ഹൌസ് വൈഫ്‌ – 2

” ഇന്ന്   ഒരു  ദിവസം,  ക്ലാസ്സ്‌   കട്ട്‌  ചെയ്യൂ… ഞാൻ   കാത്തിരിക്കും… ”

ചാർളി    വീണ്ടും…

” ആരെങ്കിലും… കാണും… ”

അറച്ചറച്ചു,       സാവിത്രി    അത്രയും      പറഞ്ഞു വച്ചു..

” പേടി    ആണെങ്കിൽ… വേണ്ട… ”

ചാർളി      ഒരു   നമ്പർ   ഇട്ടു…

” അല്ല… വരാം… ”

കൈ വിട്ട്   പോകുമോ… എന്ന   ഭീതിയായിരുന്നു,     സാവിത്രിക്ക്…

ചാർളിക്കാണെങ്കിൽ,  സാവിത്രി   വരുമെന്ന്    നല്ല   ഉറപ്പായിരുന്നു….

” ഷാർപ്പ്    അറ്റ്  ത്രീ… ഓക്കേ.. ”

അത്രയും    പറഞ്ഞു,  ബുള്ളറ്റ്   ചീറി പാഞ്ഞു  പോയി..

ക്ലാസ്സിൽ    അന്ന്   ശ്രദ്ധിക്കാനേ,   സാവിത്രിക്ക്    കഴിഞ്ഞില്ല…

ഒരു    ഉപചാരം     പോലെ…  മടി   പറഞ്ഞ    സാവിത്രി… എങ്ങനെയും     മൂന്നു  മണി    ആവാൻ      കൊതിയോടെ    കാത്തു   നിന്നു….

++++++++

കൂട്ടുകാരികളോട്    കള്ളം   പറഞ്ഞു,  സ്കൂട്ടായ     സാവിത്രി             കുണുങ്ങി  കുണുങ്ങി     പോസ്റ്റ്‌ ഓഫിസ്    കവലയിൽ      ചെല്ലുമ്പോൾ        ബൈക്കിൽ   ചാരി,   തന്റെ     ചുള്ളൻ   വഴിക്കണ്ണുമായി   കാത്തു  നിൽപുണ്ടായിരുന്നു..

നാല് പാടും     നോക്കി,  പരിചയക്കാർ       ആരും   കാണുന്നില്ലെന്ന്   ഉറപ്പ് വരുത്തി,    സാവിത്രി,   ചാർളിയുടെ    അരികിലേക്ക്      നടന്നടുത്തു…

” എന്താ…? ”

അല്പം   നാണത്തോടെ,    സാവിത്രി    ചോദിച്ചു..

” പറയാം… കേറൂ… ”

ബൈക്ക്   സ്റ്റാർട്ട്‌   ചെയ്തു,     ചാർളി   പറഞ്ഞു..

” അയ്യോ… ഞാനോ…? വല്ലവരും   കാണും… ”

സാവിത്രി , ചിണുങ്ങി…

” കേറൂ… മോളെ.. ”

ചാർളി  ശരിക്കും,  കാമുകനായി

സത്യത്തിൽ,   ഇത്   പോലൊരു           സാഹചര്യം    ഉള്ളിൽ    താലോലിച്ചതാണ്,  സാവിത്രി..

വീണ്ടും  ഇനി      ഇങ്ങനെ    ഒരവസരം     തരമായില്ലെങ്കിലോ,  എന്ന  ഭയവും,  എന്തും   വരട്ടെ    എന്ന  മനോഭാവം   കൂടി    ആയപ്പോൾ,     സാവിത്രി   മറ്റെല്ലാം   മറന്നു    ബൈക്കിന്റെ   പിന്നിൽ   കയറി..

കുറച്ചു   നേരം    തൊട്ടും   തൊടാതെയും      ഇരുന്നെങ്കിലും,   പതുക്കെ,  തോളിൽ     സാവിത്രി     കൈ     ഉറപ്പിച്ചു…

ഒപ്പം,     സാവിത്രി     ചാർളിയോടായി     ഒരു   ചോദ്യവും…,

” നേരത്തെ      എന്നെ   വിളിച്ചത്… ഒന്നുടെ   വിളിക്കുമോ….? ”

“മോളേ…?”

കൊഞ്ചിക്കൊണ്ട്,  ചാർളി   മൊഴിഞ്ഞു..

” എനിക്കിപ്പോ… വരിഞ്ഞു   മുറുക്കി,   ഒരു   ചുംബനം    തരാൻ    തോന്നുന്നു…!”

നേർക്ക്   നേർ  നോക്കിയല്ല         പറഞ്ഞത്    എങ്കിലും,   ഇത്രയും   ബോൾഡ്    ആയി       സാവിത്രി   സംസാരിക്കുമെന്ന്      ചാർളി    കരുതിയതേയല്ല…

കോഫി   ഹൗസിന്റെ    മുന്നിൽ   ബൈക്ക്   ഒതുക്കി..   ചാർളിയെ     പിൻ തുടർന്ന്        ഫാമിലി   റൂമിൽ   കയറിയ    ഉടൻ,     പരിസരം    പോലും      മറന്നു,      വാക്ക്   പാലിച്ചു…..,

എന്തും     നേരിടാൻ   തയാർ        എന്ന   മട്ടിൽ,  ചാർളിയുടെ          ദേഹത്ത്,    മുല്ല വള്ളി          പോലെ     പടർന്നു   കയറി,             ചാർളിയുടെ    ചുണ്ടിൽ,   ഒരു     ചുടു   ചുംബനം  നൽകി…

ചാർളി     ശരിക്കും    അമ്പരുന്നു    പോയ    നിമിഷം…

***********

സാവിത്രി     പതിനെട്ടു       തികയുന്ന              ദിവസം,   ചാർളിയും      സാവിത്രിയും   ഒന്നിച്ചു…

ജീവനേക്കാൾ   വില    മതത്തിനും     പാരമ്പര്യത്തിനും   കല്പിക്കുന്ന   വാസുദേവൻ   പോറ്റി,    മകളെ   പടി    അടച്ചു   പിണ്ഡം   വയ്ക്കാൻ     പിന്നെ    താമസിച്ചില്ല…

തുടരും

 

Leave a Reply

Your email address will not be published. Required fields are marked *