ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 2 Like

ഞാനെന്തൊ ചിന്തയിലായിരുന്ന.. ഞാൻ പെട്ടന്ന്..

” ങേ.. എന്താ..”

“അല്ലാ.. പരിപാടിയൊന്നുമില്ലെന്ന് ചോദിക്കുവാർന്നു..”.

” ആ‌.. ഉണ്ട്.. പരിപാടിയുണ്ട്.. ”

സാജിതയുടെ ആ കാന്തിക ശക്തിയുള്ള കണ്ണുകൾ എന്നെ ഓർമ്മയുടെ ഓളങ്ങളിലേക്ക് നയിക്കുന്നതറിഞ്ഞ് ഞാൻ..

“ഞാൻ .. ഞാൻ പോട്ടെ.. ”
ഞാൻ എണീറ്റു..
തിരിഞ്ഞ് നടന്നു.. ആപ്പോഴും ആ കണ്ണുകൾ എന്നോടെന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു..

പലപ്പോഴും വേദനിപ്പിക്കുന്ന ആ ഓർമ്മകളിൽ നിന്ന് ഞാൻ മനപ്പൂർവ്വം ഒഴിഞ്ഞ് മാറുകയാണു.
ഞാൻ അവിടുന്നിറങ്ങി വണ്ടിയിൽ ചാരിനിന്ന് സിഗരെറ്റെടുത്ത് കത്തിച്ചു.. കത്തിച്ച് വലി തുടങ്ങിയതും സാജിതയിറങ്ങി എന്റടുത്തേക്ക് വന്നു.. ചോദിച്ചു..

“ആ ലെറ്റെർ വായിച്ചൊ… “??

” ഇല്ലാ.. എനിക്ക് പറ്റിയില്ല.. “!! ഞാനവളുടെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ചു..

പെട്ടന്ന് ഒരു പ്രാഡൊ വന്ന് പെട്ടന്ന് ചവിട്ടി നിർത്തി.. അതിലെ ഡ്രൈവിങ് സീറ്റിൽ സാജിതയുട ജ്യേഷ്ഠനായ ഷാനവാസ് ..

” വന്ന് വണ്ടീ കേറടി…” അവൻ കലിപ്പിൽ..

ഞാൻ ആ നിൽപ്പ് അങ്ങനെ തന്നെ നിന്നു..

അവൾ എന്നെയൊന്ന് നോക്കീട്ട് മെല്ലെ നടന്ന് ചെന്ന് കേറി..
അവളെയൊന്ന് അടിക്കാൻ ഓങ്ങി കൊണ്ട് അവൻ..

“നിനക്കൊന്നും ഒരനുഭവം കൊണ്ടൊന്നും പഠിക്കില്ലാല്ലെടി.. വീട്ടീചെല്ലട്ടെ.. നിനക്ക് കാണിച്ച് തരാടി..”.

അവനെന്നെയൊന്ന് നോക്കി.. എന്നോട്

” നിനക്കും ഉണ്ടെടാ പണി.. ”

സിഗരറ്റ് വലിച്ച് പുകയവന്റെ മുഖത്തേക്കൂതികൊണ്ട് ഞാൻ..

“പോടാ‌. പോടാ.. പോയി.. നാലു ഗൂണ്ടകളെം കൂട്ടിവാ.. എന്നിട്ട് മതി അൻവർ അലിയെ വെല്ല് വിളിക്കുന്നത്..”..

അവൻ വണ്ടിയെടുത്ത് പോയി..

അന്ന് വൈകീട്ട് വീട്ടിൽ ചെന്ന ഞാൻ ഉമ്മാടും പെങ്ങന്മാരോടുമെല്ലാം ആ ലെറ്റെർ നെ കുറിച്ച് ചോദിച്ചു.. അലക്കാൻ നേരമെങ്ങാനും കിട്ടിയൊന്നറിയാൻ.. ഇല്ലെന്നാണു ആദ്യം പറഞ്ഞത്. പിന്നെ കുറച്ച് കഴിഞ്ഞ് അലീന എന്റെയടുത്ത് വന്നു.

” ഇക്കാക്ക..”

“ഉം..”

“അന്നൊരു ലെറ്റെർ കിട്ടിയിരുന്നു..”
ആകാഷയോടെ ഞാൻ

“എന്നിട്ടെവിടെ”?..

” അതെവിടെയാ വെച്ചെതെന്ന് മാത്രം ഓർമ്മയില്ല..”

“നീയൊന്ന് ഓർത്ത് നോക്ക് അലീന..”

ഞാനും അവളും കൂടെ കുറെ തിരഞ്ഞു..
കിട്ടിയില്ല.

“അതിലെന്താപ്പൊ ഉള്ളത്.. അതൊരു കവിത ആയിരുന്നല്ലൊ”!!
അവൾ പറഞ്ഞു..
” കവിതയൊ..”? ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു..

“ആ.. കവിത..”

‘ഷാഹിന’ !!.. ഞാൻ മനസിലോർത്തു.. കവിതകളും കഥകളും സാഹിത്യവുമൊക്കെ ഷാഹിനാാടെ പരിപാടിയാ.. പണ്ട് കോളേജിൽ പഠിക്കുമ്പൊ അതിന്റെ പേരിലാ എനിക്കവളോട് ഇഷ്ട്ടം തോന്നിയതും അത് പിന്നീട് പ്രണയമാകുന്നതും..
ഞാൻ ഓർത്തു….

“ഇക്കാക്കാ..”

“ഉം..എന്തെടി..”??

” എന്തെ സ്വപ്നം കാണാണൊ?..

“നീ പോയെ അവിടുന്ന്”!..

ഞാൻ ചിന്തയിലേക്ക് വീണു..

തുടരും…

Leave a Reply

Your email address will not be published. Required fields are marked *