♥️അവിരാമം♥️ – 2 15

ഡാ ചെറുക്കാ നിന്നോട് ഞാൻ ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് എന്നെ പേര് കൂട്ടി വിളിക്കരുത് എന്ന്.. സരസ്വതി ഏട്ടത്തിയെ പോലെ ഞാനും നിനക്ക് അമ്മ തന്നെയാ……

ദാ കിടക്കുന്നു… എന്റെ പോന്നമ്മച്ചി അമേരിക്കൻ പ്രസിഡന്റ്റിനു പോലും ഇല്ല ഇത്രയും നീളവും ഘന ഗാഭീര്യമുള്ള പേര്. എന്ന എടുപ്പ ആ പേരിനു… വേറെ ആർക്കുണ്ട് നമുക്കിടയിൽ അങ്ങനെ…

സരസ്വതി രവീന്ദ്രൻ, ഹിരൺ രവീന്ദ്രൻ, സേവ്യർ തോമസ്, ബിൻസി തോമസ്, റിൻസി തോമസ്… എല്ലാം രണ്ടു വക്കിൽ തീരും. അതൊക്കെ വച്ചു നോക്കുമ്പോ ആൻസി ഏലിയാസ് ഫെർണണ്ടസ് സേവ്യർ തോമസ് പാലപ്പറമ്പിൽ….അതൊരു പവർ ഫുൾ നെയിം തന്നെയാ……

എന്താണാവോ ഇന്നിത്ര സുഖിപ്പിക്കൽ… എന്താ മോനൂന്റെ ഉദ്ദേശം…..

ഓഹ് അങ്ങനെ കൂടുതൽ ഒന്നുവില്ല ഒരു രണ്ടായിരത്തി അഞ്ഞൂറ് അത് മതി.. അമ്മ തന്നു അത്രയും അപ്പൊ ഈ അമ്മയും തരണം…..

പപ്പയുടെ മേശയിൽ ഉണ്ട് പോയി എടുത്തോ….

അത് വേണ്ട. എനിക്ക് അമ്മച്ചിയുടെ നീക്കിയിരിപ്പിൽ നിന്നു മതി…..

അതെന്ന പപ്പയുടെ മേശയിൽ നിന്നു എടുത്ത. അത് നിനക്കും കൂടി അവകാശപ്പെട്ടതാ.. ഈ കാണുന്നത് മുഴുവനും ഇപ്പോളും പപ്പയുടേം രവി ഏട്ടന്റേം പേരിൽ തന്നെയാ…

അത് വേണ്ട എനിക്ക് അമ്മ തന്ന മതി….

ഇട്ട് മൂടാനുള്ളത് കയ്യിലും ബാങ്കിലും കാർഡിലും ഒക്കെ ഉണ്ട്.. എന്നാലും എവിടേലും പോണേ ഇങ്ങനെ വന്നു എരന്നോളും…

അതും ഒരു സുഖവാ.. അമ്മമാരു തന്നു വിടുന്ന പൈസക്ക് ഒരു സുരക്ഷിതത്വം കൂടി ഉണ്ടെന്നു കൂട്ടിക്കോ…

സംസാരത്തിനിടയിൽ ആൻസി അവനു കഴിക്കാനുള്ളത് എടുത്തിരുന്നു. കൂടുതൽ ഒന്നുവില്ല അവന്റെ ഏറ്റവും ഇഷ്ടമുള്ള ആൻസിയുടെ സെപ്ഷ്യാൽ ഐറ്റം

നല്ല സോഫ്റ്റ്‌ ചപ്പാത്തിയിൽ ഒരു മുട്ട ഓംലറ്റ് വച്ചു അതിൽ കുറച്ചു സാലടും കുരുമുളക് പൊടിയും വിതറി ചുരുട്ടി റോൾ ആക്കിയെടുക്കുന്ന ഒരു കുഞ്ഞു ഐറ്റം.

ആൻസിയുടെ കയ്യിൽ നിന്നും അത് വാങ്ങി അവൻ കൊതിയോടെ കഴിച്ചു തുടങ്ങി. അവൻ കഴിക്കുന്ന സമയം ആൻസി അവൻ ചോദിച്ച പൈസയും എടുത്തു കൊണ്ട് കൊടുത്തു.

പപ്പയ്ക്ക് നല്ല വിഷമം ഉണ്ട്…..

എന്നാത്തിന്……..

നീ ഇങ്ങനെ എല്ലാ കാര്യത്തിനും പപ്പയുടെ സമ്മതത്തിന് കാത്തിരിക്കുന്നത് കൊണ്ട്. ഈ കാണുന്ന സ്വത്തു മുഴുവൻ നിനക്കും കൂടി അവകാശപ്പെട്ടതാ…..

അതിനു ഇപ്പൊ എന്ന ഉണ്ടായേ…

നിന്റെ ചെറിയ ആവശ്യങ്ങൾക്ക് പോലും നീ എന്തിനാ പപ്പയുടെ സമ്മതം ചോദിക്കുന്നത്.. ചോദിക്കാതെ എടുത്തു ചിലവാക്കാനുള്ള അവകാശവും അധികാരവും നിനക്ക് ഉണ്ടെന്ന പപ്പാ പറയുന്നത്.. അത് ശെരിയാണെന്ന എന്റെയും അഭിപ്രായം…..

അച്ഛൻ ഉള്ളപ്പോ ഞാൻ എന്തും അച്ഛനോട് പറയുമായിരുന്നു. ഇന്ന് അച്ഛന്റെ സ്ഥാനത്തു എനിക്ക് പപ്പായ. അല്ല സ്ഥാനം അല്ല എന്റെ അച്ഛൻ തന്നെയാ അങ്ങനെയ എനിക്ക് പപ്പാ.അപ്പൊ ഇനിയും ഞാൻ എന്തും പപ്പയോടു സമ്മതം വാങ്ങിയിട്ടെ ചെയ്യൂ. അതാണ് എന്റെ ശെരി…..

ആൻസി പിന്നെ ഒന്നും പറഞ്ഞില്ല. ഒരു പുഞ്ചിരിയോടെ അവന്റെ കവിളിൽ ഒന്ന് മുത്തി.

അവൾ ഇതുവരെ റെഡിയായില്ലേ. ഒന്നു വിളിച്ചെ അമ്മച്ചി.. ലേറ്റ് ആവും ഇല്ലേ.പിന്നെ റിൻസി എന്ന് വിളിക്കണ്ട പാപ്പം എന്ന് വിളിച്ച മതി.ലേറ്റ് ആക്കിയതിനു ചെറിയ ഒരു ശിക്ഷ…..

മ്മ് ആയിക്കോട്ടെ….

ഹിരണിനു മറുപടി കൊടുത്ത് മുകളിലേക്കു നോക്കി ആൻസി വിളിച്ചു.

ഡീ… പാപ്പം നീ അവിടെ എന്തെടുക്കുവാ ഇതുവരെ റെഡിയായില്ലേ…..

പാപ്പം നിങ്ങടെ അപ്പൻ ഏലിയാസ്.. പോയ്‌ പുള്ളിയെ വിളി.. ഇടവക പള്ളിയിലെ സെമിത്തേരിയിലുണ്ട് പുള്ളി……

റിൻസിയുടെ മറുപടി കേട്ടു ആൻസി വാ പൊത്തി കണ്ണ് മിഴിച്ചു. തിരിഞ്ഞു ഹിരണിനെ നോക്കിയപ്പോൾ അവൻ വാ പൊത്തി നിന്നു ചിരിക്കുന്നു.

കയ്യിലിരുന്ന ചട്ടുകത്തിന്റെ പിടി വച്ചു അവന്റെ കൈക്കു ഒന്ന് കൊടുത്തു.

അവളെ കൊണ്ട് എന്റെ അപ്പനെ വിളിപ്പിച്ചപ്പോ നിനക്ക് സമാധാനം ആയല്ലോ…..

അപ്പോളേക്കും റിൻസി താഴേക്കു ഇറങ്ങി വന്നു

ഹിരൺ ഇട്ടിരുന്ന സെയിം കളർ ബ്ലാക് ജീൻസും ഇളം നീല ബനിയൻ ഫുൾ സ്ലീവ് ടോപ്പും ആണ് അവളും ഇട്ടത്.

Leave a Reply

Your email address will not be published. Required fields are marked *