♥️അവിരാമം♥️ – 2 15

ഉറക്കം പോയ ഹിരൺ കട്ടിലിൽ എഴുന്നേറ്റിരുന്നു. കൂടെ അമ്മയും…

എന്താ അമ്മേ അമ്മയ്ക്കും അങ്ങനെ തോന്നുന്നുണ്ടോ….

ഏയ് അങ്ങനെ ഒന്നും ഇല്ല. എന്നാണെങ്കിലും തമ്മിൽ പിരിയേണ്ടി വരില്ലേ. അപ്പൊ നിങ്ങള്ക്ക് വിഷമം ആവരുതല്ലോ…

മനസ്സിലെ തോന്നലുകൾക്കും ചിന്തകൾക്കും വിരാമം ഇട്ട് കൊണ്ട് അമ്മ ഹിരണിനെ മറ്റൊരു തരത്തിൽ വിശ്വസിപ്പിച്ചു..

അതിനു ഞങ്ങള് തമ്മിലു എന്തിനാ പിരിയുന്നത്….

ഓഹ് ഇങ്ങനെ ഒരു പൊട്ടൻ.. എടാ അവള് കല്യാണം കഴിഞ്ഞു പോയാലുള്ള കാര്യവ പറഞ്ഞത്..

അവളെ കെട്ടുന്ന ആള് പപ്പയുടേം അമ്മച്ചിയുടേം അവളുടെം കൂടെ ഇവിടെ നിക്കുന്ന ആള് മതി. അങ്ങനെയുള്ള ആളെ നോക്കുന്നുള്ളു. അപ്പൊ ഞങ്ങള് തമ്മിൽ പിരിയേണ്ടി വരില്ല…..

ഒരു മതിലിനു അപ്പുറവും ഇപ്പുറവും ഉണ്ടാവും ഞങ്ങൾ എന്നും…..

ഹിരൻ അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കട്ടിലിലേക്ക് കിടന്നു.

ഒരു ദീർഘാ വിശ്വാസത്തോടെ അമ്മയും.

സമയം 3.30 ഫോൺ തിരിച്ചു വച്ചു ഹിരൻ അമ്മയുടെ മാറോടു ചേർന്നു കെട്ടിപിടിച്ചു കിടന്നു

ഞാൻ ഉറങ്ങാൻ പോകുവാ..5മണിക്ക് വിളിക്കാണോട്ടോ……

കൈ എത്തിച്ചു ഫോൺ എടുത്തു ഫോണിൽ അലാറം സെറ്റ് ചെയ്തു അമ്മയും ഹിരണിനോട് ചേർന്നു കിടന്നു ഉറങ്ങി.

5 മണിക്ക് ഉറക്കം ഉണർന്നു ഹിരൺ കുളിയ്ക്കാനായി കയറി. അമ്മ കുളിയെല്ലാം കഴിഞ്ഞു അടുക്കളയിലേയ്ക്കും.

കുളിയും മറ്റുമെല്ലാം കഴിഞ്ഞു റൂമിൽ വന്നപ്പോൾ ബെഡിൽ തനിക്കു ഇടാനുള്ള ഡ്രസ്സ്‌ എല്ലാം അയൺ ചെയ്തു വച്ചിരിക്കുന്നു.

ഇളം നീല നിറത്തിലുള്ള ഫുൾ സ്ലീവ് പ്ലെയിൻ ഷർട്ട്‌ ബ്ലാക് ജീൻസ് എല്ലാം സെറ്റ്.

ചെറു പുഞ്ചിരിയോടെ ഹിരൺ ഡ്രസ്സ്‌ എല്ലാം ധരിച്ചു റെഡിയായി താഴേക്കു ചെന്നു.

സമയം 5.30 ആവുന്നു.6മണിക്ക് ഇറങ്ങണം. അത് കൊണ്ട് അവൻ നേരെ ഡൈയിനിങ് റൂമിലെ ടേബിളിൽ ചായയ്ക്കായി കാത്തിരുന്നു.2 മിനിട്ട് കഴിഞ്ഞതും ഒരു പ്ലേറ്റിൽ ആവി പറക്കുന്ന ദോശയും മറ്റൊരു പത്രത്തിൽ ചട്ണിയുമായി റിൻസി അങ്ങോട്ടേക്ക് വന്നു.

ഓ തൊലഞ്ഞു.. ഇന്നത്തെ കണിയും നീ തന്നെ. നിനക്ക് വീട്ടിലെങ്ങാനും കിടന്നു ഉറങ്ങിക്കൂടെ പെണ്ണെ. എല്ലാ ദിവസവും എന്നെ വന്നു കണ്ടോളാം എന്ന് വല്ല നേർച്ചയും ഉണ്ടോ നിനക്ക്…..

അയ്യാ.. കാണാൻ പറ്റിയ ഒരു മുതല്.ഇന്നലെ കിടക്കാൻ നേരത്തു അമ്മച്ചിയ പറഞ്ഞത് ഇന്ന് നിനക്ക് എവിടെയോ പോണം എന്ന്. സാറിനു പിന്നെ നല്ല കോലത്തിൽ പോകുന്ന ശീലം ഒന്നുവില്ലല്ലോ…..

ഹിരൺ റിൻസിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു.

ഹിരണിനു വിളമ്പിക്കൊണ്ട് അവൾ തുടർന്നു.

അത് കൊണ്ട ഇന്നലെ രാത്രി തന്നെ വന്നു ഡ്രസ്സ്‌ എടുത്തു കൊണ്ട് പോയി അയൺ ചെയ്തു രാവിലെ അലാറവും വച്ചു എണീറ്റു വന്നത് 😏…

ആൾക്കാര് ഒക്കെ കൂടുന്നതല്ലേ. കുറച്ചു മെന ആയിക്കോട്ടെ.അങ്ങനെ എങ്കിലും വല്ല പെണ്ണുങ്ങളും നോക്കട്ടെ…….

അത് പറഞ്ഞു കൊണ്ട് റിൻസി അവന്റെ തലയ്ക്കു ഒന്ന് കിഴുക്കി.

ഓഹ്.. അതിന്റെ ആവശ്യം ഒന്നുവില്ല. ഒരുങ്ങിയില്ല എങ്കിലും നമ്മളെ നോക്കാനൊക്കെ പെണ്ണുങ്ങള് വരി നിക്കും….

ഉവ്വ… വല്ല കണ്ണ് പൊട്ടിയും ആയിരിക്കും…..

ആ… എന്റെ അറിവിൽ ഒരു കണ്ണ് പൊട്ടിയെ ഈ നാട്ടിൽ ഉള്ളു…

റിൻസി ഹിരണിനെ ഒന്ന് ചൂഴ്ന്നു നോക്കി.

വേറെ ആരുവല്ല നിന്റെ ആൻസി അമ്മച്ചി…..

ഡാ… വേണ്ടാട്ടോ……

പിന്നല്ലാതെ കണ്ണുള്ളവര് ആരേലും നിന്റെ അപ്പനെ കെട്ടാൻ സമ്മതിക്കുമോ……

ദേ…. രാവിലെ തന്നെ എന്റെ അപ്പന് വിളിച്ചാലുണ്ടല്ലോ ചമ്മന്തി എടുത്തു ഞാൻ കണ്ണിൽ തേയ്ക്കും പറഞ്ഞേക്കാം ഹും….

ചിരിച്ചു കൊണ്ട് ഹിരൺ അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു

അമ്മേ….. പാപ്പം……

ആാാാാ…. അമ്മേ… ഓടിവാ ഇവളെന്നെ കൊല്ലുന്നേ…….

കയ്യിൽ ചായയുമായി അമ്മ അങ്ങോട്ടേക്ക് വന്നു.

ഹിരണിന്റെ മുടിയിൽ കുത്തി പിടിച്ചു വലിക്കുകയാണ്‌ റിൻസി.

എന്തോന്നാ പിള്ളേരെ ഇത്. കെട്ടിക്കാറായി രണ്ടിനേം.. എന്നിട്ടും കുഞ്ഞു കളിച്ചു നടക്കുവാ. നാണമില്ലല്ലോ…..

പിന്നെ ഇവൻ എന്നെ എന്തിനാ കളിയാക്കണേ…….

Leave a Reply

Your email address will not be published. Required fields are marked *