ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി – 2 1

“സഖാവെ,”..!

” ആ.. ”

“താഴെ മേലടത്തെ അബൂബക്കർ ഹാജിയുടെ മകൾ സാജിത വന്ന് കാണണമെന്ന് പറയുന്നു..”

“ഇവിടെ യോഗമാണെന്ന് സഖാവ് കണ്ടില്ലെ”

“ആ..”

“എന്നാ അത് പോയ് പറ.. ഇപ്പൊ പറ്റില്ലെന്ന്”

“ഓഹ്..ശരി സഖാവെ”

കുറെ കഴിഞ്ഞ് യോഗം അവസാനിച്ചു.. ഞാൻ ഓഫീസിൽ നിന്ന് താഴെയിറങ്ങുമ്പോൾ.. അപ്പുറത്തെ കടയിലെ ചേട്ടൻ എന്നെ വിളിച്ച് ഒരു ലെറ്റെർ തന്നു..

“ഇത് സാജിത മോൾ തന്നതാ നിനക്ക് തരാൻ”..

ഇതെന്താ ലെറ്റെർ പരിപാടി.. ഞാൻ ചിന്തിച്ചുകൊണ്ട് തുറക്കാൻ തുടങ്ങുമ്പൊ ഫോൺ ബെല്ലടിച്ചു..

ഞാൻ കത്ത് മടക്കി പോക്കറ്റിലിട്ടു.. ഫോണെടുത്തു..

” ആ.. പറ..”

“അൻവറെ.. വല്ലിപ്പാക്ക് ഒരു നെഞ്ച് വേദന ഹോസ്പിറ്റലിലാണു..”

“ഏത് ഹോസ്പിറ്റലിൽ”?
” സിറ്റി ഹോസ്പിറ്റൽ”..

“ഞാൻ ദേ എത്തി..”

ഞാനോടിപിടഞ്ഞ് ഹോസ്പിറ്റലിൽ എത്തി.. വാപ്പയും മൂത്തപ്പയുമൊക്കെ അവിടുണ്ടായിരുന്നു.. ഞാൻ ചെന്ന് അന്വോഷിച്ചു.. ഡോക്ടറോടും സംസാരിച്ചു.. ഇപ്പൊ കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞു.. വല്ലിപ്പടെ അടുത്തേക്കിപ്പൊ ആരെയും കടത്തുന്നുണ്ടായിരുന്നില്ല.. കുറെ കഴിഞ്ഞ് ഡോക്ടർ പുറത്ത് വന്നു..

“ആരാ അൻവർ”??

” ഞാനാ..”!!

“ഉള്ളിലേക്ക് പൊക്കോളു.. കാണണമെന്ന് ഭയങ്കര വാശി..”

ഞാൻ ഉള്ളിലേക്ക് കടന്നു.. വല്ലിപ്പാടെ അടുത്തിരുന്നു.. വലതു കയ്യിൽ ചേർത്ത് പിടിച്ചു.. ഓക്സിജൻ മാസ്ക് വെചിട്ടുണ്ടായിരുന്നു.. വല്ലിപ്പ എന്നെ നോക്കി ഒന്ന് തലചെരിച്ചു നിറഞ്ഞു നിന്ന കണ്ണിൽ നിന്ന് പൊട്ടിയൊലിച്ച കണ്ണീർ തുടച്ചുകൊണ്ട് ഞാൻ..

“ഹെയ്.. എന്താണെന്റെ കുഞുമൊയ്തീൻ സാഹിബെ.. കൊച്ചു കുട്ടികളെ പോലെ”!!

വല്ലിപ്പ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു…
ഞാനും കുറച്ച് നേരം അവിടെയിരുന്നു നെറ്റിയിൽ തടവികൊണ്ടിരുന്നു..

നേരം കടന്നു പൊയ്കൊണ്ടിരുന്നു.. രാത്രിയായ്..
രണ്ട് പേർ നിക്കണം.. ഇവിടെ ഒന്ന് ഞാൻ നിക്കാമെന്ന് പറഞ്ഞു.. ഉടനെ തന്നെ ഷമീനയും നിൽകാമെന്നേറ്റു… അങ്ങനെ ഞാനും ഷമീനയും ഐസിയു വിന്റെ‌പുറത്തും വല്ലിപ്പ ഉള്ളിലും.. ബാക്കിയുള്ളവരൊക്കെ പോയി… ഐസിയുവിൽ നിന്ന് ഒരു നഴ്സ് പുറത്ത് വന്ന് കുറച്ച്‌ഭക്ഷണ സാധനങ്ങളും മരുന്നും വാങ്ങാൻ പറഞ്ഞു.. ഞാൻ അത് വാങ്ങി കൊടുത്തു.. വന്ന് ഇരുന്നു…

” ഷമീന.. നേരം ഒമ്പതായി.. നിനക്കെന്തെങ്കിലും കഴിക്കണ്ടെ… വാ’

“ഇക്ക കഴിച്ചൊ..”?

“എനിക്കിപ്പൊ ഒന്നും വേണ്ടാ.. നീ കഴിക്ക് വായൊ..”

ഞാനവളേം കൊണ്ട് കഴിക്കാൻ വാങിക്കാൻ പോയി.. അത് കഴിഞ്ഞ് വീണ്ടും ഇരിപ്പായി..

എന്റെ തോളിൽ തല ചെരിച്ച് വെച്ച് അവളിരുന്നു..

കുറച്ച് കഴിഞ്ഞ്,..

വിനോദ് ഓടിപിടഞ്ഞ് എത്തി..
“ടാ എങ്ങെനെയുണ്ടിപ്പൊ”..

” കുഴപ്പല്ല്യാ.. നാളെ രാവിലെ ഐസിയു ഇൽ നിന്ന് മാറ്റും.”

“ഞാനങ്ങ് പേടിച്ചു.. മൈരു.
“..
” എന്തായി കാര്യങ്ങളൊക്കെ”?..
അവനവിടിരുന്നു..

“രണ്ട് വിദ്യാർത്ഥി സംഘടനകളും തമ്മിൽ കോളെജ് വളപ്പിൽ മുട്ടനിടി.. അത് പുറത്തേക്കും നീണ്ടു.. കടകൾക്കും വാഹങ്ങൾക്കുമൊക്കെ നാശനഷ്ട്ടങ്ങളുണ്ട്.. അതിന്റെ ചർച്ചയായിരുന്നു ഈ നേരം വരെ.. സ്റ്റേഷനിൽ..”

“എന്നിട്ട്..?”

“കോമ്പ്രമൈസാാക്കി”!!

” ഉം..”

അപ്പോഴും ഷമീന എന്റെ എന്റെ തോളിൽ തലവെച്ച് കണ്ണടച്ച്‌കിടക്കുകയായിരുന്നു..

“ഞാൻ നിക്കണോടാ നിന്റെകൂടെ”?

” ഹെയ്.. ഷമീനയുണ്ടല്ലൊ.. നീ പൊക്കൊ. “!!

” ഞാൻ നാളെ രാവിലെ വരാം..”

“ഓകെടാ..”

അവനതും പറഞ്ഞ് പോയി..

കുറച്ച് കഴിഞ്ഞ് ഞാൻ ഷമീനയെ വിളിച്ചു

“ഷമിന.. ടീ..”

“ആ.. എന്തിക്കാാ”..

” ഇങ്ങെനെ കിടന്നാ നിന്റെ കഴുത്ത് നാളെ അനക്കാൻ പറ്റില്ല.. നീ വന്നെ..”

ഞാനവളേം വിളിച്ച് തൊട്ടപ്പുറത്ത് കുറെയധികം കസേരകൾ കിടക്കുന്നിടത്തേക്ക് ചെന്ന് അവിടെ യിരുന്നു. നാലു കസേരയിൽ അവൾ എന്റെ മടിയിൽ തലയും വെച്ച് അങ്ങനെ കിടന്നു.. തല ബാക്കിൽ ചുമരിൽ മുട്ടിച്ച് ഞാനും ചെറുതായി മയങ്ങി…
കിടക്കാത്തതുകൊണ്ട് ഞാനിടക്കിടക്ക് കണ്ണുതുറക്കും.. അങ്ങനെ നേരം വെളുപ്പിച്ചു.. രാവിലെ തന്നെ ഡോക്ടർ വന്ന് പരിശോധിച്ച് റൂമിലേക്ക് മാറ്റി.
വല്ലിപ്പ മയങ്ങുന്നു.. തൊട്ട് ഞാനും ഷമീനയും ഇരിക്കുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *