“”””””””””””അച്ഛാ…..??”””””””””””
“””””””””””””മ്മ്…….””””””””””””
“””””””””””””അച്ഛനെന്തിനാ താക്കോല് കടയിൽ ഏപ്പിച്ചേ…..??”””””””””””””
‘””””””””””””””ഞാനിന്നലെ ഹൗസ്ഓണറിനെ വിളിച്ചിരുന്നു. പുള്ളിക്കാരൻ തന്നെയാ പറഞ്ഞേ, അവിടെ കൊടുത്തേക്കാൻ. പുള്ളി വന്ന് മേടിച്ചോളൂന്നും……!!”””””””””””””
“”””””””””””””നല്ല ഹൗസ്ഓണർ……!!”””””””””””””
“”””””””””””””പെട്ടന്ന് നടക്കങ്ങോട്ട് എന്തേലും കഴിച്ചിട്ട് വേണം സ്റ്റേഷനിലോട്ട് കേറാൻ…..!!””””””””””
“””””””””””””ഞാൻ നടക്കുവല്ലേ അച്ഛാ…..?? പിന്നെ അച്ഛാ, നമ്മളെന്തിനാ അവിടുന്ന് മാറി ഇങ്ങോട്ടേക്ക് വന്നേ……??””””””””””””
“””””””””””””ഇത്രേം വർഷത്തിനിടക്ക് ആദ്യായിട്ടാ മോളിങ്ങനെ ചോദിക്കണേ…….!! ഇപ്പോഴേലും ചോദിക്കാൻ തോന്നിയല്ലോ…..??””””””””””
“””””””””””ഇപ്പൊ ചോദിച്ചില്ലേ ഇനി പറയ്യ്…..!!””””””””””
“””””””””””””””നിന്റമ്മ മരിച്ചേന് ശേഷം അച്ഛനവിടെ നിക്കാൻ വയ്യാതായി. അതിന്റെ കാരണം എന്താന്ന് ചോദിച്ചാ അച്ഛനിപ്പഴും അതിന് തരാൻ ഉത്തരമില്ല. മനസ്സ് മടുത്തുപ്പോയ്. അവിടെ നിക്കുന്ന ഓരോ നിമിഷവും അവളുടെ ഓർമ്മകൾ ആയിരുന്നു. അതച്ഛനെ കൂടുതൽ തളർത്തി. ഒന്ന് മാറി നിന്നാ ഇതൊക്കെ ശെരിയാവും എന്നെന്റെ മനസ്സ് പറഞ്ഞു. അതാ അന്നങ്ങനെ ഒക്കെ ചെയ്തേ……!! പിന്നെ ആരേം പോയി കാണാറുമില്ല എന്തിന്, അങ്ങോട്ട് വിളിക്കാറു പോലുമില്ല. പിന്നെപ്പിന്നെ ആയപ്പോ അങ്ങ് പഴകി…..”””””””””
“””””””””””””ഏതായാലും നമ്മളിപ്പോ അങ്ങോട്ട് പോവുന്നുണ്ടല്ലോ ഞാനിപ്പോ എത്രത്തോളം ഹാപ്പിയാണെന്ന് അറിയോ അച്ഛാ….??””””””””””
“”””””””””””ഹാപ്പിടേ കാര്യമൊക്കെ അച്ഛന് നന്നായി അറിയാട്ടോ., കുട്ടന്റെ അടുത്തേക്കല്ലേ പോണേ……??””””””””””
“”””””””””””ഒന്ന് പോ അച്ഛാ……””””””””””
“”””””””””””മ്മ്,, മ്മ്മ്മ് എത്രേം പെട്ടന്ന് തന്നെ നിന്നെ പിടിച്ച് അവനെ ഏൽപ്പിക്കണം…..!!”””””””””
“””””””””””””ഇത്ര പെട്ടന്നോ…….??”””””””””””
“”””””””””””എന്തേ വേണ്ടേ……??””””””””””
“”””””””””””വേണ്ടേന്ന് ചോദിച്ചാ വേണം. പക്ഷെ കുട്ടൻ എന്നേക്കാൾ രണ്ട് വയസ്സ് ഇളയതല്ലേ…..?? കല്യാണ പ്രായവും ആയിട്ടില്ല…….!!”””””””””””
“””””””””””””അതും ശെരിയാണ്……!!””””””””””
“”””””””””””””അച്ഛാ പെട്ടന്നൊരു സുപ്രഭാതത്തിലാണ് അച്ഛനെന്നോട് പറേണെ നാട്ടിലേക്ക് പോവുവാ, ഇനി അവിടെയായിരിക്കുമെന്ന്. അതിന് പിന്നിലെന്താ കാരണം……??””””””””””””
“”””””””””””””പണ്ട് തൊട്ടേ അച്ഛൻ മനസ്സ് പറയണത് മാത്രേ കേക്കൂ. അവിടുന്ന് വന്നതും മനസ്സ് പറഞ്ഞിട്ടാ ഇപ്പൊ തിരിച്ച് പോണതും മനസ്സ് പറഞ്ഞിട്ടാ……!!”””””””””””
“””””””””””””അവർക്കൊക്കെ ദേഷ്യം കാണോ അച്ഛാ നമ്മളോട്……??”””””””””””
“””””””””””””അനിതേച്ചിക്ക് മാത്രം എന്നോട് ദേഷ്യം കാണും. കൂടെ ചെലപ്പോ ഒന്ന് തന്നൂന്നും ഇരിക്കും…….!!”””””””””””
“”””””””””””എനിക്ക് പിങ്കി ചേച്ചിയേം തങ്കി ചേച്ചിയേം കാണാൻ കൊതിയാവുവാ.””””””””””
“”””””””””””””അങ്ങോട്ട് തന്നല്ലേ പോണേ……?? നീ വേഗം നടക്ക്…….””””””””””””’
പിന്നെയൊരു നീണ്ട കാത്തിരിപ്പായിരുന്നു, ഹോട്ടെലിൽ കേറുമ്പോഴും കഴിക്കുമ്പോഴും സ്റ്റേഷനിലേക്ക് പോകുമ്പോഴും ട്രെയിനിൽ ഇരിക്കുമ്പോഴുമൊക്കെ വല്ലാത്ത കാത്തിരിപ്പായിരുന്നു. ദിനാചര്യ തെറ്റിച്ച് നേരത്തെ എണിച്ചത് കൊണ്ടാവാം, അതോ കാറ്റ് അടിച്ചത് കൊണ്ടാണോ….?? അറിയില്ല അച്ഛന്റെ തോളിൽ ചാരി ഞാൻ മയങ്ങി പോയി.
