♥️അവിരാമം♥️ – 2 8

അത് കൊണ്ട ഇന്നലെ രാത്രി തന്നെ വന്നു ഡ്രസ്സ്‌ എടുത്തു കൊണ്ട് പോയി അയൺ ചെയ്തു രാവിലെ അലാറവും വച്ചു എണീറ്റു വന്നത് 😏…

ആൾക്കാര് ഒക്കെ കൂടുന്നതല്ലേ. കുറച്ചു മെന ആയിക്കോട്ടെ.അങ്ങനെ എങ്കിലും വല്ല പെണ്ണുങ്ങളും നോക്കട്ടെ…….

അത് പറഞ്ഞു കൊണ്ട് റിൻസി അവന്റെ തലയ്ക്കു ഒന്ന് കിഴുക്കി.

ഓഹ്.. അതിന്റെ ആവശ്യം ഒന്നുവില്ല. ഒരുങ്ങിയില്ല എങ്കിലും നമ്മളെ നോക്കാനൊക്കെ പെണ്ണുങ്ങള് വരി നിക്കും….

ഉവ്വ… വല്ല കണ്ണ് പൊട്ടിയും ആയിരിക്കും…..

ആ… എന്റെ അറിവിൽ ഒരു കണ്ണ് പൊട്ടിയെ ഈ നാട്ടിൽ ഉള്ളു…

റിൻസി ഹിരണിനെ ഒന്ന് ചൂഴ്ന്നു നോക്കി.

വേറെ ആരുവല്ല നിന്റെ ആൻസി അമ്മച്ചി…..

ഡാ… വേണ്ടാട്ടോ……

പിന്നല്ലാതെ കണ്ണുള്ളവര് ആരേലും നിന്റെ അപ്പനെ കെട്ടാൻ സമ്മതിക്കുമോ……

ദേ…. രാവിലെ തന്നെ എന്റെ അപ്പന് വിളിച്ചാലുണ്ടല്ലോ ചമ്മന്തി എടുത്തു ഞാൻ കണ്ണിൽ തേയ്ക്കും പറഞ്ഞേക്കാം ഹും….

ചിരിച്ചു കൊണ്ട് ഹിരൺ അടുക്കളയിലേക്ക് നോക്കി നീട്ടി വിളിച്ചു

അമ്മേ….. പാപ്പം……

ആാാാാ…. അമ്മേ… ഓടിവാ ഇവളെന്നെ കൊല്ലുന്നേ…….

കയ്യിൽ ചായയുമായി അമ്മ അങ്ങോട്ടേക്ക് വന്നു.

ഹിരണിന്റെ മുടിയിൽ കുത്തി പിടിച്ചു വലിക്കുകയാണ്‌ റിൻസി.

എന്തോന്നാ പിള്ളേരെ ഇത്. കെട്ടിക്കാറായി രണ്ടിനേം.. എന്നിട്ടും കുഞ്ഞു കളിച്ചു നടക്കുവാ. നാണമില്ലല്ലോ…..

പിന്നെ ഇവൻ എന്നെ എന്തിനാ കളിയാക്കണേ…….

പറഞ്ഞു കൊണ്ടവൾ പിടി വിട്ടു.

അമ്മേ പാപ്പം താ…..

ദേ ചെറുക്കാ എന്റെ കയ്യിന്നു രാവിലെ തന്നെ കിട്ടണ്ട എങ്കിൽ മിണ്ടാതിരുന്നോ….

റിൻസി ഹിരണിനെ നോക്കി കണ്ണുരുട്ടി

അല്ല പെണ്ണെ അവനു മാത്രം അനുവദിച്ചു കൊടുത്തതാണല്ലോ അങ്ങനെ വിളിക്കാൻ ഉള്ള അവകാശം എന്നിട്ട് ഇപ്പൊ എന്ന പറ്റി…..

ഇടയിൽ കയറി അമ്മ ചോദിച്ചു.

ആ.. അതൊക്കെ അത്രേ ഉള്ളു. വേറെ ആരും എന്നെ പാപ്പം എന്നും പാപ്പു എന്നും വിളിക്കണ്ട….

ഓ… ഒരു പാപ്പുവും അപ്പുവും വേറെ ലോകത്തു ആരും ഇല്ലാത്ത പോലെ…..

ലോകത്തു അങ്ങനെ പലരും കാണും അപ്പുവും പാപ്പുവും ഒന്നേ ഉള്ളു അല്ലേടി പാപ്പു……

പറഞ്ഞു കൊണ്ട് അവൻ ദോശ പിച്ചിയെടുത്തു ചട്ണി ചേർത്ത് റിൻസിക്കായ് നീട്ടി.

കൊതിയോടെ അവൾ അവന്റെ കയ്യിൽ നിന്നും അത് വായിലേക്ക് എടുത്തു കഴിച്ചു. അവന്റെ കവിളിൽ ചുണ്ട് ചേർത്ത് മുത്തിയെടുത്തു.

മതി.. മതി. രണ്ടും ഇരുന്നു കഴിച്ചിട്ട് ഇറങ്ങാൻ നോക്ക്……

അമ്മ ദോശ റിൻസിക്കും വിളമ്പി.

ഇവള് അതിനു എവിടെക്കാ രാവിലെ….

അവൾക്കു നാളെ കഴിഞ്ഞു എക്സാം ഉള്ള കാര്യം നീ മറന്നോ….

അല്ല ഇവള് നാളെ രാവിലെയാ പോകുന്നത് എന്ന് പറഞ്ഞിട്ട് പിന്നെ എന്താ ഇന്ന്……

ഇന്നായാലും നാളെ ആയാലും നീ തന്നെ എന്നെ കൊണ്ടാക്കണം ഇന്ന് 11 മണിക്ക് കോട്ടയത്ത്‌ന്നു ഒരു എക്സ്പ്രസ്സ്‌ ഉണ്ട് അതാവുമ്പോ നാളെ വെളുപ്പിന് ബാംഗ്ലൂർ എത്തും നാളെ എനിക്ക് റെസ്റ്റും എടുക്കാം പഠിക്കുവോം ചെയ്യാം…. എപ്പിടി……

റിൻസി ഹിരണിനെ നോക്കി പറഞ്ഞു

രാവിലെ വന്നു കണി കാണിച്ചപ്പോളേ ഞാൻ പറഞ്ഞതാ ഇന്നത്തെ ദിവസം പോയെന്നു.. ഇന്ന് എനിക്ക് ഹൌസ് വാമിങ്ങിനു നേരത്തെ എത്തണം പെണ്ണെ ഫ്രണ്ട്‌സ് എല്ലാവരും വരും. നിന്നെ കൂടെ കൊണ്ട് പോയാൽ ഞാൻ പോസ്റ്റ്‌ ആവും……

നീ എന്നായാലും കോട്ടയം ചെന്നല്ലേ പോകൂ. അപ്പൊ എന്നെ കൂടെ അങ്ങ് കൊണ്ട് പോണം സ്റ്റേഷനിൽ വിട്ടിട്ടു നീ പൊക്കോ…..

പിന്നെ സ്റ്റേഷനിൽ വിടാൻ പോകുവല്ലേ ഞാൻ. വല്ല ബസിനും കേറി വേണേ പൊക്കോ….

നീ എന്നെ കൊണ്ട് പോകുവോം ചെയ്യും സ്റ്റേഷനിൽ വിടുവോം ചെയ്യും…. കഴിച്ചിട്ട് വേഗം വാ ഞാൻ വീട്ടിൽ കാണും…..

റിൻസി കഴിച്ചു എണീറ്റു.

അമ്മ കുട്ടി പ്ലേറ്റ് ഒന്ന് കഴുകി വച്ചേക്കണേ സമയം ഇല്ലാഞ്ഞിട്ട…….

അതും പറഞ്ഞു അവൾ ചുണ്ട് തുടച്ചു അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്ത് അടുക്കള വഴി ഓടി.

പതുക്ക പോ പെണ്ണെ…. എവിടേലും വീഴും… അതെങ്ങനെ ഇവിടെ ഒരുത്തനെ കണ്ട പിന്നെ പെണ്ണിന് ഊണും വേണ്ട ഉറക്കവും വേണ്ട അവനെ ചൊറിഞ്ഞോണ്ട് ഇങ്ങനെ നടന്ന മതിയല്ലോ……. ഒരു പാപ്പുവും അപ്പുവും….

പ്ലേറ്റ് എല്ലാം എടുത്തു അടുക്കളയിലേക്ക് നടക്കുന്ന വഴി അമ്മ പിറു പിറുത്തു.

അമ്മയുടെ വാക്കുകൾ കേട്ടു ഹിരൺ ചിരിയോടെ എണീറ്റു കൈ കഴുകി അടുക്കളയിലേക്ക് ചെന്നു അമ്മയുടെ സാരി തുമ്പിൽ കയ്യും മുഖവും തുടച്ചു.

നിന്നു തിരിയാത്ത പോകാൻ നോക്ക് ചെറുക്കാ.. ഇനി അവിടുന്നും കഴിക്കണ്ടതല്ലേ…..

അയ്യോ. ഇനി കഴിക്കാനുള്ള സമയം ഒന്നുവില്ല… ലേറ്റ് ആവും…..

ഉവ്വ കഴിക്കാതെ ആൻസി നിന്നെ വിടുവോം ചെയ്യും… രണ്ടു തവണ അവള് അടുക്കളെന്നു വിളിച്ചു ചോദിച്ചു മോനൂട്ടൻ ഇറങ്ങാറായോ എന്ന്.. വേഗം ചെന്നു കഴിച്ചിട്ട് പോകാൻ നോക്ക്……

ശെരി എന്ന. ഉമ്മ……..

അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ഹിരൺ അടുക്കള വഴി ഇറങ്ങി ഓടി..

സാറ് ഇന്ന് വരുവോ…..

ആം വരും……

ഒത്തിരി രാത്രി ആണേ വണ്ടി ഓടിച്ചു വരാൻ നിക്കണ്ട…..

ആലോചിക്കാം……

അത് പറയുമ്പോളേക്കും അവൻ പപ്പയുടെ വീട്ടിൽ എത്തിയിരുന്നു

അടുക്കള വഴി കയറിയ ഹിരൺ പാചകത്തിൽ മുഴുകിയിരുന്ന ആൻസിയെ പിന്നിൽ നിന്നും വട്ടം പിടിച്ചു.

ആ എത്തിയോ …..സുന്ദരൻ…..

ഹാ ഇതെന്ന പിന്നിന്നു വന്നു പിടിച്ചിട്ടു ഒന്ന് പേടിക്കുക പോലും ചെയ്യാത്തത്…….

നീയല്ലാതെ വേറെ ആരാടാ ഇത്ര സ്വതന്ത്രത്തോടെ എന്നെ വന്നു പിടിയ്ക്കാനുള്ളത്…….

ഓഹോ.. അങ്ങനെയോ……

ആം അങ്ങനെ തന്നെ……

പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ

ആൻസി ഏലിയാസ് ഫെർണണ്ടസ് സേവ്യർ തോമസ് പാലപ്പറമ്പിൽ…….

ഡാ ചെറുക്കാ നിന്നോട് ഞാൻ ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് എന്നെ പേര് കൂട്ടി വിളിക്കരുത് എന്ന്.. സരസ്വതി ഏട്ടത്തിയെ പോലെ ഞാനും നിനക്ക് അമ്മ തന്നെയാ……

ദാ കിടക്കുന്നു… എന്റെ പോന്നമ്മച്ചി അമേരിക്കൻ പ്രസിഡന്റ്റിനു പോലും ഇല്ല ഇത്രയും നീളവും ഘന ഗാഭീര്യമുള്ള പേര്. എന്ന എടുപ്പ ആ പേരിനു… വേറെ ആർക്കുണ്ട് നമുക്കിടയിൽ അങ്ങനെ…

സരസ്വതി രവീന്ദ്രൻ, ഹിരൺ രവീന്ദ്രൻ, സേവ്യർ തോമസ്, ബിൻസി തോമസ്, റിൻസി തോമസ്… എല്ലാം രണ്ടു വക്കിൽ തീരും. അതൊക്കെ വച്ചു നോക്കുമ്പോ ആൻസി ഏലിയാസ് ഫെർണണ്ടസ് സേവ്യർ തോമസ് പാലപ്പറമ്പിൽ….അതൊരു പവർ ഫുൾ നെയിം തന്നെയാ……

എന്താണാവോ ഇന്നിത്ര സുഖിപ്പിക്കൽ… എന്താ മോനൂന്റെ ഉദ്ദേശം…..

ഓഹ് അങ്ങനെ കൂടുതൽ ഒന്നുവില്ല ഒരു രണ്ടായിരത്തി അഞ്ഞൂറ് അത് മതി.. അമ്മ തന്നു അത്രയും അപ്പൊ ഈ അമ്മയും തരണം…..

പപ്പയുടെ മേശയിൽ ഉണ്ട് പോയി എടുത്തോ….

അത് വേണ്ട. എനിക്ക് അമ്മച്ചിയുടെ നീക്കിയിരിപ്പിൽ നിന്നു മതി…..

അതെന്ന പപ്പയുടെ മേശയിൽ നിന്നു എടുത്ത. അത് നിനക്കും കൂടി അവകാശപ്പെട്ടതാ.. ഈ കാണുന്നത് മുഴുവനും ഇപ്പോളും പപ്പയുടേം രവി ഏട്ടന്റേം പേരിൽ തന്നെയാ…

Leave a Reply

Your email address will not be published. Required fields are marked *