..

ഏകദേശം 1 മണിക്കൂർ കഴ്ഞ്ഞതും ഒരാൾ വന്നു എന്നെ പ്രിൻസിപ്പൽ വിളിക്കുന്നു എന്ന് പറഞ്ഞു.. ഞാൻ പോകാനായി പോയതും ക്ലാസ്സ്‌ മുഴുവൻ എന്നെ തന്നെ നോക്കി…. ഞാൻ നടന്നു പുറത്തു ഇറങ്ങി… .. …… …. .. ഞാൻ നേരെ ഓഫീസ് മുറിയിലോട്ടു പോയി നോക്കിയപ്പോൾ അവന്മാരുടെ അച്ഛൻ മാരും എൻറെ ചേട്ടനും എല്ലാം ഉണ്ടായിരുന്ന…. അവന്മാർക്ക് വലിയ പരിക്ക് ഇല്ല എന്നാലും നല്ല വേദന ഉണ്ടെന്നു അവന്മാരുടെ മുഖം കണ്ടാൽ അറിയാം…
അവന്മാരുടെ അച്ചന്മാർ എല്ലാം നല്ല ദേഷ്യത്തിൽ ആണ്……… എന്നെ ഇപ്പോൾ കൊല്ലും എന്നാ മട്ടിൽ ആണ് അവന്മാർ നിക്കുന്നത്.. ഞാൻ ചേട്ടനെ നോക്കിയപ്പോൾ ചേട്ടൻ ഒന്നും പറയാതെ അവിടെ നിൽക്കുന്നു. ഞാൻ നേരെ ചേട്ടന്റെ അടുത്ത് പോയി…

“ഡാ പേടിക്കാൻ ഒന്നും ഇല്ല രാജൻ സർ വിളിച്ചിരുന്നു നിന്റെ പ്രിൻസിപാലിനെ… പുള്ളി നോക്കി കൊള്ളാം എന്ന് പറഞ്ഞു…”

“ശെരി ചേട്ടാ….”

ഞാൻ അവിടെ കയ്യും കെട്ടി അങ്ങനെ നിന്നു.. ഉടനെ തന്നെ പ്രിൻസിപ്പൽ വന്നു എന്നെ ഒന്ന് തുറിച്ചു നോക്കി സീറ്റിൽ പോയി ഇരുന്നു….

” ഗോകുൽ.. തന്നോ ഞാൻ അന്നേ നോക്കിവച്ചതാ..താൻ ഇപ്പോൾ എന്താ കാണിച്ചേ.. താൻ എന്തിന ഇവരെ തല്ലിയത്.. ”

“വെറുതെ ഇരിക്കുന്ന ഇവന്മാരെ പോയി തല്ലാൻ എനിക്ക് തലയ്ക്കു ഓളം ഒന്നും ഇല്ല.. സർ.. ഞാൻ തല്ലിട്ടുണ്ടേൽ അതിനു കാരണവും ഉണ്ട്..”

“താൻ കൂടുതൽ ഒന്നും പറയണ്ട……. വന്നു രണ്ടു ദിവസ്സം അല്ലേ ആയുള്ളു അതിനു മുൻപ് ”

“അവനെ ഡിസ്മിസ്സ് ചെയ്യണം… സർ ബാക്കി ഞാൻ നോക്കി കൊള്ളാം.. എന്റെ മോന്റെ ശരീരത്തിൽ കൈ വക്കാൻ മാത്രം ആയോ ഇവൻ ”

“എനിക്ക് ഡിസ്മിസ്സ് ആണേൽ നിങ്ങളുടെ മക്കൾക്കും അത് തന്നെ കൊടുക്കണം……. അങ്ങനെ ശെരി ആകു………… സർ ഇപ്പോഴും അവന്മാരുടെ വക്കാലത്തു പിടിച്ചാണ് പറയുന്നേ.. എന്താണ് ഉണ്ടായതെന്നു സർ അന്നെഷിച്ചോ….. സർ ഈ കോളേജ് പ്രിൻസിപ്പൽ ആണ് അല്ലാതെ ഇവരുടെ വേലക്കാരൻ ആകരുത് ”

“ഡോ താൻ മാറിയത്തിക്കു സംസാരിക്കണം…”

“സർ ഞാൻ മാറിയത്തിക്കു തന്നെയാ സംസാരിക്കുന്നെ.. എന്തിനാണ് ഞാൻ ഇവന്മാരെ അടിച്ചതെന്നു അന്നെഷിച്ചോ…. ആദ്യം അത് ചെയ്യൂ….. ഇവൻ മാർ ചോദിച്ചു വാങ്ങിയതാ അല്ലാതെ അങ്ങോട്ട്‌ പോയി തല്ലിയത് ഒന്നും അല്ല ”

ഞാൻ അതും പറഞ്ഞു അവന്മാരെ നോക്കിയപ്പോൾ എല്ലാരും എന്നെ തന്നെ കലിപ്പിൽ നോക്കുന്നു.. ഞാൻ ഒരു പൂച്ച ഭാവത്തോടെ അവൻറെ നോക്കി നിന്നു…..

Leave a Reply

Your email address will not be published. Required fields are marked *