♥️അവിരാമം♥️ – 2 8

പറയാനുള്ളത് അത്രയും മനസ്സിൽ നൂറാവർത്തി അവൾ ഉരുവിട്ടു.അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഇറ്റി വീണു. അപ്പുവിനോടുള്ള അവളുടെ പ്രണയാഗ്നിയുടെ ബാക്കി പാത്രം എന്നോണം…

ഹിരണിന്റെ മനസിലും മറ്റൊന്ന് ആയിരുന്നില്ല. ഓർമ ഉറയ്ക്കാത്ത പ്രായത്തിൽ മനസ്സിന്റെ കോണിൽ എപ്പോളോ കയറി കൂടിയതാണ് പാപ്പു. തന്റെ മാത്രം പാപ്പം. പക്ഷെ തുറന്നു പറയാനുള്ള മനസ്സ് അവനും കാണിച്ചില്ല. അത് മറ്റൊന്നും കൊണ്ടല്ല. പരസ്പരം ഇത്രയും മനസിലാക്കിയിട്ടും ഈ ഒരു കാര്യം മാത്രം മനസ്സിൽ തന്നെ സൂക്ഷിച്ചു. തുറന്നു പറഞ്ഞാൽ തെറ്റായി പോയാലോ.

തനിക്കു തോന്നിയ പ്രണയം അവൾക്കു തിരിച്ചു ഇല്ല എങ്കിൽ അവൾ തന്നെ ഒരു സഹോദരൻ ആയി മാത്രം ആണ് കാണുന്നതെങ്കിൽ പിന്നെ ആരുടേയും മുന്നിൽ ചെന്ന് നിൽക്കാനുള്ള യോഗ്യത പോലും ഉണ്ടാവില്ല

ഒരമ്മ പെറ്റ മക്കളെ പോലെ കഴിഞ്ഞതാണ് അച്ഛനും പപ്പയും.പരസ്പരം എന്നും കാണാൻ വേണ്ടിയാണു ഒരുമിച്ചു സ്ഥലം വാങ്ങി അടുത്തടുത്ത് വീടും വച്ചതും.അച്ഛൻ മരിച്ചിട്ടു ആ ബന്ധത്തിൽ ഒരു വിള്ളൽ ഇതുവരെ വീണിട്ടില്ല. തന്റെ മനസ്സിലെ ആഗ്രഹം അതിന്റെ പേരിൽ ഈ കുടുംബ്ബങ്ങൾ തമ്മിൽ ഒരിക്കലും അകലാൻ പാടില്ല.

എല്ലാ ആഗ്രഹങ്ങളും അവൻ മനസിന്റെ കോണിൽ തന്നെ ഒതുക്കി വച്ചു.

അവളോട്‌ പഴയ അപ്പുവായി അവൻ സംസാരിച്ചു തുടങ്ങി അപ്പുവിന്റെ പാപ്പുവായി റിൻസിയും. പരസ്പരം തമാശ പറഞ്ഞും വഴക്കിട്ടു പിണങ്ങിയും ഇണങ്ങിയുമെല്ലാം

അവർ യാത്ര തുടർന്നു.

മൂന്ന് മണിക്കൂറിനു നാല് മണിക്കൂർ എടുത്തു അവർ കോട്ടയം എത്താൻ.

റിൻസി പറഞ്ഞ ഇടത്തെല്ലാം വണ്ടിയും നിർത്തി ഫോട്ടോസും എടുത്തു കുടിക്കാനുള്ളതും കഴിക്കാനുള്ളതും എല്ലാം വാങ്ങി എത്ര സമയം കൂടെ നിർത്താൻ പറ്റുമോ അത്രയും സമയം അവൾ അവനെ കൂടെ നിർത്തി.

അക്ഷര നാഗരിയുടെ ഹൃദയ ഭാഗങ്ങളിൽ മുഴുവൻ അവനുമായി ചുറ്റി നടന്ന റിൻസി ട്രെയിൻ വരുന്നതിനു തൊട്ടു മുന്നെയാണ് സ്റ്റേഷനിൽ എത്തിയത്.

ട്രെയിൻ എടുക്കുന്നതിനു തൊട്ടു മുന്നെ വരെ പരസ്പരം കൈ ചേർത്ത് പിടിച്ച് പിരിയാൻ താല്പര്യമില്ലാത്ത മനസുമായി ഇരുവരും ചേർന്നു നിന്നു.

റിൻസി ട്രെയിനിൽ കയറി ഹിരണിനെ നോക്കി നിന്നു ട്രെയിൻ നീങ്ങി അവൻ കണ്ണിൽ നിന്നും മറയുന്നത് വരെ.

പരസ്പരം കണ്മറഞ്ഞതും ഇരുവരുടെയും മുഖം ഇരുണ്ടു മൂടി.

സീറ്റിൽ ചെന്നിരുന്ന് റിൻസി കുറച്ചു മുന്നെ എടുത്ത ഫോട്ടോസ് നോക്കി ഇരുന്നു

ഹിരണിന്റെ ഓർമകളിൽ മുഴുകി റിൻസിയും അവളുടെ കുറുമ്പുകൾ ഓർത്തു പുഞ്ചിരി തൂകി ഹിരണും യാത്ര തുടർന്നു

വരാനിരിക്കുന്നത് തങ്ങളുടെ ജീവിതത്തെയും സ്വപ്നങ്ങളെയും കീഴ്മേൽ മറിക്കാൻ പോകുന്ന സംഭവവികസങ്ങൾ ആണെന്ന് അറിയാതെ….

തുടരും…

കർണ്ണൻ….

Leave a Reply

Your email address will not be published. Required fields are marked *