” അയ്യോ… ഞാനോ…? വല്ലവരും കാണും… ”
സാവിത്രി , ചിണുങ്ങി…
” കേറൂ… മോളെ.. ”
ചാർളി ശരിക്കും, കാമുകനായി
സത്യത്തിൽ, ഇത് പോലൊരു സാഹചര്യം ഉള്ളിൽ താലോലിച്ചതാണ്, സാവിത്രി..
വീണ്ടും ഇനി ഇങ്ങനെ ഒരവസരം തരമായില്ലെങ്കിലോ, എന്ന ഭയവും, എന്തും വരട്ടെ എന്ന മനോഭാവം കൂടി ആയപ്പോൾ, സാവിത്രി മറ്റെല്ലാം മറന്നു ബൈക്കിന്റെ പിന്നിൽ കയറി..
കുറച്ചു നേരം തൊട്ടും തൊടാതെയും ഇരുന്നെങ്കിലും, പതുക്കെ, തോളിൽ സാവിത്രി കൈ ഉറപ്പിച്ചു…
ഒപ്പം, സാവിത്രി ചാർളിയോടായി ഒരു ചോദ്യവും…,
” നേരത്തെ എന്നെ വിളിച്ചത്… ഒന്നുടെ വിളിക്കുമോ….? ”
“മോളേ…?”
കൊഞ്ചിക്കൊണ്ട്, ചാർളി മൊഴിഞ്ഞു..
” എനിക്കിപ്പോ… വരിഞ്ഞു മുറുക്കി, ഒരു ചുംബനം തരാൻ തോന്നുന്നു…!”
നേർക്ക് നേർ നോക്കിയല്ല പറഞ്ഞത് എങ്കിലും, ഇത്രയും ബോൾഡ് ആയി സാവിത്രി സംസാരിക്കുമെന്ന് ചാർളി കരുതിയതേയല്ല…
കോഫി ഹൗസിന്റെ മുന്നിൽ ബൈക്ക് ഒതുക്കി.. ചാർളിയെ പിൻ തുടർന്ന് ഫാമിലി റൂമിൽ കയറിയ ഉടൻ, പരിസരം പോലും മറന്നു, വാക്ക് പാലിച്ചു…..,
എന്തും നേരിടാൻ തയാർ എന്ന മട്ടിൽ, ചാർളിയുടെ ദേഹത്ത്, മുല്ല വള്ളി പോലെ പടർന്നു കയറി, ചാർളിയുടെ ചുണ്ടിൽ, ഒരു ചുടു ചുംബനം നൽകി…
ചാർളി ശരിക്കും അമ്പരുന്നു പോയ നിമിഷം…
***********
സാവിത്രി പതിനെട്ടു തികയുന്ന ദിവസം, ചാർളിയും സാവിത്രിയും ഒന്നിച്ചു…
ജീവനേക്കാൾ വില മതത്തിനും പാരമ്പര്യത്തിനും കല്പിക്കുന്ന വാസുദേവൻ പോറ്റി, മകളെ പടി അടച്ചു പിണ്ഡം വയ്ക്കാൻ പിന്നെ താമസിച്ചില്ല…
തുടരും
