സൗമ്യ 14

സൗമ്യ

Saumya | Author : Mr. Bean


 

ആദ്യം ആയിട്ടാണ് എഴുതുന്നത്, തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കുക..ഈ ഭാഗത്തിൽ കളി ഒന്നും ഇല്ല, ഒരു introduction മാത്രം…

 

ഞാൻ മിഥുൻ, എന്നെ കുറിച്ച് പറയാൻ ആണെങ്കിൽ അഞ്ചര അടി ഉയരം, അതിനൊത്ത ശരീരം… വീട്ടിൽ അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ. അച്ഛനും അമ്മയും govt ജോലിക്കാർ..

+2 വരെ പഠിച്ചത് വല്യ തെറ്റില്ലാത്ത സ്കൂളിലാണ്. ശേഷം അടുത്തുള്ള കോളേജിൽ തന്നെ ഡിഗ്രിക്ക് ചേർന്നു, വീട്ടിൽ നിന്നും പത്തു മിനിറ്റ് നടക്കാൻ ഉള്ള ദൂരത്തിലായിരുന്നു കോളേജ്… Plus ടു വിന് കോമേഴ്‌സ് ആയത് കൊണ്ട് ബി. കോം വേണം എന്നാഗ്രഹിച്ചാണ് കോളേജിൽ ചേർന്നത്, പക്ഷേ കിട്ടിയത് ബി എ യും. അതുകൊണ്ട് തന്നെ അലമ്പിനുള്ള എല്ലാ സാധ്യതയും ഞങ്ങൾ മുതലെടുത്തു. ഞങ്ങൾ എന്ന് പറഞ്ഞാൽ ക്ലാസ്സിലെ ബോയ്സ് മിക്കവരും… പിന്നെ അഞ്ചാറു പെൺകുട്ടികളും… കള്ളുകുടി അത്യാവശ്യം ഉണ്ടായിരുന്ന ഞങ്ങൾ ബോയ്സ് രാവിലെ രണ്ടെണ്ണം അടിക്കാതെ ക്ലാസിൽ കയറിയിട്ടില്ല, അന്നൊക്കെ രാവിലെ 8 മണിക്ക് ബാർ തുറക്കുന്ന കാലം.. ഈ ഗാങ് എല്ലാം ഓപ്പൺ ആയിട്ട് പറയുന്ന കൂട്ടത്തിൽ ആയിരുന്നു.. അതുകൊണ്ട് തന്നെ ഒന്നിനും ഒരു ലിമിറ്റ് ഇല്ലായിരുന്നു.. അതിൽ ആൺകുട്ടികൾ പെൺകുട്ടികൾ എന്നൊരു വേർതിരിവ് ഞങ്ങൾ ആരും കാണിച്ചിരുന്നില്ല… ഇതിനിടയിൽ ഈ പെൺകുട്ടികളുടെ കൂടെ ഒന്നും കൂടാതെ ഒറ്റക്ക് മാറിയിരിക്കുന്ന ഒരു സുന്ദരിയെ ഞാൻ ശ്രദ്ധിച്ചു തുടങ്ങി… പതുക്കെ പതുക്കെ അവളോട് സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കികൊണ്ടിരുന്നു…

അവസരം നോക്കിയിരുന്നു ഫസ്റ്റ് ഇയർ പകുതി കഴിഞ്ഞതറിഞ്ഞില്ല… സംസാരിക്കാൻ പേടി ഉണ്ടായിട്ടല്ല, രാവിലെ കുത്തികേറ്റിയ ബ്രാണ്ടിയുടെ നാറ്റം അടിക്കണ്ട എന്ന് വിചാരിച്ചു അടുത്തേക്ക് പോവാറില്ല….

അങ്ങനെ മലയാളം എക്സാം റിസൾട്ട്‌ ടീച്ചർ ക്ലാസിൽ കൊടുത്തുകൊണ്ടിരിക്കുമ്പോൾ ടീച്ചർ എന്നെ പൊക്കി, ശകുന്തളയെകുറിച്ച് എഴുതിയത് ടീച്ചർക്ക് ബോധിച്ചില്ല, ടീച്ചർ ക്ലാസിൽ എല്ലാരുടെയും മുന്നിൽ എന്നെ നിർത്തി പൊരിച്ചു എന്ന് വേണം പറയാൻ, അവസാനം ഒരു ഡയലോഗും “അവൻ ശകുന്തളയെ നേരിട്ട് കണ്ടത് പോലാ എഴുതി വെച്ചേക്കുന്നേ” എന്ന്..

വയറ്റിൽ കിടക്കുന്ന കള്ളിന് നാണമില്ലല്ലോ ഞാനും ടീച്ചറോട് തിരിച്ചു പറഞ്ഞു ഞാൻ കണ്ട ശകുന്തളയെ പറ്റിയാണ് ഞാൻ എഴുതിയതെന്ന്…

ഇത് ആ സുന്ദരി യുടെ കണ്ണിൽ നോക്കിയാണ് ടീച്ചറോട് പറഞ്ഞത്… അവൾ എന്നെ രൂക്ഷമായി ഒന്ന് നോക്കുക മാത്രം ചെയ്തു…

പിന്നെ ബെഞ്ചിലിരുന്ന് അവളെ മാത്രമായി എന്റെ നോട്ടം… അവളുടെ ചങ്കായി നടക്കുന്ന കൂട്ടുകാരികൾ ഇത് ശ്രദ്ധിക്കുണ്ടായിരുന്നു… പതിയെ അവളും തിരിഞ്ഞു നോക്കാൻ തുടങ്ങി…

ഇനി അവളെ പറ്റി പറയുവാണെങ്കിൽ സിനിമ നടി ഭാമ നിവേദ്യം സിനിമയിൽ സ്കൂൾ കുട്ടിയായി വരുന്ന പോലാണ്. കരിയെഴുതിയ ചെറിയ കണ്ണുകൾ, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ചുവന്ന ചുണ്ടുകൾ…. വല്യ താമസമില്ലാതെ അവളറിഞ്ഞു അവൾക്കു മേൽ എന്റെ ഒരു കണ്ണുള്ളത്, ഒരു ഇന്റർവെൽ സമയത്ത് അവൾ എന്റെ അടുത്തേക്ക് വന്നു

അവൾ : നീയിങ്ങു വന്നേ

ഞാൻ അവൾ വിളിച്ച പുറകെ പോയി…

അവൾ : നിനക്ക് എന്താ വേണ്ടേ കുറെ ദിവസം ആയല്ലോ ആവശ്യമില്ലാത്ത ഒരു നോട്ടം..

ഞാൻ പെട്ടന്ന് പതറി പോയി അവളുടെ എടുത്തടിച്ച ചോദ്യത്തിന് മുന്നിൽ…

ഞാൻ : അതുപിന്നെ നിന്റെ ചിരി കാണാൻ നല്ല രസാ, അതോണ്ട് നോക്കീതാ…

അവൾ : നിനക്ക് എന്തിന്റെ സൂക്കേടാ എന്നൊക്കെ എനിക്കറിയാം…

ഞാൻ വീണ്ടും മണ്ടനായി നിന്നു

അവൾ : atleast നിനക്ക് എന്റെ പേര് എങ്കിലും അറിയോ…. അതെങ്ങനാ വെള്ളമടിക്കാത്ത ഒരു ദിവസം പോലും ഇല്ല നിനക്കും നിന്റെ കൂട്ടുകാർക്കും… ഇനി മുതൽ നിന്റെയാ നോട്ടം വേണ്ട… എനിക്ക് അത് ഇഷ്ടമല്ല

ഞാൻ : വേണ്ട നിനക്ക് ഇഷ്ടമില്ലേൽ വേണ്ട… എനിക്കിഷ്ടാ

വീണ്ടും വയറ്റിൽ കിടന്ന കള്ളെനിക്ക് ധൈര്യം തന്നു… അവൾ ദേഷ്യഭാവം വരുത്തി തിരിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *