” അതെ ഉള്ള കാര്യം പറഞ്ഞു എന്നും പറഞ്ഞു ഇങ്ങനെയുള്ള ഭീഷണി ഒന്നും വേണമെന്നില്ല. ഞങ്ങൾ ഇവിടുത്തെ യൂണിയൻ ലീഡേഴ്‌സ് ആണ് ഞങ്ങളെ പറഞ്ഞു വിട്ടിട്ട് ഈ കമ്പനിക്ക് കീഴിലുള്ള ഒരു സ്ഥാപനം പോലും പ്രവർത്തിക്കും എന്ന് താൻ വിചാരിക്കണ്ട. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോലും ഒരു അദ്ധ്യാപകരോ പ്യുണ് പോലും വരത്തില്ല. അല്ല താൻ ആണ് md എങ്കിലും വരില്ല ”
എന്തോ വലിയ കാര്യം പോലെ ഭീഷണിയുടെ ശബ്ദത്തിൽ പറഞ്ഞ അയാളെ നോക്കി തികഞ്ഞ പുച്ഛത്തോടെ ചിരിക്കുന്ന വിഷ്ണുവിനെ കണ്ട് അവരിൽ ദേഷ്യം വരുന്നുണ്ട് എന്നവന് മനസ്സിലായി എങ്കിലും. അവൻ എല്ലാവരോടുമായി വീണ്ടും സംസാരിച്ചു തുടങ്ങി.
“അപ്പോൾ നമ്മൾ പറഞ്ഞുവന്നത് ആ യൂണിയൻ… ഇവിടെ ഒരു യൂണിയനും ഇല്ലാതെ ഓരോ തൊഴിലാളിക്കും അല്ല ഈ സ്ഥാപനത്തിലെ ഓരോ അവകാശികളുടെയും എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. യൂണിയനും പാർട്ടിയും ഒന്നും ഒരു വിഷയമല്ല ഇതൊന്നും ഇല്ല എങ്കിലും ഇവിടെ ജോലി ചെയ്യാൻ തയ്യാറാണ് എന്നുള്ളവർ ഒന്ന് കൈ പൊക്കി സഹായിക്കുക ആണേൽ നമുക്ക് ഒരു തീരുമാനം എടുക്കാമായിരുന്നു.”
വിഷ്ണു പറഞ്ഞതൊക്കെ കേട്ട് ആരും കയ്യുയർത്തി അവനെ സപ്പോർട്ട് ചെയ്യില്ല എന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് തന്നെ ആ അഞ്ചുപേർ തങ്ങൾ ജോണിന്റെ കയ്യിൽ നിന്നും വാങ്ങിയ പൈസക്കുള്ള പണി എടുത്തു എന്നുറച്ചു വിശ്വസിച്ചുകൊണ്ട് അവിടെ ഇരുന്നു.
പക്ഷെ അവർ പ്രതീക്ഷിച്ചതിനു വിപരീതമായി അവിടെ ഉണ്ടായിരുന്ന അവരിൽ ആ ആറു പേര് ഒഴികെ ബാക്കിയുള്ള എല്ലാവരും ഓരോരുത്തരായി കയ്യുയർത്തുന്നത് കണ്ട് അവർ ഓരോരുത്തരുടെയും കണ്ണുകൾ പുറത്തേക്ക് തള്ളി വരുന്നത് പോലെ തോന്നി. തങ്ങൾ കരുതിയത് പോലെ ഒന്നും നടക്കാത്തത്തിലും ഇനി അവിടെ ഇരുന്നതുകൊണ്ട് പ്രയോജനമൊന്നും ഇല്ലന്നുറപ്പായതുകൊണ്ടും അവർ അവിടെനിന്നും എഴുന്നേറ്റ് പുറത്തേക്ക് പോയി.
അവർ പോവുന്നത് നോക്കി ഒരു ചിരിയോടു കൂടെ നോക്കി നിന്ന വിഷ്ണു തന്നെ വിശ്വസിച്ച ബാക്കിയുള്ള ഓരോരുത്തരോടുമായി പറഞ്ഞു.
” എന്നെ വിശ്വസിച്ചു കൂടെ നിൽക്കാൻ തീരുമാനിച്ച ഓരോരുത്തർക്കും നന്ദി 🙏. എന്റെ അച്ഛൻ ഉണ്ടാക്കിയതൊന്നും നഷ്ടപ്പെടുത്താൻ എനിക്ക് തീരെ താല്പര്യമില്ലാത്തത് കൊണ്ടാണ് ഞാൻ ഇന്ന് ഈ പദവി ഏറ്റെടുക്കാൻ തന്നെ വന്നത്.ഇനി മുന്നോട്ടുള്ള ഓരോ ചുവടു വെപ്പിലും ഒരു കുടുംബം പോലെ തന്നെ അല്ല ഒരു കുടുംബമായി തന്നെ മുന്നോട്ട് പോവാം എന്ന് കരുതുന്നു. ”
അവന്റെ ഓരോ വാക്കുകളും ഇരുകയ്യോടെയും സ്വീകരിച്ചതുപ്പോലെ എല്ലാവരും കയ്യടിച്ചു. ബാക്കിയുള്ള എല്ലാ കാര്യങ്ങളും കുറുപ്പ് സാറിനെ എൽപ്പിച്ചുകൊണ്ട് തന്നെ വിഷ്ണുവും ഐശ്വര്യയും പോവാൻ ഇറങ്ങി.
അപ്പോഴും പേടിച്ചു വിറച്ചു വന്ന വിഷ്ണു എങ്ങനാ ഇത്രയും നിസ്സാരമായി എല്ലാം ഒതുക്കി എന്നോർത്തുകൊണ്ട് അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ഐഷു. അതിനോടൊപ്പം തന്നെ താൻ അവനോട് പറഞ്ഞതിനുള്ള മറുപടി എന്തായിരിക്കും എന്നറിയാനുള്ള ആകാംഷയും അവളിൽ വ്യക്തമായിരുന്നു.
ഇരുവരും വീട്ടിലേക്കുള്ള യാത്രയിലും പരസ്പരം ഒന്നും തന്നെ സംസാരിച്ചിരുന്നില്ല. ഇടക്കിടക്ക് ഐഷു അവനെ നോക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും താൻ കാണുന്നില്ല എന്ന് നടിച്ചുകൊണ്ട് അവൻ വണ്ടി ഓടിച്ചുകൊണ്ടിരുന്നു. അതിനിടക്ക് അവളെറിയാതെ അവളെ നോക്കുന്ന അവനെ അവലോട്ട് ശ്രദ്ധിച്ചുമില്ല അവന്റെ കണ്ണുകളിലുള്ള പ്രണയവും.
തുടരും ❤️
(ഒരുപാട് വൈകിയതിനും പേജ് തീരെ കുറഞ്ഞതിനും ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. പിന്നെ ഇങ്ങനെ ഒന്നും അല്ല കഥ ഞാൻ ഉദ്ദേശിച്ചിരുന്നത് എങ്കിലും ജീവിതത്തിലുണ്ടായ ട്രാജഡികൾക്ക് പുറമെ ഇനി കഥയിലും നടക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല സൊ അത്യാവശ്യം ആയുള്ള കുറച്ചു ദുരന്തങ്ങൾ മാത്രമേ ഇനി ഈ കഥയിൽ ഉണ്ടാവു. ബാക്കി തികച്ചും പ്രണയ സാന്ദ്രമായ ഒരു കഥയായിരിക്കും 🙂)
And see you all 30th july ❤️
