♥️അവിരാമം♥️ – 2 8

♥️അവിരാമം 2♥️

Aviramam Part 2 | Author : Karnnan

[ Previous Part ] [ www.kambi.pw ]


 

ആദ്യ ഭാഗത്തിന് തന്ന പിന്തുണയ്ക്കും പ്രോത്സാഹനങ്ങൾക്കും നന്ദി🙏 ഈ ഭാഗം എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറിയില്ല. എഴുതുവാനുള്ള പ്രചോദനം നിങ്ങളുടെ അഭിപ്രായങ്ങലും നിങ്ങൾ തരുന്ന ലൈക്കുകളും മാത്രമാണ്. കൂടെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം..

കർണ്ണൻ…

 

എന്റെ മോനൂട്ട നീ ഇങ്ങനെ അറ്റവും മൂലയും പറഞ്ഞാൽ എനിക്ക് ഒന്നും മനസിലാവില്ല. എന്താണെങ്കിലും അത് നീ തെളിച്ചു പറ…..

ഫ്ലാഷ് ബാക്ക്…

 

മോനൂ…. മോനൂ… ഡാ… എഴുന്നേൽക്ക്‌..

ങും മമ് ഹ് ആഹ് ഹാ……ങും ഹ് ഹ്

നീട്ടി ഒരു കോട്ടുവായ ഇട്ടു ഹിരൺ ഒന്ന് കൂടി ചുരുണ്ടു

കുറച്ചു നേരം കൂടി ഉറങ്ങട്ടമ്മേ…..

അത് കൊള്ളാം.. നീയല്ലേ പറഞ്ഞത് വെളുപ്പിന് വിളിക്കണം. ഫ്രണ്ടിന്റെ ഹൌസ് വാമിങ് ഉണ്ടെന്നു.എന്നിട്ടിപ്പോ കുറ്റം എനിക്കയോ……

മമ്.. സമയം എത്രയായി…….

ഹിരൺ ബെഡിൽ കിടന്ന ഫോൺ എടുത്തു നോക്കി. വെളുപ്പിന് 3മണി

എന്റെ അമ്മേ 3 മണിയെ ആയിട്ടൊള്ളു.എന്തിനാ ഇപ്പോളെ എണീക്കുന്നത്.അമ്മയോട് ഞാൻ 5 മണിക്ക് വിളിക്കാനല്ലേ പറഞ്ഞത്.സാധാരണ അമ്മമാര് ഒരു അര മണിക്കൂറ് മുന്നെയാ വിളിക്കാറ് . ഇത് നോക്കണേ രണ്ടു മണിക്കൂറെ 🥴……

ആഹാ ഇപ്പൊ വിളിച്ചത് കുറ്റവയോ. എന്ന നീ കിടന്നു ഉറങ്ങുവോ തലകുത്തി നിക്കുവോ എന്നാന്ന് വച്ച ചെയ്യ് ഞാൻ പോകുവാ…..

എങ്ങോട്ട്……..

അതെന്താ എനിക്ക് കിടന്ന ഉറക്കം വരില്ലേ. നിന്നെ വിളിച്ചുണർത്താൻ അലാറവും വച്ചു എണീറ്റു വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ……

കട്ടിലിൽ നിന്നും എണീറ്റു പോകാനാഞ്ഞ അമ്മയെ അവൻ കയ്യിൽ പിടിച്ചു വലിച്ചു ബെഡിലേക്കിട്ടു.

ഡാ ചെറുക്കാ… എന്റെ കൈ… ഒന്നങ്ങു തരും ഞാൻ….

വേദനിച്ചോ അമ്മക്കുട്ടി…..

കട്ടിലിലേക്ക് വീണു കിടന്ന അമ്മയോട് ചേർന്നു കിടന്നു അവൻ ചോദിച്ചു..

പിന്നെ വേദനിക്കാതെ. നിന്റെ പ്രായം അല്ല എനിക്ക്. നിനക്കെ ഇരുപത്തിയഞ്ചും എനിക്ക് അൻപത്തിരണ്ടുമാണ്

അയ്യേ നാണക്കേട്… ആരും കേൾക്കണ്ട. ആൾക്കാര് കളിയാക്കും കിളവിയാണെന്നു പറഞ്ഞു……

ഓഹ്.. പിന്നെ ആൾക്കാർക്ക് അതല്ലേ പണി…..

25 വയസുള്ള മകൻ ഉള്ളപ്പോ അമ്മയ്ക്ക് ഒരു 45 എന്നൊക്കെ ആണേ കുഴപ്പം ഇല്ല 52 ഒക്കെ നാണക്കേടാ….

എനിക്ക് പക്ഷെ ഒരു നാണക്കേടും ഇല്ല.എന്റെ മോളുണ്ടായിരുന്നെങ്കിലേ നീ പറഞ്ഞ കണക്കുകൾ ക്റക്റ്റ് ആയേനെ……

തന്റെ ഒപ്പം കിടന്ന അമ്മ വിതുമ്പുന്നത് കേട്ടു ഹിരൺ കണ്ണ് തുറന്നു അമ്മയെ നോക്കി.

മുകളിലേക്കു നോക്കി കണ്ണ് തുറന്നു കിടന്നിരുന്ന അമ്മയുടെ കണ്ണിൽ നിന്നും കണ്ണ് നീര് ചാലിട്ടൊഴുകി.

കയ്യെടുത്തു ഹിരൺ അമ്മയുടെ കവിളിൽ നിന്നും കണ്ണ് നീര് തുടച്ചു.

30 വർഷം കഴിഞ്ഞില്ലേ അമ്മേ. ഇനിയും……

എത്ര വർഷം കഴിഞ്ഞാലും അവളെ കുറിച്ച് ഓർക്കാത്ത അവൾക്കു വേണ്ടി കണ്ണീരു ഇറ്റാത്ത ഒരു ദിവസം പോലും അമ്മയ്ക്കുണ്ടാവില്ല…….

ഹിരൻ അമ്മയെ വട്ടം പിടിച്ചു നെഞ്ചോടു ചേർന്നു കിടന്നു.

മോനൂ…

മമ്…

ഒറ്റയ്ക്കായി പോയി എന്ന് മോനൂട്ടന് എപ്പോളേലും തോന്നിയിട്ടുണ്ടോ……

ഞാൻ അതിനു ഒറ്റയ്ക്കല്ലല്ലോ അമ്മേ….

എനിക്ക് അമ്മയുണ്ട് ആൻസി അമ്മച്ചി ഉണ്ട്, ഇച്ചേയി ഉണ്ട്, പാപ്പു (റിൻസി )ഉണ്ട്..

പിന്നെ അച്ഛൻ. അച്ഛൻ കൂടെ ഇല്ലാത്തതിന്റെ സങ്കടം ഉണ്ട്… പക്ഷെ ആ സങ്കടം എന്നെ അറിയിക്കാതിരിക്കാൻ പപ്പാ ശ്രമിക്കുന്നുണ്ട് …

അങ്ങനെ നോക്കുമ്പോ എനിക്ക് എല്ലാവരും ഇല്ലേ……

അതല്ല മോനൂ നിനക്ക് ഒരു കൂടപ്പിറപ്പു വേണമെന്ന് തോന്നിയി….

പറഞ്ഞു വന്നത് മുഴുവിക്കാൻ സമ്മതിക്കാതെ ഹിരൻ അമ്മയുടെ വായ പൊത്തി പിടിച്ചു.

ഇച്ചേയിയും പാപ്പുവും എന്റെ കൂടപ്പിറപ്പു തന്നെയാ. അവർക്കും ഞാനും……

നിങ്ങളുടെ ഈ സ്നേഹം കാണുമ്പോ അമ്മയ്ക്ക് പേടിയാ മോനൂ…….

എന്തിനു…

അത്…

ഞാനും പാപ്പുവും തമ്മിലുള്ള ബന്ധം നിങ്ങള് തെറ്റായി കാണുന്നുണ്ടോ….പപ്പയുടെയും അമ്മച്ചിയുടെയും ചില സമയത്തുള്ള പെരുമാറ്റത്തിൽ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. ഞങ്ങള് തമ്മിലുള്ള ബന്ധത്തെ തെറ്റായി കാണുന്ന പോലെ……

ഉറക്കം പോയ ഹിരൺ കട്ടിലിൽ എഴുന്നേറ്റിരുന്നു. കൂടെ അമ്മയും…

എന്താ അമ്മേ അമ്മയ്ക്കും അങ്ങനെ തോന്നുന്നുണ്ടോ….

ഏയ് അങ്ങനെ ഒന്നും ഇല്ല. എന്നാണെങ്കിലും തമ്മിൽ പിരിയേണ്ടി വരില്ലേ. അപ്പൊ നിങ്ങള്ക്ക് വിഷമം ആവരുതല്ലോ…

മനസ്സിലെ തോന്നലുകൾക്കും ചിന്തകൾക്കും വിരാമം ഇട്ട് കൊണ്ട് അമ്മ ഹിരണിനെ മറ്റൊരു തരത്തിൽ വിശ്വസിപ്പിച്ചു..

