ഹിമകണം – 1

ഉച്ചക്ക് ലഞ്ച് കഴിഞ്ഞു മരത്തിന്റെ ചുവട്ടിൽ അരുൺ ഒഴികെ ബാക്കി മൂന്നുപേരും
സംസാരിച്ചുകൊണ്ടിരിക്കുമ്പോ അരുൺ എവിടുന്നോ പാഞ്ഞുവന്നു എന്നിട്ടു
കിതച്ചുകൊണ്ട്പറഞ്ഞു
“അളിയാ നമ്മുടെ കോളേജിൽ ഒരു യക്ഷി എത്തിയിട്ടുണ്ട്.”
“യക്ഷിയോ തെളിച്ചു പറ മൈരേ”
ബാലു ചോദിച്ചു
“ആ… അതെ അളിയാ ഡിഗ്രി 2nd ഇയർ”
പറഞ്ഞിട്ട് അരുൺ കിതച്ചു…
” വല്ലോം ഉണ്ടേൽ തെളിച്ചു പറ മൈരേ”
റഫീഖ് ആകാംഷയോടെ ചോദിച്ചു
“ സെക്കന്റ് ഇയർ ഡിഗ്രിക്ക് ഒരാറ്റം ചരക്ക് വന്നിട്ടുണ്ട്…ന്യൂ അഡ്മിഷനാ രുദ്ര എന്നങ്ങണ്ടാ
പേര്…നമ്മൾ കഥകളിലൊക്കെ വായിച്ചിട്ടില്ലേ യക്ഷിയെപ്പറ്റി അതുപോലൊരണ്ണം…ഏതോ
പണച്ചാക്കിന്റെ മോളാ… കോളേജിലുള്ള സകലവന്മാരും അവളെക്കണ്ട് തുറന്ന വാ ഇതുവരെ
അടച്ചിട്ടില്ല”
“പോടാ ചുമ്മാ തള്ളാതെ”
വിഷ്ണു വിശ്വാസം വരാതെ അവന്റെ മുഖത്ത് നോക്കി
“അതെ അളിയന്മാരെ ഞാനും ഓരു നോട്ടമേ കണ്ടുള്ളു ചരക്കെന്നു പറഞ്ഞാൽ ഇതാണാളിയാ
ഇവിടെ ഉള്ളവളുമാരൊന്നും അവളുടെ ഏഴയലത്തു എത്തില്ല”
“ആണോ എന്നാ നമ്മൊക്കൊന്നു പോയി നോക്കിയാലോ”
ബാലു എല്ലാവരോടുമായി ചോദിച്ചു
“വേണോ”വിഷ്ണു ചോദിച്ചു
“ഇനി അവൾ അമ്മുവിന്റെ ക്ലാസ്സിലാണെങ്കിലോ”
“ആണെങ്കിലെന്താ അത് ഉപകാരമായില്ലേ നമ്മൾ അമ്മുവിനെ കാണാൻ ചെന്നെന്ന് പറയാം…അല്ലെങ്കിലും പെങ്ങളുടെ പഠനനിലവാരം അന്വേഷിക്കേണ്ടത് ആങ്ങളമാരുടെ കടമയല്ലേ…നീ വാ”
അരുൺ പറഞ്ഞിട്ട് വിഷ്ണുവിന്റെകൈയിൽ പിടിച്ചു വലിച്ചു
“വാടാ എന്തായാലും ഇവൻ ഇത്രേം പറഞ്ഞതല്ലേ നമുക്ക് അവളെക്കണ്ട് ഒരു മാർക്കിടാം”
ബാലു പറഞ്ഞു. നാലുപേരും മുന്നോട്ട് നടന്നു
പെട്ടെന്ന് അവരുടെ മുന്നിലേക്ക് നാലഞ്ചുപേർ കയറി നിന്നു
“എങ്ങോട്ടാ നാലുപേരുംകൂടി”
msc ക്ക് പഠിക്കുന്ന വിശാഖും കൂട്ടുകാരുമായിരുന്നു അത് കൂട്ടത്തിൽ സൂരജിന്റെ കൈയിൽ ഒരു
പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്
“ നിന്റെ അമ്മായിയമ്മയുടെ ഇരുപത്തെട്ടാണെന്ന് പറഞ്ഞുകേട്ടു…സത്യമാണെങ്കിൽ ഒരു
പൊന്നരഞ്ഞാണം കെട്ടാമെന്ന് വിചാരിച്ചു”
അരുൺ പുച്ഛത്തോടെ പറഞ്ഞു …
“നിലത്തു നിക്കടാ…നിന്റെ പെങ്ങളോട് മിണ്ടിയെന്നും പറഞ്ഞു നീയും ഇവന്മാരും കൂടി ഇവന്റെ കൈ
തല്ലിയൊടിച്ചല്ലേ…അതിനൊള്ള പണി ഞാൻ ഉടനെ തരുന്നുണ്ട്…അധികം വൈകില്ല…”
വിഷ്ണുവിനോടായി വിശാഖ് പറഞ്ഞു. വിഷ്ണു അവന്റെ മുഖത്തു തറപ്പിച്ചു നോക്കിയിട്ട് പറഞ്ഞു
“മോനെ നിന്റപ്പന് ഇഷ്ടംപോലെ പണം കാണും അതിന്റെ നെഗളിപ്പ് നീ കാണിച്ചോ പക്ഷേ എന്റെ
പെങ്ങളുടെ കയ്യിൽ കയറിപ്പിടിച്ച ഇവനെ ഇത്രയേ ചെയ്യാൻ പറ്റിയുള്ളൂ എന്നോർത്തു വിഷമിച്ചു
നടക്കുകയാ ഞാൻ…ഇനി ആ വിഷമം മാറ്റാൻ നീയായിട്ടൊരു അവസരം തരുകയാണെങ്കിൽ അത്രേം
സന്തോഷം”
“നീ ജയിച്ചെന്നു കരുതണ്ട ഇതിനുള്ള പണി ഞാൻ തന്നില്ലെങ്കിൽ പിന്നെന്തിനാ ഞാൻ ഈ മീശയും
വച്ച് നടക്കുന്നേ?” വിശാഖ് തന്റെ മേശയിൽ തടവിക്കൊണ്ട് പറഞ്ഞു
“അധികം വച്ചോണ്ടിരിക്കാതെ അതങ്ങ് ഷേവ് ചെയ്യാനുള്ള പണി ഞങ്ങളും തരാം”
ബാലു പറഞ്ഞു “സാറന്മാർ പറഞ്ഞു കഴിഞ്ഞെങ്കിൽ വിട്ടോ”
റഫീഖ് കൂട്ടിച്ചേർത്തു. എന്നിട്ട് അവരേം പിന്നിട്ട് നാലുപേരും മുന്നോട്ട്
നടന്നു. അവർ ഡിഗ്രി ക്ലാസ്സിനടുത്തു ചെല്ലുമ്പോ കൃഷ്ണ കൂട്ടുകാരോട് സംസാരിച്ചുകൊണ്ട്
വരാന്തയിൽ നിൽപ്പുണ്ട് , അവരെക്കണ്ടു അവൾ മുന്നോട്ട് വന്നു
“വില്ലന്മാരെല്ലാരും ഉണ്ടല്ലോ എന്താ ഇവിടെ…”കൃഷ്ണ ചോദിച്ചു
“ഞങ്ങൾ അമ്മൂനെ കാണാൻ വന്നതാ” അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്നെയോ എന്താ കാര്യം…വല്ല പെണ്പിള്ളേരുടേം മൊബൈൽ നമ്പറിനാണെങ്കിൽ
നടക്കില്ല ഞാനിപ്പൊഴേ പറഞ്ഞേക്കാം”
അവൾ അരുണിനോട് ചിരിച്ചുകൊണ്ട് പറഞ്ഞു
“ഏയ് അതൊന്നുമല്ല, ഞാനിപ്പോ ഭയങ്കര ഡീസെന്റാ…”
അതുകേട്ട് കൃഷ്ണ ചിരിച്ചുകൊണ്ട് ചോദിച്ചു
“ആണോ അരുണേട്ടാ എത്രനാളത്തേക്ക്?”
അരുൺ ഒന്ന് ചിരിച്ചു
“ഡീ…ഡീ മതിയടി അവനെ കളിയാക്കിയത്…”
വിഷ്ണു മുന്നോട്ട് വന്നു പറഞ്ഞു അപ്പോഴേക്കും കൃഷ്ണയുടെ ക്ലാസ്സിലെ പെണ്കുട്ടികൾ അങ്ങോട്ട്
വന്നു എന്നിട്ട് വിഷ്ണുവിനോട് വിഷ് ചെയ്ത് വിശേഷങ്ങൾ തിരക്കി
അപ്പോൾ റഫീഖ് മുന്നോട്ട് വന്നിട്ട് പറഞ്ഞു
“വിഷ്ണു മാത്രമല്ല ഞങ്ങളും കുറച്ചുപേരൊണ്ട്…ആർക്കും ഞങ്ങളുടെ വിശേഷങ്ങൾ അറിയണ്ടേ”
കൂടി നിന്ന പെൺകുട്ടികൾ ഒരു വളിച്ച ചിരി ചിരിച്ചു
അപ്പോഴേക്കു കൃഷ്ണ ചോദിച്ചു
“എന്താ എല്ലാരും പതിവില്ലാതെ ഈ വഴി”
ബാലു മുന്നോട്ട് വന്നിട്ട് പറഞ്ഞു
“ചുമ്മാ മോളുടെ പഠനനിലവാരം ഒക്കെ ഒന്നറിയാമെന്നു വിചാരിച്ചു”
“അതേ അല്ലാതെ ഇന്ന് ജോയിൻ ചെയ്ത പുതിയ കുട്ടിയെ കാണാനൊന്നുമല്ല…അല്ലേടാ?”
അരുൺ ഇടക്ക് കയറി പറഞ്ഞു എന്നിട്ട് അബദ്ധം പറ്റിയപോലെ നാക്ക് കടിച്ചു… ബാക്കി
മൂന്നുപേരും ഒന്ന് ഞെട്ടി എന്നിട്ട് അവനെ ദേഷ്യത്തോടെ നോക്കി “
ഓ… അപ്പൊ അതാണ് ചേട്ടന്മാരുടെ ഉദ്ദേശ്യം”
കുറച്ചു ഗൗരവത്തിൽ കൃഷ്ണ കൈകെട്ടി നിന്ന് ചോദിച്ചു
“മോളെ അമ്മു ഞങ്ങൾ അതല്ല…പിന്നെ…”
റഫീഖ് വാക്കുകൾക്കായി ഒന്നു തപ്പി
“എന്നാൽ ഇനി ഞാൻ സത്യം പറയാം…ഇവൻ വന്നു പറഞ്ഞു ഒരു ലോക സുന്ദരി നമ്മുടെ
കോളേജിൽ എത്തിയിട്ടുണ്ടെന്ന് അപ്പൊ അവൾ നമ്മുടെ അമ്മുക്കുട്ടിയേക്കാൾ സുന്ദരിയാണോ എന്നറിയാനാ ഞങ്ങൾ വന്നത് സത്യം”
ബാലുവിന്റെ പറച്ചിൽ കേട്ട് കൃഷ്ണക്ക് ചിരിവന്നു
“കൂടുതൽ സുഖിപ്പിക്കാതെ ആങ്ങളമാർ ചെന്നാട്ടെ”
“അപ്പൊ പുതിയ കുട്ടി?” അരുൺ വീണ്ടും ചോദിച്ചു
“ആ ചെല്ല്…ചെല്ല്…” കൃഷ്ണ പറഞ്ഞു
വീണ്ടും അവർ മടിച്ചു നിന്നപ്പോ അവൾ പറഞ്ഞു
“ആ പ്രിൻസിപ്പലിനെ കാണാൻ എന്നും പറഞ്ഞു ഇറങ്ങിയിട്ടുണ്ട്…കാണാനൊക്കെകൊള്ളാം പക്ഷേ
ഭയങ്കര ഹെഡ് വെയിറ്റ്…പരിചയപ്പെടാൻ ചെന്നവൾമാർക്കൊക്കെ കണക്കിന് കിട്ടിയിട്ടുണ്ട്…വലിയ
പണക്കാരിയാണെന്ന ഭാവമാണ്…പിന്നെ നമ്മുടെ പ്രിൻസിയുടെ അടുത്ത ആരോ ആണ്…പേര്
രുദ്ര മഹാദേവൻ” ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി.
“അപ്പൊ ശരിയെന്നാ പിന്നെ കാണാം” അതും പറഞ്ഞു വിഷ്ണുവും കൂട്ടരും തിരിഞ്ഞു നടന്നു
“ അപ്പോൾ കുറച്ചുമാറി അവരെ തന്നെ ശ്രദ്ധിക്കുകയായിരുന്ന വിശാഖും കൂട്ടരും
“അവന്മാർ ഈ കോളേജിൽ കിടന്ന് അധിക നാൾ ഷൈൻ ചെയ്യില്ല”
പല്ലുരുമ്മിക്കൊണ്ട് വിശാഖ് പറഞ്ഞു
“പക്ഷേ അവൾ കൃഷ്ണ…എന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് കുറച്ചായി അവളെയും
ഞാനെന്റെ കട്ടിലിൽ എത്തിക്കും നിങ്ങൾ നോക്കിക്കോ”
വിശാഖ് ക്രൂരമായ ഭാവത്തോടെ പറഞ്ഞു
“അത് നടക്കണമെങ്കിൽ അവന്മാർ നാലുപേരും തമ്മിൽ തെറ്റണം”
സൂരജ് പറഞ്ഞു
“അത് വല്ല്യ പാടാണ് നമ്മൾ ശ്രമിച്ചപ്പോഴത്തെ അനുഭവം അറിയാല്ലോ?” അവരുടെ കൂട്ടത്തിലുള്ള
ശങ്കർ പറഞ്ഞു
“നീയൊക്കെ നോക്കിക്കോ അത് നടക്കും… ആ മെർലിനും ബാലഗോപാലും തമ്മിൽ എന്തോ
കണക്ഷനുണ്ടന്നല്ലേ നീ പറഞ്ഞത്…”
സൂരജിനോട് വിശാഖ് ചോദിച്ചു
“അങ്ങനെയൊരു കരക്കമ്പി കേൾക്കുന്നുണ്ട്…എന്താ അന്വേഷിക്കണോ…?”
“മ്…നീയൊന്ന് അന്വേഷിക്ക്… ചിലപ്പോ ആവശ്യം വന്നേക്കും”
“ അത് ഞാനേറ്റു” സൂരജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *