അപ്പൊ ….ഞാൻ ചോദിച്ചു
“ദീദി ആയിരത്തി അഞ്ഞൂറോ “
“ഭയ്യ ,,,അത് ഇവിടെ എല്ലാരും വാങ്ങുന്നത് ,,,,ആണ് ,,,കുറച്ചു അകലെ നിന്നാണ് ഞാൻ വരുന്നത് , ഈ ബ്ലോക്കിൽ മുൻപ് ഉണ്ടായിരുന്നവരുടെ വീട്ടിൽ ഞാൻ ജോലി ചെയ്തിരുന്നു , അവർ ഇപ്പോ ഇവിടെ നിന്നും പോയി , ഇവിടെ മുൻപ് എട്ട് വീടുകളിൽ ജോലി ഉണ്ടായിരുന്നു , ഇപ്പോ അകെ ആറു വീടുകളിലെ ഉള്ളു ,
ഈ സൊസൈറ്റിയിൽ ഒരുപാട് ജോലിക്കാർ വരുന്നുണ്ട് , അടുത്ത് നിന്നും , എന്റെ വീട് കുറച്ചു അകലെ ആണ് , കുടുംബത്തിലെ കാര്യങ്ങളും നോക്കണ്ട അതുകൊണ്ടു ആണ് ,,ഇവിടെ വന്നു ഒന്ന് അന്വേഷിച്ചു പോകാം എന്ന് കരുതിയത് , ഒരു പരാതിയും ഞാൻ ഉണ്ടാക്കില്ല , ഒരു ദോഷവും ഞാൻ ചെയ്യില്ല ”
ഞാൻ അവരെ നോക്കി കണ്ടപ്പോൾ മനസിലായി അത് കള്ളം പറയുന്നതല്ല ഒരു അയ്യോ പാവം ആണ് എന്ന്
എനിക്കും കുറച്ചു സഹതാപം തോന്നി.
“ഓക്കേ ,,,,ഞാൻ ആലോചിച്ചു പറഞ്ഞാൽ മതിയോ എന്ന് ചോദിച്ചു,”
“എന്തോ അവളുടെ മുഖം മാറിയ പോലെ ”
ശരി ഭയ്യാ ..എന്നു പറഞ്ഞു
കൈകൂപ്പി എഴുന്നേറ്റു
ഞാൻ പറഞ്ഞു ഇരിക്ക് ,,,ചോദിക്കട്ട
അതുകേട്ടു അവർ ഇരുന്നു
ശരി സമ്മതിച്ചു, പക്ഷെ ആയിരത്തി അഞ്ഞൂറ് എനിക്ക് കുറച്ചു പ്രശ്നം ആണ്
അതുകേട്ടു അവളുടെ മുഖം വാടി
ഭയ്യാ എങ്കിൽ ആയിരത്തി ഇരുന്നൂറു രൂപ തന്നാൽ മതി ,,ഞാൻ പണി എടുത്തോലാം
ഞാൻ അവളെ നോക്കി പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു പാവം
ഞാൻ പറഞ്ഞു ശരി ,,,,,,,,,,,
ഒന്ന് ക്‌ളീനിംഗ് ഒക്കെ ചെയ്യണം , പിന്നെ കിച്ചൻ പെര്ഫെക് ആയി അടിച്ചു തുടച്ചു ഭംഗി ആക്കി ഇടണം പാത്രങ്ങൾ ഒക്കെ അടുക്കി സ്റ്റോവ് ഒക്കെ തുടച്ചു മനസിലായല്ലോ
ശരി ഭയ്യാ ,,,അവളുട മുഖം സന്തോഷം കൊണ്ട് തുടുത്തു
പിന്നെ ,,,മറ്റുകുറച്ചു ജോലി കൂടെ ചെയ്യണം അതിനു വേറെ പൈസ ഞാൻ തന്നേക്കാം
എന്റെ വസ്ത്രങ്ങൾ കഴുകി ഇടണം ആഴ്ചയിൽ ഒരിക്കൽ , അലെങ്കിൽ നിന്റെ സൗകര്യം പോലെ
വാഷിംഗ് മെഷീൻ ഉണ്ട് ഇവിടെ അതിൽ കഴുകി ഉണക്കി ഇസ്തിരി ഇട്ടു തരണം , അതുപോലെ സാധിക്കുമെങ്കിൽ എല്ലാ ദിവസവും വൈകുന്നേരത്തേക്കുള്ള ചപ്പാത്തിയും കറിയും അത് ഉണ്ടാക്കി തരുവ സാധിക്കുമോ ,,,,
“അവളുടെ മുഖം സന്തോഷ൦ കൊണ്ട് നിറഞ്ഞിരുന്നു ” ചെയ്തോളാം എന്നുപറഞ്ഞു
നിനക്കു ഒക്കെ കൂടെ എത്ര വേണം ………..
“ഭയ്യാ എനിക്ക് ഒരു രണ്ടായിരത്തി അഞ്ഞൂറ് രൂപ തരാൻ സാധിക്കുമോ “ഇത്രയും പണികൾ ചെയ്യുമ്പോ അതെ കിട്ടിയില്ലെങ്കിൽ എനിക്ക് നഷ്ടമാ ”
ഞാൻ പറഞ്ഞു ,,,,,,,,,,,,നിനക്കു ഞാൻ നാലായിരം രൂപ തന്നേക്കാം , പിന്നെ മാസത്തിൽ പത്തു ദിവസം കൂടുമ്പോ ഒരു ദിവസം നീ ലീവ് കൂടെ എടുത്തോ , എനിക്ക് കുഴപ്പമില്ല , പക്ഷെ പണി മര്യാദക്കു ചെയ്യണം ”
നാലായിരം എന്ന് കേട്ടപ്പോ അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു , പറഞ്ഞതിലും ആയിരതി അഞ്ഞൂറ് രൂപ കൂടുതൽ , അവൾ എന്നെ നോക്കി കൈ കൂപ്പി ഞാൻ ഒരു കുഴപ്പവും ഉണ്ടാക്കാതെ പണി ചെയ്തോളാ൦ ഭയ്യാ ,, ആ പറയുമ്പോ അവളുടെ തൊണ്ട ഇടറുന്നതു ഞാൻ കേട്ടു
“ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം , എല്ലാരും പൈസ കുറക്കാൻ ആണ് നോക്കുന്നത് , വയ്യാതെ ഒരു ദിവസം വരൻ സാധിക്കാതെ പോയാൽ പോലും വിളിച്ചു ചീത്ത പറയും , മുപ്പതു ദിവസവും ചെന്നാൽ ആണ് തുക ഫുൾ ആയി തരികയുള്ളു , ഇതിപ്പോ ലീവ് എടുത്തുകൊള്ളാൻ പറയുന്നു , ചോദിച്ചതിലും അതികം കാശു തരുന്നു., നിങ്ങളെ ദൈവം അനുഗ്രഹിക്കും ഭയ്യാ ”
“ഞാൻ ഫ്രിഡ്ജിൽ നിന്നും തണുത്ത മംഗോ ഡ്രിങ്ക് എടുത്തു , രണ്ടു ഗ്ലാസിൽ ഒഴിച്ച് കൊണ്ട് അവന്നു അവൾക് നീട്ടി അവൾ മടിയോടെ ആണെകിലും വാങ്ങിച്ചു , ഞാൻ റൂമിൽ പോയി എന്റെ പേഴ്സിൽ നിന്നും ഒരു ആയിരം രൂപ എടുത്തു കൊണ്ട് വന്നു അവൾക്കു കൊടുത്തു , അവൾ വാങ്ങിയില്ല ,
“ഭയ്യാ എനിക്ക് ജോലി ചെയ്‌തിട്ടു മതി ”
” അത് കുഴപ്പമില്ല , നീ ഇവിടെ ജോലിക്കു വരൻ ആയി ഒരു അഡ്വാൻസ് തരുന്നത് ആണ് , നീ വാങ്ങിചോ ”
അവൾ അത് വാങ്ങി തൊട്ടു തൊഴുതു ഹാൻഡ് ബാഗിൽ വെച്ചു.