അതിനു ഞങ്ങള് തമ്മിലു എന്തിനാ പിരിയുന്നത്….

ഓഹ് ഇങ്ങനെ ഒരു പൊട്ടൻ.. എടാ അവള് കല്യാണം കഴിഞ്ഞു പോയാലുള്ള കാര്യവ പറഞ്ഞത്..

അവളെ കെട്ടുന്ന ആള് പപ്പയുടേം അമ്മച്ചിയുടേം അവളുടെം കൂടെ ഇവിടെ നിക്കുന്ന ആള് മതി. അങ്ങനെയുള്ള ആളെ നോക്കുന്നുള്ളു. അപ്പൊ ഞങ്ങള് തമ്മിൽ പിരിയേണ്ടി വരില്ല…..

ഒരു മതിലിനു അപ്പുറവും ഇപ്പുറവും ഉണ്ടാവും ഞങ്ങൾ എന്നും…..

ഹിരൻ അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കട്ടിലിലേക്ക് കിടന്നു.

ഒരു ദീർഘാ വിശ്വാസത്തോടെ അമ്മയും.

സമയം 3.30 ഫോൺ തിരിച്ചു വച്ചു ഹിരൻ അമ്മയുടെ മാറോടു ചേർന്നു കെട്ടിപിടിച്ചു കിടന്നു

ഞാൻ ഉറങ്ങാൻ പോകുവാ..5മണിക്ക് വിളിക്കാണോട്ടോ……

കൈ എത്തിച്ചു ഫോൺ എടുത്തു ഫോണിൽ അലാറം സെറ്റ് ചെയ്തു അമ്മയും ഹിരണിനോട് ചേർന്നു കിടന്നു ഉറങ്ങി.

5 മണിക്ക് ഉറക്കം ഉണർന്നു ഹിരൺ കുളിയ്ക്കാനായി കയറി. അമ്മ കുളിയെല്ലാം കഴിഞ്ഞു അടുക്കളയിലേയ്ക്കും.

കുളിയും മറ്റുമെല്ലാം കഴിഞ്ഞു റൂമിൽ വന്നപ്പോൾ ബെഡിൽ തനിക്കു ഇടാനുള്ള ഡ്രസ്സ്‌ എല്ലാം അയൺ ചെയ്തു വച്ചിരിക്കുന്നു.

ഇളം നീല നിറത്തിലുള്ള ഫുൾ സ്ലീവ് പ്ലെയിൻ ഷർട്ട്‌ ബ്ലാക് ജീൻസ് എല്ലാം സെറ്റ്.

ചെറു പുഞ്ചിരിയോടെ ഹിരൺ ഡ്രസ്സ്‌ എല്ലാം ധരിച്ചു റെഡിയായി താഴേക്കു ചെന്നു.

സമയം 5.30 ആവുന്നു.6മണിക്ക് ഇറങ്ങണം. അത് കൊണ്ട് അവൻ നേരെ ഡൈയിനിങ് റൂമിലെ ടേബിളിൽ ചായയ്ക്കായി കാത്തിരുന്നു.2 മിനിട്ട് കഴിഞ്ഞതും ഒരു പ്ലേറ്റിൽ ആവി പറക്കുന്ന ദോശയും മറ്റൊരു പത്രത്തിൽ ചട്ണിയുമായി റിൻസി അങ്ങോട്ടേക്ക് വന്നു.

ഓ തൊലഞ്ഞു.. ഇന്നത്തെ കണിയും നീ തന്നെ. നിനക്ക് വീട്ടിലെങ്ങാനും കിടന്നു ഉറങ്ങിക്കൂടെ പെണ്ണെ. എല്ലാ ദിവസവും എന്നെ വന്നു കണ്ടോളാം എന്ന് വല്ല നേർച്ചയും ഉണ്ടോ നിനക്ക്…..

അയ്യാ.. കാണാൻ പറ്റിയ ഒരു മുതല്.ഇന്നലെ കിടക്കാൻ നേരത്തു അമ്മച്ചിയ പറഞ്ഞത് ഇന്ന് നിനക്ക് എവിടെയോ പോണം എന്ന്. സാറിനു പിന്നെ നല്ല കോലത്തിൽ പോകുന്ന ശീലം ഒന്നുവില്ലല്ലോ…..

ഹിരൺ റിൻസിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു.

ഹിരണിനു വിളമ്പിക്കൊണ്ട് അവൾ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *