ഹരിയും കല്യാണിയും

കല്യാണി 

Kallyani | Author : Olivertwist

 


 

ഈ കഥയ്‌ക്കോ  കഥയിലെ കഥാപാത്രങ്ങൾക്കോ  ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയിട്ട് എന്തെങ്കിലും സാമ്യം തോന്നിയാൽ അതു  തികച്ചും യാദൃശ്ചികമാണ്

(ഈ സൈറ്റിലെ എൻ്റെ ആദ്യത്തെ സ്റ്റോറി ആണ് ഇത് . പ്ലീസ് support )

 

 

“കല്യാണീ … എടീ കല്യാണീ …”

 

അടുക്കളയിലെ പുകച്ചുരുളുകൾക്കിടയിൽ നിന്നും ‘അമ്മ നീട്ടി വിളിച്ചു .

 

“എന്റെ ദൈവമേ  ഈ പെണ്ണിനെ കൊണ്ട് ഞാൻ തോറ്റല്ലോ

 

എപ്പോ നോക്കിയാലും മുറിയിൽ കയറി  അങ്ങനെ ഇരുന്നോളും”

 

“എടീ കല്യാണീ… നിനക്കു വിളിച്ചാൽ വിളികേട്ടൂടെ ”

 

“ദാ  വരുന്നമ്മേ”

 

അമ്മയുടെ സ്വരം മാറിയത് മനസിലായ കല്യാണി വായിച്ചുകൊണ്ടിരുന്ന കൊണ്ടിരുന്ന നോവൽ  മനസില്ലാമനസോടെ പകുതി  വെച്ച്  നിർത്തി , പുസ്തകം മടക്കി വെച്ച്   അടുക്കളയിലെക്ക് നടന്നു .  അടുക്കളയിലേക്ക് കയറിയതും അടുപ്പത്തെ മീൻ കറിയുടെ മണം കല്യാണിയുടെ മൂക്കിലേക്ക് ഇരച്ചു കയറി .

 

”  നിനക്കെന്താടി  വിളിച്ചാൽ വന്നൂടെ?  ഈയിടെയായിട്ട് നിനക്കു മടി കുറച്ച് കൂടുന്നുണ്ട് . കെട്ടു പ്രായം ആയ പെണ്ണാ നീ അതിന്റെ വല്ല വിചാരവും ഉണ്ടോ നിനക്ക് ”

 

തിരിച്ചെന്തെങ്കിലും പറഞ്ഞാൽ രംഗം വഷളാവും എന്നറിയാവുന്ന കല്യാണി മൗനം പാലിച്ചു .

 

” നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് . നല്ല കുടുംബം ആണെന്നാ കേട്ടത് . ഒറ്റ മോനാ   ഇഷ്ടം പോലെ സ്വത്തുക്കളും ഉണ്ട് . ബാംഗ്ലൂരിൽ എൻജിനീയറോ മറ്റോ ആണ് ” അമ്മ പറഞ്ഞു

 

 

“അമ്മേ  ഞാൻ എത്രതവണ പറഞ്ഞു , ഞാൻ  കല്യാണം കഴിക്കുന്നത്  ഹരിയേട്ടനെ മാത്രം ആയിരിക്കും ”

 

“ജോലിയും കൂലിയും ഇല്ലാത്ത  അവനെ  കല്യാണം  കഴിക്കാമെന്നു  നീ വെറുതെ  സ്വപനം കാണണ്ട.  ”

 

“അമ്മ ഇനി  എന്തൊക്കെ  പറഞ്ഞാലും  ഞാൻ ഹരിയേട്ടനെ മാത്രമേ  കെട്ടുള്ളു.  നിങ്ങൾ എല്ലാരും കൂടി ചെറുപ്പത്തിൽ പറഞ്ഞു മോഹിപ്പിച്ചു വെച്ചതല്ലേ .  ഹരിയേട്ടന്റെ അച്ഛനു  സുഖം വന്ന്   അവര്‌ കുറച്ചു കടത്തിൽ ആയിപോയെന്നല്ലേ  ഉള്ളൂ .   ജോലി കിട്ടിയാൽ അത് ഹരിയേട്ടൻ വീട്ടിക്കോളും. അതിനെകുറിച്ചോർത്തു അമ്മ വേവലാതിപ്പെടേണ്ട ”

 

“നടക്കില്ലെന്നു പറഞ്ഞാൽ നടക്കില്ല അത്ര തന്നെ . എത്ര കാലം  നീയിങ്ങനെ അവനു ജോലി കിട്ടുന്നതും നോക്കി ഇരിക്കും ?  ”

 

“എത്ര കാലം വേണേലും ഇരുന്നോളാം .  എനിക്ക് ഹരിയേട്ടനെ മതി ”

 

“എൻ്റെ ഭഗവതീ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത് ”

അമ്മ നെഞ്ചിൽ കൈ വെച്ചു…

 

കഴിഞ്ഞ കുറച്ച് നാളുകളായി ഈ വീട്ടിൽ ഇത്തരം രംഗങ്ങൾ പതിവാണ്. കല്യാണിയും ഹരിയും തമ്മിലുള്ള വിവാഹം നന്നെ ചെറുപ്പത്തിലേ വീട്ടുകാർ പറഞ്ഞ് ഉറപ്പിച്ചതാണ്. പക്ഷേ വിധി ക്യാൻസറിൻ്റെ രൂപത്തിൽ വില്ലനായപ്പോൾ ഹരിയുടെ അച്ഛൻ്റെ മരണത്തിന് ശേഷം ആ കുടുംബം കടക്കെണിയിലായി . ഹരിക്ക് പഠനം പകുതി വെച്ച് നിർത്തി കുടുംബം നോക്കാൻ വേണ്ടി പല പണിക്കും പോവേണ്ടി വന്നു. ഒരു വിധം കടങ്ങൾ എല്ലാം വീട്ടി ചേച്ചിയുടെ  കല്യാണവും നടത്തിയത് ഹരിയാണ്. പക്ഷേ അപ്പോഴേക്കും കാലം ഒരുപാട് കടന്നു പോയി.  ഹരിയുടെ വീട്ടിലെ അവസ്ഥ മനസിലാക്കിയ കല്യാണിയുടെ വീട്ടുകാർ  കല്യാണത്തിൽ നിന്ന് പിന്മാറി . പക്ഷേ അതിനു മുന്നേ തന്നെ കല്യാണിയും  ഹരിയും പിരിയാൻ പറ്റാത്ത രീതിയിൽ അടുത്ത് കഴിഞ്ഞിരുന്നു. ഹരിയല്ലാതെ മറ്റൊരാളെ  ആ സ്ഥാനത്ത് ചിന്തിക്കാൻ പോലും കല്യാണിക്ക് കഴിയില്ലായിരുന്നു. ഹരിയുടെ കാര്യവും മറിച്ചായിരുന്നില്ല

 

കല്യാണിക്ക്  ഇപ്പൊൾ വയസ് 22 കഴിഞ്ഞു . ആരും കൊതിച്ചു പോവുന്ന ശാലീന സൗന്ദര്യത്തിന് ഉടമയാണ് കല്യാണി. ദാവണിയും പാവാടയുമാണ് ഇഷ്ട വസ്ത്രം . സദാ അഴിച്ചിട്ട, തുളസിക്കതിർ ചൂടിയ നീളൻ  തലമുടിയും കരിമഷിക്കണ്ണുകളും നെറ്റിയിൽ  എപ്പഴും കാണാവുന്ന  ചന്ദനക്കുറിയും,  വശ്യതയാർന്ന പുഞ്ചിരിയും അവളുടെ മുഖത്തിന് നിലവിളക്കു തോറ്റു പോവുന്ന തേജസ്സ് സമ്മാനിച്ചിരുന്നു. തികഞ്ഞ മലയാളി തനിമയുള്ള ഒരു നാടൻ പെൺകുട്ടിയായിരുന്നു കല്യാണി.

 

” അമ്മേ ഞാനൊന്നു മീനാക്ഷിയുടെ വീടു വരെ പോയിട്ട് വരാം..”

 

” അവിടെയും ഇവിടെയും കറങ്ങി നിക്കാതെ വേഗം വന്നേക്കണം .  ഇവിടെ പിടിപ്പതു പണിയുണ്ട് ”

 

കല്യാണിയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് മീനാക്ഷി.  ചെറുപ്പം മുതലേ ഒരുമിച്ച് കളിച്ചു വളർന്നവർ. മീനാക്ഷിയുടെ വീട്ടിലേയ്ക്ക് എന്ന വ്യാജേന അവൾ പോയത് കല്യാണിയുടെ തറവാട് വീട്ടിലേക്കാണ്  . നൂറ്റാണ്ടുകളോളം പഴക്കമുള്ള  അവരുടെ തറവാട്ടു വീട്ടിൽ ഇപ്പൊൾ താമസിക്കുന്നത് ഹരിയും അമ്മയും മാത്രമാണ്. വലിയ തറവാട് ആയിരുന്നെങ്കിലും പണ്ടത്തെ പ്രൗഡിയൊന്നും ഇപ്പോളില്ല. മുൻവശത്തെ പടവ് കയറി കല്യാണി അകത്തേക്ക് കയറിയപ്പോൾ അവളുടെ ഓർമകൾ ഒരു നിമിഷം കുട്ടിക്കാലത്തേക്ക് തിരിച്ച് പോയി.

 

മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്ന കാലത്ത് ഈ തറവാട് ഒരു സ്വർഗമായിരുന്നു.  അവരുടെ മക്കളും കൊച്ചു മക്കളും  സന്തോഷത്തോടെ ജീവിച്ചിരുന്ന  തറവാട്ടിൽ എന്നും ഉത്സവ പ്രതീതിയായിരുന്നു .  കൂട്ടുകുടുംബമായിരുന്നു എങ്കിലും അവർക്കിടയിൽ  എന്നും സന്തോഷവും സമാധാനവും  നില നിന്നിരുന്നു. മുത്തശ്ശൻ്റെ മരണ ശേഷം തറവാടും സ്വത്തുക്കളും ഭാഗം വെച്ച് പോയി.  കുടുംബങ്ങൾ പല വഴിക്കായി. അതിനിടയിൽ തറവാടിൻ്റെ പ്രൗഢിയും പെരുമയും എവിടെയോ വെച്ച് നഷ്ടമായി പോയി.

 

 

” വെല്യമ്മേ…”

ഉമ്മറത്തെ തിണ്ണയിൽ നിന്ന്  കിണ്ടിയിൽ വെള്ളമെടുത്ത് കാലു കഴുകവെ കല്യാണി ഹരിയുടെ അമ്മയെ വിളിച്ച് നോക്കി. അകത്തു നിന്ന് ആരും മറുപടി പറഞ്ഞില്ല.

ഉമ്മറത്തെ മുത്തശ്ശൻ്റെ ചാരുകസേര ഇപ്പൊഴും അവിടെ തന്നെയുണ്ട് . ചെറുപ്പത്തിൽ മുത്തശ്ശൻ്റെ മടിയിൽ കിടന്ന് എത്രയോ കഥകൾ കേട്ടിരിക്കുന്നു.

 

” വെല്യമ്മേ ” കല്യാണി ഒന്നുകൂടെ വിളിച്ചു നോക്കി .

അകത്തു നിന്നും മറുപടി ഒന്നും കേട്ടില്ല .

” ഹരിയേട്ടാ  …ഹരിയേട്ടാ”

ആരും വിളി കേൾക്കാത്തത് കാരണം കല്യാണി അകത്ത് കയറി. ഈ വീട്ടിലെ ഓരോ മുക്കിലും മൂലയിലും കുഞ്ഞു കുഞ്ഞു ഓർമകൾ ഉണ്ടെന്ന് കല്യാണി ഓർത്തു.  മരത്തിൻ്റെ പടവുകൾ കയറി കല്യാണി മുകളിലത്തെ മുറിയിലേയ്ക്ക് നടന്നു. മുകളിൽ രണ്ടു മുറികൾ ഉണ്ടായിരുന്നു. അതിൽ വടക്കേ മുറിയിലായിരുന്നു പണ്ട് താമസിച്ചിരുന്നത്. ആ മുറിയിലേയ്ക്ക് കയറിയപ്പോൾ  കല്യാണി ഓർത്തു. മുറിയിലെ ജനലിലൂടെ പുറത്തേക്ക് നോക്കിയാൽ കാണാവുന്ന  കണ്ണെത്താ ദൂരത്ത് പടർന്നു കിടക്കുന്ന നെൽ പാടത്തേക്ക് അങ്ങനെ നോക്കി നിൽക്കാൻ കല്യാണിക്ക് വലിയ ഇഷ്ടമാണ്.  അന്ന് ആ വയലൊക്കെ തറവാട്ട് സ്വത്തായിരുന്നു. ഇന്ന് അതെല്ലാം കൈ വിട്ട് പോയിരിക്കുന്നു.  കുട്ടിക്കാലത്ത് ഹരിയേട്ടൻ്റെ കയ്യും പിടിച്ച് ഒരുപാട്  നടന്ന വയൽ വരമ്പുകളാണ്. ആ വയലിൻ്റെ അങ്ങേ അറ്റത്ത് ഒരു കൈ തോട് ഒഴുകുന്നുണ്ട് അവിടെ നിന്നു  മോട്ടോർ വഴി പമ്പ് ചെയ്താണ് ബാക്കി കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കുന്നത്. അവിടുത്തെ പമ്പ് ഹൗസിൻ്റെ ഉള്ളിൽ വെച്ചാണ് ഹരിയേട്ടൻ ആദ്യമായി ചുംബിച്ചത് . ഓർക്കുമ്പോൾ ഇപ്പോഴും ആ ചുംബനത്തിൻ്റെ ചൂട് കവിളിൽ തങ്ങി നിൽക്കുന്ന പോലെ തോന്നും.  അതിനു ശേഷം ഒരുപാട് തവണ ചുംബിച്ചിടുണ്ടെങ്കിലും അദ്യ ചുംബനത്തിൻ്റെ നിർവൃതി എന്നും പ്രിയപ്പെട്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *