♥️അവിരാമം♥️ – 2 8

അത് വേണ്ട എനിക്ക് അമ്മ തന്ന മതി….

ഇട്ട് മൂടാനുള്ളത് കയ്യിലും ബാങ്കിലും കാർഡിലും ഒക്കെ ഉണ്ട്.. എന്നാലും എവിടേലും പോണേ ഇങ്ങനെ വന്നു എരന്നോളും…

അതും ഒരു സുഖവാ.. അമ്മമാരു തന്നു വിടുന്ന പൈസക്ക് ഒരു സുരക്ഷിതത്വം കൂടി ഉണ്ടെന്നു കൂട്ടിക്കോ…

സംസാരത്തിനിടയിൽ ആൻസി അവനു കഴിക്കാനുള്ളത് എടുത്തിരുന്നു. കൂടുതൽ ഒന്നുവില്ല അവന്റെ ഏറ്റവും ഇഷ്ടമുള്ള ആൻസിയുടെ സെപ്ഷ്യാൽ ഐറ്റം

നല്ല സോഫ്റ്റ്‌ ചപ്പാത്തിയിൽ ഒരു മുട്ട ഓംലറ്റ് വച്ചു അതിൽ കുറച്ചു സാലടും കുരുമുളക് പൊടിയും വിതറി ചുരുട്ടി റോൾ ആക്കിയെടുക്കുന്ന ഒരു കുഞ്ഞു ഐറ്റം.

ആൻസിയുടെ കയ്യിൽ നിന്നും അത് വാങ്ങി അവൻ കൊതിയോടെ കഴിച്ചു തുടങ്ങി. അവൻ കഴിക്കുന്ന സമയം ആൻസി അവൻ ചോദിച്ച പൈസയും എടുത്തു കൊണ്ട് കൊടുത്തു.

പപ്പയ്ക്ക് നല്ല വിഷമം ഉണ്ട്…..

എന്നാത്തിന്……..

നീ ഇങ്ങനെ എല്ലാ കാര്യത്തിനും പപ്പയുടെ സമ്മതത്തിന് കാത്തിരിക്കുന്നത് കൊണ്ട്. ഈ കാണുന്ന സ്വത്തു മുഴുവൻ നിനക്കും കൂടി അവകാശപ്പെട്ടതാ…..

അതിനു ഇപ്പൊ എന്ന ഉണ്ടായേ…

നിന്റെ ചെറിയ ആവശ്യങ്ങൾക്ക് പോലും നീ എന്തിനാ പപ്പയുടെ സമ്മതം ചോദിക്കുന്നത്.. ചോദിക്കാതെ എടുത്തു ചിലവാക്കാനുള്ള അവകാശവും അധികാരവും നിനക്ക് ഉണ്ടെന്ന പപ്പാ പറയുന്നത്.. അത് ശെരിയാണെന്ന എന്റെയും അഭിപ്രായം…..

അച്ഛൻ ഉള്ളപ്പോ ഞാൻ എന്തും അച്ഛനോട് പറയുമായിരുന്നു. ഇന്ന് അച്ഛന്റെ സ്ഥാനത്തു എനിക്ക് പപ്പായ. അല്ല സ്ഥാനം അല്ല എന്റെ അച്ഛൻ തന്നെയാ അങ്ങനെയ എനിക്ക് പപ്പാ.അപ്പൊ ഇനിയും ഞാൻ എന്തും പപ്പയോടു സമ്മതം വാങ്ങിയിട്ടെ ചെയ്യൂ. അതാണ് എന്റെ ശെരി…..

ആൻസി പിന്നെ ഒന്നും പറഞ്ഞില്ല. ഒരു പുഞ്ചിരിയോടെ അവന്റെ കവിളിൽ ഒന്ന് മുത്തി.

അവൾ ഇതുവരെ റെഡിയായില്ലേ. ഒന്നു വിളിച്ചെ അമ്മച്ചി.. ലേറ്റ് ആവും ഇല്ലേ.പിന്നെ റിൻസി എന്ന് വിളിക്കണ്ട പാപ്പം എന്ന് വിളിച്ച മതി.ലേറ്റ് ആക്കിയതിനു ചെറിയ ഒരു ശിക്ഷ…..

മ്മ് ആയിക്കോട്ടെ….

ഹിരണിനു മറുപടി കൊടുത്ത് മുകളിലേക്കു നോക്കി ആൻസി വിളിച്ചു.

ഡീ… പാപ്പം നീ അവിടെ എന്തെടുക്കുവാ ഇതുവരെ റെഡിയായില്ലേ…..

പാപ്പം നിങ്ങടെ അപ്പൻ ഏലിയാസ്.. പോയ്‌ പുള്ളിയെ വിളി.. ഇടവക പള്ളിയിലെ സെമിത്തേരിയിലുണ്ട് പുള്ളി……

റിൻസിയുടെ മറുപടി കേട്ടു ആൻസി വാ പൊത്തി കണ്ണ് മിഴിച്ചു. തിരിഞ്ഞു ഹിരണിനെ നോക്കിയപ്പോൾ അവൻ വാ പൊത്തി നിന്നു ചിരിക്കുന്നു.

കയ്യിലിരുന്ന ചട്ടുകത്തിന്റെ പിടി വച്ചു അവന്റെ കൈക്കു ഒന്ന് കൊടുത്തു.

അവളെ കൊണ്ട് എന്റെ അപ്പനെ വിളിപ്പിച്ചപ്പോ നിനക്ക് സമാധാനം ആയല്ലോ…..

അപ്പോളേക്കും റിൻസി താഴേക്കു ഇറങ്ങി വന്നു

ഹിരൺ ഇട്ടിരുന്ന സെയിം കളർ ബ്ലാക് ജീൻസും ഇളം നീല ബനിയൻ ഫുൾ സ്ലീവ് ടോപ്പും ആണ് അവളും ഇട്ടത്.

ദേ തള്ളേ നിങ്ങളോട് ഒരായിരം വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ ആവശ്യമില്ലാത്ത പേര് വിളിക്കരുതെന്നു…..

അപ്പൊ ഇവൻ വിളിക്കുന്നതോ. അപ്പൊ നിനക്ക് ഒരു കുഴപ്പവും ഇല്ലല്ലോ ……

അവൻ എന്നെ വിളിക്കുന്നത്‌ പാപ്പു എന്ന അല്ലാതെ പാപ്പം എന്നല്ല……

അയ്യാ… അവനും വിളിക്കുന്നത് പാപ്പം എന്ന് തന്നെയാ. പിന്നെ ആള് കൂടുന്നിടത്തു മാത്രം അവൻ പാപ്പു എന്ന് വിളിക്കുന്നത്‌. ഇപ്പൊ തന്നെ അവൻ എന്നെ കൊണ്ട് വിളിപ്പിച്ചതാ…

അവൻ അങ്ങനെ വിളിക്കുന്നു എന്ന് കരുതി വേറെ ആരും എന്നെ അങ്ങനെ വിളിക്കണ്ട…. തിരിഞ്ഞു ഹിരണിനെ നോക്കി കണ്ണുരുട്ടി കൊണ്ട് അവൾ തുടർന്നു.

അല്ലേലും നിന്നെ പറഞ്ഞാൽ മതി.. ആവശ്യം ഇല്ലാത്ത ഓരോ പേര് ഇട്ടോളും അവന്റെ ഒരു പാപ്പം.. അത് കേൾക്കുന്ന അത്രയും ദേഷ്യവും നാണക്കേടും എനിക്ക് വേറെ ഇല്ല.. നീ ആയ കൊണ്ട ഞാൻ ഒന്നും പറയാത്തത്..😏

ആൻസി ഇടയിൽകയറി പറഞ്ഞു.

ഓഹ് അവൾക്കു ഇപ്പൊ നാണം.. പത്തു വയസു വരെ അമ്മേ പാപ്പം അമ്മേ പാപ്പം എന്ന് പറഞ്ഞു എപ്പോളും എന്റെ അമ്മിഞ്ഞയിൽ പിടിച്ചോണ്ട് നടന്നവളാ. അന്നൊന്നും ഇല്ലാത്ത നാണവാ അവൾക്കു ഇപ്പൊ അത് കേൾക്കുമ്പോ….

ഛീ… നാണമില്ലല്ലോ തള്ളേ ഇവന്റെ മുന്നില് വച്ചു ഇങ്ങനൊക്കെ പറയാൻ…..

പിന്നെ അവനു അറിയാത്തതു ഒന്നുമല്ലലോ…..

ദാ.. വന്നു കഴിക്കു നീ…

ഒണക്ക ചപ്പാത്തി അല്ലെ എനിക്കൊന്നും വേണ്ട. നിങ്ങടെ മോന് വേണ്ടി ഉണ്ടാക്കിയതല്ല അങ്ങോട്ട്‌ തന്നെ കൊടുത്തോ…

ആ അതെ അവനു വേണ്ടി തന്ന ഉണ്ടാക്കിയത്.

നിനക്ക് വേണ്ടിയല്ലേ ഏട്ടത്തി ദോശ ഉണ്ടാക്കിയത്. എന്നിട്ടും അവൻ അതും കഴിച്ചു. അങ്ങനെയാ സ്നേഹം ഉള്ള മക്കള്…..

ഓഹോ… കഴിക്കാൻ എന്നായാലും സമയം ഇല്ല അമ്മ ഒരു പത്രത്തിൽ ആക്കിക്കോ. ട്രെയിനിലെ ഫുഡിലും ഭേദം ഒണക്ക ചപ്പാത്തി തന്നെയാ 😁……

പ്ഫാ പട്ടിക്കുട്ടി….

ആൻസി വേഗം ഫുഡ്‌ പാത്രത്തിൽ ആക്കി റിൻസിയുടെ ബാഗിൽ വച്ചു.

6 മണിയായി ഇറങ്ങാൻ നോക്ക്.. ഇന്നാ ഇത് വച്ചോ…..

ആൻസി കുറച്ചു പൈസ എടുത്തു റിൻസിക്കൂ കൊടുത്തു.

ഹിരൺ പേഴ്‌സ് തുറന്നു അവന്റെ എ ടി എം കാർഡിൽ ഒന്നെടുത്തു റിൻസിക്ക്‌ കൊടുത്തു.

ഇന്നാ ഇതും കയ്യിൽ വച്ചോ……

വേണ്ടടാ എന്റെ കയ്യിൽ ഉണ്ട്…….

അയ്യോ മോള് ഇത് വച്ചോ. ഇല്ലേ ഇടയ്ക്ക് ഒരു ആയിരം ഒരു അഞ്ഞൂറ് എന്നൊക്കെ പറഞ്ഞു എന്നെ ശല്യം ചെയ്യാനല്ലേ.. ഇന്ന് ഞാൻ ഭയങ്കര ബിസ്സി ആയിരിക്കും…. 😉

ആൻസിയും ഹിരണും അമ്മച്ചിക്ക് ഉമ്മയും കൊടുത്തു ഇറങ്ങി.

പോർച്ചിൽ നിന്നും അവന്റെ ഹിമാലയം എടുത്തു ഇരുവരും യാത്ര തുടങ്ങി.

ഡാ നമ്മള് എപ്പോ എത്തും കോട്ടയത്ത്‌..

ഒരു 3 മണിക്കൂർ എടുക്കുവായിരിക്കും….

അയ്യോ 3 മണിക്കൂറോ

വേണ്ട ഇടുക്കിന്ന് കോട്ടയത്തിനു അര മണിക്കൂറു കൊണ്ട് ചെല്ലാം….

ഹോ… ഇരുന്നു എന്റെ ഡിക്കി മരവിക്കും….

ബസിനു പൊക്കോളാൻ പറഞ്ഞതല്ലേ……

ബസിൽ കയറിയ ഞാൻ ചിലപ്പോ ഓമിറ്റ് ചെയ്യും…ഇതാവുമ്പോ കാറ്റൊക്കെ കൊണ്ട് റിലാക്സ് ചെയ്തു പോകാവല്ലോ….

മമ്…പാപ്പം….

എന്നാടാ….

അമ്മയ് ക്ക് ഒരു സംശയം നമ്മള് തമ്മിൽ പ്രണയം ആണോ എന്ന്…

എന്തെ ഇപ്പൊ അങ്ങനെ.. നിന്നോട് എന്തേലും ചോദിച്ചോ….

ഡയറക്റ്റ് ചോദിച്ചില്ല.. പക്ഷെ എനിക്ക് അങ്ങനെ തോന്നി……

എന്നിട്ട് അപ്പു എന്ന പറഞ്ഞെ……

ഞങ്ങളുടെ ബന്ധത്തെ നിങ്ങള് ആവശ്യമില്ലാത്ത രീതിയിൽ ചിന്തിക്കണ്ട എന്ന് പറഞ്ഞു….

ആ ഇത് തന്നെയാ ഞാനും അമ്മച്ചിയോടു പറഞ്ഞത്.. എന്നോടും ഇതേ രീതിയിൽ ചോദിച്ചായിരുന്നു.. അവർക്കൊക്കെ വട്ടാ….

മമ്….

ഹിരണിന്റെ പിന്നീടുള്ള മറുപടി ഒരു മൂളലിൽ ഒതുങ്ങി.

പിന്നിലിരുന്നു നെഞ്ചിൽ വട്ടം പിടിച്ചു കൊണ്ട് അവന്റെ മുതുകിൽ അവൾ തല ചെരിച്ചു വച്ചു ചേർന്നിരുന്നു.

“എനിക്ക് നിന്നോട് തുറന്നു പറയാൻ കഴിയുന്നില്ല അപ്പു. എന്റെ ഉള്ളം നിനക്ക് വേണ്ടി തുടിക്കുന്നത്.എന്റെ മനസ്സ് മുഴുവൻ നീയാണെന്ന്.എന്നും ഇങ്ങനെ നിന്നെ ചേർത്ത് പിടിക്കാൻ കൊതിക്കുവാണ് ഞാൻ.എന്നും നിന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങുന്നതാണ് ഞാൻ സ്വപ്നം കാണുന്നത് നിന്റെ സാമീപ്യം അത് എനിക്ക് തരുന്ന സന്തോഷം അതിനു പകരം വയ്ക്കാൻ മറ്റൊന്നിനും കഴിയില്ല അപ്പു”

Leave a Reply

Your email address will not be published. Required fields are marked *