“അതിനു പകരമായി ഞാൻ ചോദിച്ചത് ഇതുവരെ തന്നില്ലാലോ… ചേച്ചി നീ….
പിന്നെന്തിനാണ് എനിക്ക് മാത്രം നിന്നോട് കരുണ….”
പെണ്ണ് പല്ലുകടിച്ചുകൊണ്ട് കലിപ്പോടെയെന്നൊരു നോട്ടം നോക്കി. ഒപ്പം ചേച്ചി വേഗമെന്റെ നെഞ്ചിൽ നിന്നുമെണീറ്റു കൊണ്ട്. നനഞ്ഞ തുണിയും മടക്കി കൈയിൽ പിടിച്ചുകൊണ്ട് വരമ്പത്തൂടെ മുന്നിൽ നടന്നു.
ഞാനും മുടി കോതികൊണ്ട് നനഞ്ഞതുമിട്ടുകൊണ്ട് ചേച്ചിയുടെ പിറകെ വച്ച് പിടിച്ചു.
അധികം വൈകാതെ മാന്തോപ്പും കഴിഞ്ഞു ചേച്ചി ഇരുനില വീടിന്റെ അകത്തേക്ക് കയറിപോയപ്പോൾ ഞാൻ പതിയെ മതിലിൽ എന്റെ തല വെച്ചുകൊണ്ട് കരിംഭൂതം ഉണ്ടോന്നു നോക്കി, തോക്കും തുടച്ചുകൊണ്ട് ഇരിപ്പുണ്ട്. കാലമാടൻ. ഇങ്ങേരെ എന്ന് വീട്ടിനു ചാണക വെള്ളം തളിച്ച് പുറത്താക്കിയാലേ എനിക്ക് സ്വസ്‌ഥതയുള്ളു…..ഞാൻ അങ്ങേരു കാണാത്ത പോലെ, പറമ്പ് ചുറ്റി വീടിന്റെ പിറകിലൂടെ അകത്തേക്ക് കയറാൻ നോക്കിയപ്പോ കൃത്യം വല്യമ്മയുടെ മുന്നിലേക്ക് തന്നെ ചാടി.
“നനഞ്ഞു ല്ലേ. എടാ പനി പിടിച്ചാൽ ബാംഗ്ലൂരുള്ള നിന്റെ അമ്മയും അച്ഛനും എന്നെയാണ് വഴക്ക് പറയുക. പോയി തോർത്തെന്റെ അനന്തൂ….”
ഞാനതുംകേട്ടു പയ്യെ മുറിയിലേക്ക് കയറുമ്പോ, ചേച്ചി അവളുടെ മുറിയിൽ നനഞ്ഞത് ഊരിയിടുന്നത് ഞാനൂഹിച്ചു.
അറിയാത്ത പോലെ കയറിചെന്നാലോ..?!!
പടെ!!!!!
മോന്തയ്ക്ക് കിട്ടിയ ആ അടി വീണ്ടുമെന്റെ കണ്ണീലേക്ക് പൊന്നീച്ച സമേതമെത്തിയപ്പോൾ ഞാനത് തത്കാലം വേണ്ടാന്ന് വെച്ചു..
ഞാനെന്റെ റൂമിലേക്ക് കയറി തലതോർത്തി. ടീഷർട്ടും ട്രാക് പാന്റ്സും ഇട്ടു.
മൊബൈൽ എടുത്തു ക്‌ളാസ്സിലെ തൊലിയന്മാരുടെ വാട്സാപ്പ് ഗ്രൂപ് തുറന്നു. ഇന്നലെ ഇറങ്ങിയ വിജയ് അണ്ണന്റെ “തെരി” യെകുറിച്ചുള്ള ചര്ച്ച!. ഞാനതുപോലെ ആ ഗ്രൂപ് ന്നു പുറത്തേക്ക് വന്നു. വെകിളി വാസു പക്ഷെ എനിക്കെന്തോ മെസ്സേജ് അയച്ചിരിക്കുന്നു. നാളെ സൺഡേ അല്ലെ ഇങ്ങോട്ടേക്ക് വന്നോട്ടെ എന്ന്. എനിക്കുതന്നെ ഒരു മൈരും നടക്കുന്നില്ല, അപ്പോഴാണീ വരുത്തൻ ചെറ്റ…..
പുരിയാടി….
ബെഡിൽ മറിഞ്ഞു കിടന്നപ്പോൾ
ദേ മഞ്ഞ നിറത്തിലുള്ള ഹാഫ് സാരിയും ബ്ലൗസുമിട്ടുകൊണ്ട് പെണ്ണ് അകത്തേക്ക് വന്നു. കുറ്റിയിട്ടുകൊണ്ട് എന്റെയൊപ്പം ബെഡിലേക്കിരുന്നുകൊണ്ട്….കണ്ണ് കൂർപ്പിച്ചു….
“എന്താ മോന്റെ ഉദ്ദേശം.. മര്യാദക്ക് നിന്നോ നീ.. ഇല്ലെങ്കിലുണ്ടല്ലോ.. നിന്റെ ബാംഗ്ലൂരിലെ ഊമ്പിത്തരം അവിടെ മതി… അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ… എന്റെ പ്രേമം പൊട്ടിച്ചു കൈയീ തന്നിട്ട് നിനക്കെന്തു കിട്ടിയെടാ നാറി…?!!! കുറെ നാളായി ഒന്നും പറയാതെ ക്ഷമിച്ചു നിക്കുവാ ഞാൻ എന്നെകൊണ്ട് നീ വാങ്ങിക്കും മൈരേ…”
“ചേച്ചി ഞാനൊന്നും ചെയ്തില്ല!! ഞാൻ വിളിച്ചോണ്ട് വന്നതൊന്നുമല്ല.. വല്യമ്മയെ… വല്യമ്മയായിട്ട് വന്നതാണ്…..അങ്ങോട്ടേക്ക്..
എനിക്കതിൽ ഒരു പങ്കും ഇല്ല ചേച്ചീ….”
“പിന്നെ നീയെന്തിനാ അങ്ങോട്ടേക്ക് വന്നേ
പറയെടാ.. ഞാനും ശരത്തും അവിടെയുണ്ടാകുമെന്നു നിന്നോടാരാ പറഞ്ഞെ…”
“അത് ചേച്ചീ ഞാൻ… ചുമ്മാ…”
“അനന്തു നീ കളിക്കല്ലേ…!!!!!”
“അയ്യോ…. ആരും പറഞ്ഞോന്നുല്ല.
അത് ചേച്ചി ഞാൻ പറയാം… അന്നുച്ചയ്ക്ക് ശരത്തെട്ടനും ചേച്ചിയും കൂടെ വീട്ടിൽ നിന്ന് ആരുംകാണാതെ മാന്തോപ്പിലെക്ക് പോണത് ഞാൻ ഈ മുറിയിലെ ജനൽ വഴി കണ്ടു…എനിക്ക് എന്തോ കള്ളത്തരം ഉണ്ടെന്ന് മനസിലായി….ഞാനും ഇച്ചിരി ഗ്യാപ്പിട്ട് ചേച്ചീടെ പിറകിലേക്ക് വന്നതാണ്…
പിന്നെ….
മാന്തോപ്പിന്റെ ഉള്ളിൽ അത് കണ്ടതും
എനിക്ക് വിയർക്കാൻ തുടങ്ങി….
ചേച്ചിയും ശരത്തെട്ടനും കൂടെ ചുംബിക്കുന്നത് ഞാൻ നോക്കി നിക്കുകയായിരുന്നു അന്നേരം എന്റെ കാലിൽ ചൊറിയന്റെ ഇലയോ മറ്റോ തട്ടിയതും ഞാൻ കാലൊന്നു കുടഞ്ഞതാണ് ചേച്ചി… അന്നേരം
വഴുക്കിയതും ഞാനുരണ്ടു….വീണു.
കഷ്ടകാലത്തിനു വല്യമ്മ വേശാമണി മുത്തശ്ശിയുടെ വീട്ടിലേക്ക് തേങ്ങ കൊടുത്തേച്ചും വരുവായിരുന്നു. ഞാൻ വീണു എണീറ്റതും എന്റെ പരുങ്ങൽ കണ്ടതും ചേച്ചിയെവിടെന്നു വല്യമ്മ ചോദിച്ചപ്പോ ഞാൻ വീട്ടിലാണെന്നു പറഞ്ഞതാ…
പക്ഷെ ചേച്ചിയെന്തിനാ ആ സമയം അങ്ങനെ കരയാൻ പോയെ….!!! അതാ വല്യമ്മ അങ്ങോട്ടേക്ക് വന്നത്…”
“അത് ആ തെണ്ടിയപ്പോ..!!!!!” ചേച്ചിയുടെ മനസിലേക്ക് ആ നിമിഷത്തെ വികാരത്തിന്റെ ആളിക്കത്തൽ ഞാൻ കണ്ടു. ചുണ്ടു വിടർന്നു കൊണ്ട് മുഖമൊക്കെ ചുവന്നിട്ടുണ്ട്….
